1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    #ഒടിയനെ കുറിച്ചും മാണിക്യനെ കുറിച്ചും ചിത്രത്തിന്റെ തിരക്കഥകൃത്തും നാഷണൽ അവാർഡ് ജേതാവ് കൂടി ആയ ഹരികൃഷ്ണൻ പറയാനുള്ളത്*

    പുലിമുരുകൻ ശേഷം മോഹൻലാലും ക്യാമറാമാൻ ഷാജിയും ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്‌ൻ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത ഒടിയനുണ്ട് രണ്ടാമൂഴം എന്ന ഹിമാലയൻ പ്രോജെക്ട മുൻപ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രമണ്ഡ പ്രോജക്ട് ആണ് ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആണ് 35 കോടിയോളം ചിത്രത്തിന്റെ ബഡ്ജറ്റ് ഏകദേശം ധാരണ ഉണ്ട് ഗ്രാഫിക്സിന് മാത്രം 7കോടി ചിലവാക്കും

    കുട്ടിസ്രാങ്കിലൂടെ മികച്ച തിരകഥക്കു ദേശിയ അവാർഡ് വാങ്ങിയ പത്രപ്രവർത്തകൻ കൂടി ആയ ഹരികൃഷ്‌ണന്റെ വാക്കുകളിലേക്കു

    ''ഒടിയൻ ഒരു മിത്തല്ല പഴയ മലബാറിൽ ഒടിയൻ മാരുണ്ടായിരുന്നു ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർ ആയിരുന്ന ഒടിയന്മാർ അക്കാലത്തെ കൊട്ടേഷൻ സംഘം ഇപ്പോൾ സ്കെച്ച് ചെയ്യുക എന്നു പറയും പോലെ ആയിരുന്നു അവർ ഒടി വെക്കുക എന്നു പറഞ്ഞിരുന്നത് ശത്രുവിനെ ഭയപ്പെടുത്തി തുരത്താൻ ചിലർ ഒടിയന്മാരെ പണം നൽകി ഏർപാടക്കും കൊല്ലണം എന്നാകില്ല, ഭയപ്പെടുത്തുക എന്നാകും ആവിശ്യം രാത്രിയിൽ പാടവരമ്പിൽ കരിമ്പടം പുതച്ചു ഒടിയന്മാർ കാത്തു നിൽക്കും എതിരാളി വരുമ്പോൾ ചാടി വീഴും അപ്പോൾ ഒടിയന്മാരുടെ ചില വിദ്യകളുണ്ട് അവരുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പലതരം കഥകളിൽ പ്രധാനം അവർക്ക് മൃഗരൂപം നേടുവാനുള്ള കഴിവുണ്ടെന്ന് എന്നതാണ്‌ പോത്തയായും കാളയായും ഒടിയന്മാർ രൂപം മാറുന്നു എന്നാൽ ആ മൃഗ രൂപത്തിന് ഒരു അവയവം കുറവായിരിക്കും അത്രേ ചിലപ്പോൾ വാലുണ്ടാകില്ല അല്ലെങ്കിൽ കൊമ്പു കാണില്ല തിരകഥാകൃത്ത് ഹരികൃഷ്ണൻ പറഞ്ഞു തുടങ്ങി. പാലക്കാട് ആണ് എന്റെ നാട് ഒടിയന്മാരുടെ കഥ കേട്ടാണ് ഞാൻ വളർന്നത് എന്റെ മുത്തശ്ശി ഒരുപാട് അത്തരത്തിൽ പെട്ട ഒടിയൻ കഥകൾ പറഞ്ഞു തന്നിട്ടുണ്ട്
    നിറ ഗർഭിണികളെ മന്ത്രവിദ്യയിലൂടെ വീടിനു പുറത്തേക്കു കൂട്ടികൊണ്ട് വന്നു അവരുടെ വയറു കീറി മറുപിള്ളയെ പുറത്തെടുത്തു അതു കൊണ്ടു മരുന്നു ഉണ്ടാക്കി ഒടിയന്മാർ ചെവിയിൽ വെക്കും അങ്ങനെ ആണ് അവർ ഒടി വിദ്യ സ്വയതമാക്കുക ഇതറിയാവുന്നവർ ആക്രമണത്തിനിടെ ഒടിയന്റെ ചെവിയിൽ തല്ലും മരുന്നു പുറത്തു പോകുന്നതോടെ ഒടിയൻ അശക്തനാകുമത്രേ ചരിത്രപരമായി ഒടിയന് സാധുകരണമുണ്ട് പണ്ട് ഒടി വിദ്യ പ്രയോഗിച്ചിരുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു

    ഒടിയാനുമായി ബന്ധപ്പെട്ട അനവധി നിരവധി കഥകൾ ഒഴിവാക്കി കൂടുതൽ യാഥാർഥ്യ ബോധത്തോടെ ഒരു ഒടിയനെ സൃഷ്ടിക്കുന്ന കലാപരമായ മൂല്യം സൂക്ഷിക്കുന്ന മാസ് സിനിമ. മോഹൻലാൽ എന്ന നടന-നായക ബിംബത്തെ കഴിയുന്നത്ര ഉപയോഗിക്കുക എന്നുള്ള ശ്രമം. തേന്കുരിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിൽ 50വർഷം നടക്കുന്ന സംഭവങ്ങളുടെ രൂപത്തിൽ ആണ് കഥ ഒടിയനിൽ ദൃശ്യ വത്കരിക്കുക 1950 മുതൽ 2000 വരെ അതിനു കൃത്യമായാ കാലഗണനയുണ്ട്

    പാലക്കാട് ആയിരുന്നു ഏറ്റവും അധികം ഒടിയൻമാരുണ്ടായിരുന്നത് അവിടുത്തെ പല ഗ്രാമങ്ങളിലും അറിപ്പെടുന്ന ഒടിയന്മാരുണ്ടായിരുന്നു അവർ തമിഴ് നാട്ടിലൊക്കെ പോയി ഒടി വെയ്ക്കുകേം തിരികെ വരുകേം ചെയ്തിരുന്നു ഇരുട്ടായിരുന്നു ഒടിയൻമാരുടെ ആയുധം എന്നാൽ കാലം പോകെ വൈദ്യുതി വില്ലൻ ആയി എത്തി വെളിച്ചത്തിൽ ഒടിയന് സാധ്യത ഇല്ല പാലക്കാട്ടെ ഒരു തമിഴ് നാട് അതിർത്തി ഗ്രാമത്തിൽ പൂണ്ടു വിളയാടിയിരുന്ന ഒരു ഒടിയന് 50 വർഷങ്ങൾക്കു ശേഷം എന്തു സംഭവിക്കും എന്ന ചോദ്യമാണ് ഈ സിനിമ. പ്രതേകിച്ചും അയാൾ ദേശന്തരങ്ങളിൽ അറിയപ്പെട്ട ഒരു ഒടിയൻ ആകുമ്പോൾ''.
    മോഹൻലാൽ മാണിക്യൻ എന്ന ഒടിയൻ ആകുന്നു. സിനിമയിൽ മാണിക്യന്റെ 20മുതൽ 50 വയസു വരെ ഉള്ള മേക്ക് ഓവറിൽ മോഹൻലാൽ എത്തും. മാണിക്യന്റെ കൗമാരം മാത്രം ആകും മറ്റൊരാൾ അവതരിപ്പിക്കുക സിനിമയിൽ പഴയകാലം അതേ രീതിയിൽ പുനര്നിര്മ്മിക്കും. "മാണിക്യന് ശേഷം മറ്റൊരു ഒടിയൻ ഭൂമിയിൽ ഉണ്ടായിട്ടില്ല. അതു കൊണ്ട് തന്നെ ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആണിത്. മോഹൻലാൽ അല്ലാതെ മറ്റൊരാളെ മാണിക്യൻ എന്ന നായക കഥാപാത്രത്തെ സങ്കല്പിക്കാനാകില്ല.അദ്ദേഹം തയ്യാറായില്ലായിരുന്നെങ്കിൽ ഈ സിനിമ സംഭവിക്കില്ലയിരുന്നു ഹരികൃഷ്ണൻ പറയുന്നു. മോഹൻലാലും ശ്രീകുമാറും രണ്ടാമൂഴത്തിന്റെ ചർച്ച ആരംഭിച്ചിട്ടപ്പോൾ മൂന്നു വർഷമായി അതിനിടയിൽ ആണ് ഓടിയന്റെ ആശയം പങ്കു വെയ്ക്കുന്നത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു നേരത്തെ തന്നെ കഥയുടെ ഏകദേശ രൂപം മനസിൽ ഉണ്ടായിരുന്നു പിന്നീടത് പൂർത്തിയാക്കി ആദ്യ പറച്ചിലിൽ തന്നെ കഥ എല്ലാവർക്കും ഇഷ്ടമായി കോളേജിൽ പഠിക്കുന്ന കാലത്തെ എന്റെ മനസിൽ ഈ കഥ ഉണ്ടായിരുന്നു പാലക്കാട്ടെ ഏതോ കുഗ്രാമത്തിൽ ഏതോ ഓടിയൻ ജീവിച്ചിരിപ്പുണ്ട് അത് മനസിൽ കിടന്നു വളർന്നു ഞാൻ പത്രപ്രവർത്തകൻ ആയപ്പോൾ അവസാനത്തെ ഒടിയനെ തിരക്കി വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽ ബർഗ് പട്ടമ്പിൽ എത്തുന്നു എന്ന സങ്കല്പം ജേർണലിസം ക്ലാസ്സിൽ കുട്ടികൾക്ക് ഒരു ഫീച്ചർ എക്സർ സൈസ് ആയി നൽകി എന്റെ മനസിലുള്ള പ്രിയങ്കരമായ ആശയം അങ്ങനെ പറഞ്ഞു പറഞ്ഞു എനിക് അതിനോട് ഇഷ്ടം കൂടി ഞാനത്തിലൊരു സിനിമയുടെ സാധ്യതകൾ ചിന്തിച്ചു അങ്ങനെ ഭൂമിയിലെ അവസാനത്തെ ഒടിയൻ എന്ന ഒരു വരിയിൽ അങ്ങനെ സംഭവിച്ചെന്ന ആലോചിനായില് ഞാൻ ഭൂമിയിലെ അവസാനത്തെ ഓടിയനെ സങ്കൽപ്പിച്ചു

    പ്രകാശ് രാജ് ആണ് ഒടിയാനിലെ പ്രതിനായകൻ

    മഞ്ജുവാര്യർ ആണ് നായിക നായകനൊത്ത അതിശക്തമായ വില്ലൻ വേഷം സിനിമയിൽ ശക്തമായ പ്രാധാന്യം നായികക്കുണ്ട്

    ഈ കഥയിൽ ഒരു മാന്ത്രികദയുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് ഒടിയന് നിശ്ചിത ബഡ്ജറ്റില്ല എത്ര രൂപ ചിലവകുന്നോ അതാണ് ഇതിന്റെ ബഡ്ജറ്റ് ഗ്രാഫിക്സിന് മാത്രം 7കോടി വേണ്ടി വരും കാലത്തെ കുഴച്ചു മറിക്കുന്ന ഒരു ആഖ്യാന രീതിലൂടെ സിനിമ മനോഹരമായ ക്ലൈമാക്സിൽ എത്തും ആദ്യ കേൾവിൽ തന്നെ മോഹൻലാലിന് കഥ ഇഷ്ടമായി ആന്റണിക്കും ഇഷ്ടമായി

    ''വലിയ ഉത്തരവാദിത്വം ആണ് ഏറ്റെടുത്തിരിക്കുന്നത് എന്നറിയാം വാണിജ്യ പരമായും കലാപരമായും മൂല്യങ്ങൾ കൂട്ടിയിണക്കി മോഹൻലാലിന്റെ ആരാധകർക്ക് വിരുന്നൊരുക്കുക ''തിരകഥാകൃത്ത് പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നു

    പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ ഒന്നര മാസം അദേഹം ചിത്രീകരണ വേളയിൽ പങ്കെടുക്കും ''മലയാളത്തിൽ ഇത്രയധികം ആക്ഷനിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന മറ്റൊരു സിനിമയുണ്ടായിട്ടില്ല 5 6 ഫൈറ്റുകൾക്കൊപ്പം ധാരാളം ആക്ഷൻ കൊറിയോഗ്രാഫികൾ ചിത്രത്തിലെമ്പാടും ഉണ്ടാകും *ഒടിയൻ ആക്ഷൻ ആഘോഷം ആകും എന്നുറപ്പ്* ചുരുക്കത്തിൽ ഒടിയൻ ഒരു കൊമേഴ്‌സ്യൽ സിനിമ ആണ് മോഹൻലാലിന്റെ ആരാധകർക്ക് വേണ്ടുന്ന എല്ലാം ഒടിയനിൽ ഉണ്ടാകും

    അവർ മോഹൻലാലിനെ എങ്ങനെ എല്ലാം കാണുവാൻ ആഗ്രഹിക്കുന്നോ അത്തരത്തിൽ പഞ്ച് ഡയലോഗുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ മാസ് ഹീറോയിസം ചിത്രത്തിൽ അവതരിപ്പിക്കും

    മോഹൻലാലിനെ പോലെ എന്തിനും തയ്യാർ ആയ ഒരു നടൻ ഒപ്പം ഉണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ എഴുതരുത് ബഡ്ജറ്റ് കൂടും എന്നു പറയാത്ത ഒരു നിർമ്മാതാവിനെ ലഭിച്ചാൽ ഏത് സിനിമയും നമുക്കു സങ്കൽപ്പിക്കാം വി എ ശ്രീകുമാർ മേനോൻ പോലൊരു പ്രതിഭാധനനായ ഒരു സംവിധായകൻ കൂടി ചേരുമ്പോൾ എല്ലാവരും ഓടിയന്റെ വിജയത്തിൽ പൂർണമായും വിശ്വസിക്കുന്നു ഇപ്പോൾ ഓടിയൻ വലിയൊരു സ്വപ്നം ആണ് മലയാള സിനിമയിൽ ആരെങ്കിലും കണ്ടതിൽ വെച്ചു ഏറ്റവും വലിയ സ്വപ്നം

    ഒടിയൻ ഒരു യൂണിവേഴ്സൽ സബ്ജെക്ട് ആണ് അത് കൊണ്ട് തന്നെ ചിത്രത്തിന്റെ കഥ രജിസ്റ്റർ ചെയ്തിരിക്കുന്നത് അമേരിക്കൻ റൈറ്റേഴ്‌സ് ഗിൽഡിലാണ് ഇത്തരത്തിൽ വെത്യസ്ത കഥകൾ ആർക്കും ഇവിടെ രജിസ്റ്റർ ചെയ്യാം മലയാളത്തിൽ നിന്നു ഒരു കഥ ഇത് ആദ്യമായാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത് എന്നറിയുന്നു

    ഞാൻ ധാരാളം ആക്ഷൻ സിനിമ കാണുന്നളാണ് അതു കൊണ്ടു തന്നെ ഒരു വലിയ ആക്ഷൻ സിനിമ എന്റെ സ്വപ്നമായിരുന്നു എന്നാൽ അത് ഇത്രയും വലിയ ഒരു സംരംഭം ആകുമെന്ന് പ്രതീക്ഷിച്ചില്ല.

    ഒടിയൻ റീലീസ് ശേഷം സിനിമയിലെ കഥാപാത്രങ്ങളെ കേന്ദ്രികരിച്ചു ഹരികൃഷ്ണൻ എഴുതുന്ന നോവലും സിനിമയുടെ തിരക്കഥയും പ്രകാശനം ചെയ്യും മലയാളത്തിൽ ആദ്യം ആയിരിക്കും ഇങ്ങനെ ഒരു ശ്രമം എന്തായാലും

    കാത്തിരിക്കാം

    വിസ്മയകാഴ്ചകളുമായി ഒടിയൻ എത്തുന്ന ദിവസത്തിനായി.
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Band:
     
    Charly likes this.
  3. IMax

    IMax Fresh Face

    Joined:
    Dec 7, 2015
    Messages:
    191
    Likes Received:
    89
    Liked:
    177
    Trophy Points:
    3
    Madhu muttathe pole commercial Cinema yude limelight il illathirunna oral MCT ezhuthi annu charithram aayi. Innu odiyanil Harikriahnanu athu kazhinjal Veendum BO thiruthappedum.
     
  4. christo

    christo Debutant

    Joined:
    Nov 13, 2017
    Messages:
    52
    Likes Received:
    35
    Liked:
    106
    Trophy Points:
    1
    Location:
    KOTTAYAM
    KATTA Waiting....
     
    Charly likes this.
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Oh My God ! Vaayichitu romancham varunnu !
     
    Charly likes this.
  6. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    Plot interesting anu scriptum kollam but presentation engane akumo entho nannayal mathiyarunu
     
    Aattiprackel Jimmy likes this.
  7. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    Trophy Points:
    313
    Cheruppam veroral avatharipikke? Bahishkaranam nadathum.
     
  8. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Night shows plans oke thudangiyallo!!fans show ellam 2manikkoke nadathanulla plans from lal fans!!


    ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തകർച്ചയെ ഓർമ്മിപ്പിക്കാൻ എന്തിനീ ഓട്ടകാലണയെ കൂട്ടിക്കൊണ്ട് വന്നു!!???
     
  9. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Ini adutha release next year sec halfile undakunu tonunu

    Odiyan Aug 15 aarikum

    Sent from my Mi 4i using Forum Reelz mobile app
     
    Charly likes this.
  10. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Ajoy film may relase kanumennu parayunu!!ith onam nokiyaal madhi


    ഇരുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തകർച്ചയെ ഓർമ്മിപ്പിക്കാൻ എന്തിനീ ഓട്ടകാലണയെ കൂട്ടിക്കൊണ്ട് വന്നു!!???
     

Share This Page