Sudheesh Poozhithara · My review on Driving license ഡ്രൈവിംഗ് ലൈസൻസ് എന്തായിരിക്കും സിനിമക്ക് ഇങ്ങനൊരു നിസ്സാരമായ പേര് ഇട്ടതു എന്ന് ഇതിന്റെ ഷൂട്ടിംഗ് വാർത്തകൾ കേൾക്കുമ്പോഴൊക്കെ തോന്നിയിരുന്നു ... എന്നാൽ സിനിമയുടെ ട്രൈലെറുകളും പിന്നെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് തന്നെ ഇന്റർവ്യൂകളിൽ കഥയുടെ ത്രെഡ് കൂടി പറഞ്ഞപ്പോൾ ഒരു ആകാംഷ തോന്നി തുടങ്ങിയിരുന്നു . ആദ്യമേ പറയട്ടെ സച്ചിയേയും ലാൽ ജൂനിയറിൽ നിന്നും ശരാശരിക്ക് മുകളിൽ ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നു തന്നെ പറയാം .പക്ഷെ എന്റെ പ്രതീക്ഷകളുടെ കടക്കൽ കത്തി വെച്ച പോലൊരു കഥയും തിരക്കഥയും ആയിരുന്നു സച്ചി ഒരുക്കി വെച്ചിരിക്കുന്നത് .കോമഡി ,സസ്പെൻസ് സെന്റിമെന്റ്സ് എല്ലാം പാകത്തിന് ചേർത്തൊരു ഫെസ്റ്റിവൽ മൂവി സൂപ്പർ സ്റ്റാർ ഹരീന്ദ്രനും അദ്ദേഹത്തിന്റെ ആരാധകനായ MVD കുരുവിളയും ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കിടയിലുണ്ടാകുന്ന കോൺഫ്ലിക്റ്റും ആണ് കഥയുടേ തീം .കഥ കൂടുതൽ പറഞ്ഞു സ്പോയ്ലർ ആക്കുന്നില്ല . എന്നാലും ഒരു കാര്യം പറയാം ഒരു ത്രില്ലെർ മൂവി അല്ലെങ്കിലും കഥ പറയുന്ന വേഗത കൊണ്ടും ഇനി എന്തൊക്കെ സംഭവിക്കും എന്നുള്ള ആകാംഷ കൊണ്ടും ആദ്യപകുതി ശരിക്കും ത്രസിപ്പിക്കുന്ന അനുഭവം തന്നെ ആണ് . രണ്ടാം പകുതി ശരാശരി ആണെങ്കിലും ഒട്ടും തന്നെ ബോറടിപ്പിക്കാതെ തന്നെ ചെയ്തു വെച്ചിട്ടുണ്ട് സച്ചിയും ലാൽ ജൂനിയറും പൃഥ്വിരാജിനും സൂരജ് വെഞ്ഞാറമ്മൂടിനും മത്സരിച്ചു അഭിനയിക്കാനുള്ള പ്ലോട്ട് ആണു സച്ചി കഥയിൽ ഒരുക്കി വച്ചിരിക്കുന്നത് . ഇവരെ കൂടാതെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ സൈജു കുറുപ്പ്, നന്ദു , മിയ ദീപ്തി സായി അനീഷ് ജി മേനോൻ ലാലു അലക്സ് എല്ലാവർക്കും വ്യക്തമായ സ്പേസ് കഥയിൽ ലഭിച്ചിട്ടുണ്ട് . ക്യാമറയും എഡിറ്റിങ്ങും എല്ലാം ഉഷാർ . എങ്ങിനെയോ നഷ്ടപ്പെട്ടു പോയ ഡ്രൈവിംഗ് ലൈസെൻസ് . പുതിയ ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള ശ്രമം . ട്രാഫിക് നിയമങ്ങൾ .... കൂടുതലൊന്നും പറയാൻ സാധിക്കില്ല മൊത്തത്തിൽ ശരാശരിക്കും മുകളിലുള്ള സിനിമ അനുഭവം . മിക്കവാറും ഈ ക്രിസ്മസ് & ന്യൂ ഇയർ ഡ്രൈവിംഗ് ലൈസെൻസ് കൊണ്ടു പോകാനാണ് സാധ്യത . My rating 4/5