1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❃❃ DriVinG LicEncE ❃❃ PrithviRaj - Suraj - Sachi - Jnr. LaL ❃ 100 % Entertainer ❃ Xmas WiNNeR

Discussion in 'MTownHub' started by Idivettu Shamsu, Jul 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ആരാധകന്‍ സൂപ്പര്‍താരവുമായി ഏറ്റുമുട്ടുമ്പോള്‍... | Driving License Review

    തിരശീലയില്‍ കാണുന്ന ആരാധനാമൂര്‍ത്തികള്‍ യഥാര്‍ഥ ജീവിതത്തിലേക്ക് ഇറങ്ങിവരുമ്പോള്‍ അവരെ ആരാധിക്കുന്നവരോട് എത്രമാത്രം ആത്മാര്‍ത്ഥത കാണിക്കാന്‍ പറ്റും? ഒരു വേള ഒന്നിടറിപ്പോയാല്‍ അതെങ്ങനെയാകും ആ ആരാധകന്‍ ഉള്‍ക്കൊള്ളുക? ഇതിന്റെയെല്ലാം പരിണിതഫലം എത്രമാത്രമായിരിക്കും? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ്. താന്‍ ആരാധിക്കുന്ന സൂപ്പര്‍ താരത്തില്‍ നിന്നേറ്റ അപമാനം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് പറയുകയാണ് ചിത്രം.

    മലയാളത്തിലെ സൂപ്പര്‍ താരം ഹരീന്ദ്രന്റെ കടുത്ത ആരാധകനായ എം വി ഐ കുരുവിളക്ക് ഹരീന്ദ്രന്റെ ജീവിതത്തിലെ ഒരു പ്രധാന കാര്യത്തില്‍ ഇടപെടേണ്ടി വരുന്നതാണ് സിനിമയുടെ ആകെത്തുക. പക്ഷേ, ആ ഇടപെടല്‍ അവസാനിക്കുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ആണ്. താരാരാധന എങ്ങനെ ഒരു ആരാധകന്റെ സൈ്വര്യജീവിതത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട് ചിത്രം. താരവും ആരാധകനും കൊമ്പുകോര്‍ക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ തന്നെയാകുന്നു വില്ലനും നായകനും.

    ഫീല്‍ ഗുഡ് എന്ന രീതിയില്‍ തുടങ്ങുന്ന ചിത്രം പതിയെ ട്രാക്ക് മാറി ത്രില്ലര്‍ സ്വഭാവത്തിലേക്ക് വരുന്നു. മേമ്പൊടിയായി വൈകാരിക രംഗങ്ങളും. ഇടക്ക് അല്‍പ്പം സ്പൂഫ് രംഗങ്ങളും കാണാം. ഒരിക്കല്‍പ്പോലും പറയാനുദ്ദേശിക്കുന്ന കാര്യത്തില്‍ നിന്ന് ചിത്രം വ്യതിചലിക്കുന്നില്ല എന്നത് തന്നെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. താരാരാധനയും താരങ്ങള്‍ക്കിടയിലെ കിടമത്സരവും ചിത്രം ചര്‍ച്ച ചെയ്യുന്നു. സിനിമക്കുള്ളിലെ സിനിമ പ്രമേയമായി ഒരുപാട് ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കപ്പുറം കൗതുകമുള്ള പ്രമേയമാണ് ഡ്രൈവിംഗ് ലൈസന്‍സിനെ ഈ ശ്രേണിയില്‍പ്പെട്ട മറ്റുചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

    പ്രകടനങ്ങളുടെ കാര്യമെടുത്താല്‍ ആരാധകനും സൂപ്പര്‍താരവുമായെത്തിയ സുരാജും പൃഥ്വിരാജുമാണ് മുന്നില്‍. സൂപ്പര്‍താരത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പൃഥ്വിയുടേയും ആരാധകനായുള്ള സുരാജിന്റെയും പ്രകടനങ്ങള്‍ അതിമനോഹരമാണ്. ആരാണ് നായകന്‍ ആരാണ് വില്ലന്‍ എന്ന് നിര്‍വചിക്കാനാവാത്ത തരത്തില്‍ ഇരുവരും തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. വൈകാരികരംഗങ്ങള്‍ രണ്ടുപേരും അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. നല്ല തിരക്കഥ കിട്ടിയാല്‍ ഒറ്റയ്ക്ക് പടം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമായി താന്‍ വളര്‍ന്നിരിക്കുന്നുവെന്ന് സുരാജിന്റെ കുരുവിള അടിത്തറയിടുന്നു.

    എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സുരേഷ് കൃഷ്ണയുടേതാണ്. മാമാങ്കത്തിന് ശേഷം വന്ന കഥാപാത്രം സുരേഷ് കൃഷ്ണയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഹരീന്ദ്രന്റെ സിനിമകള്‍ ഹിറ്റാവുന്നതില്‍ അസൂയയുള്ള താരത്തിന്റെ വേഷം തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നുണ്ട്. സച്ചിയുടെ തന്നെ അനാര്‍ക്കലിക്കലിയിലെ ആറ്റക്കോയക്ക് ശേഷം താരത്തിന് ലഭിച്ച മികച്ച വേഷംകൂടിയായി ഡ്രൈവിങ് ലൈസന്‍സിലേത്.

    സംഘട്ടനരംഗങ്ങള്‍ കാര്യമായില്ലെങ്കിലും സിനിമയുടെ തുടക്കത്തിലെ രംഗങ്ങള്‍ ഹരീന്ദ്രന്‍ എന്ന സൂപ്പര്‍താരത്തിന് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത എത്രമാത്രമെന്ന് വിളിച്ചോതാന്‍ പോന്നതായിരുന്നു. നന്ദുവിന്റെ കുഞ്ഞാലിയും മിയയുടെ വേഷവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ദീപ്തി സതിയുമുണ്ട് സൂപ്പര്‍താരത്തിന്റെ ഭാര്യ വേഷത്തില്‍.

    സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജൂനിയര്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഫീല്‍ഗുഡ് ചിത്രങ്ങളൊരുക്കുന്ന മലയാള സംവിധായകരുടെ നിരയില്‍ ഇനി ലാല്‍ ജൂനിയറിന്റെ പേരുമുണ്ടാകും. യക്‌സാന്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ ടീമിന്റെ രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ഇതിന് പുറമേ റാംജി റാവു സ്പീക്കിങ്ങിലെ കളിക്കളം എന്ന ഗാനവും അധികം റീമിക്‌സ് ചെയ്യാതെ സന്ദര്‍ഭത്തിന് അനുസരിച്ച് ഉപയോഗിച്ചിരിക്കുന്നു. അലക്‌സ് ജെ പുളിക്കലിന്റെ ക്യാമറയും കയ്യടിയര്‍ഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ധൈര്യമായി കാണാം ഈ ഡ്രൈവിങ് ലൈസന്‍സ്.
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    എന്റെ അഭിനയം സ്വാഭാവികമോ അല്ലാതെയോ ആവട്ടെ... പക്ഷേ എന്റെ സ്വഭാവം ഒരിക്കലും അഭിനയമല്ല. [​IMG]

    [​IMG]
     
    Last edited: Dec 21, 2019
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഇഞ്ചോടിഞ്ച് മത്സരിച്ച്‌ ആരാധകനും സൂപ്പർ താരവും, കൈയ്യടിച്ച് പ്രേക്ഷകർ! പ്രേക്ഷകരുടെ ഡ്രൈവിങ് ടെസ്റ്റ് പാസ്സായി പൃഥ്വി ചിത്രം!

    സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. രാമലീല, ഷെർലക്ക് ടോംസ് എന്നീ ചിത്രങ്ങൾക്കു ശേഷം സച്ചി തിരക്കഥ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസൻസ് ജീൻ പോൾ ലാലിന്റെ നാലാമത്തെ ചിത്രമാണ്. ഒരു സൂപ്പർ താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള കഥ പറയുന്ന ചിത്രമാണിത്. സൂപ്പർ താരം ഹരീന്ദ്രൻ ആയി പൃഥ്വിയും ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിളയായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു.

    പഴുതുകൾ ഇല്ലാതെ ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒരിടത്തും പ്രേക്ഷകനെ സമയത്തെ കുറിച്ചു ചിന്തിപ്പിക്കുന്നില്ല. രസകരമായി പോകുന്ന ഒന്നാം പാതി ഉദ്വേഗഭരിതമായി അവസാനിക്കുന്നു. ആരാധകനും സൂപ്പർ താരവും തമ്മിലുള്ള ക്ലാഷ് അതിന്റെ പാരമ്യതയിൽ എത്തിച്ചുകൊണ്ടാണ് ഇന്റർവെൽ.

    സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും പ്രകടനത്തിൽ കട്ടക്ക് നിൽക്കുമ്പോൾ കൈയടി വാങ്ങുന്ന ഹ്യൂമർ പ്രകടനം കാഴ്‌ച്ചവക്കുന്നത് സൈജു കുറുപ്പും സുരേഷ് കൃഷ്ണയുമാണ്. നന്ദു, ലാലു അലക്സ് എന്നിവരും മികച്ചു നിന്നു. ക്ലൈമാക്സിൽ ആദ്യ കൈയടി പൃഥ്വിരാജ് സ്വന്തമാക്കുമ്പോൾ അവസാന കൈയടി സുരാജിന്റെ പ്രകടനത്തിനാണ്.

    സൂപ്പർ താരങ്ങൾക്കിടയിലെ പോരും പാരവയ്പ്പും രസകരമായി അവതരിപ്പിക്കുന്ന ചിത്രം, ചെറിയ ഒരു വിഷയത്തിൽ കാര്യമറിയാതെ റ്റി ആർ പി റേറ്റിന് വേണ്ടി ചാനലുകൾ നടത്തുന്ന കടന്നാക്രമണങ്ങളെ ശക്തമായി വിമർശിക്കുകയും ചെയ്യുന്നു. വസ്തുതകൾ മനസിലാകാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്ന മാധ്യമങ്ങൾ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും ചിത്രം സംസാരിക്കുന്നു. തന്റെ എല്ലാ രചനകളിലും മാധ്യമങ്ങൾ ശക്തമായി ഉപയോഗിക്കുന്ന സച്ചി ഇവിടെയും പതിവ് തെറ്റിച്ചില്ല.

    ആത്മാഭിമാനം സൂപ്പർ താരത്തിന് മാത്രമല്ല സാധാരണക്കാരനും ഉണ്ട്. ആത്മാഭിമാനം വൃണപ്പെട്ട സൂപ്പർ താരവും ആരാധകനും തമ്മിലുള്ള പോരാണ് ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിങ്ങും അഭിനയവും ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടങ്ങളായി കരുതുന്ന ഹരീന്ദ്രന് ഒരു ഷൂട്ടിനു വേണ്ടി തന്റെ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമായി വരുന്നു. അപ്പോഴാണ് തന്റെ ലൈസൻസ് മിസ്സിങ് ആണെന്ന് അദ്ദേഹം അറിയുന്നത്. മറ്റു ചില സാങ്കേതിക തടസ്സങ്ങളും കൂടെ ആകുന്നതോടെ പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ടി വരുന്നു. അതിനായി ഹരീന്ദ്രൻ എത്തുന്നത് തന്റെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിളയുടെ മുന്നിലാണ്. എന്നാൽ അന്നേ ദിവസം അവിടെ നടക്കുന്ന ചില സംഭവങ്ങൾ ആരാധകനെയും സൂപ്പർ താരത്തെയും രണ്ടു തട്ടിൽ ആക്കുന്നു.

    വളരെ രസകരമായി മുന്നേറുന്ന ചിത്രം ലാൽ ജൂനിയറിന്റെ കരിയറിലെ മികച്ച ചിത്രമായി ഡ്രൈവിംഗ് ലൈസെൻസിനെ മാറ്റുന്നു. പഴുതുകൾ ഇല്ലാത്ത തിരക്കഥയെ നന്നായി എക്സിക്യൂട്ട് ചെയ്യാൻ ലാൽ ജൂനിയറിന് സാധിച്ചിട്ടുണ്ട്. അലക്സ് ജെ പുളിക്കൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗിമ്മിക്കുകളില്ലാത്ത ക്യാമറ വർക്ക് ചിത്രത്തിൽ കാണാം. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലെ കളിക്കളം എന്ന ഗാനം വീണ്ടും കേൾക്കാം. സന്ദർഭോചിതമായതിനാൽ ഗാനം തീയേറ്ററിൽ ആസ്വാദ്യകരമാകുന്നുണ്ട്. യക്സൻ ഗാരി പെരേരിയയും നേഹ എസ് നായരും ചേർന്നാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. രംഗങ്ങൾക്ക് മികച്ച ഫീൽ നൽകാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്.

    ക്രിസ്തുമസ് അവധി ആഘോഷമാക്കാൻ തീയേറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ഡ്രൈവിംഗ് ലൈസൻസ് നിരാശപ്പെടുത്തില്ല. ചിരിപ്പിച്ചും ആവേശം കൊള്ളിച്ചും കണ്ണു നനയിപ്പിച്ചും കൈയടിപ്പിച്ചും പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട് ഈ പൃഥ്വിരാജ് സുരാജ് ചിത്രം
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ഞാൻ ഈ കഥയുമായി എനിക്ക് ചെല്ലാൻ കഴിയുന്ന അഭിനേതാക്കളുടെ അടുത്തേക്കൊക്കെ പോയതാണ് അവർക്കെല്ലാവർക്കും തന്നെ ഈ കഥ വളരെ ഇഷ്ടപ്പെടുകയും ചെയ്തതാണ്. പക്ഷേ അവർക്കാർക്കും ഈ കഥാപാത്രത്തെ പുൾ ഓഫ്* ചെയ്യാനുള്ള കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ഒരു സൂപ്പർസ്റ്റാർ എന്ന റോൾ ചെയ്യണമെങ്കിൽ ഒന്നുങ്കിൽ അതൊരു റിയൽ സൂപ്പർ സ്റ്റാർ ആയിരിക്കണം അല്ലെങ്കിൽ അത് നിലനിൽക്കില്ല. മമ്മൂട്ടി, മോഹൻലാലിന് എന്നിവർക്ക് ശേഷം മലയാള സിനിമയിൽ അത് പുൾ ഓഫ്* ചെയ്യാൻ ഇപ്പോൾ പ്രിത്വിരാജിനേ കഴിയു

    LAL Jr[​IMG][​IMG]

    Driving Licence Running Successfully [​IMG]


    [​IMG]
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Anjali‏ @Mystic_Riverr




    #DrivingLicence is a decent entertainer. A well executed Superstar-Fan narrative after so many misplaced executions of the same concept so far. The first half had its larger than life moments, organic comic moments, empathetic undertones , while the second half is more engaging

    The Interval Block and Second half followed by the climax was very much seeti-maar & paisa-vasool. Prithviraj looks stylish, gorgeous and effortlessly charming as the superstar Hareendran which is quite a cake walk for him. #DrivingLicence

    He was effortless as Hareendran and quite like his offscreen persona, believable. His face-off scenes with Suraaj is a delight on screen with the swag that I dont think any one other than him in the current generation could bring out. #DrivingLicence

    Suraaj and his vulnerable acting moments makes you feel empathetic towards him most of the time despite the narrative trying to not pick sides and balancing both the sides and their helplessness. What an year for Suraaj Man[​IMG] [​IMG] #DrivingLicence

    Mia is effortless as a middle class loud-mouthed wife and Shaiju Kurupp is a comical delight. It was a delight to see Lalu Alex on screen after a while. Although the writing tries to be a little preachy wrt stalking etc per se, it can be ignored.
     

Share This Page