1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❃❃ DriVinG LicEncE ❃❃ PrithviRaj - Suraj - Sachi - Jnr. LaL ❃ 100 % Entertainer ❃ Xmas WiNNeR

Discussion in 'MTownHub' started by Idivettu Shamsu, Jul 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    "ഇദ്ദേഹത്തിന്റെ അഴകിയ മിനിസ്റ്റർ എന്ന സിനിമ കണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്" Johny Peringodan [​IMG]

    [​IMG]
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    മിഥുൻ രാഗമാലിക

    "ആത്മാഭിമാനക്ഷതങ്ങൾ ഏറ്റുമുട്ടുമ്പോൾ"

    ആത്മാഭിമാനം കൂടിയതു കൊണ്ടാണോ എന്തോ മലയാളത്തിന്റെ മഹാനടൻ ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്ന ചിത്രം...
    രണ്ടു വാക്കിൽ പറഞ്ഞാല്‍...
    "ലളിതം സുന്ദരം"

    മനസ്സ് തുറന്ന് ഒന്നു സംസാരിച്ചാല്‍ തീരുമായിരുന്ന ചെറിയ ഒരു തെറ്റിദ്ധാരണയെ, ആത്മാഭിമാനം മുറിവേറ്റുവെന്ന ചിന്തയെ തുടർന്ന് രണ്ടു വ്യത്യസ്ത വ്യക്തികളുടെ വാശിയിലും പോരിലും ചെന്നെത്തിക്കുന്ന വിവിധ ചിന്താതലങ്ങളാണ് ഡ്രൈവിംഗ് ലൈസന്‍സിലെ കാഴ്ച...

    വളരെ ലളിതമായ വിഷയത്തെ അതിലും ലളിതമായ, രസകരമായ, ഒരു മിനിറ്റു പോലും മടുപ്പിക്കാത്ത അവതരണത്തിലൂടെ മുന്നോട്ടു കൊണ്ടു പോകുമ്പോൾ ചിരിയോടൊപ്പം ചിന്തയും കൂടി തിയേററർ വിട്ടിറങ്ങുമ്പോൾ ബാക്കിയുണ്ടാകും. നിസ്സാരമായ കാരണങ്ങള്‍ കൊണ്ട് ശത്രുക്കളായവരിൽ ഒരാളുടെ ചിന്ത പോലും മതിയാകും, ഇതു പോലെ തെറ്റിദ്ധാരണയുടെ മറ നീക്കാൻ...

    രണ്ടു സൂപ്പര്‍താര കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ ഇന്നത്തെ സൂപ്പര്‍ താരങ്ങളുടെ 'ആത്മാഭിമാന'ത്തെ നോവിക്കാതെ ചെറുതായെങ്കിലും ഒന്നു തല്ലിയിട്ടുണ്ട് തിരക്കഥയിലൂടെ സച്ചി.

    തമാശക്കായ് മാത്രം തിരശീലയില്‍ വന്നു പോകുന്ന കൊമേഡിയൻമാരില്ലെന്നതും ഏറെ ആശ്വാസകരം. സിറ്റ്വേഷൻ കോമഡികൾ കൊണ്ടും കഥാതന്തുവിലെ പുതുമകൾ കൊണ്ടും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാഴ്ചകൾ തിരക്കഥയിലെ പിരിമുറുക്കം ഒട്ടും ചോരാതെ പ്രേക്ഷകനും സമ്മാനിച്ചു.

    Negatives: *ഒരു ഗാനമേ ഉള്ളൂ എങ്കിലും അതും വേണ്ടായിരുന്നു എന്നു തന്നെ തോന്നിപ്പിച്ചു.
    *ആൾക്കൂട്ട ആക്രമണ സാധ്യതക്ക് വേണ്ടിയെന്ന പോലെയുള്ള നായകന്റെ സംഭാഷണം സിനിമ കാണുന്ന പ്രേക്ഷകനു പോലും തോന്നിയിട്ടും നായകനു മാത്രം തോന്നാതിരുന്നത് അല്പം അതിശയോക്തി തോന്നിപ്പിച്ചു.
    *അവസാന രംഗത്തിലെ സലിം കുമാറിന്റെ കഥാപാത്ര ഉദ്ദേശം അനാവശ്യമായും, അതു വരെ കണ്ട കാഴ്ചകളെ പരിഹസിക്കുന്നതായും, വളരെ കൃത്രിമമായും തോന്നി.

    സൂപ്പര്‍ സ്റ്റാറിന്റ തലക്കനവും മുൻകോപവും പൃഥ്വി മനോഹരമാക്കിയപ്പോൾ, വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിളയായി ഈ വർഷത്തെ തന്റെ അവസാന ചിത്രവും അവിസ്മരണീയമാക്കി സുരാജ് 2019ന്റെ താരമായി.

    തന്റെ മുൻ ചിത്രങ്ങളുടെ യഥാര്‍ഥ പ്രശ്നം തിരക്കഥ തന്നെയായിരുന്നു എന്ന് ലാൽ ജൂനിയര്‍ തിരിച്ചറിഞ്ഞു കാണണം.
    സച്ചി എന്ന തിരക്കഥാകൃത്ത് തന്റെ മിനിമം ഗ്യാരണ്ടി എന്ന നില വീണ്ടും ആവർത്തിച്ചു.
    അവധിക്കാലത്ത് കുടുംബസമേതം കാണാവുന്ന entertainer...

    *വിട്ടു പോകാൻ പാടില്ലാത്തത്: മിയ, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങള്‍.
     
  8. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    സി.കെ. രാഘവൻ

    1.) മമ്മൂട്ടി ഒഴിവാക്കിയ സിനിമ.

    2.) മനുഷ്യദ്രോഹികളായ രാജ്യസ്നേഹികൾ ബഹിഷ്കരിച്ച സിനിമ.

    3.) മികച്ച ട്രെയിലറിലൂടെ അപ്രതീക്ഷിതമായി പ്രതീക്ഷകൾ കൈവന്ന സിനിമ.

    ഒരു ശരാശരി പ്രേക്ഷകന് ധൈര്യപൂർവ്വം സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ മേൽപ്പറഞ്ഞ മൂന്ന് കാരണങ്ങൾ തന്നെ ധാരാളമാണ്..!

    അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുന്ന 2019ലെ എണ്ണംപറഞ്ഞ മികച്ച എൻ്റർടെയ്‌നറുകളുടെ ലിസ്റ്റിലേക്ക് നിസംശയം സ്ഥാനം പിടിക്കുന്നു ഡ്രൈവിംഗ് ലൈസൻസ്...!

    ഒരു ഘട്ടത്തിലും ഓവറായിപ്പോവാതെ അനുഭവപ്പെട്ട ലളിതമായ പ്രമേയം, കൈയൊതുക്കമുള്ള സ്ക്രിപ്റ്റ്, തുടക്കം മുതൽ ഒടുക്കംവരെ ഒരേ പേസ് നിലനിർത്തുന്ന മികച്ച മേക്കിംഗ്, കാസ്റ്റിംഗ് മികവ് തുടങ്ങി ഒരു കച്ചവടസിനിമയ്ക്ക് ആവശ്യമായതെല്ലാം ഉൾക്കൊള്ളുന്ന കംപ്ലീറ്റ് പാക്കേജ് തന്നെയാണ് സിനിമ.

    സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർക്ക് സമൂഹം കല്പിച്ചുനൽകിയിരിക്കുന്ന അലിഖിത പ്രിവിലേജുകൾ, അന്ധമായ താരാരാധനയുടെ അപകടകരമായ വശങ്ങൾ, പണംമുടക്കുന്ന നിർമാതാവിന്റെ ധാർഷ്ട്യത്തിനിടയിൽ മാനുഷികപരിഗണന പോലും ലഭിക്കാതെപോകുന്ന അഭിനേതാവിന്റെ മാനസികസംഘർഷം, മിനുറ്റ് വച്ച് ആടിനെ പട്ടിയും പട്ടിയെ പാമ്പുമാക്കി മാറ്റുന്ന മീഡിയ സെൻസേഷണലിസത്തിന്റെ മാജിക്ക്, നിയമപാലകാർക്കു നേരെ പോലും നീളുന്ന ആൾക്കൂട്ട കൈയേറ്റങ്ങൾ, നിലനിൽപ്പിനായുള്ള രാഷ്ട്രീയക്കാരൻ്റെ മലക്കംമറിച്ചിലുകൾ, ജ്യോൽസ്യവും കൂടോത്രവും മുട്ടയിൽ പണിയും ഉൾപ്പടെയുള്ള സൂപ്പർസ്റ്റീഷ്യനുകളെപ്പോലും കൂട്ടുപിടിച്ചു സഹപ്രവർത്തകനിട്ടു പണിയാനും ഒതുക്കാനും ശ്രമിക്കുന്ന താരങ്ങളുടെ മുഖംമൂടിയില്ലാത്ത കാഴ്ചകൾ തുടങ്ങിയവ സിനിമയുടെ രസച്ചരടിനൊപ്പം നീങ്ങുന്ന ഘടകങ്ങൾക്കപ്പുറം ചർച്ച അർഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്.

    കയറുകെട്ടലും ഹിപ്പ്കുലുക്കൽ ഡാൻസും സവർണഹിന്ദുത്വബോധം വാരിയെറിയുന്ന ആക്ഷൻ രംഗങ്ങളുമൊക്കെയായി കളംനിറയുന്ന പ്രമുഖസൂപ്പർതാരങ്ങൾക്കു കൂടി കണക്കിനിട്ടു താങ്ങാനും സിനിമ മറക്കുന്നില്ല.

    നിലവാരമുള്ള കോമഡികളും സ്പൂഫും സറ്റയറുമൊക്കെയായി തുടക്കം മുതൽ ഒടുക്കം വരെ ബോറടിപ്പിക്കാതെ നീങ്ങുന്ന ത്രില്ലർ/ഡ്രാമ മാത്രമല്ല, ഇമോഷണൽ ലെവലിൽ മിതത്വവും ക്വാളിറ്റിയും പുലർത്തുന്ന മികച്ച ഫാമിലിഡ്രാമ കൂടിയാണ് ഡ്രൈവിംഗ് ലൈസൻസ്.

    താരവും അയാളുടെ ശത്രുവായി മാറുന്ന ആരാധകനും ഇടയിലുള്ള rivalryയിലൂടെ സിനിമ മുന്നോട്ട് നീങ്ങുമ്പോൾ ഹീറ്റും വിൽ വാറും വിക്രംവേദയുമൊക്കെ പ്രേക്ഷകന് സമ്മാനിച്ച "പക്ഷംപിടിക്കാനുള്ള ആശങ്ക" ഡ്രൈവിംഗ് ലൈസൻസും സമ്മാനിക്കുന്നു എന്നതാണ് തിരക്കഥയുടെ ഹൈലൈറ്റ്.

    നന്മയും തിന്മയും നൽകി പ്രധാനകഥാപാത്രങ്ങളെ രണ്ട് ധ്രുവങ്ങളിലേക്ക് നിർത്താതെ ഗ്രേ ഷെയ്ഡ് നൽകി കഥ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പുലർത്തിയ ശ്രദ്ധ പ്രശംസനീയമാണ്.

    സ്റ്റോണർ, സൈക്കോ ത്രില്ലർ, സീരിയൽ ജോണറുകളിൽ സിനിമകൾ ചെയ്ത ജീൻ പോൾ ലാൽ എന്ന സംവിധായകൻ്റെ ഞെട്ടിക്കുന്നൊരു ട്രാക്ക് മാറ്റമാണ് സിനിമ.

    ഷെർലക്ക് ടോംസ് നൽകിയ ക്ഷീണത്തിൽനിന്നും നന്നായിതന്നെ കയറിവരാൻ തിരക്കഥാകൃത്തായ സച്ചിക്ക് കഴിഞ്ഞിട്ടുണ്ട് . അയ്യപ്പനും കോശിക്കുംവേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഡ്രൈവിംഗ് ലൈസൻസ്.

    പ്രകടനത്തിൽ പൃഥ്വിരാജും സുരാജും ഒപ്പത്തിനൊപ്പം നിന്നപ്പോൾ ഇമോഷണൽ സീനുകളിൽ സുരാജ് നന്നായി തന്നെ സ്‌കോർ ചെയ്തു. പ്രകടനമികവിൽ വികൃതിയിലെ എൽദോയ്ക്കും ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഭാസ്കരപൊതുവാളിനുമൊപ്പം നിൽക്കുന്നുണ്ട് MIV ജോസഫ് കുരുവിള.

    ഗാനഗന്ധർവനിൽ എവിടെനിർത്തിയോ അവിടെനിന്ന് തന്നെ തുടങ്ങുന്നുണ്ട് സുരേഷ് കൃഷ്ണ എന്ന നടൻ. ഫീൽഡ് ഔട്ടിൻ്റെ വക്കിലെത്തിനിൽക്കുന്ന ഫ്രസ്‌ട്രേഷൻ ബാധിച്ച സൂപ്പർസ്റ്റാറിനെ തൻ്റെ അസാധ്യ കോമഡിടൈമിംഗ് കൊണ്ടും ബോഡി ലാംഗ്വേജ് കൊണ്ടും അടയാളപ്പെടുത്തുന്നുണ്ട് അദ്ദേഹം.

    ബാലതാരം ആദിഷ് പ്രവീൺ, സൈജു കുറുപ്പ്, ലാലു അലക്സ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ സ്റ്റീരിയോടൈപ്പ് കഥാപാത്രമാണെങ്കിലും നന്നായിതന്നെ തൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് മിയ ജോർജ്.

    ദീപ്തി സതിയുടെ ഡബ്ബിങ് പതിവുപോലെതന്നെ മോശമായപ്പോൾ സലിംകുമാറിൻ്റെ കഥാപാത്രവും പ്രകടനവും അത്രയ്ക്ക് മികച്ചുനിന്നില്ല.

    സുഷിൻ ശ്യാമിൻ്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനൊത്തു നീങ്ങിയപ്പോൾ ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങി.

    അലക്സ് ജെ. പുളിക്കലിൻ്റെ ക്യാമറയും രതീഷ് രാജിൻ്റെ എഡിറ്റിങ് തുടങ്ങി മറ്റെല്ലാ ടെക്നിക്കൽ ഘടകങ്ങളും നന്നായിതന്നെ അനുഭവപ്പെട്ടു.

    നിലവാരമുള്ള കച്ചവടസിനിമകൾക്കും കുടുംബചിത്രങ്ങൾക്കും അല്പം ക്ഷാമം അനുഭവപ്പെട്ട ഈ വർഷത്തെ മികച്ച എൻ്റർടെയ്‌നറുകളിൽ ഒന്നുതന്നെയാണ് ഡ്രൈവിംഗ് ലൈസൻസ് . കാണാത്തവർ അവശേഷിക്കുന്നുണ്ടെങ്കിൽ തീയറ്ററിൽ നിന്നുതന്നെ കാണുക.

    റേറ്റിംഗ് : 3.5/5

    വാല് : മമ്മൂട്ടി ഒഴിവാക്കിയ സിനിമകളും രാജ്യസ്നേഹികൾ ബഹിഷ്കരിച്ച സിനിമകളും ചരിത്രംസൃഷ്‌ടിച്ച ചരിത്രമുള്ള നാട്ടിൽ ഡ്രൈവിംഗ് ലൈസൻസും ശീലംതെറ്റിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
     
  9. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Rajesh Kumar
    ഈ സിനിമയ്ക്ക് ലൈസന്‍സ് കൊടുക്കാം

    മനോഹരമായ ഒരു ഇതിവൃത്തം, വൃത്തിയായി പറഞ്ഞു. കല്ലുകടിയായ രംഗങ്ങളേതുമില്ലാതെ ആദ്യാവസനം എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ മേന്മ. ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ എത്രവലിയ താരാരാധനയും താരവിദ്വേഷമായി മാറുമെന്ന സിംപിള്‍ ലോജിക്കാണ് സിനിമയുടെ കാതല്‍. സൂപ്പര്‍ താരമായ ഹരീന്ദ്രന് തന്റെ ആരാധകനായ ആര്‍ടിഒ ഓഫീസറില്‍നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തിയെടുക്കാനെത്തുന്നിടത്തുനിന്നാരംഭിക്കുന്ന പ്രശ്‌നങ്ങളും തെറ്റിദ്ധാരണയുമൊക്കെ അതിഭാവുകത്വത്തിലേക്ക് വഴിമാറാതെ ഭംഗിയായി അവതരിപ്പിച്ച ലാല്‍ ജൂനിയറിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍. ഒപ്പം മേദസില്ലാത്ത ഒരു ഡീസന്റ് സ്‌ക്രിപ്റ്റ് ഒരുക്കിയ സച്ചിക്കും അഭിമാനിക്കാം.

    നാട്ടിലെ ഏറ്റവും വലിയ താരത്തെ വെല്ലുവിളിക്കുന്നതിലൂടെ ഒരു സാധാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അനുഭവിക്കേണ്ടിവന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ ഭംഗിയായി സുരാജ് അവതരിപ്പിച്ചു. താരത്തെ വെറുപ്പിക്കുന്നത് തന്റെ ജീവനു പോലും അപകടമാണെന്നറിയുമ്പോഴും ആത്മാഭിമാനമാണ് വലുതെന്ന് ചിന്തിക്കുന്ന സുരാജ് ഒരിക്കല്‍ക്കൂടി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളില്‍ ഈ വര്‍ഷം തന്നെ സുരാജിന്റെ വ്യത്യസ്ത പാത്രാവതരണങ്ങള്‍ നാം കണ്ടു. ഓരോ സിനിമയും കഴിയുമ്പോള്‍ അയാളിലെ നടന്‍ എത്രത്തോളം പക്വതയാര്‍ജിച്ചിരിക്കുന്നു എന്നു മനസിലാകും ഡ്രൈവിംഗ് ലൈസന്‍സില്‍.

    പൃഥ്വിരാജ്- സൂപ്പര്‍ താരത്തിന്റെ റോള്‍ പൃഥ്വിയുടെ കൈകളില്‍ ഭദ്രം. മറ്റു പല സിനിമകളിലും നാം കണ്ടിട്ടുള്ള താരജാഡകളുടെ ക്ലീഷേ അവതരണമല്ല പൃഥ്വിയിലൂടെ നാം കാണുന്നത്. ഒതുക്കം വന്ന, വളരെ സ്വാഭാവികമായ ചലനങ്ങളിലൂടെ ഹരീന്ദ്രനെ നാം അനുഭവിക്കുന്നു. തന്റെ റോളിനേക്കാള്‍ സ്‌കോര്‍ ചെയ്യാവുന്ന വേഷം സുരാജിന്റേതാണെന്നറിഞ്ഞിട്ടും നല്ല ഒരു സിനിമയുടെ ഭാഗമായി നില്‍ക്കുകയാണ് പൃഥ്വിയിലെ പൊതുബോധം. സമീപകാലത്ത് ഒരു നടന്റെ സ്‌ക്രീന്‍ പ്രസന്‍സ് ഇത്രത്തോളം എനര്‍ജി പകര്‍ന്നു നല്‍കിയിട്ടില്ല. ഓരോ സീനിനും പൃഥ്വി കൊടുക്കുന്ന ഒരു കൊഴുപ്പുണ്ട്. അതു കണ്ടുതന്നെ അറിയണം.

    മിയയുടെ പ്രകടനത്തെയും പരാമര്‍ശിക്കാതെവയ്യ. അവരെത്തുന്ന ഓരോ സീനിലും ചിരിനിറയ്ക്കാനാകുന്നുണ്ട്. ഭര്‍ത്താവിന്റെ ദേഹമാസകലം മുറിവുമായെത്തുമ്പോള്‍ അത്രയ്ക്ക് കോമഡിക്കേണ്ടായിരുന്നു.

    ഭദ്രനായെത്തുന്ന സുരേഷ് കൃഷ്ണയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കോമഡി റോളുകളും ഈ നടന്റെ കൈകളില്‍ ഭദ്രമാണ്.

    സൈജു കുറുപ്പിന്റെ രാഷ്ട്രീയക്കാരന്റെ ചേഷ്ടകള്‍ക്കും ജനം കൈയടി നല്‍കും. നന്ദുവും മേജര്‍ രവിയുമൊക്കെ അവരവരുടെ റോളുകള്‍ ഭംഗിയാക്കി.

    ലാലു അലക്സിനെ കുറെക്കാലങ്ങൾക്കു ശേഷം നന്നായി ആസ്വദിച്ചു.

    അവസാന സീനുകളില്‍ സുരാജിന് കുറച്ചുകൂടി പെര്‍ഫോം ചെയ്യാനുള്ള ഒരു സാധ്യത സ്‌ക്രിപ്റ്റിലുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു പോയി. എല്ലാം ആ കാറിനുള്ളില്‍ത്തന്നെ അവസാനിപ്പിച്ചു. അവിടെ ലാല്‍ ജൂനിയര്‍ ഒരു ബാലന്‍സ്ഡ് ഗെയിമാണോ കളിച്ചതെന്ന ഒരു സംശയം മാത്രം ബാക്കി.

    ഉത്സവ സീസണില്‍ നല്ല എന്റര്‍ടെയ്ന്‍മെന്റ് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്.

    3.5/5
     
  10. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Vishnu Sadan

    ഡ്രൈവിംഗ് ലൈസൻസ് :
    ഹരീന്ദ്രൻ എന്ന സൂപ്പർസ്റ്റാർ ആയി പ്രിത്വിരാജ് നിറഞ്ഞു നിന്നപ്പോൾ. കുരുവിള എന്ന MV ഓഫീസർ ആയി സുരാജ് സൈഡിൽ കൂടെ കത്തിക്കയറി.
    ഒരു ഫെസ്റ്റിവൽ മൂഡ് സിനിമ അല്ല. അല്പം ഇമോഷണൽ ഡ്രാമ. സിമ്പിൾ ആയ കഥയ്ക്ക് സച്ചിയുടെ വളരെ ശക്തമായ സ്ക്രിപ്റ്റ്. പറയാൻ കാര്യം ചില സീനുകളിൽ നമ്മുക്ക് കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൂടും അവരോടു തന്നെ ചിലപ്പോ ദേഷ്യം തോന്നും. Lal Jr. ഒരു സംവിധായകൻ എന്ന രീതിയിൽ നന്നായി Home work ചെയ്തിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി, മനോഹരമായി ചെയ്തു. പ്രിത്വി ലുക്ക്‌ വൈസ് ഒരു രക്ഷേം ഇല്ല റോൾ ഗംഭീരം ആക്കി. സുരാജ് ഇമോഷണൽ സീനുകളിൽ തന്നെ ഇത്തവണേം കയ്യടി വാങ്ങിയത്. മിയ, സുരേഷ് കൃഷ്ണ കൊള്ളാം അല്പം നന്നായി കോമഡി ചെയ്തു.. മൊത്തത്തിൽ chracters ആരും ഒട്ടും തന്നെ വെറുപ്പിച്ചില്ല.
    ഈ രണ്ടുപേരിലും മാത്രമായി കഥയും സിനിമയും ഒതുങ്ങിയത് മാത്രമാണ് എനിക്ക് അല്പം നീരസം ആയതു. തുടക്കം മുതൽ പ്രിത്വി- സുരാജ് മാത്രം 90% സീനുകളിലും.

    Verdict :ചെറിയ തമാശകളും, കുറച്ചു ഇമോഷണൽ രംഗങ്ങളും ആയി കുടുംബമായി കാണാവുന്ന ഒരു കൊച്ചു സിനിമ. അധികം ത്രില്ല് അടിപ്പുച്ചില്ല, ഒട്ടും ബോർ അടിപ്പിച്ചുമില്ല. ഒന്ന് കാണാം, മലയാളത്തിൽ ഇത് പുതിയ തീം ആണ്.

    Nb: ഏറ്റവും ഇഷ്ടപെട്ടത് ഹരീന്ദ്രനെ ഇന്നസെന്റ് ഫോണിൽ വിളിക്കുന്ന രംഗമാണ്.
     

Share This Page