Narayanan Nambu ഡ്രൈവിംഗ് ലൈസൻസും മംഗലാപുരത്തെ ഇന്റർനെറ്റ് നിരോധനവും.. രണ്ടു ദിവസം മുൻപ് മംഗലാപുരത്ത് നടന്ന അനിഷ്ടസംഭവങ്ങൾ പത്ര മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണല്ലോ. അതിന്റെ പിന്തുടർച്ച എന്നോണം മൂന്ന് ദിവസത്തേക്ക് മംഗലാപുരം അടങ്ങുന്ന ദക്ഷിണ കർണാടക മേഖലയിൽ കളക്ടർ കർഫ്യൂ പ്രഘ്യപിച്ചു. വ്യാഴാഴ്ച അർധരാത്രി മുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുകയും ഉണ്ടായി. കോളേജ് ക്യാമ്പസിന്റെ പുറത്തേക്ക് പോകരുത് എന്ന ഹോസ്പിറ്റൽ മാനേജ്‍മെന്റിന്റെ കർശന നിർദ്ദേശം അനുസരിച്ചു ഈ രണ്ടുദിവസവും ഹോസ്റ്റൽ റൂമിൽ തന്നെ ആയിരുന്നു. ഇന്റർനെറ്റ് ഇല്ലാതെയുള്ള രണ്ടു ദിനങ്ങൾ.. !! തിരക്കേറിയ റോഡുകളിൽ വണ്ടികളൊന്നുമില്ല. അങ്ങിങ്ങു റോന്തു ചുറ്റുന്ന പോലീസ് വാഹനങ്ങൾ മാത്രം. എല്ലാ കടകളും അടച്ചിരുന്നു. ഹോസ്പിറ്റൽ ആയതിനാൽ കാന്റീൻ തുറന്ന് പ്രവർത്തിച്ചിരുന്നു. ഇറങ്ങാൻ പോകുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ ലാൽ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ ആയിരുന്നു. അത്ര മികച്ച ട്രൈലെർ കട്ട് ആയിരുന്നു ചിത്രത്തിന്റേത്. വെള്ളിയാഴ്ച റിലീസ് സിനിമകളുടെ റിപ്പോർട്ട് അറിയാൻ സുഹൃത്തുക്കൾ സഹായിച്ചു. ഡ്രൈവിംഗ് ലൈസന്സിനും പ്രതി പൂവന്കോഴിക്കും മികച്ച പ്രതികരണം ആണെന്നു സിനിമഗ്രൂപ്പുകളിലെ നല്ലവരായ കൂട്ടുകാർ SMS അയച്ചു അറിയിച്ചു. എത്രെയും വേഗം നിരോധനാജ്ഞ മാറാൻ കാത്തിരുന്നു. അങ്ങനെ ഇന്നലെ അർധരാത്രി മംഗലാപുരത് ഇന്റർനെറ്റ് വീണ്ടും തിരികെയെത്തി. ഞായറാഴ്ചയും 'കർഫ്യൂ' നിലനിൽക്കുന്നുണ്ടെങ്കിലും രാവിലേ ആറു മണിമുതൽ വൈകീട്ട് ആറു മണി വരെ കലക്‌ടർ ഇളവ് പ്രഘ്യപിച്ചു. ഇന്നലെ ഇന്റർനെറ്റ് ബാൻ അവസാനിച്ചപ്പോൾ ആദ്യം ബുക്ക് my ഷോയിൽ നോക്കിയത് ഡ്രൈവിംഗ് ലൈസൻസ് എവിടെയാണ് ഓടുന്നത് എന്നാണ്. മംഗലാപുരം ഭരത് സിനിമാസിൽ രാവിലെ 10 മണിക്ക് ചിത്രമുണ്ടെന്നു കണ്ടു. രാവിലെ ഭരത് സിനിമാസിൽ വിളിച്ചു ഷോ കളിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു നേരെ തീയേറ്ററിലേക്ക്.. മംഗലാപുരം തിരികേ പഴയപോലെ ആയിരിക്കുന്നു. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം മുൻപുള്ള അതേ തിരക്ക്, അതേ കച്ചവടക്കാരും ബഹളവും, മാറ്റങ്ങൾ ഇല്ലാതെ വീണ്ടും പഴയ മരുന്ന് മണക്കുന്ന മംഗലാപുരം.. !! ചിത്രത്തിലേക്ക് വരുകയാണെങ്കിൽ.. നല്ല കിടിലൻ എന്റെർറ്റൈനെർ.. !! ഒരു സ്ഥിരം 'സൂപ്പർസ്റ്റാർ - ആരാധകൻ' കഥാപശ്ചാത്തലം സിനിമക്ക് ഉണ്ടെങ്കിലും 'വെത്യസ്തമായ ഒരു കഥ'യാണ് ഡ്രൈവിംഗ് ലൈസന്സിനെ വ്യത്യസ്തമാക്കുന്നത്. സ്ഥിരം ക്ളീഷേ സീനുകൾ ഒന്നും തന്നെ സിനിമയിൽ കണ്ടില്ല. തമാശക്ക് തമാശ, ത്രില്ലിനു ത്രില്ല്, സെന്റിമെൻസിന് സെന്റിമെൻസ്.. എല്ലാം ചേരും പടി ചേർത്തിട്ടുണ്ട്. വളരെ രസകരമായ ആഖ്യാന ശൈലി ആണ് തിരക്കഥാകൃത് സച്ചി ഡ്രൈവിംഗ് ലൈസൻസിൽ കൊണ്ടുവന്നിട്ടുള്ളത്. ഓരോ കഥാപാത്ര സൃഷ്ടിയിലും അത് വ്യക്തമാണ്. കോമഡിക്ക് ഒരു കൂടുതൽ പ്രാധാന്യം നൽകി എഴുതിയ സ്ക്രിപ്റ്റ് കുടുംബ പ്രേക്ഷകരെ ഉറപ്പായും ആകർഷിക്കും. ഉടനീളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മേക്കിങ് ആണ് ലാൽ ജൂനിയറിന്റേത്. ക്‌ളൈമാക്‌സ് പോർഷനിലെ ഫ്രെയിംസ് ഒക്കെ മനോഹരം. അതുവരെ ഒരു കളര്ഫുള് രീതിയിൽ പോയ സിനിമക്ക് ഉജ്ജ്വലമായ മറ്റൊരു ടോൺ നൽകിയ ക്‌ളൈമാക്‌സ് പോർഷൻസ്.. !! മികച്ചു നിന്നത് സുരാജ് വെഞ്ഞാറമ്മൂടും പ്രിത്വിരാജും തന്നെ. ഒപ്പത്തിനൊപ്പം നിന്ന പ്രകടനം. പ്രിത്വിരാജിന്റെ സ്ക്രിപ്റ്റ് സെലെക്ഷനിലെ ചങ്കൂറ്റം മുൻപ് തന്നെ കേട്ടിട്ടുണ്ട്. 'തിരക്കഥ' എന്ന ചിത്രത്തിൽ അനൂപ് മേനോന് പ്രാധാന്യം ആണെന്നറിഞ്ഞിട്ടും ആ കഥയ്ക്ക് മുന്ഗണന നല്കുന്നിടത് പ്രിത്വിരാജ് ഒരു വൻ വിജയം ആയിരുന്നു. അതുതന്നെ ഇവിടെയും സംഭവിച്ചു. തുല്യ പ്രാധാന്യം ആണെങ്കിൽ പോലും തിരക്കഥയുടെ വെത്യസ്തതയുടെ ഒപ്പം നടന്ന നായകൻ എന്ന പേര് പ്രിത്വിരാജ് എന്ന നടന്റെ റേഞ്ച് പ്രേക്ഷക മനസ്സിൽ തിളക്കം കൂട്ടും. ക്രിക്കറ്റിൽ സമീപകാലത്തേ കോൺസിസ്റ്റന്റ് ഫോം തുടരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കും സുരാജ് വെഞ്ഞാറമൂട്. ഓരോ സിനിമയും ഒന്നിനൊന്നു മെച്ചം. എടുത്ത് പറയേണ്ട വേറെ ഒരുപാട് പേർ ഉണ്ട്. ഒന്നാമത്തെ പേര് : മിയ ജോർജ്. ഞെട്ടിച്ചുകളഞ്ഞ പെർഫോമൻസ്. നിഷ്കളങ്കയായ, എന്നാൽ ഇത്തിരി കുരുട്ടു ബുദ്ധിയൊക്കെ കൈമുതലായ ഭാര്യയെ തകർപ്പനായി അവതരിപ്പിച്ചു മിയ. പലയിടത്തും കോമെടിയിൽ സ്കോർ ചെയ്തത് മിയ ആണ്. ലാലു അലെക്സിനെ ഒരുപാട് നാളുകൾക്കു ശേഷം മികച്ചൊരു വേഷത്തിൽ, പഴയ അതേ എനർജിയിൽ കണ്ടു. ആദ്യപകുതിയിൽ പുള്ളി തകർത്തുവാരി. സൈജു കുറുപ്പ് കിടുക്കി. പല എസ്പ്രെഷൻസും അടിപൊളിയായിരുന്നു. പലയിടത്തും സൈജുകുറുപ്പ് ഒരുപാട് ചിരിപ്പിച്ചു. നന്ദുവും, സുരേഷ് കൃഷ്ണയും, ഫോർ ദി പീപ്പിൾ അരുണും, എല്ലാം എടുത്ത് പറയേണ്ട പ്രകടനം ആണ് കാഴ്ചവെച്ചത്. സംഗീതം ജാക്സൺ പെരേരയുടേതാണ്. മോശമില്ലാത്ത ഗാനങ്ങളും പശ്ചാത്തല സംഗീതവും നൽകി അവതരിപ്പിച്ചിരിക്കുന്നു. ആദ്യഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു. കുറവുകളും ലോജിക് പ്രശ്നങ്ങളും ഒക്കെ അവിടവിടെയായി ചൂഴ്ന്ന് നോക്കിയാൽ കിട്ടും. രണ്ടര മണിക്കൂർ പ്രേക്ഷകനെ ആസ്വദിപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ പിന്നെയെന്തിന് അവയെപ്പറ്റി ചിന്തിക്കണം. ക്രിസ്തുമസ് അവധിക്കാലത് ഒരുപാട് സന്തോഷിക്കാൻ കുടുംബസമേതം ആസ്വദിക്കാൻ പറ്റിയ ഫുൾ എന്റെർറ്റൈനെർ ആണ് ഡ്രൈവിംഗ് ലൈസൻസ്.. നമ്പു
Hari Midhun Driving license Sachi എഴുതി lal jr സംവിധാനം ചെയ്ത Driving license, ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു complete entertainer ആണ്. ഈ അടുത്ത കണ്ട സിനിമകളിൽ പൂർണ്ണസംതൃപ്തി നൽകിയതും Driving license ആണ്. ഹരീന്ദ്രൻ എന്ന superstar ന്റെ license നഷ്ടപ്പെടുകയും, license വളരെ അത്യാവശ്യമായി വേണ്ട ഒരു സാഹചര്യം ഉണ്ടാകുന്നു, അതുകൊണ്ടുതന്നെ license എടുക്കാനുള്ള ആ ഒരു lengthy process എളുപ്പമാക്കിക്കിട്ടാൻ സ്ഥലത്തെ MVI ആയ, അദ്ദേഹത്തിന്റെ വലിയ ആരാധകനായ കുരുവിളയെ സമീപിക്കുന്നു, തുടർന്ന് അപ്രതീക്ഷിതമായി ചില സംഭവങ്ങൾ നടക്കുകയും പിന്നീട് ഇവർക്കിടയിൽ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ plot. ശേഷം ഒരു cat n mouse കളി പോലെയാണ് സിനിമ ഇവരിലൂടെ സഞ്ചരിക്കുന്നത്. 2 പേരെയും script ഒരേപോലെ justify ചെയ്യുന്നുണ്ട്, അതുകൊണ്ടുതന്നെ ഒരു നിമിഷം സാധാരണക്കാരനായ ആരാധകനോട് ഒപ്പം നമ്മൾ നിൽക്കും, എന്നാൽ അതേസമയം ഒരു താരത്തിന്റെ emotions ഉം നമ്മളിൽ convey ചെയ്യപ്പിക്കുന്നുമുണ്ട്. Base plot ലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതാണ് first half, ഒട്ടും lag ഇല്ലാത്ത first half, emotional scenes ഉം കുറച്ച് തമാശകളും ചേർന്ന first half. and interval scene was താരവും ആരാധകനും തമ്മിലുള്ള conflict കാണിക്കുന്നതാണ് second half, thrilling ആയ scenes ഉണ്ട് അതുപോലെ emotional scenes ഉം, മികച്ച ഒരു climax ഓടെ സിനിമ അവസാനിക്കുന്നു. Engaging ആയ scenes second half ൽ ഉണ്ട്, learners' test personally വളരെ ഇഷ്ടപ്പെട്ടു, especially those dialogues. 2 പേർക്കും തുല്യപ്രാധാന്യം ഉള്ള script ആണ്, അതുകൊണ്ട് പ്രകടനത്തിൽ Rajuettan/Surajettan എന്ന് പറയാൻ സാധിക്കില്ല. Superstar ആയി Rajuettan തകർത്തു എന്ന് പറയാം, പലരും പറയാറുള്ള പുള്ളിയുടെ അഭിനയത്തിലെ നാടകീയത ഇതിൽ ഇല്ല. Full energy ൽ ആയിരുന്നു Rajuettan. His look n screen presence was at its peak. Surajettan തുടക്കത്തിൽ ഒരു ആരാധകനായും, പിന്നീട് ആത്മാഭിമാനത്തിനു ക്ഷതം സംഭവിച്ച ഒരു സാധാരണക്കാരനാണ് വളരെ മികച്ച രീതിയിൽ അഭിനയിച്ചു, climax portions Surajettan അങ്ങ് എടുത്തു എന്ന് പറയുന്നതാണ് ഉചിതം. Saiju kurup n Suresh krishna; രണ്ടുപേരും എപ്പോഴൊക്കെ screen ൽ വന്നോ അപ്പോഴെല്ലാം തീയേറ്ററിൽ ചിരി മുഴങ്ങി, അതുപോലെ കുറെ നാളുകൾക്കു ശേഷം lalu alex ന്റെ നല്ല ഒരു role കണ്ടു, ആ പഴയ mannerisms. Miya രസിപ്പിച്ചു. Cilmax നോട് അടുപ്പിച്ചു Nandu ന്റെ പ്രകടനവും ശ്രെദ്ധേയമായി. Major Ravi, Deepti sati, Vijayaraghavan... എന്നിങ്ങനെ എല്ലാരും അവരുടെ roles മികച്ചതാക്കി. ഈ simple plot നെ ഇത്ര മികച്ച രീതിയിൽ തിരക്കഥ ആക്കിയ സച്ചിക്ക് അനാവശ്യം എന്ന് തോന്നിയ ഒറ്റ scene പോലും ഇല്ല, മികച്ച ഒരു script നെ, ഇത്ര മനോഹരമായി അവതരിപ്പിച്ച lal jr. തന്റെ കയ്യിൽ കിട്ടിയ അഭിനേതാക്കളെ അദ്ദേഹം വളരെ നല്ലപോലെ ഉപയോഗിച്ചു. DOP ഗംഭീരം ആയിരുന്നു,especially climax portions ✌ Songs were good bgm ഒരു simple plot ന്റെ മനോഹരമായ അവതരണമാണ് DL, ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത പുതുമയുള്ള ഒരു plot. Double meaning/vulgar comedies ന് പകരം situational comedies മാത്രമാണ് ഇതിൽ ഉള്ളത്, അധികം ചിന്തിക്കാനുള്ള ഒന്നല്ല DL Xmas ന് കുടുംബത്തോടൊപ്പം ഒരു 2:15 മണിക്കൂർ ഒട്ടും lag ഇല്ലാതെ,ചിരിച്ചും, കുറച്ച് thrill ചെയ്തും കണ്ടിറങ്ങാവുന്ന ഒരു നല്ല സിനിമയാണ് DL. Do watch it in theatres