അരവിന്ദന്റെ അതിഥികൾ :- നിഖില വിമലും വിനീത് ശ്രീനിവാസനും നായിക നായകനാകുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികൾ. നല്ല പ്രതീക്ഷ നൽകുന്ന ട്രെയ്‌ലറും പാട്ടുകളും പോരാത്തതിന് കഥ പറയുമ്പോൾ എന്ന സിനിമയ്ക്കു ശേഷം ശ്രീനിവാസനും എം മോഹനനും ഒന്നിക്കുന്നു എന്നുള്ളതും എന്നെ ഈ സിനിമ ആദ്യ ഷോ കാണാൻ പ്രേരിപ്പിച്ചു. മൂകാംബിക ക്ഷേത്രത്തിലാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ ഒരു കുട്ടിയെ ഉപേക്ഷിച്ചു പോകുന്ന കുട്ടിയെ ശ്രീനിവാസൻ എടുത്തു വളർത്തുന്നിടത്തു നിന്നാണ് സിനിമ തുടങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ അരവിന്ദനായി വിനീത് ശ്രീനിവാസനും നടിയായ നിഖില വിമലും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.രണ്ടാം പകുതിയിൽ നടിക്കായിരുന്നു സ്ക്രീൻ പ്രെസെൻസ് കൂടുതൽ നിഖില തന്റെ വേഷം നന്നായി ചെയ്തിട്ടുണ്ട്. മാധവേട്ടനായി ശ്രീനിവാസനും ഗിരിജയായി ഉർവശിയും കെപിഎസി ലളിതച്ചേച്ചി വിജയരാഘവൻ പ്രേം കുമാർ അജുവര്ഗീസ്... എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചു. ഉർവശി ചേച്ചി നല്ല ചിരിക്കാനുള്ള വകയൊക്കെ തരുന്നുണ്ട്. ടെക്നിക്കൽ വശം നോക്കുകയാണെങ്കിൽ ക്യാമറ മോശമില്ലാത്ത രീതിയിൽ ചെയ്തിട്ടുണ്ട് കുടജാദ്രി മലയൊക്കെ നല്ല രീതിയിൽ ഫ്രെയിം ചെയ്തിട്ടുണ്ട്. സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് സിനിമയിലെ പാട്ടുകളും പക്ഷാതല സംഗീതവുമാണ്. ഷാൻ റഹ്മാന്റെ മ്യൂസിക് നന്നായിട്ടുണ്ട് നായികയും നായകനും നേരിൽ കാണുമ്പോളുള്ള പക്ഷാതല സംഗീതമൊക്കെ പ്രേക്ഷകരെ നന്നായി ഫീൽ ചെയ്യുന്നതായിരുന്നു ഷാനിക്ക അഭിനന്ദനമർഹിക്കുന്നു. മോഹനൻ സർ സിനിമ പ്രേക്ഷകർക്ക് തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ സിനിമ എടുത്തിട്ടുണ്ട്. ഈ അവധികാലത്ത് കുടുംബവുമൊത്തു കാണാൻ പറ്റിയ നല്ല ഫീൽB ഗുഡ് മൂവിയാണ് അരവിന്ദന്റെ അതിഥികൾ. MY RATING: 3. 75/5 KRIPESH KHD.
അരവിന്ദന്റെ അതിഥികൾ ഒരു സൂപ്പർസ്റ്റാർ സിനിമയായിരുന്നിട്ടും നായകന്റെ വെറുമൊരു ഷോ ഓഫിൽ ഒതുങ്ങാഞ്ഞ ലവ് 24×7-ലെ നായിക നിഖില വിമലിന്റെ രണ്ടാം വരവ് എന്നതിന് പുറമെ എന്നെ ഏറെ തൃപ്തിപ്പെടുത്തിയ ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ M മോഹനന്റെ ഒരിടവേളയ്ക്ക് ശേഷമുള്ള സിനിമ എന്നതും അരവിന്ദന്റെ അതിഥികളുടെ ആദ്യഷോ ഉറപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു.. പേര് പോലെ തന്നെ ഇത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് ലോഡ്ജ് നടത്തുന്ന അരവിന്ദന്റെയും അയാളുടെ ജീവിതത്തിൽ ദിവസേന കടന്നുവരുന്ന അതിഥികളുടെയും കഥയാണ്.. 2 മണിക്കൂർ മാത്രം ദൈർഗ്യമുള്ള സിനിമയിലെ രണ്ടാം പകുതി സമ്മാനിക്കുന്ന usual സ്റ്റോറി ലൈൻ & predictability മാറ്റിനിർത്തിയാൽ തൃപ്തിയോടെ കണ്ടിറങ്ങാവുന്ന നല്ലൊരു സിനിമ തന്നെയാണ് അരവിന്ദന്റെ അതിഥികൾ.. ഒന്നേകാൽ മണിക്കൂറുള്ള ആദ്യപകുതി നൽകുന്ന ഫ്രഷ് ഫീൽ, എന്റർടൈൻമെന്റ് മൂഡ് എന്നിവ രണ്ടാം പകുതിയിൽ maintain ചെയ്യാൻ പറ്റാത്തതിന്റെ മുഷിച്ചിൽ തീയേറ്ററിലെ ഏതാനും ആളുകളിലും കണ്ടു.. സംവിധായകന്റെ ശൈലിയിൽ നിന്നല്പം മാറ്റം ഉൾക്കൊണ്ട മറ്റൊരു ഫീൽ ഗുഡ് ചിത്രം.. ആദ്യപകുതിയിൽ നിർത്താതെ ചിരിക്കാനുള്ള ഏതാനും ഭാഗങ്ങൾ കടന്നുവരുന്നുണ്ട്, ഇന്റർവെൽ ആകും വരെ ആ ഒരു കണ്ടിന്യൂയിറ്റി നല്ല രീതിയിൽ maintain ചെയ്തു കൊണ്ടുപോകുമ്പോൾ പ്രതീക്ഷിച്ചത് A-Z fun filled ആയ ഗോദ പോലൊരു സിനിമ പ്രതീക്ഷിച്ചിരിക്കുന്നവരിലേക്ക് എത്രയോ സിനിമകളിൽ കണ്ടുശീലിച്ച കഥാസന്ദർഭങ്ങൾ കടന്നു വരുമ്പോൾ ക്ലൈമാക്സ് വരെ predict ചെയ്യുന്ന പലരെയും കണ്ടു.. അതൊഴിച്ചുനിർത്തിയാൽ ഏറെക്കുറെ തൃപ്തി നൽകും അരവിന്ദന്റെ അതിഥികൾ നിങ്ങൾക്ക്.. പ്രകടനങ്ങളിലേക്ക് നോക്കുമ്പോൾ നായകൻ വിനീത് ശ്രീനിവാസൻ ആണെന്നിരിക്കയും സിനിമയുടെ pivot നിഖില വിമൽ തന്നെയാണ്, സിനിമയിലുടനീളം ഗംഭീരപ്രകടനം, മലയാളികൾ ഒരൊറ്റ സിനിമ കൊണ്ട് പേര് വരെ ഓർത്തിരിക്കുന്ന കബനി കാർത്തികക്ക് ശേഷം പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ് വരദ.. വിനീതും നന്നായിതന്നെ ചെയ്തിട്ടുണ്ട്.. അജു വർഗ്ഗീസ്, ബിജുക്കുട്ടൻ, ശ്രീനിവാസൻ, വിജയരാഘവൻ തുടങ്ങി എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി.. പഞ്ചവർണ്ണതത്തയ്ക്ക് ശേഷം പ്രേംകുമാർ ഒരുപാട് ചിരിപ്പിച്ചപ്പോൾ ഉർവ്വശിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് അരവിന്ദന്റെ അതിഥികളിൽ കണ്ടത്.. ടെക്നിക്കൽ വശങ്ങൾ എടുത്തുപറയത്തക്ക മേന്മകൾ ഒന്നും നൽകുന്നില്ല.. ഷാൻ റഹ്മാന്റെ സംഗീതം നന്നായിരുന്നു, പാട്ടുകളിൽ instruments-നായിരുന്നു കൂടുതൽ പ്രാധാന്യം.. ചായാഗ്രാഹണം നന്നായിരുന്നെങ്കിലും ഹെലിക്യാം ഷോട്ടുകൾ ദുരന്തമായിമാറി, മൊബൈലിൽ പകർത്തിയ പോലെ തോന്നി.. മൊത്തത്തിൽ മുൻവിധികൾ മാറ്റിനിർത്തി കുടുംബസമേതം തിയേറ്ററിൽ കണ്ടിരിക്കാവുന്ന നല്ലൊരു ഫീൽ ഗുഡ് സിനിമ തന്നെയാണ് അരവിന്ദന്റെ അതിഥികൾ.. Rating- 3/5 ആദ്യസിനിമയ്ക്ക് ശേഷം ഇത്രയും വലിയൊരു ഇടവേള നൽകിയ നിഖില വിമലിന് മലയാളസിനിമയിൽ ഒരിടം നൽകുന്നുണ്ട് വരദ.. പ്രാധാന്യമുള്ള വേഷങ്ങൾ ഇനിയും ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു..