1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review ADI KAPPYARE KOOTTAMANI - SURE SHOT HIT - SHA KOLLAM REVIEW

Discussion in 'MTownHub' started by SHA KOLLAM, Dec 29, 2015.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    [​IMG]


    അടി കപ്യാരെ കൂട്ടമണി - എന്റെ അഭിപ്രായം - SHA KOLLAM

    ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ്‌, നീരജ് മാധവ്, മുകേഷ്.
    ഈ താരനിരയും, പ്രതീക്ഷ നല്‍കിയ ട്രൈലെരും ആണ് ഈ ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്.
    ഒരു മെന്‍സ് ഹോസ്റ്റലില്‍ ആണ് ഈ കഥ മുഴുവന്‍ നടക്കുന്നത്. ഒരു ആപത്ഘട്ടത്തില്‍ 20,000 രൂപ നല്‍കി സഹായിച്ച അതിര്‍ഷ്ട്ടലക്ഷ്മി (നമിത പ്രമോദ്) എന്ന പെണ്‍കുട്ടി ഭാനുവിനോട് (ധ്യാന്‍ ശ്രീനിവാസ്) പകരമായി ആവശ്യപെടുന്നത് തനിക്ക് മെന്‍സ് ഹോസ്റ്റലില്‍ കയറിപറ്റണം എന്നതാണ്. ഒരു മെന്‍സ് ഹോസ്റ്റലില്‍ , അതും സുന്ദരിയായ ഒരു ചെറുപ്പകാരി എത്തിപ്പെട്ടാല്‍ എന്ത് സംഭവിക്കും ..???
    അതാണ് ഈ കഥ... ശേഷം സ്ക്രീനില്‍ .....!!

    ഭാനുവായി എത്തിയ ധ്യാന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുവെങ്കിലും ധ്യാനിലെ നടന്‍ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. ഹോസ്റ്റലിലെ കൂട്ടുകാരായ ബ്രുണോ ആയി എത്തിയ അജു വര്‍ഗീസും റെമോ ആയി എത്തിയ നീരജ് മാധവും നായകനേക്കാള്‍ ഒരുപടി മികച്ചു നിന്നു. പതിവായി ഓവര്‍ ആക്കി ചളമാക്കാറുള്ള നമിത ഇതില്‍ ഡീസന്റ് അഭിനയം കാഴ്ചവെച്ചു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാദര്‍ ആല്‍ഫ്രഡ്‌ കാട്ടുവിളയില്‍ ആയി വന്ന മുകേഷേട്ടനും ശിങ്കിടി സാന്തപ്പന്‍ ആയ ബിജുകുട്ടനും വളരെ മികച്ചതായി.

    ശക്തമായ ഒരു അടിസ്ഥാന കഥ ഇല്ലാത്തതും , ഉള്ള കഥ തന്നെ പ്രേക്ഷകന് തുടക്കത്തില്‍ തന്നെ ഊഹിക്കാവുന്നതും , ഈ ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മ തന്നെയാണ്. പക്ഷെ , നീട്ടിവലിക്കാതെ വേഗതയില്‍ കഥ പറഞ്ഞു പോകുന്ന ശൈലിയും, പുതുമുഖ സംവിധായകന്‍ ജോണ്‍ വര്‍ഗീസിന്റെ സംവിധാനമികവും , സാഹചര്യങ്ങളോട് ചേരുന്ന റിയലിസ്റ്റിക് കോമഡികളും, രണ്ടാം പകുതിയില്‍ കൊണ്ട് വന്ന ഹൊറര്‍ സസ്പെന്‍സും ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്‌ ആണ് . ഒരു ആവശ്യവും ഇല്ലാത്ത സ്ഥാനത്ത് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഒരു പാട്ട് തിരുകിക്കയറ്റിയത് കല്ലുകടിയായി തോന്നി .

    മൊത്തത്തില്‍ ,
    കഥയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ ഒന്നും വെച്ച് പുലര്‍ത്താത്ത ആളാണ് നിങ്ങള്‍ എങ്കില്‍ ,
    തമാശകളാല്‍ മാത്രം നിറഞ്ഞ ഈ 2 മണിക്കൂര്‍ 12 മിനുട്ട് ചിത്രം നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല ..!! തീര്‍ച്ച ...!!

    MY RATING : 3.5/5 ABOVE AVERAGE -GO FOR IT..!!
    VERDICT : SURE SHOT HIT..!!

    വാല്‍ക്കഷണം: ചിത്രത്തിന്റെ അവസാന സീനില്‍ ഇതിനൊരു രണ്ടാം ഭാഗം ഉണ്ടായേക്കാം എന്ന വ്യക്തമായ സൂചന സംവിധായകന്‍ നല്‍കുന്നുണ്ട്.

    മുന്നറിയിപ്പ് : ഹോസ്റ്റല്‍ ചിത്രം ആയതിനാല്‍ സാന്ദര്‍ഭികമായി പലയിടത്തും അശ്ശീല സംഭാഷണങ്ങള്‍ ഉണ്ട്. കഴിവതും കൂട്ടുകാരോടൊപ്പം പോവുക. കുടുംബക്കാരേം കൂട്ടി പോയാല്‍ പിന്നെ നിങ്ങളെ കുടുംബത്ത് കേറ്റാന്‍ സാധ്യതയില്ല എന്ന് ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു .

    സസ്നേഹം ,
    നിങ്ങളുടെ സ്വന്തം ..
    ഷാ കൊല്ലം .
     
    Spunky, Mayavi 369 and Johnson Master like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha..!:Lol:
     
    SHA KOLLAM likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha :Giveup:
     
    SHA KOLLAM likes this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks sha :Thnku:
     
    SHA KOLLAM likes this.

Share This Page