1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Asuran - My Review !!!

Discussion in 'MTownHub' started by Adhipan, Oct 4, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Asuran

    "അസുരൻ" കരുത്തുള്ള.... കാതലുള്ള.... അതിശക്തമായ സിനിമാനുഭവം

    കേരളത്തിൽ ഒരു LJPയാണേൽ തമിഴ്നാട്ടിൽ ഒരു വെട്രിമാരനാണ്.....

    പൂമണിയുടെ "Vekkai" എന്ന നോവലിനെ ആസ്പദമാക്കി വെട്രിമാരൻ അണിയിച്ചൊരുക്കിയ ചിത്രമാണ് അസുരൻ. ശക്തമായൊരു വിഷയത്തെ അതിന്റെ തീവ്രത ഒട്ടും ചോരാതെ ശക്തമായി തന്നെ വെട്രിമാരൻ കടലാസിലേക്ക് പകർത്തി അതിലും ശക്തമായ രീതിയിൽ തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്. വടചെന്നൈ രണ്ടാം ഭാഗം ഒരുക്കാനുള്ള ഗ്യാപ്പിൽ പെട്ടന്ന് എടുത്തതാണ് ഈ ചിത്രം എന്ന് പറയുന്നു.... അങ്ങനെ വെറുതേ ഒരു ഗ്യാപ്പിൽ അദ്ദേഹം കുറഞ്ഞ സമയംകൊണ്ട് ഇത്തരം ഒരു അത്ഭുതമാണ് ഒരുക്കിയത് എങ്കിൽ സമയമെടുത്ത് ചെയ്യാൻ ഇരിക്കുന്നതിന്റെയൊക്കെ ലെവൽ എന്തായിരിക്കും എന്ന് ആലോചിച്ചിട്ട് തന്നെ തലപെരുക്കുന്നു. മലയാള സിനിമയ്ക്ക് ഒരു LJP ആണേൽ തമിഴ്സിനിമയ്ക്ക് അത് വെട്രിമാരനാണ്.... ഓരോ സിനിമയൊരുക്കുമ്പോഴും തന്റെ മുൻ ചിത്രങ്ങളുമായി ഒരു തരത്തിലും സാമ്യം പാടില്ല എന്ന് അദ്ദേഹത്തിന് നിർബന്ധമാണ് എന്ന് തോന്നുന്നു..... വല്ലാത്ത കഴിവുള്ള സംവിധായകനാണ് വെട്രിമാരൻ.... പൊല്ലാതവനും ആടുകളവും വിസാരണൈയും വട ചെന്നൈയും ഇപ്പൊ അസുരനും എല്ലാ അർത്ഥത്തിലും അത്ഭുതപ്പെടുത്തിയവയാണ്. ഇങ്ങനേയും സിനിമയെടുക്കാമോ എന്ന ചോദ്യമാണ്.... ആശ്ചചര്യമാണ്.... അത്ഭുതമാണ്.... മനസ്സിൽ.

    ക്യാമറ കൊണ്ട് വേൽരാജ് കാണിച്ച മാജിക്‌ ഒരു അത്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാൻ സാധിക്കൂ.... ഫ്രയിമുകളുടെ മനോഹാരിത..... കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ..... ശരിക്കും ഞെട്ടിച്ച ഛായാഗ്രഹണം.

    ടൈറ്റിൽ കാർഡ് മുതൽ രോമകൂപങ്ങൾക്ക് പോലും റസ്റ്റ് തരാത്ത ഒന്നാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം..... ജീ.വി.പ്രകാശ് കുമാർ ഇങ്ങനെയൊക്കെ bgm ഒരുക്കുമോ എന്ന് ചിന്തിച്ചു പോയി..... അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് വർക്ക്‌ എന്ന് വേണേൽ പറയാം.... മാസ്സ് സീനുകളിൽ എല്ലാം bgm പകർന്നു തന്നൊരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല.... ഗാനങ്ങളും മനോഹരമായിരുന്നു.

    R രാമർ ചിത്രത്തെ മികച്ച രീതിയിൽ ചടുലത നഷ്ടപ്പെടാതെ തന്നെ വെട്ടിയൊതുക്കി പാകപ്പെടുത്തി വെച്ചിട്ടുണ്ട്.

    ശിവ സ്വാമി എന്ന നായക കഥാപാത്രമായി ധനുഷിന്റെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളം.... തമിഴ് സിനിമയിലെ ഈയൊരു ജനറേഷനിലെ മികച്ച അഭിനേതാവ് എന്ന് നിസ്സംശയം പറയാം. നിഷ്കളങ്കതയിൽ നിന്ന് ആസുര ഭാവത്തിലേക്കുള്ള പകർന്നാട്ടമെല്ലാം യാന്ത്രികമായി സീറ്റിൽ നിന്നും എഴുന്നേല്പിക്കും വിധമായിരുന്നു..... ധനുഷിന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു എന്ന് പറയാം. അവാർഡുകൾക്കൊക്കെ ചാൻസ് ഉള്ള പ്രകടനം.

    തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി Manju Warrier..... ഒരുപാട് നാളുകൾക്ക് ശേഷം ലാലേട്ടന്റെ മികച്ചൊരു പെർഫോമൻസ് കാണാൻ ആന്ധ്രക്കാരൻ കൊരടാല ശിവ വേണ്ടി വന്നു മമ്മൂക്കയ്ക്ക് നല്ലൊരു കഥാപാത്രം ഒരുക്കാൻ തമിഴ്നാട്ടുകാരൻ റാം വേണ്ടി വന്നു അതേപോലെ തിരിച്ചു വരവിലെ മഞ്ജു ചേച്ചിയുടെ ഏറ്റവും മികച്ച പ്രകടനം പുറത്ത് കൊണ്ട് വരാൻ.... ശക്തമായ കഥാപാത്രം നൽകാൻ തമിഴ്നാട്ടുകാരൻ വെട്രിമാരൻ വേണ്ടി വന്നു. പച്ചൈയമ്മാൾ എന്ന കഥാപാത്രമായി മഞ്ജു വാര്യരെ അല്ലാതെ ആരെയും സങ്കൽപ്പിക്കാൻ പറ്റില്ല എന്ന വെട്രിമാരന്റെ വാക്കുകൾ ശരിയാണ് എന്ന് ചിത്രം കണ്ടാൽ ബോധ്യമാകും. തിരിച്ചു വരവിൽ ആർട്ടിഫിഷ്യാലിറ്റിയുടെ അതിപ്രസരമാണ് അവരുടെ പ്രകടനങ്ങളിൽ എന്നും ഡയലോഗ് ഡെലിവറിയെല്ലാം അമ്പേ പരാജയമാണെന്നും പലരും പല സ്ഥലത്തും പാടി നടക്കുന്നത് കണ്ടിട്ടുണ്ട്.... പിന്നെ കഞ്ഞിയുടെ പേരും പറഞ്ഞ് നാഴികയ്ക്ക് നാല്പത് വട്ടം കളിയാക്കുന്നവരും.... എന്തിന് അസുരൻ ഇറങ്ങുന്നതിന് മുൻപ് മഞ്ജുവായിരിക്കും ചിത്രത്തിലെ ഏക നെഗറ്റീവ്, ധനുഷിന്റെ കഷ്ടകാലം എന്നൊക്കെ പാടി നടന്നവരും ഉണ്ട് അങ്ങനെയുള്ള വിരോധികൾ ഒന്നും അസുരൻ കളിക്കുന്ന തിയ്യേറ്ററുകളുടെ പരിസരത്തേക്ക് പോകാത്തതാവും നല്ലത് കാരണം നിങ്ങൾക്കുള്ള വലിയ പ്രഹരമാണ് ഈ ചിത്രത്തിലെ അവരുടെ പ്രകടനം. തിരുനൽവേലിക്കാരിയായ പച്ചൈയമ്മാൾ ആയി അവര് അത്രയേറെ മികച്ചു നിന്നു.... ശക്തമായ കഥാപാത്രമാണ് വെട്രിമാരൻ മഞ്ജു ചേച്ചിക്ക് നൽകിയത് ശക്തമായ പ്രകടനം കൊണ്ട് അവര് ആ കഥാപാത്രത്തിന്റെ മാറ്റ് കൂട്ടി. തിരുനൽവേലി സ്ലാങ് എല്ലാം ഒരു തമിഴ്നാട്ടുകാരി പറയുന്ന ലാഘവത്തോടെയാണ് അവര് ചിത്രത്തിലുടനീളം അവതരിപ്പിച്ചത്. അത്രയേറെ അനായാസതയോടെയാണ് അവര് ആ കാര്യമൊക്കെ കൈകാര്യം ചെയ്തത്. ഒരു തമിഴ് ഗ്രാമീണ സ്ത്രീയായുള്ള അവരുടെ പകർന്നാട്ടം ഏറെ പ്രശംസയർഹിക്കുന്നു.... ബോഡി ലാംഗ്വേജ് ആയാലും ഡയലോഗ് ഡെലിവറി ആണേലും എല്ലാം പക്കാ ആയിരുന്നു. എന്തായാലും മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനിക്കാം.... ഇത്തരം ഒരു ശക്തമായ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഒരു മലയാളിയെ വിളിച്ചതിന്.... ആ വേഷം അവര് ഗംഭീരമാക്കിയതിന്..... ധനുഷ് ആയിട്ടുള്ള കോമ്പിനേഷൻ സീൻസ് ഒക്കെ അത്രയ്ക്ക് ഗംഭീരമായിരുന്നു.... പച്ചൈയമ്മാൾ മഞ്ജു ചേച്ചിയുടെ തിരിച്ചു വരവിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് നിസ്സംശയം പറയാം.

    Ammu Abhiramiയുടെ മാരിയമ്മാൾ, Ken Karunasന്റെ ചിദംബരം തുടങ്ങിയ കഥാപാത്രങ്ങളും പശുപതി, പ്രകാശ് രാജ്, etc തുടങ്ങിയവരുടെ കഥാപാത്രങ്ങളും പ്രകടനം കൊണ്ട് മികച്ചു നിന്നു.

    ഇത്തരം പരുക്കനായ കഥ പറയുന്ന ചിത്രങ്ങൾ വല്ലാത്തൊരു തീവ്രതയോടെ ഒരുക്കാൻ വെട്രിമാരൻ അല്ലാതെ മറ്റൊരാളില്ല.... വയലൻസ് സീനുകൾ എല്ലാം വല്ലാത്ത രീതിയിൽ ആണ് അദ്ദേഹം ഒരുക്കുന്നത്. തമിഴ് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ കഴിവുള്ള സംവിധായകനാണ് വെട്രിമാരൻ.... അസാധ്യ കഴിവുള്ള മനുഷ്യൻ. സംവിധാനം ചെയ്ത നാല് സിനിമകൾക്കും നാഷണൽ അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും അസുരൻ. ഒരുപാട് പുരസ്‌കാരങ്ങൾ സ്വാന്തമാക്കാൻ പോകുന്ന മറ്റൊരു വെട്രിമാരൻ മാജിക്‌. വെട്രിമാരൻ സ്പെഷ്യൽ ആയ വയലൻസും ചോരക്കളിയും ആക്ഷനും എല്ലാം വേണ്ടുവോളം ഉണ്ടേലും ഫാമിലി ഇമോഷൻസ് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിന്റെ ഓരോ സിനിമകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്.... അദ്ദേഹത്തിന്റെ ശബ്ദമാണ്.... അദ്ദേഹത്തിന്റെ പ്രതിഷേധമാണ്.... അസുരനിലും ഈ പാത അദ്ദേഹം പിന്തുടരുന്നുണ്ട്..... ജാതി, മതം, പണമുള്ളവനും പണമില്ലാത്തവനും തമ്മിലുള്ള അന്തരം അതിനെതിരെയുള്ള പ്രതിഷേധം അങ്ങനെ ഒരുപാട് കാര്യങ്ങൾ. സ്വന്തം കുടുംബത്തിന്റെ നല്ലതിന് വേണ്ടി അങ്ങേയറ്റം ഒതുങ്ങി ക്ഷമയുടെ പര്യായമായി ജീവിച്ച് അവസാനം കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ആസുരഭാവം പൂണ്ട ശിവ സ്വാമിയുടെ പോരാട്ട കഥ അത്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാനാകൂ..... എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്ന ദൃശ്യാനുഭവം. തമിഴ് സിനിമയിൽ നിന്നും മറ്റൊരു അത്ഭുത കലാസൃഷ്ടി.

    അസുരൻ" കരുത്തുള്ള.... കാതലുള്ള.... അതിശക്തമായ സിനിമാനുഭവം

    കേരളത്തിൽ ഒരു LJPയാണേൽ തമിഴ്നാട്ടിൽ ഒരു വെട്രിമാരനാണ്.....

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Adhipan likes this.
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks. Good one
     
    Adhipan likes this.

Share This Page