I have Swift in Bangalore. 16000 KM aayi. Engine has nicely opened up. Waiting for the next long drive. Pinne wife nu oru Yamaha Alpha undu. Really good scooter. Kidilan ride quality and seat comfort. A class above Active. Very underrated. Naatil oru Spark undu. Ottum ottam illa. Good to drive in the city. Cheveloret nalla pole market chaiythirunnel rakshapedenda vandi aayirunnu. Was better than other cars in the A segment. Avarude service um sub-par.
I have a karizma r 2011(first superbike of india) just kidding. analum that time first karizma release ayalpol olla oru feel. Hrk add priceless- karizma is very good bike. apart from bad back break.Honda engine thumbs up
Alpha kollam alle. Oru motorscooter vaanganam. Spark ente friend nu undayirunnu. Extremely negative review aanu. Petrol. Mileage around 7
RE Classic 350 തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര് ആണ് എന്റെ സ്വദേശം. കുഞ്ഞികുട്ടൻ തമ്പുരാന്റെ നാട്, ആര്യഭടന്റെ നാട് ( ആണെന്നും അല്ലെന്നും പറയുന്നു ) ഒരു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം ഒരു ബുള്ളെറ്റ് ഒത്തു വന്നു , തിരുവനന്തപുരം ജില്ലയിൽ ഭാഗ്യമാണോ നിർഭാഗ്യമാണോ.....എന്ത് തന്നെ ആയാലും യാത്രയോടും ബുള്ളെറ്റ് ഇനോടും ഉള്ള എന്റെ മോഹം കൊണ്ട് രണ്ടാമതൊന്നു ആലോചിച്ചില്ല............. വെളുപ്പിന് 2.30 നു ആയിരുന്നു ട്രെയിൻ. എന്റെ കൂടെ ചങ്ങാതിയും ഉണ്ട്. രാവിലെ 8.30 ആയപ്പോൾ കഴകൂട്ടം എത്തി ( തിരുവനന്തപുരം ). ഒരു ഓട്ടോ പിടിച് ഷോറൂമിലേക്ക്. കുറച്ച നേരത്തെ കാര്യ ക്രമങ്ങല്ക് ശേഷം 11.00 മണിക്ക് ബുള്ളെറ്റ് ഡെലിവറി ആയി. രാജകീയ യാത്ര തുടങ്ങുന്നു...... കൊല്ലത്ത് നിന്നായിരുന്നു ഉച്ച ഭക്ഷണം. പേരറിയാത്ത ഹോട്ടലിൽ നിന്ന് നല്ല ബോറൻ ബിരിയാണി. പൊതുവെ ഭക്ഷണ പ്രിയരായ ഞങ്ങള്ക്ക് ഇതൊന്നും തെല്ലും അലോസരം ഉണ്ടാക്കിയില്ലെന്നതാണ് വാസ്തവം. ഈ യാത്ര ഞങ്ങള്ക്ക് അത്രയും ആസ്വാദ്യകരം ആയിരുന്നു 50 kmph സ്പീഡിനു മുകളിൽ ഞങ്ങൾ പോയില്ല. ചായ കുടിക്കാനും ഇടക്കൊന്നു നടു നിവർത്താനും ഇടയ്ക്ക് നിർത്തുമായിരുന്നു. പലരും വന്നു ഞങ്ങളോട കാര്യങ്ങൾ തിരക്കി. തിരുവനന്തപുരം- തൃശൂർ റോഡ് സഫാരി ആണെന്ന് അറിഞ്ഞപോൾ പലര്ക്കും ആശ്ച്ചര്യം, ചിലരുടെ മുഖ ഭാവം കണ്ടാൽ " ഇവന്മാര്ക്ക് എന്താ പ്രാന്ത് ഉണ്ടോ " എന്ന് തോന്നിപിക്കും വിധം ആയിരുന്നു. പിന്നീട് ബ്രേക്ക് ഇട്ടത് കോട്ടയം ജില്ലയിലെ തിരുവല്ലയിൽ, സമയം 4 മണി ആയിരുന്നു അവിടെയുള്ള സുഹൃത്തിന്റെ ട്രീറ്റ് കഴിഞ്ഞു മടങ്ങുമ്പോൾ 5.30. പിന്നെ കുമരകം വഴി ചേര്ത്തല- ഇടപ്പിള്ളി NH ഇൽ കയറി. ഇടപ്പിള്ളി എത്തിയപ്പോളാണ് ബൈക്ക് നിരത്തിയത് 3 മണിക്കൂർ യാത്ര. ഇടപ്പിള്ളിയിൽ കൂട്ടുകാരാൻ ഉണ്ട് അവന്റെ വീട്ടിൽ കിടന്നു. ഞങ്ങള്ക്ക് വലിയ ക്ഷീണം ഒന്നും തോന്നുനില്ല. അമ്മ ഉണ്ടാക്കിയ നല്ല കരിമീൻ പൊരിച്ചതും, താറാവ് കറിയും, മോര് കറിയും എല്ലാം കൂടി നന്നായി കഴിച്ചു. വിശേഷങ്ങളൊക്കെ പറഞ്ഞു 2.00 മണിക്കാണ് ഉറങ്ങിയത്.പിറ്റേന്ന് രാവിലെ 10.30 നു ഞാൻ എന്റെ വീട്ടില് തിരിച്ചെത്തി 2 രാത്രികൾ, 2 പകലുകൾ , 5 ജില്ലകൾ 287 കി. മീ എല്ലാം താണ്ടിയുള്ള ഒരു യാത്ര. riding comfort thanneyanu eatavum valiya plus point.. ethra km oodiyalum back pain onnum ithvare undayitilla... nalla velichamulla head light.. Bikente poraymakal handle shivering und... 60kmph inu mukalil illa back brake theere pora....
Handle shivering okke ippo kuravaanu. Pazhaya cast iron engine ulla bullet odichu nokku Pinne 60nu mukalil okke povum. 80 okke cruising speed aanu. 90nu mukalil nalla virayal aanu, pakshe 100 onnu thottu varaam. Try four lane highways
athoke try cheythitund but 70 ku mukalil pokarilla... ipo onnude speed kurachu.. pazhaya bullet allalo.. classicinu mathralle ullu... Stdnu shivering illallo ?? thunderbirdnum kanilla ? alle ???
UCE 350 ulla ella vandiyum same aanu. Ente hampi travelogueil parayunna NH4..athu pole Bangalore Thrissur. Ivide okke nammal ariyathe thanne 80 aavum. Open road for 100s of kms.
I have TB 350 long ridonum poyitila maximum poyekuna long trip 200km anu ..kooduthalum local use ayirunu ..But poya long ridil oru rekshyumila vandi :gud: