ഒരുപാട് നാളിനു ശേഷം ഒരു റിവ്യൂ! പടം : സിബിഐ 5 വേദി : ശാരദ എടപ്പാൾ ആളുകൾ : മൊത്തം! വലിയ പ്രതീക്ഷകൾ ഇല്ലാഞ്ഞിട്ട് കൂടി തൃപ്തി കിട്ടാഞ്ഞ ഒരു നനഞ്ഞ പടക്കം ആണ് സിബിഐ 5. തുടക്കം മുതൽ തന്നെ എന്തോ എവിടെയോ ഒരു തകരാറു പോലെ തോന്നിച്ച യാത്ര ആയിരുന്നു സിനിമയുടേത് അത് ക്ലൈമാക്സ് വരെ അതെ ഫ്ലോ നിലനിർത്തി എന്നത് എടുത്ത് പറയണം! ഒരു തരത്തിലും ത്രില്ലെർ ആയിട്ട് ഫീൽ ചെയ്യാത്ത ഒരു ത്രില്ലെർ എന്ന് സിബിഐ അഞ്ചാം ഭാഗത്തെ വിശേഷിപ്പിക്കാം. മേക്കിങ്, സ്ക്രീൻപ്ലേ, കാസ്റ്റിംഗ് ഒക്കെ വളരെ മോശം ആയിട്ടാണ് ഫീൽ ചെയ്തത്. സായികുമാർ മാത്രമാണ് താരങ്ങളിൽ അല്പം ആശ്വാസം. മമ്മുട്ടി പോലും പഴയ അയ്യരുടെ നിഴൽ മാത്രമായിട്ടാണ് തോന്നിയത്. ജഗതിച്ചേട്ടന്റെ കഥാപാത്രം വെറുമൊരു കെട്ടുകാഴ്ച ആകുമെന്ന് തോന്നിയിടത്തു അങ്ങനെയല്ല എന്ന് പറഞ്ഞുവെക്കും വിധം പുള്ളിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് ചേരുന്ന റോൾ സിനിമക്ക് അകത്തു ഉണ്ട്! ബാക്കിയൊക്കെ മെൻഷൻ ചെയ്യാൻ പോലും ഒന്നുമില്ല. കുറെയേറെ മിസ് കാസ്റ്റിംഗ് ഉം പ്രകടങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബിജിഎം മാത്രം കൊള്ളാം. അതും ഇടക്കിടെ വേണ്ടതിടത്തും വേണ്ടിടത്തും കൊണ്ടിട്ടു മുഷിപ്പിക്കുന്നുണ്ട്. ആകെ മൊത്തത്തിൽ ഒരു സുഖമില്ലാത്ത പടം! വേണമെങ്കിൽ തല വെക്കാം, കണ്ടില്ലെങ്കിലും നഷ്ടമില്ല! My Rating : 1.5/5