1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Charlie - FDFS ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Dec 24, 2015.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    ബിസിഡി എന്ന ചിത്രത്തിനു ശേഷം മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്ത ദുല്ക്കര്‍സല്മാന്‍ നായകനായ സിനിമയാണു ചാര്‍ളി. ആര്‍ ഉണ്ണി തിരകഥ എഴുതിയ ഈ ചിത്രത്തില്‍ പാര്‍വ്വതി, അപര്‍ണ്ണ, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

    കഥ

    ടെസ്സ തന്റെ സഹോദരന്റെ കല്യാണത്തിനു ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിയപ്പോഴാണു അറിയുന്നത് സഹോദരന്റെ വധുവിന്റെ ആങ്ങളയും താനുമായുള്ള വിവാഹം ഉറപ്പിക്കാന്‍ പോവുകയാണെന്നു. ഫ്രീഡം ലൈഫില്‍ താല്പര്യമുള്ള ടെസ്സ അന്ന് രാത്രി തന്നെ നാടു വിടുന്നു. കൊച്ചിയിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു താമസ സ്ഥലം കണ്ട് പിടിക്കുന്നു. ആ സ്ഥലത്ത് മുന്‍പ് താമസിച്ചിരുന്ന ആളുടെ ഒരുപാട് സാധനങ്ങള്‍ അവിടെ തന്നെ കിടപ്പുണ്ടായിരുന്നു. അതിലൊരു സ്റ്റോറി ബുക്ക് ടെസ്സയുടെ കണ്ണില്‍ പെടുന്നു. ആ സ്ഥലത്തേക്ക് ഒരു കള്ളന്‍ കയറുന്നതും കള്ളനും അവിടുത്തെ മുന്‍ താമസക്കാരനും ഫ്രണ്ട്സ് ആവുന്നതും അന്ന് രാത്രി അവരൊരുമിച്ച് കക്കാന്‍ ഇറങ്ങുന്നതും അങ്ങനെ ഒരു വീട്ടില്‍ കയറി ഓടു പൊളിച്ച് നോക്കുമ്പോള്‍ അവര്‍ ഞെട്ടിക്കുന്ന ഒരു
    കാഴ്ച്ച കാണുന്നതും വരെയാണു ആ ബുക്കില്‍ ഉണ്ടായിരുന്നത്. എന്താണു അവര്‍ കണ്ട ആ ഞെട്ടിക്കുന്ന കാഴ്ച്ച എന്നത് ടെസ്സയെ വല്ലാതെ അലട്ടി. അതറിയാന്‍ ആ മുന്‍ താമസക്കാരനെ അന്വേഷിച്ച് ടെസ്സ യാത്ര തിരിക്കുകയാണു, അയാളെ കുറിച്ച് ഒരോ കാര്യങ്ങള്‍ അറിയുമ്പോഴും അയാളെ കാണാനുള്ള ടെസ്സയുടെ ആകാംക്ഷ വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. ആരാണയാള്‍..? എന്താണു അവര്‍ അന്നാരാത്രി കണ്ടത്. ടെസ്സ അയാളെ കണ്ട് മുട്ടുമോ എന്നുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ചാര്‍ളി തരും..!!!

    വിശകലനം

    2015 ലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ ഈ സിനിമ ദുല്ക്കര്‍ ആരാധകരും വന്‍ ആകാംക്ഷയോടെയാണു നോക്കി കണ്ടത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് വാട്ട്സപ്പില്‍ പ്രചരിച്ച സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ഇന്റര്‍വെല്‍ സീനിലെ ആടു തോമ പഞ്ചും 66 നമ്പര്‍ റൂമിലെ അതിഥിയുമെല്ലാം ചാര്‍ളിയെ വന്‍ ഹൈപ്പില്‍ കൊണ്ടെത്തിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ സിനിമയുടെ സ്വഭാവം എന്താണു എന്നതിനെ കുറിച്ച് ഒരു വ്യക്തമായ ധാരണ ലഭിക്കുകയുണ്ടായി. ഈ ധാരണ ലഭിക്കാതെ സിനിമ കണ്ടവരും അത് മനസ്സിലാക്കി സിനിമ കണ്ടവരും തമ്മിലുള്ള ആശയപരമായ അന്തരമാണു ചാര്‍ളി എന്ന സിനിമയുടെ വിജയ സാധ്യത തിരുമാനിക്കുന്നത്. അതെന്തായാലും ഒരു കാര്യം ആദ്യമേ പറയാം ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും

    മികച്ച സിനിമകളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് ചാര്‍ളി. നവാഗതരായ സംവിധായകരില്‍ മികച്ച് നില്ക്കുന്ന ഒരാളാണു മാര്‍ട്ടിന്‍ പ്രാക്കാട്ട്. ആര്‍ ഉണ്ണിയുടെ മനോഹരമായ തിരകഥയ്ക്ക് ഉജ്ജ്വലമായ ചലചിത്രഭാഷ രചിച്ച് ഒരു സിനിമ മലയളികള്‍ക്ക് നല്കിയപ്പോള്‍ ജോമോന്‍ എന്ന അനുഗ്രഹീത ഛായാഗ്രാഹകന്‍ തന്റെ ഫ്രെയിമുകള്‍കൊണ്ട് ചാര്‍ളിയില്‍ അല്ഭുതങ്ങള്‍ കാട്ടി.
    നായകന്‍ ദുല്ക്കര്‍സല്മാന്‍ ആണെങ്കിലും ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് പാര്‍വ്വതിയാണ്. കാഞ്ചന മാലയ്ക്ക് ശേഷം ഒരിക്കല്‍ കൂടി പാര്‍വ്വതി കയ്യടി നേടുന്നു. ഒരുപാട് സഹതാരങ്ങള്‍ സിനിമയില്‍ വന്ന് പോകുന്നുണ്ടെങ്കിലും ഷോബിന്‍ സാഹിറും അപര്‍ണ്ണയും നെടുമുടി വേണുവുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

    മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് മാറി ദുല്ക്കര്‍സല്മാന്‍ അറിയപ്പെടാന്‍ പോകുന്നതിന്റെ തുടക്കം മാത്രമാണു ചാര്‍ളി. തനിക്കുള്ള ഒരുപാട് പരിമിതികള്‍ മനസ്സിലാക്കി നന്നായി ഗൃഹപാഠം ചെയ്ത ദുല്ക്കറെ ഈ സിനിമയില്‍ കാണാം. മറ്റുള്ളവരുടെ കണ്ണിലെ സന്തോഷം കാണുന്നതാണു തന്റെ ജീവിതത്തിലെ വലിയ സന്തോഷം എന്ന് കരുതുന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ ദുല്ക്കറിനു കഴിഞ്ഞു. ഗാനങ്ങള്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെങ്കിലും എഡിറ്റിംഗില്‍ കാണിച്ച സൂക്ഷ്മത ചിത്രത്തെ ബോറടി സീനുകളില്‍ നിന്ന് രക്ഷിച്ച ദുല്ക്കറിന്റെ ആരാധകരില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. അതു കൊണ്ട് തന്നെ മീശപിരിപ്പന്‍ കലിപ്പ് സീനുകള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ നിരാശരാക്കേണ്ടി വരും. അതു പോലെ വെക്കേഷനു ആര്‍ത്ത് ചിരിക്കാന്‍ വേണ്ടി കുട്ടികളുമായി എത്തുന്നവര്‍ക്കും ചാര്‍ളി രസിച്ചെന്ന് വരില്ല. പക്ഷെ ഈ സിനിമയിലെ കഥാപാത്രത്തെ പോലെ ജീവിക്കാന്‍ ആഗ്രഹിച്ച് നടക്കാതെ പോയവര്‍ക്കും ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിക്കുന്നവര്‍ക്കും
    ചാര്‍ളി ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാവുന്ന ഒരു സിനിമയാണ്. അല്ലാത്തവര്‍ക്ക് അയാള്‍ ആള്‍ക്കൂട്ടത്തിലെ ആരോ ഓരാള്‍..!!

    പ്രേക്ഷക പ്രതികരണം.

    ആദ്യമേ സൂചിപ്പിച്ച പോലെ ഒരു കലിപ്പ് പടം പ്രതീക്ഷിച്ചവര്‍ മാത്രം നിരാശരായി പുറത്തേക്കിറങ്ങി.

    ബോക്സോഫീസ് സാധ്യത
    നീലാകാശം പച്ചക്കടല്‍ പോലെ ഈ സിനിമ വിജയിക്കും. പക്ഷെ ഇതിനര്‍ഹതപ്പെട്ടത് ഒരു ഉസ്താദ് ഹോട്ടല്‍ മോഡല്‍ വിജയമാണ്.
    .
    റേറ്റിംഗ് : 3.5 /5

    അടിക്കുറിപ്പ്: നായകന്‍ - നായിക ഉടക്ക്, പ്രണയം , ഡ്യൂയറ്റ് സോംഗ്, വീട്ടുകാര്‍, കല്യാണം, കാതു കുത്ത്, ആശുപത്രി, ഓപറേഷന്‍..!! ഇതൊന്നുമില്ലാത്ത മലയാള സിനിമകള്‍..!! ചാര്‍ളി നടപ്പ് വ്യവസ്ഥകളെ പച്ചയ്ക് വെല്ലു വിളിക്കുന്നു..!!
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Thanks Anna
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Kola Maasss :hug:
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Most awaited :Giveup:

    Thanks man.. Gambeeram.. :Band:
     
  5. Jeevan

    Jeevan Debutant

    Joined:
    Dec 4, 2015
    Messages:
    65
    Likes Received:
    71
    Liked:
    126
    Trophy Points:
    18
    Location:
    Central Jail
    Thaanks NS
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    അടിക്കുറിപ്പ്: നായകന്‍ - നായിക ഉടക്ക്, പ്രണയം , ഡ്യൂയറ്റ് സോംഗ്, വീട്ടുകാര്‍, കല്യാണം, കാതു കുത്ത്, ആശുപത്രി, ഓപറേഷന്‍..!! ഇതൊന്നുമില്ലാത്ത മലയാള സിനിമകള്‍..!! ചാര്‍ളി നടപ്പ് വ്യവസ്ഥകളെ പച്ചയ്ക് വെല്ലു വിളിക്കുന്നു..!!

    Dhith ketal mathi :Giveup: Matathinopam dq :Salut:
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Gud review
     
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks bhai!
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx NS ,, Good Rvw
     
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    Thanx national star
     

Share This Page