Malayala cinema pathivupole pradarshippikkunnathu vare thiyettaril poyi cinema kanunnathu njan nirthi..Anyabhasha cinemakalode ethirppilla..pakshe malayalam kazhinju mathi ellam. ithinoru pariharam undakkiyittu mathi ini theatre il ninnum cinema kanal..ente kure friends um ithe theerumanam eduthittundu..
സിനിമാസമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കില്ലെന്ന് സർക്കാർ; പ്രതിസന്ധി രൂക്ഷം Monday 02 January 2017 07:50 AM IST by സ്വന്തം ലേഖകൻ തിരുവനന്തപുരം ∙ സിനിമാസമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ല. ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംഘടനകള്‍ തള്ളിയ സാഹചര്യത്തിലാണ് നിലപാട്. റിലീസിങ് വേണ്ടെന്നുവച്ചതിനൊപ്പം പുതിയ ചിത്രങ്ങളുടെ നിര്‍മാണം കൂടി നിര്‍ത്തിയതോടെ സിനിമാവ്യവസായം കടുത്ത പ്രതിസന്ധിയിലായി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങൾ, കാംബോജി, വേദം എന്നീ ആറ് സിനിമകൾ റിലീസ് ചെയ്യാതെയാണ് നിർമാതാക്കളും വിതരണക്കാരും സമരം തുടങ്ങിയത്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള മുന്നൂറ്റി അറുപത് തിയറ്ററുകളിൽനിന്നും നിർമാതാക്കൾ മലയാള സിനിമകൾ പിൻവലിച്ചതോടെ മറ്റൊരു സംഘടനയായ എക്സിബിറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള തിയറ്ററുകളിലും കെഎസ്എഫ്ഡിസിയുടെയും ചില നിർമാതാക്കളുടെയും തിയറ്ററുകളിലും മൾട്ടിപ്ളക്സുകളിലും അടക്കം നൂറിൽതാഴെയുള്ള കേന്ദ്രങ്ങളിൽ മാത്രമാണ് മലയാള സിനിമാപ്രദർശനമുള്ളത്. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനുമാണ് ഇങ്ങനെ വിരലിലെണ്ണാവുന്ന തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.