മലയാള സിനിമ തീയേറ്റർ മാടമ്പി തരത്തിന്റെ മുൻപിൽ മുട്ടു മടക്കരുത് മലയാള സിനിമ നല്ലൊരു കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് ഈ ' സമയത്ത് എന്തിനാണ് ഇതുപോലൊരു വിഷയമായി തീയേറ്റർ ഉടമകൾ മുൻപോട്ട് വന്നിരിക്കുന്നത് .Dec 23 ന് ഇറങ്ങുന്ന തമിഴ് സിനിമയ്ക്ക് തീയേറ്റർ കിട്ടാനാണോ ? 50 % ഷെയർ എന്നതാണ് ഉടമകളുടെ ആവശ്യം സാധിച്ചു കൊടുത്താൽ വിതരണക്കാരും നിർമ്മാതാവും കുത്തുപാള എടുക്കേണ്ടി വരും പ്രശ്നം പരിഹാരത്തിന് സിനിമ മേഖല നില നിൽക്കാൻ ചില നിർദ്ദേശങ്ങൾ 1 റിലീസ് തീയേറ്ററുകൾ 3. ആയി തിരിക്കുക മൾട്ടി നിലവാരത്തിലുള്ളത്, Alc മാത്രം ഉള്ളത് , മറ്റ് തീയേറ്ററുകൾ ഷെയർ യഥാക്രമം 50 %, 40% , 30% എന്നാക്കുക 2 A class , B ക്ലാസ്സ് വ്യത്യസമില്ലാതെ എല്ലായിടത്തും റിലീസ് കൊടുക്കുക ഷെയർ 40 ൽ നിന്ന് 45 ആക്കുക എല്ലായിടത്തും online Ticket ആക്കുക ഇവയിൽ ഏത് ചെയ്താതാലും സിനിമ രക്ഷപെടും തീയേറ്റർ ഉടമസ്ഥർ രക്ഷപെടും. നല്ല തീയേറ്റർ പണിത് റിലീസിനായി നേതാക്കന്മാരുടെ കാല് പിടിച്ച് പുറകെ നടക്കുന്ന ഒരു പറ്റം പാവം തീയേറ്റർ മുതലാളിമാർ നമ്മുടെ നാട്ടിൽ ഉണ്ട് അതുപോലെ തന്നെ വെറും കൂതറ തീയേറ്ററിൽ റിലീസ് കിട്ടി വൻ ചാർജ് ഈടാക്കുന്ന തീയേറ്റർ ഉടമകളും ഇവിടെ ഉണ്ട് .നല്ല തീയേറ്റർ വന്നാൽ ജനം തീയേറ്ററിൽ എത്തും അപ്പോൾ നല്ല സിനിമകളും മലയാളത്തിൽ വരും