ദിലീപിന്റെ രക്ഷക വേഷത്തില്‍ സംശയം, ബഷീര്‍ സത്യസന്ധനായിരുന്നുവെന്ന് മോഹന്‍ലാലിന്റെ നിര്‍മാതാക്കള്‍ http://dhunt.in/1Rmag via Dailyhunt
ദിലീപ് ഫെഡറേഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് ലിബർട്ടി ബഷീർ അനശ്ചിതകാലം നീണ്ടുനിന്ന തിയറ്റർ സമരത്തിന് കാരണക്കാരായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളുടെ തിയറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളില്ല. പുതിയ സംഘടനയും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന നിര്‍മാതാക്കളും വിതരണക്കാരും തങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ലിബർട്ടി ബഷീറിന്റെ തലശ്ശേരിയിലെ ലിബര്‍ട്ടി പാരഡൈസ്, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്‍റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ളക്സ് തുടങ്ങി 25 തിയറ്ററുകള്‍ക്കാണ് പുതിയ സിനിമകള്‍ ലഭിക്കാത്തത്. കഴക്കൂട്ടം, തൃപ്പൂണിത്തുറ, ഇടപ്പള്ളി, പരപ്പനങ്ങാടി, മഞ്ചേരി എന്നിവിടങ്ങളിലടക്കം ഫെഡറേഷന്‍ നിര്‍വാഹകസമിതി അംഗങ്ങളുടെ തിയറ്ററുകളിലും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുതിയ സംഘടനയുടെ പ്രസിഡന്‍റ് നടന്‍ ദിലീപ് ഫെഡറേഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, തങ്ങള്‍ ആര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമ ഏതൊക്കെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കുമെന്ന് പുതിയ സംഘടനയുടെ ആദ്യ യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. സുരേഷ്കുമാര്‍ പറഞ്ഞിരുന്നു. 19ന് ദുല്‍ഖര്‍ ചിത്രം ‘ജോമോന്‍െറ സുവിശേഷങ്ങളും 20ന് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും റിലീസാകും. 25ന് മന്ത്രി എകെ ബാലന്റെ സാനിധ്യത്തിൽ ചർച്ച ഉണ്ട്. ഈ ചര്‍ച്ചക്കുശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബഷീര്‍ പറഞ്ഞു
ദീര്ഘ വിക്ഷണം എന്ന സംഗതി മനുഷ്യന് ഉപയോഗിക്കാനുള്ളതാണ്.... ആവശ്യമായ സന്ദര്ഭങ്ങളില്‍ അതുപയോഗിച്ചില്ലെങ്കില് പിന്നെ പറഞ്ഞിട്ട് കാര്യവുമില്ലാ http://ml.southlive.in/movie/film-news/film-theatre-strike-and-liberty-basheer
ലിബര്*ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ തീയേറ്ററുകള്*ക്ക് ഏര്*പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്*വലിക്കണമെന്ന് സര്*ക്കാര്*. ദിലീപിന്റെ നേതൃത്വത്തില്* രൂപീകരിക്കപ്പെട്ട ഫിലിം എക്*സിബിറ്റേഴ്*സ് യുണൈറ്റഡ് ഓര്*ഗനൈസേഷനോടാണ് സര്*ക്കാര്* ആവശ്യം. എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ ആവശ്യപ്രകാരം മന്ത്രി എ.കെ.ബാലന്* തിരുവനന്തപുരത്ത് വിളിച്ചുചേര്*ത്ത സിനിമാസംഘടനകളുടെ യോഗത്തിലാണ് സര്*ക്കാര്* നിര്*ദേശം. ഫിലിം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കാനും സംസ്ഥാനത്തെ തീയേറ്ററുകളില്* ഉടന്* ഇ ടിക്കറ്റിംഗ് ഏര്*പ്പെടുത്താനും യോഗത്തില്* തീരുമാനമായി. പ്രശ്*നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നും ദിലീപിനെപ്പോലെയൊരാള്* സംഘടനാതലത്തിലേക്ക് വന്നത് നന്നായെന്നുമാണ് ലിബര്*ട്ടി ബഷീറിന്റെ ആദ്യപ്രതികരണം.