1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review *** Conjuring 2 - opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Jun 15, 2016.

  1. Mangalassery Karthikeyan

    Mangalassery Karthikeyan Fresh Face

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Trophy Points:
    33
    Location:
    Kodungallur
    Theatre : PVR, Kochi

    ആദ്യമേ പറയാം, ഹൊറർ സിനിമകൾ കാണാൻ എപ്പോഴും നല്ല താല്പര്യം ആണെങ്കിലും പേടി ഇത്തിരി കൂടുതൽ ആയതിനാൽ പല ഫേമസ് ഹൊറർ പടങ്ങളും ഞാൻ കണ്ടിട്ടില്ല.. പക്ഷെ കൺജുറിംഗ് ആദ്യഭാഗം കണ്ടിരുന്നു, അതുകൊണ്ട് തന്നെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ കാണാതിരിക്കാൻ തോന്നിയില്ല.. എന്നാലും ഫസ്റ്റ് പാർട്ട്‌ കണ്ടു ഉണ്ടായ ഹാങ്ങ്‌ഓവർ ചെറുതല്ലാത്തതിനാൽ വേണോ എന്നു ചിന്തിച്ചു തന്നെയാണ് ചിത്രത്തിന് കയറിയത്.. തുറന്നു പറയുകയാണെങ്കിൽ അങ്ങിങ്ങ് ചെറിയ ഞെട്ടിക്കലുകൾ ഉണ്ടായെന്നല്ലാതെ.. പേടിപ്പെടുത്തുന്ന അല്ലെങ്കിൽ ഹോൺട്ട് ചെയ്യുന്ന ഒരു ലെവലിൽ ഒന്നും തന്നെ ഈ രണ്ടാം പതിപ്പിൽ ഇല്ല എന്ന് തന്നെ പറയാം..

    പാരാനോർമൽ ഇൻവെസ്റ്റിഗേറ്റെർസ് ആയ എഡും ലൊറൈൻ വാറെനും അമിറ്റിവില്ലെ സംഭവത്തിനു ശേഷം എത്തിചേരുന്ന അടുത്ത കേസ് ആണ് ചിത്രം പ്രതിപാദിക്കുന്നത്.. 1977ൽ ലണ്ടനിലെ ഹോട്ഗ്സൻ കുടുംബം വീട്ടിൽ അസാധാരണമായ സംഭവങ്ങള്ക്ക് സാക്ഷ്യം വഹിക്കാനാരംഭിക്കുന്നു. ഇളയമകൾ ജാനെറ്റ് ഉറക്കത്തിൽ എഴുനേറ്റു നടക്കുകയും രണ്ടു ശബ്ധത്തിൽ സംസാരിക്കുകയും ചെയ്യാൻ ആരംഭിക്കുന്നു.. ദിനം പ്രതി പ്രശ്നങ്ങള കൂടി വരുന്നു.. ഇത് ഒരു വാർത്തയാക്കുന്ന മീഡിയ ജാനെറ്റിനെ ഇന്റർവ്യൂ ചെയ്യുന്നതോടെ, ബിൽ വില്കിന്സ് എന്ന പ്രേതാത്മാവാണ് ജാനെറ്റിൽ ഉള്ളതെന്ന് മനസ്സിലാക്കുകയും.. സത്യാവസ്ഥ മനസ്സിലാക്കാനും കുടുംബത്തെ രക്ഷിക്കാനും എഡും ലൊരൈനും എത്തുന്നു.. ശേഷം സംഭവിക്കുന്ന കാര്യങ്ങൾ ആണ് ചിത്രം..

    ഒന്നാം ഭാഗം പോലെയല്ലാതെ ഒരു സാധാരണ ഹോളിവുഡ് പ്രേതസിനിമ ക്ലിഷേകൾ ഒക്കെയായി മുന്നോട്ട് പോകുന്ന ചിത്രം, പക്ഷെ രണ്ടാം പകുതിയോടെ പുതിയ കണ്ടെത്തലുകളിലേക്കും സെന്റിമെന്റ്സിലെക്കും ഒരു ചെറിയ ട്വിസ്ടിലെക്കുമെല്ലാം വഴി മാറുന്നു.. വളരെ ഇന്റെറെസ്റ്റിങ്ങ് ആയി മുന്നോട്ടു പോയി ഒരു പ്രതീക്ഷിക്കുന്ന എന്ടിങ്ങിൽ തന്നെ നിർത്തുന്നു..

    ജെയിംസ്‌ വാൻ, ഇങ്ങേരു ഒരു സംഭവം തന്നെ സംശയമില്ല.. ഒരു ചെറിയ ട്രെയിൻ കളിപ്പാട്ടം വെച്ചുപോലും നമ്മെ പേടിപ്പിക്കാൻ, ഒന്ന് ഞെട്ടിക്കാൻ പുള്ളിക്കുള്ള കഴിവ് സമ്മതിച്ചു കൊടുക്കണം.. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരിത്തിരി ഹോൺടിംഗ് തന്നെ.. പറ്റുമെങ്കിൽ ഡോള്ബി അറ്റ്മൊസിൽ തന്നെ ചിത്രം കാണുക.. എൻഡ് ക്രെഡിറ്റ്‌സിൽ ശെരിക്കും ഉള്ള ഹോട്ഗ്സൻ കുടുംബത്തെയും പ്രേതാത്മാവിന്റെ റെക്കോർഡഡ്‌ ഓഡിയോ ഉം എല്ലാം കാണിക്കുന്നുണ്ട്.. പശ്ചാത്തലത്തിൽ ആ ഹോൺടിംഗ് മ്യൂസിക്കും.. എനിക്ക് മൊത്തം പടത്തിനേക്കാൾ ഡിസ്റ്റര്ബിംഗ് ആയി തോന്നിയത് ആ ഏൻഡ് ആണ്.. മൊത്തത്തിൽ പടം ആദ്യ ഭാഗത്തിന്റെ അത്ര വന്നിട്ടില്ലെങ്കിലും ഒരു തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രമാണ്..

    കൺജുറിംഗ് 2 : 3.5/ 5
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha... Good Rvw..
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha...
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
  5. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    Thanks ..
     
  6. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    Thanks :)
     

Share This Page