1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review D A R B A R - @NAND

Discussion in 'MTownHub' started by Anand Jay Kay, Jan 9, 2020.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ദർബാർ എന്ന വാക്കിന് കോടതി എന്നാണ് അർഥം. കുറ്റവാളികളോട് നിയമപരമായി നേരിടാതെ മനഃസാക്ഷിയെന്ന സ്വന്തം കോടതിയിൽ നീതി നടപ്പാക്കുന്ന നായകൻ..ദര്ബാറിന്റെ ONEലൈൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഇങ്ങനെയാണ് . പറഞ്ഞു മടുത്ത തമിഴ് സിനിമയിലെ ഒന്നാം നമ്പർ cliche ആണ് ഇത്. എന്നിരുന്നാൽ പോലും എ ർ മുരുഗദോസ് എന്ന സംവിദായകനിൽ ഉള്ള വിശ്വാസം ആണ് ദർബാർ കാണാൻ പ്രേരിപ്പിച്ച ഘടകം. എന്നാൽ സർക്കാരിന് ശേഷം മറ്റൊരു ബിഗ് ബജറ്റ് ഡിസപ്പോയിന്റ്മെന്റ് ആയി ദർബാർ.
    കത്തിക്ക് ശേഷം എ ർ മുരുഗദോസ് എന്ന സംവിദായകന്റെ സിനിമകൾക്ക് ഒരു നിലവാര തകർച്ച ഉണ്ടായിട്ടുണ്ട്. അത് അതിന്റെ പരതമ്യത്തിൽ എത്തിയ ചിത്രമാണ് ദർബാർ. തന്റെ സുവർണകാലത്തിരിങ്ങിയ ഗജിനി,തുപ്പാക്കി,ഏഴാം അറിവ്, കത്തി,ദീന പോലത്തെ ചിത്രങ്ങളുടെ ഒരു നിഴൽ മാത്രമാണ് ദർബാർ. തുപ്പാക്കിയുടെ ഫോർമാറ്റിൽ അല്പം ഇമോഷൻ ചേർത്ത് എടുത്ത വികലമായ അനുകരണം.എന്നാൽ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. ആദ്യ പകുതിയുടെ അവസാനത്തോടെ ഒരു അല്പം പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതിയിൽ ഒരു പ്രധാന കഥാപാത്രത്തിന്റെ മരണത്തിനു ശേഷം ചിത്രം ചീട്ടു കൊട്ടാരം പോലെ തകരണ അവസ്ഥയായി. ക്ലൈമാക്സ് സ്പൈഡർന്നു ഓര്മിപ്പിച്ചപ്പോൾ പോസ്റ്റ് ക്ലൈമാക്സ് ഗജിനിയുടെ പോസ്റ്റ് ക്ലൈമാക്സിനു ഓർമിപ്പിച്ചു.
    രജിനിസം നിറഞ്ഞാടിയ ചിത്രമായിരുന്നു പെട്ട. എന്നാൽ ദർബാറിൽ പല രംഗങ്ങളിലും രജനിയെ രജനി തന്നെ അനുകരിക്കാൻ നോക്കിയപ്പോലെ ഒരു വിചിത്രമായ അനുഭവം ആയിരിന്നു. പല രംഗങ്ങളിലും അദ്ദേഹം ക്ഷീണത്തിനായി കാണപ്പെട്ടു. മാത്രമല്ല മേക്കപ്പ് വളരെ മോശം ആയിരിന്നു..ഉറക്കം എണിറ്റു വന്നത് പോലെ ഉണ്ടായിരുന്നു കണ്ണുകൾ ഒക്കെ..എന്നാൽ ഇതിനെല്ലാം ഉപരി എന്നെ നിരാശപെടുത്തിയത് എ ർ മുരുഗദോസ് എന്ന സംവിദായകന്റെ നിലവാരത്തകർച്ചയാണ്. സിനിമയിൽ ഒരു രംഗത്തു സൂര്യയുടെ ഏഴാം അറിവിലെ ബോധി ധർമൻ എന്ന ക്യാരക്ടർനെ പറ്റി പരാമര്ശിക്കുണ്ട്. ചിലപ്പോൾ തന്റെ തന്നെ പഴയ സിനിമകൾ സെറ്റ് ചെയ്ത സ്റ്റാൻഡേർഡ്‌സ് മാച്ച് ചെയ്യാൻ പറ്റാത്തത് അദ്ദേഹം അറിയുന്നുണ്ടാകാം. ഏറെക്കുറെ സർക്കാരിൽ സംഭവിച്ചത് തന്നെയാണ് ദര്ബാറിലും ഉണ്ടായത് . തുപ്പാക്കിയിലും കത്തിയിലും ഗജിനിയിലും ഏഴാം അറിവിലും നല്ല ഒരു കഥയുണ്ടാക്കി അതിലേക്കു താരങ്ങളെ കൊണ്ടുവരാൻ നോക്കിയപ്പോൾ , സർക്കാരിലും ദര്ബാറിലും ഒക്കെ താരങ്ങൾക്കു വേണ്ടി കഥയുണ്ടാക്കാൻ നോക്കി ദയനീയമായി പരാജയപെടുന മുരുഗദോസിനെയാണ് കണ്ടത്.
    അനിരുദ്ധിന്റെ ക്യാരീരിലെ ഏറ്റവും മോശം വർക്കുകളിൽ ഒന്നാണ് ദർബാർ. സന്തോഷ് ശിവന്റെ കാമറ സാരശേരിയിൽ ഒതുങ്ങി. ടെക്‌നിക്കലി ഒരു ശരാശ്ശേരി പ്രോഡക്റ്റ് മാത്രമാണ് ദർബാർ. ട്രാൻസ്‍ജിൻഡർ സോങ്ങും, സെക്കന്റ് ഹാൾഫിലെ ഒരു പ്രധാന ക്യാരക്ടറിന്റെ മരണം, അത് എക്സിക്യൂട്ട് ചെയ്ത രീതിയും കൊള്ളാം. അത് മാറ്റി നിർത്തിയാൽ സമ്പൂർണ നിരാശ നൽകിയ സിനിമ.

    1.5/5

    below average


    NB: സെക്കന്റ് ഹാൾഫിലെ ലണ്ടൻ പോലീസ് സഹായിക്കാം എന്ന് പറയുന്ന സീനു ഒക്കെ കണ്ടപ്പോൾ സിംഗം 3 എയർപോർട്ടിൽ വെച്ച് ഓസ്‌ട്രേലിയൻ പോലീസ് സല്യൂട്ട് ചെയ്യുന്ന ലെവൽ ആയി പോയി. നമോവാകം.
     
    David John likes this.
  2. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Thanks bro
     
    Anand Jay Kay likes this.
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Anand Jay Kay likes this.

Share This Page