1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread DQ As AjI MaTHeW iN ╚★║CIA ║★╝ ☻ AMaL NeERaD ☻Superb Opening ☻ 12 Days Kerala GROSS : 15.37 cr

Discussion in 'MTownHub' started by Cinema Freaken, Dec 6, 2015.

?

Predict The Box Office Verdict Of CIA ??

  1. ATBB

    3.1%
  2. Blockbuster

    18.8%
  3. Super Hit

    25.0%
  4. Hit

    21.9%
  5. Average

    25.0%
  6. Flop

    3.1%
  7. Disaster

    3.1%
  1. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    Amal - Dulquer :think: :footy:
     
  2. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Maranamass Vere level akum padam :clap:
     
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ~ Shoot Starts From February
    ~ August Release
    ~Amal Neerad Productions
     
    chumma and KEERIKADAN JOSE like this.
  4. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    :vedi2:
     
  5. melodyguy

    melodyguy Star

    Joined:
    Dec 19, 2015
    Messages:
    1,317
    Likes Received:
    553
    Liked:
    167
    Trophy Points:
    278
    My most awaited movie next year!! Amal Neerad die hard fan!! Mosy hyped music album next year along with Smaeer Thahir -Rajesh Murugesan project and Jacobinte Swargarajyam!!
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    അമല്‍ നീരദ് അഭിമുഖം: 'എല്ലാം മതിയാക്കി ബോംബെയിലേക്കുള്ള തിരിച്ചുപോക്ക് തടഞ്ഞത് ബാച്ചിലര്‍ പാര്‍ട്ടി'

    [​IMG]
    അമല്‍ നീരദ് സ്വയം നവീകരണത്തിന്റെ പാതയിലാണ്. സിനിമാറ്റോഗ്രാഫിയുടെ ചാരുത മാത്രമാണ് ഈ പുതുനിര സംവിധായകന്റെ സിനിമയെന്ന് ആരോപിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ ഇയാളുടെ സിനിമകള്‍ ശ്രദ്ധിക്കുന്നു. അഞ്ച് സുന്ദരികളിലെ ലഘുചിത്രവും ഇയ്യോബിന്റെ പുസ്തകവും അമലിന് ഇങ്ങനെയും ആവും എന്ന് അവരെ ബോധ്യപ്പെടുത്തി. ഇയ്യോബ് പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളിലാണ് അമല്‍. പുതിയ പ്രോജക്ടിനെക്കുറിച്ചും സ്വന്തം ചിത്രത്തിന് സ്വയം പണം മുടക്കുമ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും ഒരു സംവിധായകന്‍ എന്ന നിലയില്‍ സ്വയം വിലയിരുത്തുന്നത് എങ്ങനെയെന്നും പറയുന്നു അമല്‍ നീരദ്..

    ദുല്‍ഖറിനെ നായകനാക്കി ചെയ്യുന്ന അടുത്ത സിനിമ എന്താണ്?

    ഷിബിന്‍ ഫ്രാന്‍സിസ് എന്നയാളാണ് ദുല്‍ഖര്‍ പ്രോജക്ടിനുവേണ്ടി എഴുതുന്നത്. ഗോപിസുന്ദറാണ് മ്യൂസിക് ഡയറക്ടര്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് തന്നെയാവും നിര്‍മ്മാണം. എ ആന്റ് എ വിതരണം ചെയ്യും. ഫെബ്രുവരി പകുതിയോടുകൂടിയേ ഷൂട്ടിംഗ് ആരംഭിക്കൂ. ദുല്‍ഖറൊഴികെ മറ്റ് അഭിനേതാക്കളെയൊക്കെ തീരുമാനിച്ച് വരുന്നതേയുള്ളൂ. ക്യാമറ ചെയ്യുന്നത് എന്റെ സഹായി ആയിരുന്ന രണദിവെയാണ്. ബിഗ് ബി മുതല്‍ എന്നോടൊപ്പം ഉള്ളയാളാണ് രെണു. ബിഗ് ബിയുടെ ക്യാമറ വിഭാഗത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സമീര്‍ താഹിര്‍, ജോമോന്‍ ടി ജോണ്‍, ഷൈജു ഖാലിദ്, സതീഷ് കുറുപ്പ്, രണദിവെ എന്നിവര്‍. പുള്ളി ബിഗ് ബി ടീമിലെ ലാസ്റ്റായിരുന്നു. ബട്ട് നോട്ട് ദി ലീസ്റ്റ് അറ്റ് ആള്‍... പിന്നെ നമ്മുടെ മറ്റ് പല കാര്യങ്ങളുമൊക്കെയായി എന്റെകൂടെത്തന്നെയുള്ള ആളാണ്. കുള്ളന്റെ ഭാര്യ ചെയ്തതും രെണുവാണ്.

    [​IMG]

    എന്ത് സ്വഭാവത്തിലുള്ള സിനിമയായിരിക്കും ഇത്?

    ഒരു പ്രത്യേക ജോണര്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് ഞാനിപ്പോള്‍ പറയുന്നില്ല. പറയാനുള്ളത്, കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍, കുള്ളന്റെ ഭാര്യയും ഇയ്യോബിന്റെ പുസ്തകവും രണ്ടും വ്യത്യസ്തമായ രീതിയിലുള്ള സിനിമകളാണ്. അതേപോലെതന്നെ ഒരു വ്യത്യസ്തമായ ജോണറിലുള്ള സിനിമയായിരിക്കും ഇതും. എന്റെതന്നെ സ്ഥിരം ജോണറുകളിലോ പാറ്റേണുകളിലോ ഒന്നും വരുന്ന സിനിമയാവില്ല ദുല്‍ഖര്‍ ചിത്രവും. ലൊക്കേഷനുകളുടെ കാര്യമൊക്കെ തീരുമാനമാവുേന്നയുള്ളൂ. എഴുത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കു ഘട്ടത്തിലാണ് ഇപ്പോള്‍. ജനുവരി തുടക്കമൊക്കെയാവുമ്പോഴേക്ക് അത് പൂര്‍ണമാവും.

    അമല്‍ നീരദ് സിനിമകളുടെ ഛായാഗ്രാഹകന്‍ ആരാണെന്ന് ആളുകള്‍ എപ്പോഴും ശ്രദ്ധിക്കും. ബിഗ് ബിയില്‍ സമീര്‍ താഹിര്‍. അന്‍വറില്‍ സതീഷ് കുറുപ്പ്, കുള്ളന്റെ ഭാര്യ എന്ന ലഘുചിത്രത്തില്‍ ക്യാമറ ചെയ്ത രണദിവെ പുതിയ ചിത്രത്തിലും. ഇയ്യോബ് അടക്കമുള്ള ചില ചിത്രങ്ങള്‍ക്ക് ക്യാമറ മറ്റൊരാളെ ഏല്‍പ്പിക്കാതെ സ്വയം ചെയ്തു. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ ആര് ചെയ്യുമെന്നത് എപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കാര്യമാണോ?

    എന്റെ സിനിമകള്‍ക്ക് മറ്റൊരാള്‍ ക്യാമറ ചെയ്യുന്നത് എന്നേക്കാളും നന്നായി അയാള്‍ അത് ചെയ്യുമെന്ന് ഉറപ്പുള്ളപ്പോഴാണ്. ഇത് വെറുതെ പറയുതല്ല. ഐഡിയല്‍ സിനിമാറ്റോഗ്രഫി എന്ന് പറയുന്നത് ഡയറക്ടര്‍ കാണുന്ന വിഷനെ ഒരുപടി കൂടി എക്സ്റ്റന്റ് ചെയ്യാന്‍ പറ്റുന്ന ഒരാളുമായി ചേര്‍ന്ന് ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ സ്വയം ചെയ്യാം. എനിക്ക് അങ്ങനെ ഉറപ്പുള്ള ആളുകള്‍ മാത്രമേ എന്റെ സിനിമകളില്‍ ക്യാമറ ചെയ്തിട്ടുള്ളൂ. ഇനി ചെയ്യുകയുമുള്ളൂ.

    അമല്‍ നീരദിന്റെ സിനിമ സിനിമാറ്റോഗ്രഫി മാത്രമാണെന്ന് പറഞ്ഞിരുന്നവര്‍ പോലും കുള്ളന്റെ ഭാര്യയും ഇയ്യോബിന്റെ പുസ്തകവും കണ്ട് അഭിപ്രായം മാറ്റിയിട്ടുണ്ട് ഇപ്പോള്‍?

    അമച്വറായ ഒരു ഫിലിംമേക്കറായാണ് ഞാന്‍ എന്നെത്തന്നെ വിലയിരുത്തുന്നത്. അത് ഇപ്പോഴായാലും എപ്പോഴായാലും. ആറ് സിനിമകള്‍ എന്ന് പറയുന്നത് ഒരു ഫിലിംമേക്കറുടെ ജീവിതത്തില്‍ ഒന്നുമല്ല. കേരളത്തില്‍ത്തന്നെ അന്‍പത് സിനിമകളും നൂറ് സിനിമകളുമൊക്കെ കഴിഞ്ഞ സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നു. ഞാന്‍ വളരെ ശൈശവത്തില്‍ നില്‍ക്കുന്ന ഒരു ഫിലിംമേക്കറാണ്. കാര്യങ്ങള്‍ പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് ആദ്യസിനിമ മുതല്‍ അങ്ങനെയാണ്. അതുകൊണ്ട് ഈ പറഞ്ഞ രണ്ട് സിനിമകള്‍ എന്നല്ല, എല്ലാ സിനിമകളും എന്റെ സിനിമകളാണ്. ആദ്യ സിനിമ മുതല്‍ ശ്രമിച്ചിട്ടുള്ളത് എന്നാലാവുന്നത് ചെയ്യാനും ഉള്ള സാഹചര്യങ്ങളില്‍ നിന്ന് പുതിയതെന്തെങ്കിലും പഠിക്കാനും മനസിലാക്കാനുമൊക്കെയാണ്. ആ പ്രോസസിന്റെ തുടര്‍ച്ച തെന്നയാവും പുതിയ സിനിമയും.

    പുറത്തൊക്കെയുള്ള ചില ഫിലിംമേക്കേഴ്‌സിനെ കാണുമ്പോഴാണ് നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ചിന്തിക്കുന്നത്. കഴിഞ്ഞ ദിവസം 'ഇന്‍ ദി ഹാര്‍ട്ട് ഓഫ് ദി സീ' എന്ന സിനിമ കണ്ടു. റോണ്‍ ഹോവാര്‍ഡിന്റെ പടമാണ്. 60ന് മുകളിലാണ് അദ്ദേഹത്തിന്റെ പ്രായം. എത്രയോ കാലങ്ങളായി സിനിമയെടുക്കുന്ന എത്രയെത്ര ഫിലിംമേക്കേഴ്‌സ് കേരളത്തിലും ഇന്ത്യയിലും പുറത്തുമുണ്ട്. എനിയ്ക്ക് കൃത്യമായിട്ടറിയാം ഞാനെന്ന ഫിലിം മേക്കര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന്. ആത്യന്തികമായി ഞാന്‍ എസ്ആര്‍വി സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന ഒരു ഫിലിം സ്റ്റുഡന്റാണ്. ഇപ്പോഴും അങ്ങനെതന്നെയാണ്. അത് എന്നും അങ്ങനെയാവണമെന്നുള്ള ആഗ്രഹവും പ്രാര്‍ഥനയുമേയുള്ളൂ.

    മലയാളത്തിലെ സമകാലികരായ സംവിധായകരുടെ വര്‍ക്കുകള്‍ എങ്ങനെയാണ് അമലിന്റെ സിനിമയെ സ്വാധീനിക്കുന്നത്?


    തീര്‍ച്ഛയായും സ്വാധീനിക്കാറുണ്ട്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ എന്തായാലും സ്വാധീനിക്കുമല്ലോ? സമകാലികര്‍ എല്ല, സമകാലികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ സിനിമകളും കാണുന്ന ഒരാളാണ് ഞാന്‍. അത് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളത് മാത്രമല്ല. തമിഴ്, ഹിന്ദി, തെലുങ്ക്, പുറത്തുനിന്നുള്ള സിനിമകള്‍ എല്ലാം കാണാറുണ്ട്.

    ഈയടുത്ത് കണ്ടതില്‍ ഏറ്റവുമധികം സ്വാധീനിച്ചത് വിക്ടോറിയ എന്ന ഒരു ജര്‍മ്മന്‍ ഫിലിമാണ്. 2 മണിക്കൂര്‍ 20 മിനിറ്റ് ഒരു സിംഗിള്‍ ഷോട്ടില്‍ ചിത്രീകരിച്ച സിനിമ. അത് കാണുമ്പോള്‍ നമുക്കറിയാം നമ്മള്‍ എത്ര ചെറിയവരാണെ്. അതിന്റെ ടെക്‌നിക്കല്‍ ബ്രില്യന്‍സും പ്രൊഡക്ഷന്‍ ഡിസൈനുമൊക്കെ ഒരു ജന്മം കൊണ്ടുപോലും സാധ്യമാണോയെന്ന് എനിയ്ക്കറിയില്ല.

    [​IMG]

    അമല്‍ നീരദ് പ്രൊഡക്ഷന്‍സിലൂടെ സിനിമ ചെയ്യുമ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണ്? ഫിലിം മേക്കര്‍ എന്ന രീതിയിലുള്ള വളര്‍ച്ചയ്ക്ക് അത് എത്രമാത്രം സഹായകരമാണ്?

    സ്വാതന്ത്ര്യം എന്നതിനേക്കാള്‍ മനസമാധാനമാണത്. ഞാന്‍ ഒരു മിഡില്‍ക്ലാസ് കുടുംബത്തിലെ സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികളുടെ മകനായി വളര്‍ന്നയാളാണ്. മറ്റൊരാളുടെ പൈസ നമ്മള്‍ സൂക്ഷിച്ചല്ല ചെലവാക്കിയത്, അല്ലെങ്കില്‍ അത് കളയുന്നു എന്നൊക്കെ പറഞ്ഞ്‌കേള്‍ക്കുക എന്നെ സംബന്ധിച്ച് ഭയങ്കര ഡിപ്രഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്. പക്ഷേ സ്വന്തം പ്രൊഡക്ഷനാവുമ്പോള്‍ ഇനി പൈസ പോയാലും നമ്മുടെ പൈസയല്ലേ പോവുന്നത്? അത് വലിയ മനസമാധാനമാണ് തരുന്നത്. പിന്നെ സ്വന്തം പ്രൊഡക്ഷനില്‍ പടം ചെയ്യുമ്പോള്‍ എനിക്ക് ഇഷ്ടമുള്ള മേഖലകളില്‍ പണം കൃത്യമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാനും പറ്റും. അത് മൊത്തത്തില്‍ സിനിമയുടെ ഗുണനിലവാരത്തില്‍ പ്രതിഫലിക്കുന്നുണ്ട് ഇപ്പോള്‍.

    അഞ്ച് സുന്ദരികളും ഇയ്യോബിന്റെ പുസ്തകവുമൊന്നും ടിപ്പിക്കല്‍ കൊമേഴ്‌സ്യല്‍ ചേരുവകളുള്ള ചിത്രങ്ങള്‍ അല്ലെങ്കില്‍ പോലും നമുക്ക് അതിനകത്ത് ഒരു അസന്തോഷവും ഉണ്ടായില്ല. പിന്നെ ഇതെല്ലാം ചെയ്യാനുള്ള പണം എനിക്ക് തന്നത് ബാച്ചിലര്‍ പാര്‍ട്ടിയാണ്. അതായിരുന്നു എന്റെ ആദ്യ പ്രൊഡക്ഷന്‍. അതില്‍ നിന്നുണ്ടാക്കിയ പൈസ വച്ചിട്ടുതെന്നയാണ് അടുത്ത സിനിമകള്‍ ഞാന്‍ ചെയ്തിട്ടുള്ളത്. ഇതൊക്കെ പുറത്താണ് ചെയ്തിരുന്നതെങ്കില്‍ എനിക്ക് പഴികള്‍ മാത്രമാവും കേള്‍ക്കേണ്ടിവരിക. ബാച്ചിലര്‍ പാര്‍ട്ടി ആയാലും ഇയ്യോബിന്റെ പുസ്തകമായാലും അതുതന്നെയാവും സ്ഥിതി. പക്ഷേ സ്വന്തമായി ചെയ്തപ്പോള്‍ മനസിലായി എന്താണ് അത്തരത്തിലുള്ള ആരോപണങ്ങളുടെയൊക്കെ യാഥാര്‍ഥ്യമെന്ന്. അത് നമുക്ക് വലിയ മനസമാധാനം തരുന്ന കാര്യമാണ്. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണത്. കാരണം മറ്റൊരു നിര്‍മ്മാതാവിന് വേണ്ടി ഇയ്യോബിന്റെ പുസ്തകം പോലെ ഒരു സിനിമ ചെയ്യുന്ന ഇവിടുത്തെ ഒരു ഫിലിം മേക്കര്‍ ഹാര്‍ട്ട് അറ്റാക്കില്‍ തട്ടിപ്പോകും.

    ഇയ്യോബിന്റെ പുസ്തകത്തിന്റെ കാര്യം ഇവിടെ എടുത്തുപറയേണ്ടതാണ്. കാരണം അതിലെ ഫഹദ് എന്ന സുഹൃത്തിന്റെ സാന്നിധ്യം. ആക്ടറും കോ പ്രൊഡ്യൂസറുമായി എന്റെയൊപ്പം നിന്ന ഫഹദാണ് ആ സിനിമ സാധ്യമാക്കിയത്. ഫഹദ് ഫാസില്‍ എന്ന സുഹൃത്തായിരുന്നു ഇയ്യോബ് ചെയ്യുമ്പോഴുള്ള എന്റെ മനസമാധാനം.

    പിന്നെ, നമ്മുടെ ജോലിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കുറേയധികം ട്രയല്‍ ആന്റ് എററുകള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കാന്‍ പറ്റില്ല. സമയം എന്നൊന്ന് ഉണ്ട്. നമ്മുടെ ജീവിതവും പ്രായവുമൊക്കെ കടന്നുപോവുകയാണ്. മനസ് ഭയങ്കരമായി ക്ഷീണിക്കും. അപ്പോള്‍ അതിലേക്കൊന്നും തുടര്‍ച്ചയായി പോകാന്‍ വയ്യ എന്നുള്ളതുകൊണ്ടാണ് അമല്‍ നീരദ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്.

    സിനിമാ ജീവിതത്തില്‍ ഇത്തരത്തില്‍ ഏറ്റവും സംഘര്‍ഷമുണ്ടാക്കിയ ഘട്ടം ഏതാണ്?

    അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ മറ്റൊന്ന് പറയാം. ഞാന്‍ ആദ്യം ബോംബെയില്‍ ക്യാമറ ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിനിമ ചെയ്യാന്‍ കേരളത്തിലേക്ക് വരുന്നത്. ഒരുസമയത്ത് ഇവിടുത്തെ എല്ലാം മതിയാക്കി ബോംബെയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചുപോലും ആലോചിച്ചിരുന്നു. അതില്‍നിന്ന് എന്നെ രക്ഷപെടുത്തിനിര്‍ത്തിയത് ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയാണ്. അത് ആര്‍ക്കൊക്കെ അപ്രിയ സത്യമാണെങ്കിലും എനിയ്ക്ക് പ്രിയപ്പെട്ട സത്യമാണ്.

    സിനിമയില്‍ ഹാര്‍മോണിയസ് ആയി ഉണ്ടാകേണ്ട ബന്ധങ്ങളുണ്ട്. നിര്‍മ്മാതാവും സംവിധായകനും തമ്മിലും അല്ലെങ്കില്‍ സംവിധായകനും സിനിമാറ്റോഗ്രാഫറും ഒക്കെ തമ്മില്‍. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അങ്ങനെയല്ല പലപ്പോഴും. എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കുമൊക്കെ അത്തരത്തില്‍ മോശമായ അനുഭവങ്ങളാണ് കൂടുതല്‍. അതൊക്കെവച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ മനസമാധാനമുള്ള അവസ്ഥയാണ്, ശരിയ്ക്കും.

    [​IMG]

    സംവിധായകരെ മനസിലാക്കുന്ന, അവരുടെ സര്‍ഗാത്മകതയ്ക്ക് പിന്തുണയേകുന്ന നിര്‍മ്മാതാക്കളുടെ അഭാവമുണ്ടോ ഇപ്പോള്‍ മലയാളത്തില്‍?

    അങ്ങനെ സാമാന്യവല്‍ക്കരിച്ച് പറയാന്‍ പറ്റില്ല. വര്‍ഷങ്ങളായി സിനിമചെയ്യുന്ന ഒരുപാടുപേര്‍ ഇപ്പോഴുമുണ്ട്. സംവിധായകരെ പരിഗണിക്കുന്നവര്‍. സിനിമയെ ഒരു കലാരൂപം എന്ന നിലയില്‍ക്കൂടി മനസിലാക്കുന്നവര്‍. എന്നാല്‍ അങ്ങനെ അല്ലാത്തവരും ഉണ്ട്. നല്ല ആള്‍ക്കാര്‍ മുഴുവന്‍ മരിച്ചുപോവുകയും ചീത്ത ആളുകള്‍ മാത്രം ജീവിച്ചിരിക്കുകയുമൊന്നുമല്ല. നല്ലതും ചീത്തയും അന്നുള്ളതുപോലെ ഇന്നുമുണ്ട്. മനസിലാക്കുന്ന പ്രൊഡ്യൂസേഴ്‌സ് ഇല്ലെന്നല്ല, പക്ഷേ നമ്മുടെ സിനിമയ്ക്ക് പൈസ മുടക്കാന്‍ അവര്‍ തന്നെ വരണമെന്നില്ലല്ലോ?

    സ്വന്തം പ്രൊഡക്ഷനില്‍ വന്ന സിനിമകളൊന്നും സാമ്പത്തികമായ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണോ?

    ഒരുരീതിയിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. പിന്നെ സംവിധായകനാവുന്നതിനും മുന്‍പേ നമ്മള്‍ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്തിരുന്നതല്ലേ, വളരെ പ്രൊഫഷണലായ രീതയില്‍. ക്യാമറാമാനായിട്ട്. അതിനാല്‍ പ്രൊഡക്ഷന്‍ ഏറ്റെടുക്കുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്തുപോകാന്‍ പറ്റുന്നുണ്ട്.

    പുതിയ സിനിമയുടെ ബഡ്ജറ്റ് എന്താണ്? ഓണ്‍ പ്രൊഡക്ഷനായതുകൊണ്ടാണ് ചോദിക്കുന്നത്?

    ഇയ്യോബിന്റെ പുസ്തകത്തിന്റെ ഒക്കെ സ്‌കെയിലിലുള്ള സിനിമയാവും പുതിയതും. അതിന്റെ സ്‌ക്രിപ്റ്റ് അങ്ങനെയാണ് വന്നിരിയ്ക്കുന്നത്. അതൊരു പീരിയഡ് ഫിലിമല്ല, പക്ഷേ ക്യാന്‍വാസ് വലുതാണ്.

    @Novocaine @Jason~
     
  7. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    :banana::banana::banana::banana::banana::banana:
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ബിഗ് ബിയുടെ ക്യാമറ വിഭാഗത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സമീര്‍ താഹിര്‍, ജോമോന്‍ ടി ജോണ്‍, ഷൈജു ഖാലിദ്, സതീഷ് കുറുപ്പ്, രണദിവെ എന്നിവര്‍. പുള്ളി ബിഗ് ബി ടീമിലെ ലാസ്റ്റായിരുന്നു. ബട്ട് നോട്ട് ദി ലീസ്റ്റ് അറ്റ് ആള്‍... പിന്നെ നമ്മുടെ മറ്റ് പല കാര്യങ്ങളുമൊക്കെയായി എന്റെകൂടെത്തന്നെയുള്ള ആളാണ്. കുള്ളന്റെ ഭാര്യ ചെയ്തതും രെണുവാണ്.

    New info. jomon oke undayirunalle :punk:
     
    chumma and Novocaine like this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ellarum kidu ,,,,satheesh kurup too ,,,but bhaagyam kurava
     
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    anwar ozhichu ota padavum nilam thotitilla..
     

Share This Page