1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Flash Back 2015- Malayala cinema

Discussion in 'MTownHub' started by Red Power, Dec 7, 2015.

  1. Abhimallu

    Abhimallu Fresh Face

    Joined:
    Dec 4, 2015
    Messages:
    315
    Likes Received:
    107
    Liked:
    627
    Trophy Points:
    28
    Location:
    Trivandrum
    Pinnalla :Celebrate005::Celebrate005::Celebrate005:
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    IMG-20160103-WA0002.jpg
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    1. പൃഥ്വിരാജ്

    [​IMG]

    പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2015. പുറത്തിറങ്ങിയ 6 ചിത്രങ്ങളില്‍ രണ്ട് കൂറ്റന്‍ വിജയങ്ങള്‍. തെരഞ്ഞെടുത്ത സിനിമകളുടെ വൈവിധ്യതയില്‍ മറ്റെല്ലാ നായകതാരങ്ങളെയും കടത്തിവെട്ടുകയും ബോക്‌സ് ഓഫീസിനെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു പൃഥ്വി. 40 കോടി പിന്നിട്ട രണ്ട് ചിത്രങ്ങളായ എന്ന് നിന്റെ മൊയ്തീനും, അമര്‍ അക്ബര്‍ അന്തോണിയും, ആവറേജ് ഹിറ്റായി മാറിയ അനാര്‍ക്കലിയും പിക്കറ്റ് 43യും. ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും നിര്‍മ്മാതാവ് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ധൈര്യം കാട്ടിയ ഡബിള്‍ ബാരല്‍, ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ഇവിടെ എന്നീ ചിത്രങ്ങളാണ് പൃഥ്വിയുടെ ക്രെഡിറ്റില്‍ ഉളളത്. ഷാരൂഖ് ഖാന്‍ നടത്തിയ അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്ത് നിന്ന് പ്രതികരിച്ച ഏക അഭിനേതാവും പൃഥ്വിയാണ്.

    2. നിവിന്‍ പോളി

    [​IMG]

    മലയാളത്തിന്റെ വിജയനായകനായി നിവിന്‍ പോളി 2015ലും തുടരുകയാണ്. പ്രേമം എന്ന ട്രെന്‍ഡ് സെറ്ററിലൂടെ സൂപ്പര്‍താരങ്ങളേക്കാള്‍ താരമൂല്യമുള്ള അഭിനേതാവായും നിവിന്‍ മാറി. തെരഞ്ഞെടുപ്പിലെ സൂക്ഷ്മതയാണ് നിവിന്‍ ഈ വര്‍ഷത്തിലും തുണച്ചത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി, ശ്യാമപ്രസാദ് ചിത്രം ഇവിടെ എന്നീ ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ട് മികച്ച വിജയങ്ങള്‍. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി. പ്രേമത്തിലൂടെ ഏറ്റവും വേഗത്തില്‍ 25 കോടി പിന്നിട്ട ചിത്രത്തിലെ നായകന്‍.
    കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും സ്വീകാര്യത നേടാന്‍ പ്രേമത്തിലൂടെ നിവിന് കഴിഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നിവിന്‍ പോളിയെ തേടിയെത്തിയതും 2015ലാണ്. അഭിനേതാവ് എന്ന നിലയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്ന റോളുകളിലേക്ക് കൂടി നിവിന്‍ പ്രവേശിക്കേണ്ടിയിരിക്കുന്നു.

    3. ദുല്‍ഖര്‍ സല്‍മാന്‍

    [​IMG]

    രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ദുല്‍ഖറിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങിയത്. 100 ഡേയ്‌സ് ഓഫ് ലവ്, ചാര്‍ലി. മണിരത്‌നം ചിത്രം ഓകെ കണ്‍മണിയിലൂടെ കോളിവുഡിലും സ്വീകാര്യതയുള്ള യുവതാരമായി ദുല്‍ഖര്‍ മാറി. പരിമിതികളെ മറികടന്ന് ഇതുവരെയുള്ളതില്‍ മികച്ച പ്രകടനം ചാര്‍ലിയിലൂടെ കാണാനായി. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡേയ്‌സ് ഓഫ് ലവ് ദുര്‍ബലമായ അവതരണത്താല്‍ തിയറ്ററുകളില്‍ നിലംപൊത്തി. ചാര്‍ലിയുടെ റിലീസ് ദിനകളക്ഷനുകള്‍ പരിഗണിച്ചാല്‍ മികച്ച വിജയത്തിലേക്കാണ് പ്രതീക്ഷയെത്തുക. കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന കൃത്യതയും ദുല്‍ഖറിനെ തുണച്ചു. രാജീവ് രവി, സമീര്‍ താഹിര്‍, അമല്‍ നീരദ് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.

    4. മമ്മൂട്ടി

    [​IMG]

    ഫയര്‍മാന്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍, അച്ഛാദിന്‍, ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ അഞ്ച് റിലീസുകളാണ് മമ്മൂട്ടിയുടേതായി ഉണ്ടായിരുന്നത്. ഇതില്‍ ഭാസ്‌കര്‍ ദ റാസ്‌കലും പത്തേമാരിയുമാണ് വിജയചിത്രങ്ങള്‍. എന്നാല്‍ പോക്കിരിരാജയും രാജമാണിക്യവും പോലെ പേരിനൊത്ത വിജയം തീര്‍ക്കാന്‍ മമ്മൂട്ടിക്കായിട്ടില്ല. മുന്‍വര്‍ഷങ്ങളുമായി തട്ടിച്ച് നോക്കിയാല്‍ മമ്മൂട്ടിയുടെ മികച്ച വര്‍ഷമാണ് 2015 എന്നതില്‍ തര്‍ക്കമില്ല. താരമൂല്യം കൊണ്ട് ഭാസ്‌കര്‍ ദ റാസ്‌കലും അഭിനയമികവിനാല്‍ പത്തേമാരിയും വിജയമാക്കി മാറ്റി. മമ്മൂട്ടിയുടെ അടുത്തകാലത്തെ മികച്ച അഭിനയവുമാണ് പത്തേമാരിയിലേത്. സിനിമകളുടെ എണ്ണക്കൂടുതലും സൂക്ഷ്മതയില്ലാത്ത തെരഞ്ഞെടുപ്പുമാണ് മമ്മൂട്ടിക്കും ക്ഷീണമായത്.

    5.ദിലീപ്

    [​IMG]

    മടുപ്പന്‍ ചേരുവകള്‍ ആവര്‍ത്തിച്ചപ്പോഴാണ് ജനപ്രിയ നായകന്‍ ലേബല്‍ ദിലീപിനെ കൈവിട്ടത്. ഇവന്‍ മര്യാദരാമന്‍, ചന്ദ്രേട്ടന്‍ എവിടെയാ, ലൈഫ് ഓഫ് ജോസൂട്ടി, ലവ് 24 * 7, ടു കണ്‍ട്രീസ് എന്നീ അഞ്ച് ചിത്രങ്ങളാണ് ദിലീപിനുണ്ടായിരുന്നത്. ലവ് 24x 7,ചന്ദ്രേട്ടന്‍ എവിടെ എന്നീ സിനിമകള്‍ സ്ഥിരം ശൈലിയില്‍ നിന്ന് വഴിമാറി ദിലീപ് ചെയ്തവയാണ്. സ്വാഭാവികാഭിനയം കൊണ്ട് ദിലീപ് സവിശേഷമാക്കിയ കഥാപാത്രവുമായി ചന്ദ്രേട്ടനിലേത്. ഉത്സവറിലീസുകളായ ഇവന്‍ മര്യാദരാമന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നിവ തകര്‍ന്നടിഞ്ഞു. ചന്ദ്രേട്ടന്‍ എവിടെയാ ആശ്വാസവിജയമായി. ലവ് 24x 7ഉം ശ്രദ്ധിക്കപ്പെട്ടില്ല. വര്‍ഷാവസാനത്തില്‍ ടു കണ്‍ട്രീസിലൂടെ ദിലീപ് ബോക്‌സ് ഓഫീസ് ആധിപത്യത്തിലേക്ക്് മടങ്ങുന്ന സൂചന കാണുന്നു.

    6. മോഹന്‍ലാല്‍

    [​IMG]

    ദൃശ്യം എന്ന സര്‍വ്വകാലറെക്കോര്‍ഡിന് ശേഷം പിന്നീടിങ്ങോട്ട് മോഹന്‍ലാലിന് കൃത്യമായൊരു വിജയം അവകാശപ്പെടാനില്ല. എന്നും എപ്പോഴും,ലൈലാ ഓ ലൈലാ,കനല്‍,ലോഹം എന്നീ ചിത്രങ്ങളില്‍ ഒന്ന് പോലും പച്ച തൊട്ടില്ല. ലൈലാ ഓ ലൈല ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി. അതിഥിതാരമായെത്തിയ രസം എന്ന സിനിമയും മുക്കുകുത്തി. 2കോടി 16 ലക്ഷമെന്ന റെക്കോഡ് ഇനീഷ്യല്‍ നേടിയെങ്കിലും ലോഹത്തിന് ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാനായില്ല. രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചെത്തിയെങ്കിലും ആദ്യദിനത്തില്‍ ആളെക്കൂട്ടിയതല്ലാതെ ഗുണം ചെയ്തില്ല. മോഹന്‍ലാല്‍ ലാഘവത്വത്തോടെ സിനിമയെ സമീപിച്ച വര്‍ഷമായിട്ടാകും 2015നെ വിലയിരുത്താനാവുക. ആകര്‍ഷകമായ ഒരു പ്രൊജക്ടിലും അദ്ദേഹം ഭാഗമായില്ലെന്ന് വേണം കരുതാന്‍.

    7.ജയസൂര്യ

    [​IMG]

    ആട് ഒരു ഭീകരജീവിയാണ്, കുമ്പസാരം,ലുക്കാചുപ്പി, ജിലേബി,അമര്‍ അക്ബര്‍ അന്തോണി, സുസു സുധി വാല്‍മീകം എന്നീ ആറ് ചിത്രങ്ങളില്‍ അമര്‍ അക്ബര്‍ അന്തോണിയാണ് ജയസൂര്യയുടെ വിജയചിത്രം. ആറ് ചിത്രങ്ങളിലും വ്യത്യസ്ഥതയുള്ള റോളുകളിലെത്തി ജയസൂര്യ. ലുക്കാചുപ്പി, സു സു സുധി വാല്‍മീകം, ആട് എന്നീ ചിത്രങ്ങളിലേതാണ് എടുത്തുപറയാനാകുന്ന റോളുകള്‍. സിനിമ ഹിറ്റായില്ലെങ്കിലും ആടിലെ ഷാജി പാപ്പാന്‍ ജയസൂര്യയുടെ ട്രെന്റ് ആയ കഥാപാത്രമാണ്. ലുക്കാചുപ്പിയിലെ മുഴുക്കുടിയനായ കഥാപാത്രവും ജയസൂര്യ ഭാവഭദ്രമാക്കിയിരുന്നു. ജന്മനാ വിക്ക് ഉള്ള സുധീ വാല്‍മീകത്തിലെ സുധിയെയും ജയസൂര്യ ഭംഗിയാക്കി.

    8. ഫഹദ് ഫാസില്‍

    [​IMG]

    മികച്ച അഭിനേതാവായിട്ടും ആസ്വാദകരെ ആകര്‍ഷിക്കുന്ന സിനിമകളുടെ ഭാഗമാകാന്‍ ഫഹദ് ഫാസിലിന് കഴിഞ്ഞില്ല. നവാഗതരായ മൂന്ന് സംവിധായകര്‍ക്കൊപ്പമാണ് ഫഹദിന്റെ ഈ വര്‍ഷത്തെ റിലീസുകളെത്തിയത്. വിനോദ് സുകുമാരന്റെ ഹരം, വിനീത് കുമാറിന്റെ അയാള്‍ ഞാനല്ല, ജെയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക്. വിനോദ് സുകുമാരന്റെ ഹരം ഗൗരവമേറിയ പ്രമേയവും നല്ല അവതരണവുമായിരുന്നിട്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധാനം ചെയ്ത മറിയംമുക്ക് സംവിധായകനും തിരക്കഥാകൃത്തും ഒരു പോലെ പരാജയമടഞ്ഞ ചിത്രമാണ്. ഓപ്പണിംഗ് ക്രെഡിറ്റ്‌സില്‍ അവസാനമായി എഴുതിക്കാട്ടിയ പേര് മാറ്റിനിര്‍ത്തിയാല്‍ ജെയിംസ് ആല്‍ബര്‍ട്ടിലെ സംവിധായകന്റെ സാന്നിധ്യം ചിത്രത്തില്‍ ഒരിടത്തുമുണ്ടായിരുന്നില്ല. വിനീത് കുമാര്‍ ചിത്രം അയാള്‍ ഞാനല്ല പുതുമയുള്ള പ്രമേയമായിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

    9. കുഞ്ചാക്കോ ബോബന്‍

    [​IMG]

    കുഞ്ചാക്കോ ബോബന് ഈ വര്‍ഷം ഹിറ്റുകളില്ല. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ ഈ വര്‍ഷം ചെയ്തതില്‍ വേറിട്ട് നില്‍ക്കുന്നത്. മധുരനാരങ്ങയിലെ നായകകഥാപാത്രവും സവിശേഷതയുള്ളതാണ്. ജമ്‌നാ പ്യാരി,ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി, രാജമ്മ അറ്റ് യാഹൂ, വലിയ ചിറകുള്ള പക്ഷികള്‍ എന്നീ സിനിമകളും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല.

    10. ഇന്ദ്രജിത്ത്

    [​IMG]

    രസം, ഡബിള്‍ ബാരല്‍, കോഹിനൂര്‍, അമര്‍ അക്ബര്‍ അന്തോണി എന്നിവയായിരുന്നു ഇന്ദ്രജിത്തിന്റെ സിനിമകള്‍. അഭിനേതാവായി എല്ലാ ചിത്രങ്ങളിലും നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ ഇന്ദ്രജിത്തിന് സാധിച്ചു. അമര്‍ അക്ബര്‍ അന്തോണിയുടെ വിജയം മാത്രമാണ് ഈ വര്‍ഷം ഇന്ദ്രജിത്തിന്റെ ക്രെഡിറ്റിലുള്ളത്. ഡബിള്‍ ബാരലിലെ വിന്‍സി എന്ന കഥാപാത്രമാണ് ഇക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നത്.

    11. ആസിഫലി

    [​IMG]

    ലോ ബജറ്റ് ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ആസിഫലിക്ക് ഒറ്റ ഹിറ്റ് പോലുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. യൂ ടൂ ബ്രൂട്ടസ്, നിര്‍ണ്ണായകം,കോഹിനൂര്‍, രാജമ്മ അറ്റ് യാഹൂ, ഡബിള്‍ ബാരല്‍ എന്നിവയാണ് ആസിഫലി ചിത്രങ്ങള്‍. അമര്‍ അക്ബര്‍ അന്തോണിയില്‍ ഗസ്റ്റ് റോളും. സ്വന്തമായി നിര്‍മ്മിച്ച കോഹിനൂര്‍, വികെ പ്രകാശ് ചിത്രം നിര്‍ണായകം എന്നിവയാണ് തരക്കേടില്ലാത്ത അഭിപ്രായം സ്വന്തമാക്കിയവ.

    12. ഉണ്ണി മുകുന്ദന്‍

    [​IMG]

    മൂന്ന് റിലീസുകളില്‍ കെ എല്‍ ടെന്‍ പത്ത് ആണ് ഉണ്ണി മുകുന്ദന് നടന്‍ എന്ന നിലയില്‍ നേട്ടമുണ്ടാക്കിക്കൊടുത്തത്. എന്നാല്‍ ഈ ചിത്രം വാണിജ്യവിജയം നേടിയില്ല. ഫയര്‍മാന്‍, സാമ്രാജ്യം സണ്‍ ഓഫ് അലക്‌സാണ്ടര്‍, കെ എല്‍ ടെന്‍ പത്ത് എന്നിവയായിരുന്നു റിലീസുകള്‍.

    13. ജയറാം

    [​IMG]

    സര്‍ സിപി, തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നീ ചിത്രങ്ങളിലാണ് ജയറാം അഭിനയിച്ചത്. വെറുപ്പിക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ജയറാം ഈ വര്‍ഷവും വീഴ്ച വരുത്തിയില്ലെന്ന് വേണം പറയാന്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ ഈ വര്‍ഷത്തെ ഏറ്റവും അസഹ്യമായ സിനിമകളിലൊന്നുമായിരുന്നു.

    14.സുരേഷ് ഗോപി

    [​IMG]

    സിനിമകളെക്കാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപിയെ 2015 അടയാളപ്പെടുത്തിയത്. എന്‍ എഫ് ഡി സി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു എന്ന് വാര്‍ത്തകളുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. ഹൊറര്‍ ത്രില്ലറായ രുദ്രസിംഹാസനം, മൈ ഗോഡ് എന്നിവയായിരുന്നു സുരേഷ് ഗോപിയുടെ റിലീസുകള്‍. കംപാര്‍ട്‌മെന്റ്, ചാമന്റെ കബനി എന്നീ സിനിമകളില്‍ സുരേഷ് ഗോപി അതിഥിതാരമായും എത്തി. രുദ്രസിംഹാസനം മടുപ്പന്‍ പടപ്പായിരുന്നു. ഫാന്‍സി ഡ്രസ് പോലൊരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. മൈ ഗോഡും ശ്രദ്ധിക്കപ്പെട്ടില്ല.
     
    Ravi Tharakan likes this.
  5. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    velli vannille?
     
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    http://www.newindianexpress.com/ent...ver-Superstars/2015/12/30/article3203247.ece1
    [​IMG]

    Malayalam Filmdom: Young Talent Triumphed Over Superstars
    By IANS

    Published: 30th December 2015 11:43 AM

    Last Updated: 30th December 2015 11:43 AM

    Email 0
    THIRUVANATHAPURAM: The Malayalam film industry in 2015 saw the youth brigade - be it onscreen or behind it - taking the lead over ageing superstars and veteran directors.

    The trend has continued from last year.

    Even though the ageing superstars like Mammootty (64) and Mohanlal (55), had five releases each, they didn't shake the box office as it used to happen in the past.

    A failure for the superstars was a rarity in yesteryears, but the situation seems to have changed now.

    If one looks into the success that the youth brigade scaled in a year where 140 Malayalam films were released, it's pleasantly surprising. The biggest grossers feature actors like Prithviraj, Nivin Pauly and to a certain extent Dileep, whose five releases did reasonably well.

    While "Ennu Ninte Moideen", starring Prithviraj and directed by debutant R.S. Vimal, walked away with the top honours for the biggest blockbuster, Pauly's "Premam" came a close second.

    Prithviraj had eight films to his credit and Pauly had four.
    Even though Mammootty could introspect on his films, he can be happy with another excellent year for his son, Dulquar Salman, who had three films that scored well at the box office.

    One among the youth brigade, Fahad Fazil, with three films, could not recreate his previous year's success and is expecting that the New Year would bring happier times for him.

    As for the women in the industry, Manju Warrier had three films, while the year saw many new generation actresses and old ones like Swetha Menon, Meera Jasmine, Mamta Mohandas, Parvathy Menon, Jewel Mary, Honey Rose, Miya George, Rima Kallingal, Andrea Jeremiah and Swati Reddy donning the greasepaint.

    Among the directors too, the big names like Sathyan Anthicadu, Kamal, Renjith, Siddique, Lal Jose and Joshi, to name a few, didn't have a happy year, as the top honours were mostly taken away by relatively new faces or debutants.

    Overall, it appears there was not much to cheer for the Malayalam film industry and it drew a blank at the National Film Awards too, as it could not win any of the major awards.
     
  7. SUPERKING

    SUPERKING Fresh Face

    Joined:
    Dec 5, 2015
    Messages:
    151
    Likes Received:
    116
    Liked:
    26
    Trophy Points:
    223
    Location:
    THIRUVANANTHAPURAM
    50th day release aayirunnu...n makersinte nalla reethiyilulla promotion karanam padam nallathannenna oru vibe undayrnu mothathil...njan arinjath vech saina videosinte ee varshathe eattavum valya hit jamnapyariyanu
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    2015 ല്‍ കോടികള്‍ വാരിയ 10 മലയാള സിനിമകള്‍ Posted by: Aswini Published: Monday, January 4, 2016, 12:07 [IST] സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ: ഷെയര്‍ ട്വീറ്റ് ഷെയര്‍ അഭിപ്രായം മെയില്‍ മലയാള സിനിമയെ സംബന്ധിച്ച് 2015 ല്‍ വിരലിലെണ്ണാവുന്ന ചില മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. നൂറ്റമ്പതോളം സിനിമകള്‍ റിലീസായതില്‍ 20 ചിത്രങ്ങള്‍ മാത്രമാണ് മോശമല്ലാത്ത അഭിപ്രായം നേടിയത്. 250 കോടിയോളമാണ് പോയവര്‍ഷം മലയാള സിനിമ വരുത്തിവച്ച നഷ്ടം ഇതിന്റെയൊക്കെ ഇടയില്‍ ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളുമുണ്ട്. ചില കലക്ഷന്‍ റെക്കോടുകളെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും കണ്ടു. പ്രേമമാണ് പോയവര്‍ഷം ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രം. വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഇതിലും മികച്ച കലക്ഷന്‍ നേടാമായിരുന്നു. നോക്കാം, കഴിഞ്ഞ വര്‍ഷം മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്...

    പ്രേമം
    നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമമാണ് 2015 ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രം. 63 കോടി. ചിത്രത്തിന്റെ വ്യാജ പ്രിന്റുകള്‍ ഇറങ്ങിയില്ലായിരുന്നുവെങ്കില്‍ ഇതിലും മികച്ച കലക്ഷന്‍ നേടിയേനെ. അതേ സമയം, അപ്പോഴുള്ള പുകിലല്ലാതെ, കേസിലെ പ്രതിയെ ഇതുവരെ പടിച്ചതായി വിവരമില്ല.

    എന്ന് നിന്റെ മൊയ്തീന്‍
    പ്രേമത്തിന് ശേഷം കേരളക്കരയെ ഇളക്കിമറിച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. 60 കളില്‍ കോഴിക്കോടെ മുക്കത്ത് സംഭവിച്ച ഒരു യഥാര്‍ത്ഥ പ്രണയ കഥയെ ആര്‍എസ് വിമല്‍ സിനിമയാക്കുകയായിരുന്നു. കഥയിലെ നായിക ഇന്നും ജീവിച്ചിരിയ്ക്കുന്നു. പൃഥ്വിയും പാര്‍വ്വതിയും താരജോഡികളായെത്തിയ ചിത്രം 58 കോടിയാണ് ബോക്‌സോഫീസില്‍ വാരിയത്

    അമര്‍ അക്ബര്‍ അന്തോണി

    മൂന്നാം സ്ഥാനത്തും നവാഗത സംവിധായകന്റെ ചിത്രമാണ്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയുമായിരുന്നു. 48 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍

    ഒരു വടക്കന്‍ സെല്‍ഫി

    ബോക്‌സോഫീസ് കലക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്ന ചിത്രങ്ങളില്‍ ഒരു പൃഥ്വിരാജ് - നിവിന്‍ പോളി മത്സരം തന്നെ കണ്ടു. നാലാം സ്ഥാനത്ത് നിവിന്‍ നായകനായ ഒരു വടക്കന്‍ സെല്‍ഫിയാണ്. ഈ സിനിമയും ഒരുക്കിയത് ഒരു നവാഗത സംവിധായകനാണെന്നത് ശ്രദ്ധേയം. നിവിന്‍ പോളിയ്‌ക്കൊപ്പം അജു വര്‍ഗീസും വിനീത് ശ്രീനിവാസനം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 23 കോടി രൂപ ബോക്‌സോഫീസില്‍ നേടി

    ഭാസ്‌കര്‍ ദ റാസക്കല്‍

    അഞ്ചാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം ഇരിയ്ക്കുന്നു. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധിക്കും മമ്മൂട്ടിയും ഒത്തു ചേര്‍ന്നപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുതായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും 20 കോടി നേടി. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തിയത്

    പത്തേമാരി

    സലിം അഹമ്മദ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന പത്തേമാരിയും തിയേറ്ററില്‍ മികച്ച പ്രകടനം നടത്തി. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം മമ്മൂട്ടിയും സലീം അഹമ്മദും ഒന്നിച്ച ചിത്രമാണ് പത്തേമാരി. 15.20 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍

    ലോഹം

    സിനിമ പരാജയമായിരുന്നെങ്കിലും മോഹന്‍ലാലിന്റെ ലോഹം കലക്ഷന്റെ കാര്യത്തില്‍ റെക്കോഡ് നിലനിര്‍ത്തി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമൊക്കെ റിലീസിന് മുമ്പേ വിറ്റുപോയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 15 കോടിയാണ് ബോക്‌സോഫീസില്‍ നിന്നും വാരിയത്

    അനാര്‍ക്കലി

    മികച്ച കലക്ഷന്‍ നേടിയ നടന്മാരില്‍ പൃഥ്വിയ്ക്കാണ് മുന്‍തൂക്കം. എന്ന് നിന്റെ മൊയ്തീനും, അമര്‍ അക്ബര്‍ അന്തോണിയും കൂടാതെ അനാര്‍ക്കലിയും തിയേറ്ററില്‍ നന്നായി ഓടി. പൃഥ്വിയുടെ പൃക്കറ്റ് 43 യ്ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി 14.50 കോടിയാണ് കലക്ഷന്‍ നേടിയത്

    ലൈഫ് ഓഫ് ജോസൂട്ടി

    മൈ ബോസിന് ശേഷം ജീത്തു ജോസഫും ദിലീപും ഒന്നിച്ച ചിത്രമാണ് മൈ ബോസ്. മികച്ചൊരു കുടുംബ ചിത്രം. ജനപ്രിയ നായകന്റെ സമീപകാലത്തെ ഏറ്റവും മികച്ച ചിത്രമെന്ന പട്ടികയിലാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ സ്ഥാനം. 12.80 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍

    എന്നും എപ്പോഴും

    മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സിനിമ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നോ ഇല്ലയോ, കലക്ഷന്റെ കാര്യത്തില്‍ വീഴ്ച പറ്റിയില്ല. ഈ ചിത്രത്തിന്റെയും സാറ്റലൈറ്റ് അവകാശം റിലീസിന് മുമ്പേ ചാനലുകാര്‍ സ്വന്തമാക്കിയിരുന്നു. 11.50 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍


    malayalam.filmibeat.com/features/top-ten-mollywood-movies-box-office-collection-2015-026499.html… #MalayalamFilm
     

Share This Page