ithinulla reply alla... pakshe athinoru bantham und ... ആദിവാസികളെന്നാൽ എലിയെയും പൂച്ചയെയും ഭക്ഷിക്കുന്ന, മെട്രോ കണ്ടാൽ അമ്പെയ്തു വീഴ്ത്താനോടുന്ന, 'ചാമ്യേ' ന്നു വിളിച്ച് നമ്മൾ പരിഷ്കൃത മലയാളികൾക്കു മുന്നിൽ കുമ്പിട്ടു നിൽക്കുന്ന ഏതോ ജന്മങ്ങളാണെന്ന് വെറും തമാശ രൂപേണ പറഞ്ഞ കൊറേ ട്രോളുകളെപ്പറ്റി പറഞ്ഞു കൊണ്ട് ഇന്നലെ ഒരു പോസ്റ്റിട്ടപ്പോൾ, ഞങ്ങടെ ഫാനര ഗ്രൂപ്പിനെപ്പറ്റി നിനക്കെന്തറിയാം എന്നു ചോദിച്ച ഒരു മഹാനുണ്ടായിരുന്നു. ഇമ്മാതിരി ഗ്രൂപ്പുകളും ട്രോളുകളും പിന്നെ നമ്മുടെ മലയാള സിനിമയുടെ സു(സ)വർണ ഏടെന്നൊക്കെ പറയാവുന്ന ബാംബൂ ബോയ്സ് പോലുള്ള പടങ്ങളുമൊക്കെ ആദിവാസികളെപ്പറ്റിയുള്ള പൊതുബോധ നിർമ്മിതിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അതിനേറ്റവും വലിയ ദൃഷ്ടാന്തമാണ് ഇപ്പൊ നമ്മുടെയൊക്കെ ന്യൂസ് ഫീഡുകളെ ഒന്നൊഴിയാതെ പിന്തുടരുന്ന ആ മുഷിഞ്ഞ മനുഷ്യൻ്റെ മുഖം. നമ്മളിലൊരാൾ അല്ലെന്ന ബോധമാണ് അയാളെ കൊല്ലാൻ പാഞ്ഞടുത്ത മനുഷ്യക്കൂട്ടത്തെ നയിച്ചത്. നമ്മളൊക്കെ പഠിച്ച പാഠപുസ്തകങ്ങളിലെ രണ്ടോ മൂന്നോ വരികൾക്കപ്പുറം പരാമർശം പോലുമില്ലാത്ത, നമ്മുടെ സിനിമ സ്ക്രീനുകളുടെ ഓരങ്ങളിൽ മാത്രം നാം കാണാറുള്ള, നായകൻ്റെയോ നായികയുടെയോ നടുഭാഗങ്ങളെ കയ്യടക്കാത്ത, അട്ടപാടിയിലെ പട്ടിണി മരണങ്ങളെന്ന ക്ലീഷേ തലക്കെട്ടുകളിലൂടെ മാത്രം നമ്മളറിയുന്ന, പട്ടികയിൽപ്പെട്ടതിൻ്റെ പേരിൽ സംവരണ ചർച്ചകളിൽ മാത്രം നമ്മളെ അസ്വസ്ഥരാക്കുന്ന, നായരായി ജനിച്ചത് എൻ്റെ കുറ്റമാണോ എന്നൊരു നിഷ്ക്കളങ്കമായ ചോദ്യത്തിനൊടുവിൽ നമ്മുടെ അവസരങ്ങളെല്ലാം തട്ടിയെടുക്കാൻ നിൽക്കുന്നവരാണല്ലോ നമുക്കവർ. അതുകൊണ്ടാണല്ലോ അവർക്കയാളെ ഇത്ര വേഗം കൊല്ലാനായത്. നമ്മുടെയൊക്കെ ആലങ്കാരിക ഐഡൻ്റിറ്റികളായ കമ്മ്യൂണിസ്റ്റെന്നോ കോൺഗ്രസെന്നോ നായരെന്നോ നമ്പ്യാരെന്നോ ബി.ടെക്കുകാരനെന്നോ പള്ളീലച്ചനെന്നോ ഒക്കെയുള്ള യാതൊരു വിലാസങ്ങളും മധു എന്ന ആ മനുഷ്യനില്ലായിരുന്നു. വനത്തിലെവിടെയോ താമസിക്കുന്നയാളെന്നും ബുദ്ധിസ്ഥിരത കുറഞ്ഞയാളെന്നുമുള്ള വിശദാംശങ്ങൽ മാത്രമേ ആ മനുഷ്യനെപ്പറ്റി കേൾക്കുന്നുള്ളൂ. അയാൾക്കു വേണ്ടി സംസാരിക്കാനോ അയാളെ രക്ഷിക്കാനോ ആരും നിന്നില്ല. അയാളുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്തത് എന്താണെന്നൊന്ന് നോക്കുക കൂടി ചെയ്തില്ല. അവർക്കയാൾ 'കാട്ടുജാതി'ക്കാരനായിരുന്നു. കൊന്നിട്ടാലും ഒരാളും ചോദിക്കാൻ വരില്ലെന്നുറപ്പുണ്ടായിരുന്നു. അതുകൊണ്ടാണവർ സെൽഫിയെടുക്കാൻ തുനിഞ്ഞത്. ഇതേ ആൾക്കൂട്ട വിചാരണയാണ് ഇന്നാളൊരിക്കൽ വഴിയേ പോയ ട്രാൻറ്ജെൻ്റർ മനുഷ്യരെ, പിള്ളേരെ പിടുത്തക്കാരെന്ന പേരിൽ തുണി വലിച്ചു കീറി ആക്രമിക്കാൻ നമ്മെ പ്രേരിപ്പിച്ചത്. മധു മരിച്ചതു കൊണ്ടു മാത്രമാവാം ഒരു പക്ഷേ നമ്മളിന്ന് അയാളുടെ നീതിക്കു വേണ്ടി ഇത്രയും സംസാരിക്കുന്നത്. അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ 'മോഷണവിരുതനായ ആദിവാസി പിടിയിൽ' എന്നോ 'ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും' എന്നോ ഒക്കെയുള്ള തലക്കെട്ടുകളോടെ വീഡിയോ സഹിതം നമ്മുടെ വാട്സാപ്പിനുള്ളിലും ഫെയ്സ്ബുക്കിലുമൊക്കെയായി മധു എന്ന ആദിവാസിയെ ആൾക്കൂട്ടം ആക്രമിക്കുന്ന വീഡിയോകളും കറങ്ങി നടന്നേനെ. അത് കണ്ട് നമ്മളിൽ പലരും കണ്ണെടുക്കാതെ കണ്ടു കയ്യടിച്ചേനെ. ആദിവാസിയും ദളിതനും മത്സ്യത്തൊഴിലാളിയും തമിഴനും ബംഗാളിയുമെല്ലാം 'നമ്മളിൽപ്പെടുന്നവർ' ആവാതെ വരുമ്പൊഴാണ് അവരെ തുരത്തിയോടിക്കണമെന്ന തോന്നലുണ്ടാവുന്നത്. ചുറ്റും നടക്കുന്ന എന്തൊന്നിനെപ്പറ്റിയും ബോധവാന്മാരാവുന്ന ഒരു തലമുറയിൽ പ്രതീക്ഷ വയ്ക്കാനാവുമെന്ന് എപ്പോഴൊക്കെയോ വിശ്വസിച്ചിരുന്നു. പക്ഷേ 'അണ്ണന്മാർക്കു' വേണ്ടി യുദ്ധം ചെയ്യാനും സ്ത്രീ വിരുദ്ധതയും ജാതീയതയും പാട്രിയാർക്കിയും മാത്രം ഉള്ളിൽ പേറുന്ന, തെറി വിളിയെ ആണത്തമായി കാണുന്ന ഒരു വലിയ കൂട്ടം നമുക്കിടയിൽ നീന്തിത്തുടിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഇനിയും മധുമാർ ആവർത്തിക്കുമെന്ന പേടിയെ വളർത്തിക്കൊണ്ടേയിരിക്കുന്നു
annanmark vendi yudham cheyunna enn parannallo.... ann facebookil therichenn parayunnu... ee parayunna athe aalugal fbil ee adivasi issuenu ethireyum athu pole thanne react cheyind... allathe vaaya pooti keti irikuvalla... kannadach irutakan nokanda... ithil kooduthal enthelum cheyan pattyal athum avark vendi cheyum.... Sent from my SM-J710F using Tapatalk
സിംഹക്കൂട്ടിൽ ചാടിയ മാനസികരോഗിയെ ''സിംഹം'' ദയാപൂർവ്വം നോക്കി നിന്നു... നാട്ടിൽ ഇറങ്ങിയ മാനസിക രോഗിയെ ''മനുഷ്യമൃഗ''ങ്ങൾ തല്ലിക്കൊന്നു... Sent from my LG-H860 using Tapatalk
ആദ്യം പറഞ്ഞത് Ffc യെ കുറിച്ച് ആണെന്ന് മനസിലായി.... ശെരിയാണ് അവിടെ വയനാട് ജില്ലക്കാരെ ചാമിയെ എന്നും പറഞ്ഞു ട്രോൾ ചെയ്യുന്ന പോസ്റ്റസ് കണ്ടിട്ടുണ്ട്...... .. പക്ഷെ കാണുമ്പോൾ എല്ലാം കാണാൻ ശ്രമിക്കണം... അവിടെ ആദിവാസികളെ മാത്രം ഒരു ഹിഡൻ അജണ്ട വെച്ച് ട്രോളുന്ന ഗ്രൂപ്പ് ആയി തോന്നിയിട്ടില്ല.. .അവിടെ എല്ലാം ജില്ലകാരെയും ട്രോൾ ചെയ്യാറുണ്ട്...ഏറ്റവും അധികം ട്രോൾ ചെയ്യപെടുന്നതു കോഴിക്കോട് ജില്ലക്കാർ & കൊല്ലം ജില്ലക്കാർ ആണ്... Ffc is a f* സെലിബ്രേഷൻ ഗ്രൂപ്പ്. അവിടെ ആർക്കും ആരെയും ട്രോൾ ചെയ്യാം.. ഒരു തരത്തിലുള്ള പ്രത്യേക രാഷ്ട്രീയം/വർണ്ണം/ഏകാധിപത്യ അജണ്ടയും ഇല്ല... അതുകൊണ്ട് തന്നെ ഒരു സംശയവുമില്ലാതെ പറയും ഇന്ന് ഏറ്റവും നല്ല ട്രോൾ ഗ്രൂപ്പ് ffc ആണ് എന്ന്... ബാക്കിയുള്ള ട്രോൾ ഗ്രൂപ്സ് വെറും തമ്പുരാൻകളി ആണ്... ഇങ്ങനെ സംഗം കൂടിയുള്ള ഫാഷിസ്റ് അക്രമങ്ങൾ ഉണ്ടാകുമ്പോൾ എപ്പോഴും നായർ/നമ്പൂതിരി ഫാഷിസം ആയി ജനറലൈസ് ചെയ്തു പറയുന്നതിൽ യോജിപ്പില്ല... അവിടെ നടന്നത് തന്നെക്കാൾ താഴ്ന്ന ജീവിതം/ചിന്താഗതി നയിക്കുന്ന മനുഷ്യനോട് തോന്നുന്ന ഒരുപറ്റം മനുഷ്യരുടെ പുച്ഛവും വെറുപ്പും ആണ്.. നായർ,നമ്പൂതിരി,ദളിതൻ,ക്രിസ്താനി,മുസ്ലിം... എല്ലാരും കൂടെ ചേർന്നു നടത്തിയ ഫാഷിസം.... "ആദിവാസി തങ്ങളേക്കാൾ താണതാണല്ലോ എന്ന മനോഭാവം" ജോലിയിൽ ആകട്ടെ ജാതിയിൽ ആകട്ടെ തൊലി വെളുപ്പിൽ ആകട്ടെ.. തങ്ങളേക്കാൾ താഴ്ന്ന ജീവിതം നയിക്കുന്നവരോട് പുച്ഛം ആണ് പലർക്കും.... "കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ" ലൈൻ... സിനിമയെ "censor" ചെയ്യുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല... അന്നും ഇന്നും....... ഈ കുറ്റം പറയുന്നവർ തന്നെ സിനിമയിലെ എത്രയത്ര "സെക്സ് scenes"കണ്ടിട്ട് അനന്തിച്ചിട്ടുണ്ടാകണം ? എന്തുകൊണ്ട് പുകവലി,മദ്യപാനം ഒക്കെ സിനിമയിൽ ഒഴിവാക്കണം എന്നിവർ വാദിക്കുന്നില്ല ? എന്തുകൊണ്ട് ഇവർ അന്ധവിശ്വാസങ്ങൾ മനുഷ്യമനസ്സിൽ കുത്തി നിറക്കുന്ന "Ghost movies" ന് എതിരെ ശബ്ദം ഉയർത്തുന്നില്ല ? അതൊക്കെ അവൻ enjoy ചെയ്യുന്നോണ്ടു മാത്രം അതൊന്നും കുറ്റപ്പെടുതുന്നില്ല..അത്രതന്നെ...!! It really smells like they were claiming only for a selective(personal) justice
@David Billa https://www.deccanchronicle.com/nat...share-demeaning-trolls-in-facebook-group.html bhai paranjapole ffc il normal trolls aanel preshnam ilayirunu..bt avide nadakunath elarem vekthiparamayi adhiksepikal aayitanu eniku thonitulath..