അഞ്ചു മിനിറ്റിനുള്ളില് ഈ ലോകം അവസാനിക്കും എന്ന് ഉറപ്പായ ഒരു വാര്ത്ത കിട്ടുമെങ്കില് നിങ്ങള് എന്ത് ചെയ്യും? ഇനി എങ്ങോട്ടും പോകാനില്ല, ഇരിക്കുന്ന ഇടത്ത് നിന്ന് പോകാന് കഴിയുകയുമില്ല. അങ്ങനെ പോയി ആരെ എങ്കിലും കാണാന് കഴിയില്ല. ഒന്നും ചെയ്യാനുമില്ല. അപ്പോള് നിങ്ങള് അവസാനമായി എന്ത് ചെയ്യും?" എര്മ ബോംബെക്ക് എന്ന പ്രഭാഷക ഒരിക്കല് സദസ്സില് ഇരിക്കുന്ന കോളേജ് കുട്ടികളോട് ചോദിച്ചതാണ്. കുട്ടികള് നിശബ്ദരായി. പിന്നെ നിശയമില്ലാതെ എന്തൊക്കെയോ പറയാന് ശ്രമിച്ചു. അപ്പോള് എര്മ തുടര്ന്നു. "അന്നേരം നിങ്ങള് ആദ്യം ചെയ്യുക എങ്ങോട്ടും ഓടുകയല്ല. മറിച്ച്, ആ അഞ്ചു മിനിറ്റ് ആദ്യമായി നിങ്ങള് ജീവിതത്തില് ഇരിക്കും. ഏറ്റവും ഇഷ്ടമുള്ള ഒരാളെ നിങ്ങള് എങ്ങനെയും വിളിക്കും. നിങ്ങള് അവരെ എത്രയോ സ്നേഹിച്ചിരുന്നു എന്ന് പറ്റാവുന്നത് പോലെ പറഞ്ഞു തീര്ക്കും. അവരുടെ ശബ്ദം കേട്ട് ലോകം അവസാനിക്കുന്നത് ഭാഗ്യമാണ് എന്നാകും ഒരുപക്ഷെ നിങ്ങളുടെ അവസാന വാക്കുകള്. ജീവിതത്തില് ഒരിക്കലും അവര് അത്രയും ഗാഡമായി നിങ്ങള് അവരെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടുണ്ടാ വില്ല! ഞാന് പറഞ്ഞത് ശരിയാണ് എന്ന് വിചാരിക്കുന്നവര് മാത്രം കയ്യടിക്കുക!" പിന്നെ സദസ്സില് നിര്ത്താതെ കയ്യടിയായിരുന്നു. ആര്ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. എര്മ തുടര്ന്നു. "ആ അഞ്ചു മിനിറ്റില് നിങ്ങള് വിളിക്കുന്ന ആളെ കിട്ടാതിരിക്കാന ും സാദ്ധ്യതയുണ്ട്. ഒന്നുകില് അയാള് നിങ്ങളെ വിളിക്കുകയായിരിക്കും. അല്ലെങ്കില് ഇതേ കാര്യം പറയാന് അയാള് മറ്റൊരാളെ വിളിക്കുകയായിരിക്കും!" എര്മ തമാശയോടെ പറഞ്ഞപ്പോള് സദസ്സോട്ടാകെ പൊട്ടിച്ചിരി ഉയര്ന്നു. "അങ്ങനെയെങ്കില്, ആ അവസാന അഞ്ചു മിനിറ്റിനു വേണ്ടി എന്തിന് കാത്തിരിക്കണം?" ഒന്ന് നിര്ത്തി, എര്മ തുടര്ന്നു. "സ്നേഹം ഉണ്ടാകുന്നത് പോലെ തന്നെ പ്രധാനമാണ് അത് പ്രകടിപ്പിക്കുക എന്നത്. അത്രയുമേ ഇന്ന് നിങ്ങളോട് എനിക്ക് പങ്കുവയ്ക്കാന് ഉള്ളൂ! ഈ സദസ്സിലെ ഒരാള് അയാള് ഇഷ്ടപ്പെടുന്ന ആളോട് ആ സ്നേഹം പ്രകടിപ്പിക്കാന് ഇന്ന് ശ്രമിക്കുമെങ്കില് എന്റെ ഈ പ്രഭാഷണം വിജയിച്ചു എന്ന് ഞാന് വിചാരിക്കുന്നു
നോം ഒന്ന് പെണ്ണുകാണാന്‍ പോയിരുന്നൂ !!! സ്ത്രീധനമായിട്ട് മൂന്ന് വടിവാളും രണ്ട് നാടന്‍ ബോംബും ചോദിച്ചൂ !!! തരുമോ ആവോ !!!