ചാലക്കുടി D cinemaas 10 am show. 50% അല്ല അതിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി തോന്നി. കഥയിലേക്ക്. കുറ്റവും കുറവുമോക്കെയുള്ള ഒരു സാധാരണ മനുഷ്യൻ നായകനായുള്ള എൻ്റർടെയിനർ ആയ ഒരു നല്ല സിനിമ. പറയാൻ കാരണം സാധാരണ ഒരു റൊമാൻ്റിക് മൂവിയിലെ നായകന് മലയാളം സിനിമയിൽ അധികം കാണിക്കാത്ത ടൈപ്പ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത് കുറേപ്പേർക്ക് relate ചെയ്യാൻ പറ്റും. പറ്റാത്ത ആളുകളും ഉണ്ട്. അടിപൊളി എന്ന് പറയാൻ മാത്രം ഉള്ള ഒരു അടിച്ചു പൊളി സിനിമയുമല്ല. അരുൺ നീലകണ്ഠൻ എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ കോളേജ് to മാരീഡ് ലൈഫ് കൂടെ ഉള്ള കഥാപാത്രങ്ങൾക്ക് കൂടെ പ്രാധാന്യം നൽകി ഒട്ടും മുഷിപ്പിക്കാതെ പ്രസെൻറ് ചെയ്തിരിക്കുന്നു. പ്രണവ് ഗംഭീരമാക്കി. കല്യാണിയും ദർഷനയും മികച്ചു നിന്നു. വേറെ ആരും മോശമാക്കിയില്ല. കുറെ പരിശോധിച്ചാൽ കുറവുകൾ കണ്ടേക്കാം. ഇറങ്ങിയ സമയം അനുസരിച്ച് അർഹിക്കുന്ന വിജയം കിട്ടുമോ എന്ന് ഉറപ്പു പറയാൻ പറ്റില്ല. Rating- 4/ 5.