*അറബിയും ആടും പിന്നെ നമ്മടെ മലബാറിയും.......* അവധി ദിവസമായ ഒരു വെള്ളിയാഴ്ച മലബാറി മസ്ക്കറ്റിൽ നിന്നും സലാലയിലേക്ക് 'ഓസി'ലൊന്നു പോകാനൊരുങ്ങിയ കഥയാണ് പറയാൻ പോകുന്നത്.... സോറി, എന്നെ കൊന്നാലും ആ മലബാറിയുടെ പേരു ഞാൻ എടുത്തു പറയില്ല.... ഏറെക്കുറെ കേരളത്തിന്റെയത്ര തന്നെ ദൃശ്യഭംഗിയുള്ള ഒരുസ്ഥലമാണ് സലാല... തെങ്ങും മാവും കരിമ്പും കപ്പയുമൊക്കെയായി നല്ല സുന്ദരമായ സ്ഥലം. ..... മലബാറി, യാത്രാ ക്കൂലി ലാഭിക്കാനായി മസ്ക്കറ്റിൽ നിന്നും ഹൈവേ തുടങ്ങുന്നിടത്തേക്ക് കാലു വലിച്ചു വച്ചു നടന്നു, വല്ല ട്രെയിലറോ പിക്കപ്പോ വന്നാൽ ചാടിക്കയറാലോ....... വെള്ളിയാഴ്ചയുടെ പ്രഭാതത്തിൽ അറബിനാട്ടിൽ പതിവുള്ള അവധിക്കാറ്റടിക്കുന്നതു കൊണ്ടാവാം വണ്ടിയൊന്നും വന്നില്ല... നിരാശനായ മലബാറി തിരിച്ചു പോകാനൊരുങ്ങി നിൽക്കുമ്പോഴാണ് അതാ ഒരു ലാൻറ് റോവർ പിക്കപ്പ് ചീറിപ്പാഞ്ഞു വരുന്നു, കണ്ടതും പുള്ളി കൈ കാണിച്ചു..... ഭാഗ്യം പിക്കപ്പ് നിന്നു..... പിക്കപ്പിൽ ഒരു ബദു അറബി - അതായത് അന്നാട്ടിലെ ഗ്രാമീണനായ അറബി, ചില ലവന്മാര് കാട്ടറബീന്നും പറയും - അങ്ങിനെയൊരറബിയും ഫാമിലിയുമായിരുന്നു വണ്ടിയിൽ... അറിയാവുന്ന അറബിയിൽ മലബാറി ആശയവിനിമയം നടത്തി. മലബാറിയുടെ അറബിസംസാരം കേട്ട് ഛർദ്ദിക്കാൻ വന്നെങ്കിലും നല്ലവനായ ആ കാട്ടറബി പറഞ്ഞു... " എർക്കബ് വറ......"..ന്നുവച്ചാ, പിന്നിൽ കയറിക്കോന്ന് ...... പിന്നിലാണെങ്കിൽ വീട്ടു സാധനങ്ങളും, ചെമ്പും, പിഞ്ഞാണവും, പോരാത്തതിന് രണ്ടാടുകളും, ഒരുകെട്ടു പുല്ലും ഒക്കെയുണ്ട്.... ഇരിക്കാനൊന്നും സ്ഥലമില്ല.... എന്നാലും മലബാറി ആ പുല്ലു കെട്ടിനു മുകളിൽ. ആസനം ഉറപ്പിച്ച്, ഏതാണ്ടൊരു യൂറോപ്പ്യൻ ക്ലോസറ്റിലിരിക്കുന്ന പോലെയങ്ങിരിപ്പുറപ്പിച്ചു.... വണ്ടി നൂറ്റിനാല്പതോ അമ്പതോ ഒക്കെ കടന്ന് ചീറിപ്പായുകയാണ്.......... കുറച്ചകലെ എത്തിയപ്പോൾ ഒരു പാക്കിസ്ഥാനി കൈകാണിച്ചു. അപ്പോഴും അറബി വണ്ടി നിർത്തി..... പാക്കിസ്ഥാനി ഉർദുവിൽ. അറബിയോട് കാര്യം പറഞ്ഞൊപ്പിക്കുന്നതിനിടയിൽ അറബി പറഞ്ഞു.... "എർക്കബ് വറ.... " അതന്നെ.... പിന്നിൽ കയറിക്കോളാൻ..... പാക്കിസ്ഥാനിൽ യൂറോപ്യൻ ക്ലോസ്സറ്റ് ഇല്ലാത്തതുകൊണ്ടാവാം, അയാൾ ആസനം ഉറപ്പിച്ച് ഇരുന്നത് ട്രെയിനിലെ ഇന്ത്യൻ സ്റ്റൈൽ ക്ലോസറ്റിലിരിക്കുന്നതു പോലെയാണ്.......... പാക്കിസ്ഥാനിയും മലബാറിയും പെട്ടെന്നു തന്നെ ദോസ്ത്തുക്കളായി..... പാക്കിസ്ഥാനി മലബാറിയോടു ചോദിച്ചു .... "എവിടേക്കാ പോണേ...?" (ആശയവിനിമയം ഉർദ്ദുവിലാണുകേട്ടോ ..) മലബാറി പറഞ്ഞു... "എന്റെ ഭായീ, എന്തു പറയാനാ.... ഈ രണ്ട് ആടിനെ കണ്ടില്ലേ... അതിനെ വിൽക്കാൻ കൊണ്ടോവ്വാണ്..... " "മസ്ക്കറ്റിൽ വിൽക്കാമെന്നു വച്ചാൽ ഇരുപതു റിയാലേ കിട്ടൂ.... സലാലയിലാകുമ്പം ഒരു മുപ്പതെങ്കിലും കിട്ടും. ഈ അറബി ഞങ്ങടെ വീടിന്റെ അടുത്തുള്ള ആളാണ്.. നല്ലവനാണ്... അവൻ സലാലയിൽ പോകുമ്പം ആടിനേം കൊണ്ടന്നോളാൻ പറഞ്ഞു....." ഇതു കേട്ട നമ്മുടെ പാക്കിസ്ഥാനീടെ കണ്ണു രണ്ടും ശരിക്കും തള്ളി. 'അമ്പതു റിയാലെങ്കിലും വിലയുള്ള ഈ ആടിനു വെറും മുപ്പത് റിയാലോ.....' പാക്കിസ്ഥാനി പോക്കറ്റിൽ നിന്നും തമ്പാക്കു ... അതന്നെ, പാൻ പരാഗിന്റെ ഒരു കൺട്രി വേർഷൻ ... അതു കുറച്ചു പുറത്തെടുത്തു പല്ലിനടിയിൽ തിരുകി...... എന്നിട്ടു പാക്കിസ്ഥാനി പറഞ്ഞു... "ഇതിന് അമ്പതും അറുപതുമൊക്കെ കിട്ടൂല്ലോ... ക്യാ ഭായി.... ആപ് പാഗൽ ഹോഗയാ ക്യാ, ഇത്ത്നെ കം ദാം മെ ഭേജ്നെ കോ ..." മലബാറി :- "ഓ ഏറിയാൽ ഒരു പച്ചീസ് ഓർ തീസ്....." പക്ഷേ പാക്കിസ്ഥാനി തറപ്പിച്ചു പറഞ്ഞു അറുപതെങ്കിലും കിട്ടുമെന്ന്..... മലബാറി പറഞ്ഞു... "ഒരു കാര്യം ചെയ്യ്, എന്നാ ഭായി എടുത്തോ എനിക്ക് ഇരുപത്തഞ്ചു വച്ചു തന്നാമതി.... " അപ്പൊത്തന്നെ പാക്കിസ്ഥാനി വായിൽ കിടന്ന പാൻ പരാഗ് തുപ്പി ....... മലബാറി പറഞ്ഞു.... "ശരി, ഇനി നഷ്ടവും ലാഭവും നോക്കണില്ല അവിടെ ചെന്നാലും ഇതിനെ മാർക്കറ്റ് വരെ എത്തിക്കണ്ടേ....അതിനു ചിലവു വേറെയും വരും....." പാക്കിസ്ഥാനിക്ക് ഒരു നല്ല 'കോള് ' ഒത്തുവന്നല്ലോന്നാലോചിച്ചപ്പോൾ മുൻപു തള്ളിയിരുന്ന കണ്ണിന്റെ കൂടെ ഇപ്പോ മൂക്കും തള്ളി... 'എന്റെ ലേബർ ക്യാമ്പാണെങ്കിൽ സലാലക്കടുത്താണ് ... ഇസ്ക്ക ഗോഷ് ബഹൂത് അച്ഛാ ഹോഗാ.....' പാക്കിസ്ഥാനിയുടെ മനസ്സിലങ്ങിനെ ചടുപാടാന്ന് ലഡ്ഡു പൊട്ടാൻ തുടങ്ങി.... ' മലബാറി മനസ്സിൽ പറഞ്ഞു.... 'സാലാ പാകിസ്ഥാനി, കൊണ്ടാടാ ഹമുക്കേ റിയാല്.....' അവസാനം രണ്ടിനും കൂടി നാല്പത്തഞ്ചു റിയാലിന് കച്ചവടമുറപ്പിച്ച് പാക്കിസ്താനി പൈസയും കൊടുത്തു .... കഥയൊന്നുമറിയാതെ നമ്മടെ അറബി 140 ൽ വണ്ടി ചവിട്ടി വിടുന്നുണ്ടായിരുന്നു ........ കുറച്ചു ദൂരം എത്തിയപ്പം മലബാറി പാക്കിസ്ഥാനിയോടു പറഞ്ഞു..... "മേ തോഡ ആഗേ ഉത്തരേഗാ ഭായ്....." പാക്കിസ്ഥാനി രണ്ടു ശുക്രിയയും, പോരാഞ്ഞ് ഒരു ബഹൂത് ശുക്രിയയും പറഞ്ഞു.... വണ്ടിയുടെ പിന്നിൽ കൊട്ടി അറബിയോടു വണ്ടി നിർത്താനാവശ്യപ്പെട്ടു .... അതിയായ സന്തോഷത്തോടെ അറബിക്ക് അറബിയിൽത്തന്നെയൊരു നന്ദിയും പറഞ്ഞ് മലബാറി ഇറങ്ങി........ മലബാറിയുടെ പോക്കു കണ്ട് പാക്കിസ്ഥാനി അറിയാതെ പറഞ്ഞു പോയി.... (ഉർദ്ദുവിലാണുകേട്ടോ... ) "ഉല്ലൂക്ക പട്ട.....സാല.. കച്ചോടമറിയാത്ത ബുദ്ദു മലബാറി ....." നമ്മുടെ മലബാറി ഇറങ്ങിപ്പോയപ്പോൾ കാലിയായ പുല്ലും കെട്ടിനു മുകളിൽക്കയറി പാക്കിസ്ഥാനി(ഇപ്പോൾ)യൂറോപ്പ്യൻ ക്ലോസറ്റലിരിക്കുന്ന സ്റ്റൈലിലായി പുള്ളിക്കാരന്റെ ഇരിപ്പ് ! ..... വണ്ടി കുറേക്കൂടി പോയപ്പോൾ പാക്കിസ്ഥാനി വണ്ടിയുടെ പിന്നിൽ കൊട്ടി.... "ബാബാ.... അന യെൻസൽ..." ന്ന്വച്ചാ ഞാനിറങ്ങട്ടെ, എന്ന് .... സന്തോഷത്തോടെ പാക്കിസ്ഥാനി എഴുന്നേറ്റു.......... വണ്ടി നിർത്തിയപ്പോൾ. പാക്കിസ്ഥാനി ആടിനെ കെട്ടഴിച്ചു..... ആടിന്റെ കരച്ചിൽ കേട്ട ബദ്ദു താഴെയിറങ്ങി..... അറബി ഞെട്ടിപ്പോയി... "പാക്കിസ്ഥാനീ....... ഹറാമീ...എന്റെ ആടിനെ കക്കാൻ നോക്കുന്നോടാ ....തെണ്ടീ... ഹറാമി ....ഖവ്വാദ്...." "ആ മലബാറിയെ കണ്ടു പഠിക്ക്, എത്ര നല്ല മനുഷ്യൻ...... എന്തൊരു സ്നേഹവും നന്ദിയും..... ഖനീസ് ഇന്ത ഹറാമി ... " പാക്കിസ്ഥാനികളൊക്കെ കള്ളന്മാരാണെന്നും പറഞ്ഞ് അറബിയുടെ തലയിലിരിക്കുന്ന ആ വട്ടെടുത്ത് പാക്കിസ്ഥാനിയെ അച്ചാലും പുച്ചാലും അടിയെടാ അടി .... അടിയോടടി ...... ഓരോ അടികൊള്ളുമ്പഴും പാക്കിസ്ഥാനി ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്..... "ആടിനെ ഞാൻ വാങ്ങീതാണ് ബാബാ..." ന്ന്... അപ്പോ... "കണ്ടോ ഇത്രേം കിട്ടിയിട്ടും പന്നീ, പിന്നേയും നീ നുണ പറയാണല്ലേ....?"എന്നും പറഞ്ഞ് അറബി അടിയുടെ തീവ്രത ഒന്നുംകൂടി കൂട്ടി... ഈ ബഹളത്തിനിടയിൽ അറബീടെ ബീവി വിളിച്ചിട്ടാണെന്നു തോന്നുന്നു, ഒരു പോലീസ് വണ്ടി സ്ഥലത്ത് പാഞ്ഞു വന്നു... അറബിയിൽ നിന്നു കാര്യങ്ങൾ 'വിശദമായി ചോദിച്ചറിഞ്ഞ' പോലീസ്, പാക്കിസ്ഥാനിയെ മോഷണ ശ്രമത്തിന് അറസ്റ്റ് ചൈയ്തു.... എന്റെ പൊന്നു ചങ്ങാതിമാരേ, ഇനിയാ പാവം പാക്കിസ്ഥാനി സ്റ്റേഷനിൽ ചെന്ന ശേഷം, യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ എണ്ണിയെണ്ണി, അക്കമിട്ട്, തുറന്നു പറഞ്ഞാൽപ്പോലും പോലീസ് അതു വിശ്വസിക്കുമോ എന്ന് എനിക്കറിഞ്ഞു കൂടാ .... പക്ഷെ ഒരു കാര്യം നന്നായിട്ടറിയാം..... അതു വേറൊന്നുമല്ല, ഈ മാതിരി മലബാറികളെക്കൊണ്ടു പൊരുതി മുട്ടിയിട്ടാണ് പാക്കിസ്ഥാൻ ഇടയ്ക്കിടയ്ക്ക് ഇന്ത്യക്കു നേരെ റോക്കറ്റോ, ബോംബോ, മിസ്സൈലോ, ഒന്നും പറ്റിയില്ലെങ്കിൽ നാലു കല്ലെങ്കിലും പെറുക്കി എറിയുന്നത്.... പക്ഷേ അതു കിട്ടുന്നതോ പാവം കാശ്മീരികൾക്കോ പൂഞ്ച് കാർക്കോ ആണെന്നു മാത്രം.... കാരണം "ഇജ്‌ജാതി" പണിയൊപ്പിക്കണ മലബാറികളുടെ വാസം ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണെന്നു പാവം പാക്കിസ്ഥാനികൾക്കറിയാഞ്ഞിട്[truncated by WhatsApp] Sent from my HUAWEI P7-L10 using Forum Reelz mobile app