ഒരിക്കൽ ലിറ്റിൽഫ്ലവർ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ എനിക്കു ഒരു കോൾ വരികയാണ് ,മണി ചേട്ടനാണ് അങ്ങേ തലയ്ക്കൽ .ഒരു ശുപാർശ ആയിരുന്നു.അദ്ദേഹത്തിന്റെ ഒരു അടുത്ത ബന്ധുവിനെ ഇങ്ങോട്ട് വിടുന്നു .പവപെട്ടവനാണ് , കണ്ണിനു ഗുരുതര രോഗമുണ്ട് . ആശുപത്രിയിൽ നിന്ന് പരമാവധി സഹായം കൊടുക്കണം .ആള് വന്നു ,പരിശോധിച്ചു .നമ്മുടെ സൌജന്ന്യ പദ്ധതികളിൽ ഒന്നിലും പെടുന്ന അസുഗമല്ല .ഡയരക്ടർ അച്ഛൻ പറഞ്ഞു ,നമുക്ക് പകുതി രൂപയ്ക്കു ചെയ്തു കൊടുക്കാം ,ബാക്കി രോഗിയോട് കണ്ടത്താൻ ചോദിക്കാം.ഞാൻ മണി ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു . സർജറി ഉടൻ ചെയ്തോളു ,ബാക്കി തുക എത്തിച്ചു തരാം എന്നായി മണി ചേട്ടൻ .രാത്രി ഷൂട്ട് കഴിഞ്ഞു വരുന്ന വഴി ആ തുകയും രോഗിക്ക് കൈക്കാശായി ഒരു വലിയ തുകയും യെല്പ്പിച്ചു. ഇത്രയും കാര്യമായി ചെയ്യുന്നത് കണ്ടപ്പോൾ അത് അത്രയും അടുത്ത ബന്ദു ആണന്നു ഞാനും ഉറപ്പിച്ചു . രോഗി ഡിസ്ചാർജ് ആയപ്പോൾ വിവരം പറയാൻ വിളിച്ചു ,കിട്ടിയില്ല കൂടെയുള്ള സന്തത സഹചാരി ജോബി ചേട്ടനാണ് സംസാരിച്ചത് .അതുകൊണ്ട് ഈ കക്ഷി മണി ചേട്ടന്റെ ആരാണ് എന്ന് ഞാൻ അന്വേഷിച്ചു . " എല്ലാ വീട്ടിലും ചെല്ലുംപോലെ മണി ചേട്ടന്റെ വീട്ടിലും ചെന്ന ഒരു ഭിക്ഷക്കാരൻ മാത്രമായിരുന്നു അത് . മണി ആരാണ് എന്ന് പോലും അറിയാത്ത വെറും ഒരു ഭിക്ഷക്കാരൻ . ഞാൻ അറിയുന്ന കലാഭവൻ മണി ഇതായിരുന്നു . പിന്നീട് ഇതേ പോലെ എത്രയോ പേർ മണി ചേട്ടന്റെ ശുപാർശയിൽ വന്നു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല . സിനിമ ലോകത്ത് അധികം സുഹൃത്തുക്കൾ ഇല്ലാത്ത എനിക്കു കഴിഞ്ഞ 10 വര്ഷത്തോളം മണിച്ചേട്ടൻ പക്ഷെ , അത്രയ്ക്ക് പ്രിയപെട്ടവനയിരുന്നു .ഒരുപക്ഷെ ചാലക്കുടിയിൽ വര്ഷങ്ങള്ക്ക് മുമ്പ് മമ്മൂട്ടി ഫാൻസിന്റെ പ്രസിടന്റയിരുന്നു മണി ചേട്ടൻ യെന്നതും ആ ബന്ധം ദൃദ്ദമാവാൻ കാരണമാവാം . പിന്നീട് എന്റെ സുഹൃത്തായ നൊബിയുമയി ചേർന്ന് ഒരു കൊച്ചുഐ ഹോസ്പിറ്റൽ ഞങ്ങൾ കൊച്ചിയിൽ തുടങ്ങിയപ്പോൾ ഒരു സഹോദരനെ പോലെ എല്ലാ ആഴ്ചയും തന്നെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കുകയും പലവട്ടം വെറുതെ വന്ന് കാര്യങ്ങൾ ചോദിച്ചറിയുകയുംചെയ്തിരുന്നു . ഏകദെശം രണ്ടാഴ്ച മുമ്പ് ഒരു ഇലക്ഷൻ വാർത്ത കണ്ടപ്പോളാണ് അവസാനം വിളിച്ചത് . "മണി ചേട്ടാ ,അറിയാല്ലോ ഞാനിവിടെ ഒത്തിരി ദൂരത്താണ് .ഒരു നിവർത്തിയും ഇല്ലല്ലോ ഒന്ന് വന്നു കാണാൻ ..."
മണി.... ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടിൽ തിരിച്ചെത്തിയ ഞാൻ നീയും ജോൺ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റർവ്യൂവും കണ്ടു.....അതിൽ നീ ബ്രിട്ടാസിനോട് പറയുന്നുണ്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ചിട്ടുള്ളത് നീയായിരിക്കും എന്ന്..പക്ഷേ അത് നിന്റെ മരണ ശേഷം ആയിരിക്കാം ആളുകൾ തിരിച്ചറിയുക എന്ന്...സത്യമാണ് ഒരു കലാകാരനെ അംഗീകരിക്കാൻ മരണം അനിവാര്യമായി വരുന്ന സന്ദർഭങ്ങൾ...നിന്റെ കരിനാക്ക് ഫലിച്ചതുപോലെ എനിക്ക് തോന്നി.... നിന്റെ കരിനാക്കിന്റെ ശക്തി ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ ഒരാളാണ് ഞാൻ...എന്റെ വിവാഹ തലേന്ന് എന്റെ വീട്ടിൽ വന്ന് നാടൻപാട്ടൊക്കെ പാടുന്നതിന്റെ കൂട്ടത്തിൽ ഒരു കാര്യം കൂടി നീ പറഞ്ഞു.... " ഞാൻ സിനിമയിൽ വന്നു ഇനി അടുത്തതായി വരുന്നത് സലിംകുമാർ ആയിരിക്കും " എന്ന്....നീയതു പറഞ്ഞതിന്റെ രണ്ടാം ദിവസം അത് ഫലവത്തായി ...സിനിമയിൽ അഭിനയിക്കാൻ എന്നെ തേടി ആളുവന്നെത്തി ... നിനക്കെല്ലാം ആഘോഷങ്ങൾ ആയിരുന്നു...ദേശീയ അവാർഡ് കിട്ടിയ എന്നെ ചാലകുടിയിൽ വെച്ച് ആദരിച്ചത് മൂന്ന് ആനകളുടെ അകമ്പടിയോടെ ആയിരുന്നു...22 വർഷത്തെ കലാഭവനിലെ ദാരിദ്ര്യത്തിന്റെ നാളുകളിൽ തുടങ്ങിയ സൗഹൃദം.... ഇന്നലെ അമൃതയുടെ ഐ സി യുവിൽ വെച്ചുണ്ടാക്കിയ ശൂന്യത നികത്താൻ പറ്റില്ല മണി... ഒരു മാർച്ച് മാസത്തിൽ കലാഭവന്റെ ടെമ്പോ വാനിൽ ഞാൻ നിന്നെയും കാത്തിരിന്നിട്ടുണ്ട്....നീയായിരുന്നു ഗ്രൂപ്പ് ലീഡർ ...അതായിരുന്നു നമ്മുടെ ആദ്യ സമാഗമം..അന്ന് നീ എന്നോട് പറഞ്ഞു " ഇവിടെ ഇപ്പോൾ വേണ്ടത് ഒരു കോമഡി ചെയ്യുന്ന മിമിക്രികാരനെ അല്ല....മ്യൂസിക് ചെയ്യുന്ന ഒരാളെയാണെന്ന്"....അന്നത്തെ പരിപാടി കഴിഞ്ഞു പിറ്റേന്ന് കലാഭവനിൽ എത്തിയ എന്നെ അവിടെ സ്ഥിരം അർട്ടിസ്റ്റ് ആക്കിയതും നിന്റെ വാക്കുകളുടെ ബലത്തിൽ മാത്രമായിരുന്നു.. കലാഭവന്റെ വാനിൽ ബാക്കിൽ ഉള്ള സീറ്റുകളെ നമ്മൾ വിളിച്ചിരുന്ന പേരായിരുന്നു ' തെമ്മാടി കുഴി 'എന്ന്...അവിടെയായിരുന്നു ഞാനും , സാജനും ഒക്കെ....ഒരു ബീഡി വലിക്കാൻ നീയുറങ്ങുന്നതും നോക്കി എത്രയോ രാത്രികൾ ഞങ്ങൾ ഇരുന്നിട്ടുണ്ട്... നീയിപ്പോഴും ഉറങ്ങുകയാണ് മണി...ഇവിടെ പറവൂരിൽ ബീഡിയും വലിച്ചു ഞാൻ ഇരിക്കുകയാണ്..പക്ഷെ കലാഭവനിൽ ചെന്ന് പരാതി പറയാൻ ഇന്ന് നീയില്ല...പരിപാടിക്ക് കിട്ടുന്ന കാശിൽ നിന്ന് പിഴ ഈടാക്കാൻ ആബേലച്ചനും ഇല്ല...ഞാൻ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്.... എന്നേക്കാൾ രണ്ടു വയസ്സിനു ഇളയതാണ് നീ....പക്ഷേ എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ഓവർ ടേക്ക് ചെയ്തു കളഞ്ഞു... പറവൂരിൽ എനിക്ക് നൽകിയ പൗരസ്വീകരണത്തിന് വന്നപ്പോൾ ...എന്നെ ചേർത്ത് പിടിച്ചു പാടിയ ഒരു പാട്ടുണ്ട്. " മിന്നാ മിനുങ്ങേ..മിന്നും മിനുങ്ങേ എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ യാത്ര നീ തനിച്ചല്ലേ പേടിയാകില്ലേ കൂട്ടിന്നു ഞാനും വന്നോട്ടെ " പേടിക്കേണ്ട മണി...നീ തനിച്ചല്ല....പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി.....
Maranavartha arinjapol manasilek oodi vannath pandathe cinemakalile aa chiriyum.ayalum njanum thammile ravi tharakante kai pidich karayunna sceneum aanu....
Yes...!Oru rekshemillatha performance aayirunnu..!Sheriku feel aaya scene...!Such a brilliant actor..!