വലിയ സംഭവമാണെന്നൊന്നും പറയാൻ പറ്റില്ലെങ്കിലും കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു നല്ല സിനിമയാണ് കായംകുളം കൊച്ചുണ്ണി .(കണ്ടിരിക്കാനല്ലാതെ പിന്നെ അതിൽ കേറി അഭിനയിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല ..) അവസാനത്തെ ആക്ഷൻ രംഗങ്ങളടക്കം നിവിൻ പോളി വലിയ കുഴപ്പമൊന്നും ഇല്ലാതെ ചെയ്ത് വെച്ചിട്ടുണ്ടെന്നാണ് എന്റെ ഒരു വിലയിരുത്തൽ . സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടുന്നത് മോഹൻലാലിൻറെ ഇൻട്രോ രംഗത്തിനാണ് . ഇത്തിക്കര പക്കിയായി മോഹൻലാൽ നിറഞ്ഞാടിയിട്ടുണ്ട് . നിലവിലെ അവസ്ഥ കണ്ടിട്ട് പടം ഹിറ്റടിക്കും എന്നാണ് തോന്നുന്നത് .അമിത പ്രതീക്ഷകളുമായി പോകുന്നവർ ചിലപ്പോൾ നിരാശപ്പെട്ടേയ്ക്കാം . (പീരിയഡ് സിനിമകളിൽ പൊതുവെ കാണാറുള്ളത് പോലെ മലയാളം കേട്ടാൽ മനസ്സിലാകുകയും പറയുകയും ചെയ്യുന്ന ബ്രിട്ടീഷ് സായിപ്പിനെയും ഒരു ആവശ്യവുമില്ലാതെ അച്ചടി ഭാഷ പറയുന്ന രാജ കുടുംബാംഗങ്ങളെയും ഈ സിനിമയിൽ കാണാഞ്ഞത് വളരെ നല്ല കാര്യമാണ് ..)