1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive KBO - The Box Office Of Kerala !!!

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
  2. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    ആറ് മാസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍: തലയെടുപ്പോടെ ആക്ഷന്‍ ഹീറോ ബിജുവും മഹേഷിന്റെ പ്രതികാരവും, ഇതുവരെ എട്ട് ഹിറ്റുകള്‍
    Film debate June 21, 5:35 pm
    [​IMG]

    0 Comments
    ഈ വര്‍ഷം പകുതിയിലെത്തുമ്പോള്‍ മലയാളത്തിന്റെ ബോക്‌സ് ഓഫീസില്‍ വിജയചിത്രങ്ങള്‍ എട്ടെണ്ണം. വൈഡ് റിലീസിലൂടെ സൂപ്പര്‍താരചിത്രങ്ങളും യുവതാരചിത്രങ്ങളും സാമ്പത്തിക നേട്ടം ഉയര്‍ത്തിയ കാഴ്ചയും തിയറ്ററുകളില്‍ കാണാനായി. ഓവര്‍സീസ് റിലീസും റീമേക്ക് അവകാശത്തിന് സാധ്യത ഉയര്‍ന്നതും മലയാള ചലച്ചിത്രമേഖലയ്ക്ക് പുത്തന്‍ ഉണര്‍വായിട്ടുണ്ട്. നേരത്തെ സാറ്റലൈറ്റ് വിപണിയെ കേന്ദ്രീകരിച്ചാണ് ചലച്ചിത്രനിര്‍മ്മാണം മുന്നോട്ട് നീങ്ങിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ അവധിക്കാലചിത്രങ്ങളായിരുന്നു വന്‍ നേട്ടമുണ്ടാക്കിയതെങ്കില്‍ ഓഫ് സീസണ്‍ റിലീസുകളാണ് ഇക്കുറി മികച്ച വിജയങ്ങളായി മാറിയത്. സൂപ്പര്‍താരങ്ങളില്‍ 2016ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ മോഹന്‍ലാലിന് റിലീസുകള്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ആദ്യദിനങ്ങളില്‍ നേട്ടമുണ്ടാക്കുകയും ചെയ്ത പുതിയ നിയമമാണ് ഈ കാലയളവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.

    [​IMG]
    maheshinte prathikaram
    ആക്ഷന്‍ ഹീറോ ബിജുവും മഹേഷിന്റെ പ്രതികാരവും
    ഫെബ്രുവരിന് നാലിന് റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് വര്‍ഷം പാതിയിലെത്തുമ്പോള്‍ കളക്ഷനില്‍ ഒന്നാമത്. പ്രേമം എന്ന ചിത്രം വമ്പന്‍ ഹിറ്റായതിന് പിന്നാലെയെത്തിയ നിവിന്‍ പോളി ചിത്രവുമാണ് ആക്ഷന്‍ ഹീറോ ബിജു. പ്രേമം റിലീസ് ചെയ്തതിന് ശേഷം എട്ട് മാസങ്ങള്‍ക്ക് ശേഷമെത്തിയ നിവിന്‍ പോളി ചിത്രവുമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 131 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നാല് ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് മാത്രം 4 കോടി 36 ലക്ഷം രൂപ ഗ്രോസ് കളക്ഷനായി നേടി. നൂറാം ദിനത്തിലെത്തിയപ്പോള്‍ 32 കോടി 45ലക്ഷം രൂപാ ചിത്രം നേടിയെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലും പന്ത്രണ്ട് തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഓവര്‍സീസ് റിലീസിലും ആക്ഷന്‍ ഹീറോ ബിജു നേട്ടമുണ്ടാക്കി. ഷിബു തെക്കുമ്പുറം,എബ്രിഡ് ഷൈന്‍ എന്നിവരുടെ ഫുള്‍ ഓണ്‍ സിനിമാസും നിവിന്‍ പോളിയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ആക്ഷന്‍ ഹീറോ ബിജു നിര്‍മ്മിച്ചത്. ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസ് ആണ് വിതരണം നിര്‍വഹിച്ചത്.

    [​IMG]
    action hero biju
    ഫഹദ് ഫാസിലിന്റെ വമ്പന്‍ തിരിച്ചുവരവും മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് ദിലീഷ് പോത്തന്‍ എന്ന നവാഗതന്റെ കടന്നുവരവിനുമാണ് മഹേഷിന്റെ പ്രതികാരം സാക്ഷിയായത്. വന്‍പ്രചരണമൊന്നുമില്ലാതെ ചിത്രീകരിക്കുകയും റിലീസിനെ തയ്യാറെടുക്കുകയും ചെയ്ത മഹേഷിന്റെ പ്രതികാരം ആദ്യ ട്രെയിലറും പാട്ടുകളും പുറത്തുവന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിലീസ് ചെയ്തത്. ഫെബ്രുവരി അഞ്ചിന് 67 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ അറുപത് ലക്ഷത്തിനടുത്ത് മാത്രമാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ഫഹദ് ഫാസില്‍ ചിത്രങ്ങളുടെ സമീപകാലപരാജയവും ചിത്രത്തിന്റെ ഇനീഷ്യല്‍ കുറയാന്‍ കാരണമായിരുന്നു. ആദ്യദിനത്തിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെയും സോഷ്യല്‍ മീഡിയാ പിന്തുണയോടെയും സിനിമ വന്‍കുതിപ്പ് നടത്തി. നെഗറ്റീവ് അഭിപ്രായമില്ലാതെ തിയറ്ററുകളില്‍ സ്വീകരണമേറ്റു വാങ്ങിയ സമീപകാലചിത്രവുമായിരുന്നു മഹേഷിന്റെ പ്രതികാരം. ഒരാഴ്ചയ്ക്കം പതിനൊന്ന് തിയറ്ററുകളിലേക്ക് കൂടി ചിത്രം പ്രദര്‍ശനം വ്യാപിപ്പിച്ചു. കേരളത്തിന് പുറത്തേക്ക് മൂന്നാംവാരമായപ്പോഴേക്കും ചിത്രമെത്തി. മൂന്നാഴ്ച കൊണ്ട് പത്ത് കോടി രൂപാ തിയറ്ററുകളില്‍ നിന്ന് ചിത്രം ഗ്രോസ് കളക്ഷനായി നേടി. പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രം 24 കോടി രൂപാ തിയറ്ററുകളില്‍ നി്ന്ന് സ്വന്തമാക്കിയെന്നറിയുന്നു. ഓവര്‍സീസ് റിലീസിലും സാറ്റലൈറ്റ് അവകാശത്തിലും ചിത്രം നേട്ടമുണ്ടാക്കി.

    [​IMG]
    kerala boxoffice
    ആറ് മാസം പിന്നിടുമ്പോള്‍ നിവിന്‍ പോളിക്ക് രണ്ട് ഹിറ്റുകളുണ്ട്. ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും. പോയവര്‍ഷവും നിവിന്‍ പോളിക്ക് രണ്ട് വിജയചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഒരു വടക്കന്‍ സെല്‍ഫിയും പ്രേമവും. വിഷു റിലീസായി എത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യം 13 ദിവസം കൊണ്ട് 12 കോടി 15 ലക്ഷം രൂപ ഗ്രോസ് കളക്ഷനായി നേടിയിരുന്നു. ആറ് കോടി 20 ലക്ഷം ഷെയര്‍ ഇനത്തില്‍ 13 ദിവസം കൊണ്ട് നിര്‍മ്മാതാവിന് ലഭിക്കുകയും ചെയ്തു. നോബിള്‍ തോമസാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം നിര്‍മ്മിച്ചിരിക്കുന്നത്. നാല്‍പ്പത് ദിവസം കൊണ്ട് ചിത്രം 20 കോടി 31 ലക്ഷം രൂപാ നേടിയിരുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എഴുപത്തിയഞ്ചാം ദിനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 25 കോടി രൂപാ കളക്ഷനായി നേടിയെന്നാണ് അറിയുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഹാട്രിക് വിജയമൊരുക്കിയ സംവിധായകനുമായിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

    മൂന്ന് റിലീസുകളില്‍ പൃഥ്വിയെ തുണച്ചത് പാവാട

    [​IMG]
    pavada
    2015ല്‍ കേരളാ ബോക്‌സ് ഓഫീസിലെ കറുത്ത കുതിരയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. കളക്ഷന്‍ റെക്കോഡിട്ട മുന്നേറിയ ചിത്രത്തിന് പിന്നാലെ അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ സിനിമകളുടെ വിജയവും പൃഥ്വിരാജിനെ സൂപ്പര്‍ഹിറ്റുകളുടെ സഹയാത്രികനാക്കി. എന്നാല്‍ 2016ലെ മൂന്ന് റിലീസുകളില്‍ പൃഥ്വിക്ക് ഭേദപ്പെട്ട വിജയം സമ്മാനിച്ചത് പാവാട എന്ന ചിത്രം മാത്രമാണ്. ചുരുങ്ങിയ കേന്ദ്രങ്ങളില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ പാവാട 16 കോടി 34 ലക്ഷം രൂപാ ഗ്രോസ് കളക്ഷനായി നേടി. 7 കോടി 17 ലക്ഷമാണ് നിര്‍മ്മാതാവിനുള്ള ഷെയര്‍. സാറ്റലൈറ്റ് അവകാശത്തിലൂടെയും പാവാട മികച്ച തുക സ്വന്തമാക്കി. പൃഥ്വിരാജിന്റെ കരിയറിലെ തുടര്‍ച്ചയായ വിജയങ്ങളും താരത്തിന് മേല്‍ പ്രേക്ഷകരിലുണ്ടായ വമ്പന്‍ പ്രതീക്ഷയുമാണ് സമ്മിശ്രപ്രതികരണത്തിനിടെയും പാവാടയെ തുണച്ചത്. ജി മാര്‍ത്താണ്ടന്‍ എന്ന സംവിധായകന്‍ മുന്‍ ചിത്രമായ അച്ഛാദിനിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളെ പാവാടയുടെ വിജയത്തോടെ അതിജീവിച്ചു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് പാവാട നിര്‍മ്മിച്ചത്. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ബാനറായ ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമം, സുജിത് വാസുദേവ് സംവിധാനം ചെയ്ത ജെയിംസ് ആന്‍ഡ് ആലീസ് എന്നിവയായിരുന്നു പൃഥ്വിയുടെ തുടര്‍റിലീസുകള്‍. നല്ല ഇനീഷ്യല്‍ കളക്ഷന്‍ നേടിയെങ്കിലും ഡാര്‍വിന്റെ പരിണാമം പ്രേക്ഷകര്‍ നിരാകരിച്ചു. 7 കോടി ആറ് ലക്ഷം രൂപയാണ് ചിത്രത്തിന്റെ ടോട്ടല്‍ ഗ്രോസ് എന്നാണ് റിപ്പോ്ര്‍ട്ട്. ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലെത്തിയ ജയിംസ് ആന്‍ഡ് ആലീസിനും വിജയമുണ്ടാക്കാനായില്ല.

    ടു കണ്‍ട്രീസും പിന്നാലെയെത്തി കിംഗ് ലയറും ഹിറ്റ്
    [​IMG]
    two countries
    ്അവധിക്കാല ബോക്‌സ് ഓഫീസിന്റെ കുത്തക ദിലീപ് എന്ന താരത്തിനായിരുന്നു. ക്രിസ്മസ് റിലീസുകളില്‍ ദിലീപിന്റെ ടു കണ്ട്രീസ് വന്‍ നേട്ടവുമുണ്ടാക്കിയിരുന്നു. 2016ന്റെ തുടക്കത്തിലും ഈ ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. വിഷുറിലീസായെത്തിയ കിംഗ് ലയറാണ് ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്. 22 വര്‍ഷത്തിന് ശേഷം സിദ്ദീക്ക്‌ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം എന്ന തലവാചകവും ദിലീപ് എന്ന ഉത്സവകാലചിത്രങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറുടെ സാന്നിധ്യവുമാണ് കിംഗ് ലയറിനെ തുണച്ചത്. തരക്കേടില്ലാത്ത ദിലീപ് ചിത്രം എന്ന അഭിപ്രായം നേടിയിട്ടും ഏപ്രില്‍ 2ന് 127 തിയറ്ററുകളിലായി റിലീസ് ചെയ്ത കിംഗ് ലയര്‍ ഇരുപത് ദിവസം പിന്നിട്ടപ്പോള്‍ 14കോടി 25 ലക്ഷം ഗ്രോസ് കളക്ഷനായി നേടി. ഒരു കോടി 52 ലക്ഷം രൂപയാണ് ആദ്യദിന കളക്ഷനായി ദിലീപ് ചിത്രം തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ദിലീപ് ചിത്രത്തിന് ലഭിക്കുന്ന മികച്ച ഇനീഷ്യല്‍ കളക്ഷനുമാണ് കിംഗ് ലയറിന്റേത്. ഓവര്‍ സഅവുസേപ്പച്ചന്‍ വാളക്കുഴിയുടെ അവുസേപ്പച്ചന്‍ മുവീ ഹൗസ് എട്ട് കോടി ബജറ്റിലാണ് കിംഗ് ലയര്‍ നിര്‍മ്മിച്ചത്. ദിലീപിന്റെ ബാനറായ ഗ്രാന്‍ഡ് ഫിലിംസാണ് ചിത്രം കിംഗ് ലയര്‍ വിതരണത്തിനെടുത്തത്. എഴുപത്തിയഞ്ചാം ദിനത്തിലെത്തുമ്പോള്‍ ചിത്രം 23 കോടി ഗ്രോസ് കളക്ഷനായി നേടിയെന്നറിയുന്നു.

    ദുല്‍ഖറിന് കലിയും കമ്മട്ടിപ്പാടവും
    [​IMG]
    kali
    വമ്പന്‍ ഹിറ്റുകള്‍ എന്നതിനെക്കാള്‍ വേറിട്ട സ്വഭാവമുള്ള സിനിമകള്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നു എന്നതിന്റെ പേരിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ ഈ വര്‍ഷത്തെ വിലയിരുത്തേണ്ടി വരിക. മലയാളത്തില്‍ മികച്ച ഇനീഷ്യല്‍ കളക്ഷന്‍ തുടര്‍ച്ചയായി നേടുന്ന താരവുമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ചിത്രമായ ചാര്‍ലിയുടെയും മോഹന്‍ലാലിന്റെ ലോഹത്തിന്റെയും ആദ്യ ദിന കളക്ഷനെ പിന്നിലാക്കി ദുല്‍ഖറിന്റെ കലി എന്ന ചിത്രം 2 കോടി 33 ലക്ഷം രൂപാ നേടിയതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 27 ദിവസം കൊണ്ട് 13 കോടി 25 ലക്ഷം ഗ്രോസ് ഇനത്തില്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കി. രാജേഷ് ഗോപിനാഥ് തിരക്കഥയെഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍-സായ് പല്ലവി ജോഡികള്‍ എന്ന സവിശേഷതയും ഗുണം ചെയ്തു. 16 കോടി 40 ലക്ഷമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് ആകെ നേടിയത് എന്നറിയുന്നു. ആഷിക് ഉസ്മാന്‍,ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മേയ്ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

    [​IMG]
    boxoffice
    രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രവും ദുല്‍ഖറിന് ഗുണം ചെയ്തു. കലിയും കമ്മട്ടിപ്പാടവും നടന്‍ എന്ന നിലയിലും ദുല്‍ഖറിനെ മുന്നോട്ട് നയിച്ചവയാണ്. 14 കോടി രൂപ ചിത്രം ഇതുവരെയായി നേടിയെന്നാണറിയുന്നത്. ഓവര്‍സീസ് റിലീസിലൂടെയും ചിത്രം നേട്ടമുണ്ടാക്കി. 1 കോടി 52 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. വിനായകന്‍, മണികണ്ഠന്‍ എന്നീ നടന്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും കമ്മട്ടിപ്പാടത്തിന് വിജയത്തിളക്കമേകി.

    സര്‍പ്രൈസ് ഹിറ്റായി ഹാപ്പി വെഡ്ഡിംഗ്
    [​IMG]
    Happy wedding
    ഇതിഹാസ എന്ന ചിത്രത്തിന്റെ വിജയത്തിന് സമാനമാണ് ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയുടെ വിജയം. ഒമര്‍ ലുലു എന്ന നവാഗത സംവിധായകന്‍ പ്രേമം ഫെയിം ഷറഫുദ്ദീന്‍,സൗബിന്‍ ഷാഹിര്‍, സിജു വില്‍സണ്‍ ജസ്റ്റിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി. 35 തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത സിനിമ മൂന്നാം വാരത്തില്‍ 130 തിയറ്ററുകളിലേക്ക് റിലീസ് വ്യാപിപ്പിച്ചു. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം വിതരണത്തിനെത്തിച്ചത്.25 ദിവസത്തിനുള്ളില്‍ 5 കോടി 31 ലക്ഷം രൂപ ഹാപ്പി വെഡ്ഡിംഗ് തിയറ്ററുകളില്‍ നിന്ന് നേടിയെന്നാണ് അറിയുന്നത്.

    ജനുവരി റിലീസായെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം സ്റ്റൈല്‍, കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി, റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെയും ജയസൂര്യയെ നായകരാക്കി ഒരുക്കി സ്‌കൂള്‍ ബസ്, രഞ്ജിത് ചിത്രം ലീല, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായ മുത്തുഗവ് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ജയറാമിനെ നായകനാക്കി ഒരുക്കിയ ഹൊറര്‍ ചിത്രം ആടുപുലിയാട്ടം വിജയമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. യുവതാരങ്ങളുടെ ഹലോ നമസ്‌തേ എന്ന ചിത്രം ഭേദപ്പെട്ട അഭിപ്രായം നേടിയിരുന്നു. കാവ്യാ മാധവന്റെ തിരിച്ചുവരവിനൊപ്പമെത്തിയ ആകാശ് വാണി പരാജയപ്പെട്ടു.

    [​IMG]
    odk
    സമാന്തര സിനിമകളുടെ ഭാഗത്ത് നിന്ന് അമീബ, ജലം,മോഹവലയം,ഇടവപ്പാതി,ഒഴിവുദിവസത്തെ കളി,രണ്ട് പെണ്‍കുട്ടികള്‍,കഥാന്തരം എന്നീ സിനിമകളാണ് പ്രദര്‍ശനത്തിന് എത്തിയത്. ആഷിക് അബുവിന്റെ അവതരണത്തിലെത്തിയ ഒഴിവുദിവസത്തെ കളി 25ഓളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. മികച്ച അഭിപ്രായം സ്വന്തമാക്കിയാണ് സിനിമ മുന്നേറുന്നത്.

    അപ്രതീക്ഷിത വിയോഗത്തിലൂടെ മലയാളിയെ ആഘാതത്തിലാക്കിയ കലാഭവന്‍ മണിയുടെ അവസാനചിത്രമെന്ന അവകാശവാദത്തോടെ രണ്ട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. യാത്ര ചോദിക്കാതെ, പോയ് മറഞ്ഞു പറയാതെ എന്നീ സിനിമകള്‍. രണ്ട് ചിത്രങ്ങളും സ്വീകരിക്കപ്പെടാതെ പോയി. തിയറ്ററുകളില്‍ ലഭിച്ചില്ലെന്ന പരാതിയും നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

    [​IMG]
    Theri
    അവധിക്കാല റിലീസുകളില്‍ വിജയ് ചിത്രം തെരി, സൂര്യയുടെ 24 എന്നീ സിനിമകള്‍ കേരളത്തില്‍ നേട്ടമുണ്ടാക്കി. സമ്മിശ്രപ്രതികരണമാണ് നേടിയതെങ്കിലും കേരളത്തില്‍ മികച്ച ഇനീഷ്യലോടെ തുടക്കമിടാന്‍ വിജയ് ചിത്രം തെരിക്ക് കഴിഞ്ഞു. അഞ്ച് കോടി 60 ലക്ഷം രൂപയ്ക്ക് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ് തെരിയുടെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. 202 സ്‌ക്രീനുകളിലാണ് ചിത്രം വിഷു ദിനത്തില്‍ റിലീസ് ചെയ്തത്. 3 കോടി 16 ലക്ഷം രൂപാ ചിത്രം ആദ്യദിനം ഗ്രോസ് കളക്ഷനായി നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. 9 കോടി 85 ലക്ഷം രൂപാ ഒരാഴാച്ച പിന്നിട്ടപ്പോള്‍ ചിത്രം ഗ്രോസ് കളക്ഷനായി നേടിയെന്നാണ് അറിയുന്നത്. ഇതിന് അവധിക്കാല ചിത്രങ്ങളില്‍ മലയാള സിനിമയ്ക്ക് ഭീഷണി ഉയര്‍ത്തി മള്‍ട്ടിപ്ലെക്‌സില്‍ കളക്ഷനില്‍ കറുത്ത കുതിരയായത് ജംഗിള്‍ ബുക്ക് ആണ്. ജംഗിള്‍ ബുക്കിന്റെ ത്രീ ഡി, ടു ഡി പതിപ്പുകള്‍ ഇംഗ്ലീഷ്,ഹിന്ദി ഭാഷയിലാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ജംഗിള്‍ ബുക്ക് കേരളത്തില്‍ നിന്ന് പത്ത ദിവസം കൊണ്ട് അഞ്ച് കോടി 65 ലക്ഷം രൂപാ കളക്ട് ചെയ്‌തെന്നറിയുന്നു. എറണാകുളത്തെ മള്‍ട്ടിപ്ലെക്‌സ് കേന്ദ്രങ്ങളില്‍ നിന്നാണ് ഉയര്‍ന്ന കളക്ഷന്‍. ഒരു കോടി 30 ലക്ഷം രൂപയ്ക്ക് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. അല്ലു അര്‍ജ്ജുന്‍ ചിത്രം യോദ്ധാവ് കേരളത്തിലും മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
     
  5. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    Maheshinte prathikaram 23.65 crore aanena mahewaala paranje all india. ithu ashique producers associationil kodutha figure aanena paranje
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Biju 32 cr kerala :Lol:

    Ee southlive report undakkunath maneesh narayanan aan anger last yr report undakkiyappo itta bhaskar & selfi colln njn aan kodutath :kiki:
     
    Smartu likes this.
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    OK apol Biju and Mahesh final collection ethraya..?:roll:
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    2um 20 cr mukalil illa ath sure aan

    Off season aayat kond ulla shw count vech athe range colln vannu enn parayaruth

    Clt metro colln okke weekly nokkiyal ariyamallo
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    #KingLiar

    Gross - 20.18 cr

    Net - 16.28 cr

    Share - 8.57 cr
     
    Abhimallu, SIJU and Johnson Master like this.
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Aashiq abu apol thalliyathano Mahesh 23.6Cr ?
     

Share This Page