Remake ayond pariganich kaanillenna thonunne...illel ah padathinu ethenkilum mekhalayil award kittumarnu
correct rule onnum kanilla...rima kk 22fk plus nidra kk aanu award koduthath..nidra remake aanallo...
Indrans Parvathy LJP Parvathykk award kittiyath especially today being international women's day, is like poetic justice Abhipraayam thurannu paranjathinu theri vilicha oolakal okke poyi mannu vaari thinnatte
വിനായകന് (2017), ഇന്ദ്രന്‍സ് (2018)- ജനപ്രിയതയുള്ള നായക മുഖങ്ങളില്‍ നിന്ന് അവഗണിക്കപ്പെടാതിരിക്കേണ്ട മികവുകളിലേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാറി സഞ്ചരിക്കുന്നത് ശുഭസൂചനയാണ്. സമീപകാലത്ത് അഭിനയിച്ച മിക്ക സിനിമകളിലും മികച്ച നടനായി തെരഞ്ഞെടുക്കാന്‍ അര്‍ഹമായ പ്രകടനം കാഴ്ച വച്ചിരുന്നു ഇന്ദ്രന്‍സ്. മറ്റെല്ലാ അവാര്‍ഡുകളേക്കാളും ആധികാരികത നിര്ബന്ധമാകേണ്ട പുരസ്കാരമെന്ന നിലയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിശ്വാസ്യത വീണ്ടെടുക്കുന്നുണ്ട്. ഈ മ യൗ ഫിലിം മേക്കര്‍ എന്ന നിലയില്‍ ലിജോയുടെ സിഗ്നേച്ചര്‍ വര്‍ക്ക് ആണ്. ഒരേ തരം സിനിമകള്‍ ആവര്‍ത്തിക്കാതെയും ഔട്ട് ഓഫ് ദ ബോക്സ് ശ്രമങ്ങളിലൂടെയും നീങ്ങുന്ന അപൂര്‍വ്വം സംവിധായകരിലൊളായ ലിജോയുടെ പരീക്ഷണ ധൈര്യവുമാണ് ഈ മ യൗ. ഈ സിനിമയ്ക്ക് ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിനും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ദ്രന്‍സിന് ലഭിച്ചതിനൊപ്പം ആഹ്ലാദമേകുന്നതാണ് ഈ മ യൗവിലെ പോളി വല്സന് ലഭിച്ച അവാര്‍ഡ്. പശ്ചാത്തല സംഗീതമില്ലാത്ത സിനിമയില്‍ സ്വാഭാവിക അന്തരീക്ഷം ശബ്ദങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത രംഗനാഥ് രവിക്കുള്ള അവാര്‍ഡും സാങ്കേതിക മേഖലയിലെ മികവുകളെ സൂക്ഷ്മമമായി പരിഗണിച്ചതിന്റെ സൂചനയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ അവാര്‍ഡ് തിരക്കഥാകൃത്തിലും സ്വഭാവ നടനിലും ഒതുങ്ങേണ്ടതായിരുന്നില്ലെന്ന് തോന്നി. മികച്ച സിനിമയുള്‍പ്പെടെ തൊണ്ടിമുതലിന് പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. (ഒറ്റമുറി വെളിച്ചം കണ്ടിട്ടില്ല). ഒരു മാല മോഷണം തുടര്‍ന്നുള്ള പോലീസ് കേസ് എന്നതിനപ്പുറം പല അടരുകളുള്ള സബ്ജക്ടായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. മാതൃകയാക്കേണ്ട തിരക്കഥ തന്നെയാണ് സിനിമയുടേത്. തിരക്കഥയ്ക്ക് സജീവ് പാഴൂരിനും, സ്വഭാവ നടനായി അലന്‍സിയറിനും വേറെ എതിരാളികളുണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. അര്ജുനന് മാഷിനും ഷഹബാസിന്റെ മാജിക്കല്‍ വോയ്സിനും സിതാരയ്ക്കും പുരസ്കാരം ലഭിച്ചതില്‍ ആഹ്ലാദം. ആഗ്രഹിച്ചിരുന്നത് പ്രശാന്ത് പിള്ളയ്ക്ക് ലഭിക്കാനായിരുന്നു. (ഭയാനകം കണ്ട സിനിമയല്ല) ഒരു നവാഗത സംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കാനാകുന്നതിന് എത്രയോ മുകളില്‍ നില്ക്കുന്ന മികച്ച വര്‍ക്ക് ആയിരുന്നു മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. പാര്‍വതിയുടെ സമീറയോട് മത്സരിക്കാനാകുന്ന പ്രകടനവും കഴിഞ്ഞ വര്‍ഷം കണ്ട സിനിമകളില്‍ ഉണ്ടായിരുന്നില്ല. സന്തോഷ് രാമന്, ഗോപിസുന്ദര്‍, രഞ്ജിത് അഭിനന്ദനങ്ങള്‍. രക്ഷാധികാരി ബൈജു പതിവ് ആഖ്യാനരീതികളില്‍ നിന്ന് മാറി സഞ്ചരിച്ച സിനിമയായിരുന്നു. ഒറ്റമുറി വെളിച്ചം/ആളൊരുക്കം/,ഏദന്‍/ ഭയാനകം എന്നിവ തിയറ്ററില്‍ കാണാന്‍ കാത്തിരിക്കുന്നു. (അപ്പു ഭട്ടതിരി ദ എഡിറ്റര്‍, നീ ഇനി എത്ര അവാര്‍ഡുകള്‍ വാങ്ങാനിരിക്കുന്നു) പുരസ്കാര ജേതാക്കള്‍ക്കും ജൂറിക്കും അഭിനന്ദനങ്ങള്‍
Kodakkambi, njanjool, karinkurangan, kolambi enningane pala perukal vilich nayakanmar kaliyakkiya 'komali' nadan......innu malayalathile ettavum nalla nadanulla award vangi...kavyabhangi...will soon get a national award...mark my words...one of the best actors in industry....appothecary kandappol aanu nejtti poyath. Sent from my Mi A1 using Tapatalk