1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Kettiyolaan Ente Malakha - My Review !!!

Discussion in 'MTownHub' started by Adhipan, Nov 22, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Kettiyolaanu Ente Malakha

    നിഷ്കളങ്കം.... മനോഹരം.... അതിമനോഹരം.... ഗംഭീരം.... അതിഗംഭീരം....

    ചില ചിത്രങ്ങൾ കണ്ടാൽ നമ്മുടെ മനസ്സിലേക്ക് കയറി വരുന്ന വാക്കുകൾ ഭയങ്കര ക്ലീഷേ ആയിരിക്കും..... മനോഹരം.... ഗംഭീരം.... അതിമനോഹരം.... തുടങ്ങി ഒരുപാട് ക്ലീഷേ വാചകങ്ങൾ.... കാരണം അതിലും നല്ലൊരു വാക്ക് വേറെ കണ്ടുപിടിക്കാൻ കഴിഞ്ഞെന്ന് വരില്ല.... അത്തരത്തിൽ ഒരു അവസ്ഥയിലായിരുന്നു ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ.... നിഷ്കളങ്കമായ..... നന്മ നിറഞ്ഞ..... അതിമനോഹരമായൊരു ചിത്രം. ഈയടുത്ത കാലത്ത് കണ്ട മികച്ച സിനിമകളിൽ ഒന്ന്.... ഈ വർഷം ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും മികച്ചവയുടെ കൂട്ടത്തിൽ മുൻപന്തിയിൽ സ്ഥാനമുള്ള ചിത്രം. മനസ്സിനെ ഒരുപാട് ആഴത്തിൽ സ്പർശിച്ചൊരു അനുഭവം.... എല്ലാ അർത്ഥത്തിലും മനം നിറച്ചൊരു നവ്യമായ അനുഭവം.

    വെറും നന്മ വാരി വിതറുന്ന അല്ലേൽ ഫീൽഗുഡ് ഗണത്തിലേക്ക് എഴുതി തള്ളാവുന്നൊരു ചിത്രമല്ല കെട്ട്യോളാണ് എന്റെ മാലാഖ. പലരും പറയാൻ മടിച്ചൊരു വിഷയത്തെ..... നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് ഏറ്റവും ശക്തമായി തന്നെ ഏറ്റവും മനോഹരമായി തന്നെ അവതരിപ്പിച്ച ദൃശ്യാനുഭവം. ആളുകളുടെ മനസ്സിലേക്ക് ഏറ്റവും വേഗത്തിൽ ഇറങ്ങി ചെല്ലാൻ കഴിയുന്ന ഒരു മീഡിയമാണ് സിനിമ..... അങ്ങനൊരു പ്ലാറ്റ്ഫോമിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടുന്ന ഒരു വിഷയമാണ് Nisam Basheer ഉം കൂട്ടരും അവതരിപ്പിച്ചിരിക്കുന്നത്..... ഇന്നത്തെ കാലത്ത് യുവ തലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ടൊരു.... മനസ്സിലാക്കിയിരിക്കേണ്ടൊരു വിഷയം അതാണ് കെട്ട്യോളാണ് എന്റെ മാലാഖ സംസാരിക്കുന്നത്. അവർക്കുള്ളൊരു ഉപദേശമാണ്.... ഓർമ്മപ്പെടുത്തലാണ്..... അറിവാണ്..... സമ്മാനമാണ് ഈ ചിത്രം.

    ഒരു നവാഗതന്റെ യാതൊരു പതർച്ചയും ഇല്ലാതെ ഇരുത്തം വന്നൊരു സംവിധായകന്റെ വഴക്കത്തോടെയാണ് Aji Peter Thankam ത്തിന്റെ മനോഹരമായ രചനയെ നിസാം അണിയിച്ചൊരുക്കിയിരിക്കുന്നത്.

    Abilash Shankar ഇടുക്കിയുടെ സൗന്ദര്യം അതിന്റെ വശ്യത ഒട്ടും ചോരാതെ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്..... ഛായാഗ്രഹണ മികവ് ചിത്രത്തിന് നൽകിയ കരുത്ത് ചെറുതല്ല.

    William Francis ന്റെ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തോട് ഏറെ ചേർന്ന് നിന്നവയാണ്....

    Noufal Abdullahയുടെ എഡിറ്റിങ്ങും മികച്ചു നിന്നു.

    നമ്മുടെ സിനിമാ മേഖലയിലെ പലരും പലപ്പോഴും പലരുടേയും വില മനസ്സിലാക്കാറില്ല..... അതുപോലെ പലരും മനസ്സിലാക്കാതെ പോയൊരു അഭിനേതാവാണ് Asif Ali. ആസിഫ് ഒരു ഗോൾഡ് കോയിൻ ആണ്.... ആ ഗോൾഡ് കോയിനെ പലരും പലപ്പോഴും വില മനസ്സിലാക്കാതെ സൂക്ഷിച്ചിരുന്നത് തകര പാത്രത്തിൽ ആയിരുന്നു എന്ന് മാത്രം. ഓരോ സിനിമകൾ കഴിയുന്തോറും ഇത്രയേറെ മെച്ചപ്പെട്ട് വരുന്നൊരു അഭിനേതാവ് മലയാള സിനിമയിൽ വേറെയില്ലെന്ന് നിസ്സംശയം പറയാം. ആസിഫിന്റെ കരിയർ ബെസ്റ്റ് കഥാപാത്രമാണ് സ്ലീവാച്ചൻ എന്ന് ഉറപ്പിച്ചു പറയാനാവും. പുതിയൊരു ആസിഫിനെയാണ് ഈ ചിത്രത്തിലൂടെ കാണാനായത്.... വേഷത്തിലും രൂപത്തിലും ഭാവത്തിലും നോട്ടത്തിലും എല്ലാം ഒരു പുതിയ ആസിഫ്.... ശരിക്കും ഞെട്ടിച്ച പ്രകടനം..... കഴിവുള്ള സംവിധായാകരുടെ കൈയ്യിൽ കിട്ടിയാൽ ഈ മനുഷ്യൻ വീണ്ടും അത്ഭുതപെടുത്തും തീർച്ച. എന്നാലും ഇതൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു എന്റെ ആസിഫ് ഇക്കാ.... ആ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ ഒക്കെ എന്റെ ഈശ്വരാ..... ആസിഫ് അലിയുടെ നിഴൽ പോലും എവിടേം കാണാൻ ഇല്ലായിരുന്നു.... സ്ലീവാച്ചനെ മാത്രേ കാണാൻ പറ്റിയുള്ളൂ.

    Veena Nandakumar തുടക്കക്കാരിയുടെ യാതൊരുവിധ പതർച്ചയുമില്ലാതെ അതിമനോഹരമായാണ് റിൻസിയെന്ന കഥാപാത്രമായി വീണ ജീവിച്ചത്. മലയാള സിനിമയ്ക്ക് ഭാവി വാഗ്ദാനമായി മറ്റൊരു മികച്ച അഭിനേത്രിയെക്കൂടെ ലഭിച്ചിരിക്കുന്നു..... ആസിഫിനൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് വീണ. അവര് തമ്മിലുള്ള കെമിസ്ട്രി അത്രയ്ക്ക് മനോഹരമായിരുന്നു.

    Basil Joseph, Maala Parvathi, Jafar Idukki, Manohari Joy, Raveendran, Rony David Raj, Etc തുടങ്ങി സകല അഭിനേതാക്കളും ഗംഭീര പെർഫോമൻസ് ആയിരുന്നു. പേരറിയാത്ത ഒരുപാട് ആളുകളുണ്ട് പ്രത്യേകിച്ച് സ്ലീവാച്ചന്റെ കുടുംബത്തിലുള്ള ആളുകളായി അഭിനയിച്ചവർ..... അവരൊക്കെ അഭിനയിക്കാൻ അറിയാത്തവരാണ്.... ശരിക്കും ജീവിക്കുകയായിരുന്നു.

    കാണുന്നത് ഒരു സിനിമയാണ് എന്ന തോന്നൽ പ്രേക്ഷകനിൽ ഉണ്ടാക്കാതിരിക്കുക എന്നത് സിനിമാക്കാരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ് ആ വെല്ലുവിളിയിൽ വിജയിച്ചവരാണ് കെട്ട്യോളാണ് എന്റെ മാലാഖയുടെ ടീം. നമ്മുടെ ചുറ്റുമുള്ള കുറച്ച് ജീവിതങ്ങൾ.... അവർക്കൊപ്പം അവരിൽ ഒരാളായി നമ്മളും കൂടുന്നൊരു ഫീൽ ആയിരുന്നു.... സിനിമ കാണുകയാണെന്ന തോന്നൽ ഒട്ടും ഉണ്ടായിരുന്നില്ലെന്ന് സാരം.... നാട്ടുമ്പുറത്തെ നിഷ്കളങ്കമായ തമാശകളും കണ്ണ് നനയിക്കുന്ന സ്നേഹ പ്രകടനങ്ങളും ശക്തമായ ഒരു ഓർമ്മപ്പെടുത്തലുമായി സ്ലീവാച്ചനും കെട്ട്യോളും കൂട്ടരും ശരിക്കും മനം കവർന്നു. ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും ഇങ്ങനെ മത്സരിച്ച് ജീവിച്ചു കാണിക്കുന്നതൊക്കെ അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ്.... ഇതൊക്കെയാണ് സിനിമ.... ഇങ്ങനെയൊക്കെയാവണം സിനിമ..... മഹേഷിന്റെ പ്രതികാരത്തേക്കാൾ ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടൊരു കൊച്ചു വലിയ ചിത്രം.

    കെട്ട്യോൾ നമ്മുടെ മാലാഖയായിരിക്കണം..... ഒരു കല്ല്യാണം കഴിച്ചാലോ എന്ന ചിന്തയൊക്കെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ട് കേട്ടോ.... സ്ലീവാച്ചന്റെ ഭാഷയിൽ പറഞ്ഞാൽ "എന്നാ ഫീൽ ആയിരുന്നെന്നേ" ഇവരുടെ സ്നേഹം ശരിക്കും അങ്ങ് മനസ്സിൽ കയറി പറ്റി.

    കെട്ട്യോളാണ് എന്റെ മാലാഖ..... നിഷ്കളങ്കം.... മനോഹരം.... അതിമനോഹരം.... ഗംഭീരം.... അതിഗംഭീരം....

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    Joker, Mayavi 369 and Anupam sankar like this.
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks
     
    Adhipan likes this.
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thanks Nalla review
     
    Adhipan likes this.
  4. Holmes

    Holmes Fresh Face

    Joined:
    Mar 23, 2018
    Messages:
    126
    Likes Received:
    38
    Liked:
    4
    Trophy Points:
    1
    kananam


    Sent from my iPhone using Tapatalk
     
    Adhipan and appuni like this.

Share This Page