1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lı★ VARNYATHIL AASHANKA ★lı ★ KUNCHAKKO BOBAN ★ SiDHARTH BHARATHAN ★ GOOD REVIEWS ★

Discussion in 'MTownHub' started by Cinema Freaken, Feb 13, 2017.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    വർണ്യത്തിൽ ആശങ്ക - അപൂർണമായ ഒരു ചിത്രം

    തൃശ്ശൂരിലെ മല്ലാക്ക് എന്ന കുഗ്രാമത്തിൽ നടക്കുന്ന ഒരു രണ്ടു ദിവസത്തെ കഥയാണ് ചിത്രം
    കാശിന് വേണ്ടി അല്ലറ ചില്ലറ മോഷണങ്ങളുമായി നടക്കുന്ന കൗട്ട ശിവൻ (കുഞ്ചാക്കോ ബോബൻ),പാര വിത്സൺ (ചെമ്പൻ വിനോദ്) ഗിൽബർട്ട് (മണികണ്ഠൻ) പ്രതീഷ് (ഷൈൻ ടോം ചാക്കോ) എന്നിവർ ഒന്നിക്കുകയും അവർ ഒരു ഹർത്താൽ ദിവസം പ്ലാൻ ചെയ്യുന്ന മോഷണവും അതിലേക്ക് കുടുംബസ്ഥനായ ബാർ പൂട്ടൽ കാരണം ജോലി നഷ്ടപെട്ട സപ്പ്ളയർ ആയിരുന്ന ടിപ്സ് ദയാനന്ദൻ (സുരാജ് വെഞ്ഞാറമ്മൂട്) കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. ചിത്രം ഇന്നത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങൾ തൊട്ടു പോകുന്നുണ്ട് ചിത്രത്തിലുടനീളം.

    നടീനടന്മാർ എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു - ചാക്കോച്ചനും സുരാജിനും വേറിട്ട വേഷങ്ങൾ നൽകാൻ ധൈര്യം കാണിച്ച സംവിധായകന് നന്ദി, അതവർ നന്നായി ചെയ്തിട്ടുമുണ്ട്.

    ടെക്നിക്കൽ സൈഡിൽ ഓഡിയോ വിഭാഗം അതിമനോഹരമായ വർക്ക് ആയിരുന്നു, മനോഹരമായ വിഷ്വൽസ് സമ്മാനിക്കുന്ന ക്യാമെറ വർക്കും ഉണ്ട്.

    സിദ്ധാർഥ് ഭരതന്റെ സംവിധാനം നന്നായിരുന്നു എങ്കിലും ചിത്രം ആവശ്യപ്പെടുന്ന വേഗത ഒരുപാട് സ്ഥലങ്ങളിൽ പതിവിലേറെ സ്ലോ മൂഡിൽ പോയി എന്നത് മുഷിപ്പുളവാക്കുന്നുണ്ട്,പ്രാത്യേകിച്ച് യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാത്ത സ്ലോ മോഷൻ രംഗങ്ങൾ.പലപ്പോഴും അനാവശ്യമായ ഡീറ്റയിലിങ് നൽകിയില്ലേ എന്നൊരു തോന്നൽ (എന്റെ മാത്രം). തൃശൂർ ഗോപാൽജി എന്ന നാടകകൃത്തിന്റെ കഥയും തിരക്കഥയും നന്നായിരുന്നു, പക്ഷെ ഒരു ആദ്യപകുതി കണ്ടു തീർന്ന ഒരു ഫീലിംഗ് മാത്രമേ ചിത്രം കണ്ടു കഴിയുമ്പോൾ തോന്നുകയുള്ളൂ. അത്ര കണ്ട് സാധ്യത ഉള്ള ഒരു പ്ലോട്ട് എടുത്ത് ഒരു നാടകം അവസാനിപ്പിക്കുന്ന രീതിയിൽ ചിത്രം തീർത്തത് അങ്ങേയറ്റം നിരാശാജനകമായിപ്പോയി. ഫസ്റ്റ്ഹാഫ് കണ്ടിട്ടിറങ്ങിയ ഫീൽ പടം വിട്ടപ്പോൾ. വളരെ വേഗത്തിൽ പറഞ്ഞു തീർക്കാവുന്ന ഒന്നിനെ രണ്ടേകാൽ മണിക്കൂർ കൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ നഷ്ടമായത് ഒരു കിടിലൻ സിനിമ ആയിരുന്നു. രണ്ടാം പകുതിയിലെ മോഷണത്തെ തുടർന്നുള്ള രക്ഷപ്പെടൽ ഒക്കെ തീർത്തും സില്ലി ആവുകയും അതുവരെ റിയലിസ്റ്റിക് എന്ന ലെവലിൽ നിന്ന പടം വഴിമാറി പോവുകയും ചെയ്തു.

    ചിത്രത്തിന്റെ അവസാന രംഗം കാണുമ്പോൾ ഇത്രയും നല്ലൊരു വെടിമരുന്നു കയ്യിലുണ്ടായിട്ട് അത് രണ്ടാം പകുതിക്ക് വിനിയോഗിക്കാതെ ചിത്രത്തിന്റെ പേരിനോട് മാത്രം നീതിപുലർത്തുന്നതിൽ വ്യഗ്രത കാണിച്ചതിൽ തിരക്കഥാകൃത്തിനോടും സംവിധായകനോടും ഉള്ള എന്റെ നിരാശ ഞാൻ അറിയിക്കുന്നു

    Verdict : OPPORTUNITY WASTED
     
    Last edited: Aug 5, 2017
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :badpc1: positive ittu nirakan nokumbo evidunnelum neg eduthond varum

    Sent from my SM-J710F using Tapatalk
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    കയ്യടിപ്പിക്കുന്ന പ്രകടനങ്ങൾ- സുരാജേട്ടാ നിങ്ങളിപ്പോൾ ഞങ്ങളോട് സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷ്യമാണ് ,നടനത്തിന്റെ ഭാഷ്യം

    വെറുമൊരു മിമിക്രി താരമായി ആണ്‌ ആദ്യം ഈ പേരു ഉയർന്നു കേട്ടത്, തിരുമല ചന്ദ്രന്റെ ട്രൂപ്പിലെ ഷോ സ്റ്റിലെർ സുരാജ് വെഞ്ഞാറമൂട്. പിന്നെ എപ്പഴോ കൈരളി ടി വി യിലെ ജഗപൊക എന്ന പരിപാടിയിൽ കണ്ടു, മിമിക്രി തട്ടി കൂട്ടി സിനിമായാക്കിയ ഏതോ രണ്ടു സിനിമകളിലും. രാജമാണിക്യത്തിലെ തിരുവനന്തപുരം ഭാഷ കൺവെർട് ചെയ്തത് സുരാജ് ആണെന്നതായിരുന്നു പിന്നെ കേട്ട വാർത്ത. സിനിമയിലെത്തിയതിനു ശേഷം നിങ്ങളുടെ പ്രകടങ്ങങ്ങൾ കണ്ടു ചിരിച്ചിട്ടുണ്ടെങ്കിലും ഒരു എബോവ് പാർ നടൻ എന്ന ലേബൽ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു പക്ഷെ ഇപ്പൊ സുരാജേട്ടാ നിങ്ങളുടെ ഓരോ പ്രകടനവും കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നു ” തള്ളെ ഇത്രയും ഞാൻ നിരൂചില്ല “. കൈയടിപ്പിക്കുകയാണ് സുരാജേട്ടാ നിങ്ങൾ ഞങ്ങളെ കൊണ്ട് കാരണം ഒരിക്കലും അങ്ങനെ ചെയ്യാതിരിക്കാൻ സാധിക്കില്ല, അത്രമേൽ മികച്ചതാണ് നിങ്ങളുടെ ഓരോ പ്രകടനങ്ങളും


    എത്ര വിചിത്രമാണ് ഈ കാലം എന്ന സംഗതി, അതിനു പലതും കാട്ടി തരാനുള്ള കഴിവ് ഉണ്ടത്രേ, അങ്ങനെ ഇല്ലാന്ന് പറഞ്ഞൊഴിയാൻ പറ്റില്ല എന്തെന്നാൽ നിങ്ങൾ ഞങ്ങളുടെ മുന്നിൽ അതിന്റെ മറുപടിയുമായി ചിരിച്ചു കൊണ്ടിരിക്കുകയാണ്. മാപ് സുരാജേട്ടാ.. നിങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതിനു, നിങ്ങളെ ഒരു ഹാസ്യ നടൻ എന്ന് മുദ്ര കുത്തിയതിനു. ഓരോ ചിത്രങ്ങളും ഞങ്ങൾക്കുള്ള നിങ്ങളുടെ മറുപടിയാണ്. പേരറിയാത്തവർ കണ്ട അന്ന് മുതൽ മനസിലെ ധാരണകളെ താങ്കൾ തച്ചുടച്ചു കളഞ്ഞു. അത് കഴിഞ്ഞു ആക്ഷൻ ഹീറോ ബിജുവിൽ എത്തിയപ്പോൾ ഇരുത്തം വന്നൊരഭിനേതാവിനെ പോലെ ഇമോഷണൽ ജംഷേറുകളെ ഈസി ആയി മറികടക്കുന്ന ഒരു അസാധ്യ കലാകാരനെ കണ്ടു. മിതാഭിനയത്തിന്റെ പീക്കിൽ നിന്നു തൊണ്ടിമുതലിലെ പ്രസാദിനെ മനോഹരമാക്കി ഒടുവിൽ വർണ്യത്തിൽ ആശങ്കയിലെ ദയാനന്ദനെയും ചുമ്മാ കൂൾ ആയി അങ്ങു ഹാൻഡിൽ ചെയ്തു വിസ്മയിപ്പിച്ചപ്പോ സുരാജേട്ടാ ഒന്നേ പറയാനുള്ളൂ ” നിങ്ങളു കൊല മാസ്സാണ് ”


    സുരാജ് വെഞ്ഞാറമൂടിനുള്ള ഒരു പുകഴ്ത്തു പാട്ടല്ലിത് മറിച്ചു ആ മനുഷ്യനെ ഒരു നേരിട്ട് കണ്ടു തോളിൽ തട്ടി അഭിനന്ദിക്കാനെന്നോണം എഴുതുന്നതാണ്. വാക്കുകൾക്ക് എവിടെയും ചെല്ലാൻ ഉള്ള ശക്തി ഉണ്ടല്ലോ.വർണ്യത്തിൽ ആശങ്കയിലെ ദയാനന്ദൻ എന്ന കഥാപാത്രമായി മാറുമ്പോൾ സുരാജേട്ടൻ മനസിലാക്കി തരുന്ന ഒരു കാര്യമുണ്ട്. കഥാപാത്രത്തിന്റെ സൂക്ഷ്മാശങ്ങളിലേക്ക് നിങ്ങളുടേതായ ഇൻപുട് നൽകാനുള്ള കഴിവ്. എനിക്കറിയാവുന്ന തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന സുരാജിനെ അവിടെ കണ്ടില്ല മറിച്ചൊരു ദയാനന്ദനെ ഒരുപാട് പ്രശ്നങ്ങളിലും കടങ്ങളുടെയും ഇടയിൽ ബുദ്ധിമുട്ടുന്നൊരു ദയാനന്ദനെ


    ഇതൊരു തുടക്കമാണ്.. ഇനിയും മുന്നോട്ട് പോകുക സുരാജേട്ടാ, പ്രസാദിനിനെയും ദയാനന്ദനെയും തന്നതിനു നന്ദി. നിങ്ങളിപ്പോൾ ഞങ്ങളോട് സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷ്യമാണ് ,നടനത്തിന്റെ ഭാഷ്യം

    Sent from my SM-J710F using Tapatalk
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    surajettan :punk:

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Aaa vellam adich verunna scene entamoo Malayala cinemayil ithrem kidu vare aarum cheyilaaa...


    suraj

    Sent from my SM-J710F using Tapatalk
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Parayunna keta thonnunm padam kandita parayunnennu...:Biggrin:
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    fb
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ariyame
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page