1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lı★ VARNYATHIL AASHANKA ★lı ★ KUNCHAKKO BOBAN ★ SiDHARTH BHARATHAN ★ GOOD REVIEWS ★

Discussion in 'MTownHub' started by Cinema Freaken, Feb 13, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #VARNYATHIL_AASHANKA.. A Malayalam satire comedy entertainer..
    Coming soon to cinemas across New Zealand!
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Cochin Multi Day 4
    4 days Total 11.11 lakhs
    Thanks @Oduvilan

    [​IMG]
     
    Rakshadhikari likes this.
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ARIES 4 DAYS COLLECTION !!

    [​IMG]

    Sent from my SM-J710F using Tapatalk
     
    Rakshadhikari and Gokul like this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Mannadiyar likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര് : വർണ്യത്തിൽ ആശങ്ക
    ചങ്ങായിയെ കണ്ട സ്ഥലം : സവിത ഫിലിം സിറ്റി കണ്ണൂർ ( സരിത )
    ചങ്ങായിയെ കണ്ട സമയം : 11.00 AM (SUNDAY)
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : Maximum 50 കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ

    ആദ്യവാക്ക് : ചെറിയ ചെറിയ ബ്രില്യൻസ് ഉള്ള ഒരു നല്ല കൊച്ചു ചിത്രം

    വർണ്യത്തിൽ ആശങ്ക കുറച്ചു ചെറിയ കള്ളന്മാരുടെ ഒരു കവർച്ചയുടെ കഥ ആണ് പറയുന്നത്.കൗട്ട ശിവനും ( കുഞ്ചാക്കോബോബൻ ) , വിൽസൺ ( ചെമ്പൻ വിനോദ് ) , ഗിൽബർട്ട് ( മണികണ്ഠൻ ), പ്രദീഷ് ( ഷൈൻ ടോം ചാക്കോ ) ഒക്കെയാണ് ഈ ചെറിയ ചെറിയ കള്ളന്മാർ . ചെറിയ ചെറിയ അടിപിടിയും മോഷണവമായി നടക്കുന്ന ഇവർക്ക് പല ആവശ്യങ്ങൾക്ക് പണം അത്യാവശ്യം ആയിരുന്നു. അതിനുവേണ്ടി ഇവർ നാല് പേരും ഒരുമിച് ഒരു ദൗത്യത്തിന് ഇറങ്ങുന്നു. അവർക്കിടയിലേക്ക് ബാർ പൂട്ടിയപ്പോൾ സപ്പ്ലയെർ പണി നഷ്ട്ടപെട്ട ദയാനന്ദൻ ( സൂരജ് വെഞ്ഞാറമ്മൂട് ) കൂടി എത്തപ്പെടുമ്പോൾ എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ഈ കൊച്ചു ചിത്രം പറയുന്നത്.

    ഓരോ കഥാപാത്രങ്ങളുടെയും ഇൻട്രഡക്ഷൻ ചെറിയ രംഗങ്ങളിലൂടെ അവതരരിപ്പിച്ചാണ് സിനിമ തുടങ്ങുന്നത്. ഇവരുടെ ചെറിയ ചെറിയ ആവശ്യങ്ങളിലേക്കും നാട്ടിൽ നടക്കുന്ന പൊതുവായ പല കാര്യങ്ങളിലൂടെയും എല്ലാം നേര്കാഴ്ചകളോടെ ആദ്യപകുതി കടന്നു പോവുന്നു. രണ്ടാം പകുതി ഇവർ ഏറ്റെടുക്കുന്ന ഒരു ദൗത്യത്തിലൂടെ ഉള്ള ഒരു യാത്രയാണ്.

    ഇന്നത്തെ പല രാഷ്ട്രീയ അവസ്ഥകളിലൂടെയും പൊതുവായ കാര്യങ്ങളിലൂടെയും ഒക്കെ ആർക്കും വിശ്വസനീയമായ രീതിയിൽ തന്നെ സിനിമ കടന്നുപോവുണ്ട്. എല്ലാ മേഖലകളിലും കള്ളന്മാർ ഉണ്ട്. ബിസിനസ് കാരിലും രാഷ്ട്രീയക്കാരിലും അങ്ങനെ എല്ലാ മേഖലകളിലെയും കള്ളന്മാരെ പൊളിച്ചെഴുതാൻ പലപ്പോഴും സിനിമ ശ്രമിക്കുന്നുണ്ട്. ഹർത്താലിനെയും , പാർട്ടികളുടെ തമ്മിൽ തല്ലിനെയും നോട്ടു നിരോധനത്തെയും ഒക്കെ നല്ല രീതിയിൽ നൈസായി വാരാൻ ശ്രമിക്കുന്നുണ്ട് സിനിമയിൽ. സിനിമ വളരെ പതിഞ്ഞ താളത്തിൽ മുന്നോട്ടു പോവുന്നു എന്നത് ചിലയിടത് ഒരു കല്ലുകടി സൃഷ്ട്ടിക്കുന്നുട്. ക്ലൈമാക്സിലെ പ്രസംഗം ഒക്കെ നല്ല രീതിയിൽ തന്നെ സിനിമയിൽ അവതരിപ്പിച്ചു.

    കുഞ്ചാക്കോ ബോബാണിത് വ്യത്യസ്ത വേഷങ്ങളുടെ കാലമാണ്. പഴയ ചോക്ലേറ്റ് ഇമേജ് ഒക്കെ പുള്ളി പൊളിച്ചെഴുതി കഴിഞ്ഞു. കൗട്ട ശിവനായി മനോഹരമായ പ്രകടനം തന്നെ ആണ് കുഞ്ചാക്കോ ബോബൻ കാഴ്ചവച്ചത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നല്ലൊരു രീതിയിൽ തന്നെ കുചക്കോബോബനെ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് കാര്യം. ടേക്ക് ഓഫ് ലെ ഷാഹിദ് നു ശേഷം വീണ്ടു ചാക്കോച്ചൻ.

    കമ്മട്ടിപ്പാടത്തിലെ ബാലേട്ടനെക്കാൾ മികച്ച കഥാപാത്രം ഒന്നും അല്ല ഗിൽബർട്ട് എന്ന മണികണ്ഠൻ ചെയ്തത് എങ്കിലും അതിനു ശേഷം വന്ന നല്ല കഥാപാത്രം ഇത് തന്നെ ആണ് പുള്ളിയുടേതായി. രസകരമായ രീതിയിൽ ആയിരുന്നു ഗിൽബർട്ടിന്റെ അവതരണം.

    സുരാജ് വെഞ്ഞാറമ്മൂട് സിമ്പിൾ ആയി ദയാനന്ദൻ ആയി അങ്ങ് പൊളിച്ചു എന്ന് തന്നെ പറയാം. ബാർ പൂട്ടിയപ്പോൾ ജോലി നഷ്ട്ടപെട്ട തൊഴിലാളിയുടെ വേഷവും കുടുംബസ്ഥന്റെ വേഷവും ഒക്കെ നന്നായി തന്നെ പുള്ളി ചെയ്തു. നൂറു ശതമാനം റിയലിസ്റ്റിക് എന്ന് പറയാം.

    ചെമ്പൻ വിനോദും ഷൈൻ ടോം ചാക്കോയും എല്ലാം അവരവരുടെ കഥാപത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു. ചെറിയ കഥാപാത്രം ആണെങ്കിലും ആദ്യമായാണ് ഞാൻ രചന നാരായണൻകുട്ടി നന്നായി എന്ന് പറയുന്നത്. മാറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച തന്ത്രങ്ങളും മിതത്വം ആർന്ന പ്രകടനം തന്നെ ആണ് കാഴ്ചവച്ചത്.

    ഒരു സിനിമയിലൂടെ സമൂഹത്തിലെ പല മേഖലകളിലെ പ്രശ്നങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ സിദ്ധാർഥ് ഭരതൻ. പല സീനുകളും അർഹിക്കുന്ന റിയലിസ്റ്റിക് സ്വഭാവം കാത്തു സൂക്ഷിക്കാൻ ഈ സംവിധായകൻ നന്നായി ശ്രമിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒക്കെ നൊസ്റ്റാൾജിയയിലേക്കു പ്രേക്ഷകനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട് സംവിധായകൻ. പക്ഷെ ചിലയിടങ്ങളിൽ എങ്കിലും സിനിമയ്ക്ക് ഒരു വേഗത വേണം എന്നും തോന്നിയിട്ടുണ്ട് . ക്ലൈമാക്സിലെ ദയാനന്ദന്റെ ആ പ്രസംഗം ശരിക്കും സംവിധായകന്റെ ബ്രില്യൻസ് ആണ് കാണിക്കുന്നത്.സിനിമയുടെ ടൈറ്റിൽ കാർഡ് മികച്ചതായിരുന്നു.

    ജയേഷ് നായരുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ സിനിമയ്ക്ക് യോജിച്ചതായിരുന്നു. സിനിമ ആവശ്യപ്പെടുന്ന കളർ ടോൺ തന്നെ ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നിസംശയം പറയാം.

    പ്രശാന്ത് പിള്ളയുടെ സംഗീതം സന്ദർഭോചിതം ആയി എന്ന് പറയാൻ ഒരു മടിയും ഇല്ല. ടൈറ്റിൽ കാർഡിനൊപ്പം വന്ന ഗാനത്തിൽ തന്നെ അത് പ്രകടമാണ്.

    വലിയ സംഭവങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പോയാൽ ആശങ്കകൾ ഇല്ലാതെ ആസ്വദിക്കാം വർണ്യത്തിൽ ആശങ്ക

    സിനിമ ചങ്ങായി റേറ്റിങ് : 7/10

    NB : ഇപ്പൊ തീയേറ്ററിൽ ഉള്ള ദ്വയാർത്ഥപ്രയോഗങ്ങളുടെ സർവകലാശാല ആയ ഒന്നിനും കൊള്ളാത്ത സിനിമയ്ക്ക് തിരക്കും , തിരക്ക് ആവശ്യമുള്ള ഇതുപോലുള്ള സിനിമയ്ക്ക് അതിന്റെ കുറവും കാണുമ്പോൾ അൽപ്പം പ്രയാസം തോന്നുന്നു

    ( സിനിമ കാണുന്നത് റിവ്യൂ എഴുതാൻ വേണ്ടി മാത്രം അല്ല ഞാൻ.. അതുകൊണ്ടു അതെങ്ങനെയും ടൈം കണ്ടു പിടിക FB_IMG_1502205787668.jpg
     

Share This Page