1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lılı★HELEN★ılıl ★Anna Ben★Mathukutty Xavier★Vineeth Sreenivasan★Released With Good Reports★

Discussion in 'MTownHub' started by Cinema Freaken, Aug 1, 2019.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ഹെലൻ മൂവി എന്റെ റിവ്യൂ :::::::::::::::::::::

    Bsc നഴ്സിംഗ് പഠിച്ച വിദേശത്ത് പോകാൻ ielts കോഴ്സ് ചെയ്ത് പാർട്ട്‌ ടൈം chicken ഹബ്ബിൽ ജോലി ചെയ്യുന്ന ഹെലൻ(അന്ന ബെൻ ). അച്ഛന്റെ (ലാൽ )പുന്നാര മോൾ. അവളുടെ ജീവിതത്തിൽ ഒരു നിർണായക ദിവസത്തിൽ ഒരു സംഭവബഹുലമായ കാര്യം നടക്കുന്നു. അത് അവളുടെ ജീവിതത്തിൽ അവളുമായി സ്നേഹം പുലർത്തുന്ന അച്ഛനെയും, കൂട്ടുകാരെയും അവളുടെ പ്രിയപെട്ടവനെയുമൊക്കെ ബാധിക്കുന്നു. അതിൽ നിന്നും ഹെലൻ തന്റെ അതിജീവനം എങ്ങനെ നടത്തുന്നു അതാണ്‌ ഈ ചിത്രം.

    മുകളിൽ പറഞ്ഞ കഥയെ അതിമനോഹരമായ ചലച്ചിത്ര ഭാഷ്യം രചിച് സംവിധാനം ചെയ്തിട്ടുണ്ട് നവാഗത പ്രതിഭ മാത്തുക്കുട്ടി. ഒരുപാട് emotions കൂടാതെ ഒരു മികച്ച survival thriller എന്ന ഘടകം കൂടി ചേർന്നപ്പോൾ ഹെലൻ അതി മധുരതരമായ ചലച്ചിത്ര അനുഭവമാകുന്നു.

    അന്ന ബെൻ ഈ വർഷം വീണ്ടും ഒരിക്കൽ കൂടി തന്റെ അഭിനയ മികവ് അടയാളപ്പെടുത്തുന്നു. ആദ്യ പകുതിയിൽ മകൾ ആയി, കാമുകി ആയി, കൂട്ടുകാരി ആയി അങ്ങനെ ഒരുപാട് മികവുറ്റ അഭിനയം കൂടാതെ രണ്ടാമത്തെ പകുതിയിൽ ജീവിതത്തിലെ ഏറ്റുവം വലിയ പ്രതിസന്ധി ഘട്ടത്തിൽ പെട്ട് പോകുമ്പോൾ കാണുന്ന ഓരോ പ്രേക്ഷകനെയും ആ അവസ്ഥയിൽ കൂട്ടി കൊണ്ട് പോകുന്ന അഭിനയം കൂടി ആയപ്പോൾ ഹെലൻ ആയി ജീവിച്ചു അന്ന.

    അന്നയുടെ അച്ഛൻ ആയി ലാൽ എന്ന് അഭിനേതാവിന്റെ മറ്റൊരു മികച്ച പ്രകടനം. ഒരു അച്ഛന്റെ മുഴുവൻ വികാരവയ്പ്പും മിക്ക framesilum നിറഞ്ഞ് നിൽക്കുന്ന ലാൽ എഫക്ട് ചിത്രത്തിൽ ഉടനീളം കാണാം.
    അജു വർഗീസിന്റെ സിനിമ ജീവിതത്തിലെ ഏറ്റുവം മികച്ച നെഗറ്റീവ് character ആണ് ഈ ചിത്രത്തിലെ പോലീസ് ഓഫീസർ. ഒരു അവസരത്തിൽ കാണുന്ന പ്രേക്ഷകന് ആ കഥാപാത്രത്തിന് ഇട്ട് ഒന്നു പൊട്ടിക്കാൻ തോന്നുന്നത് അജുവിന്റെ അഭിനയ മികവിന്റെ അടയാളം.

    "നാളെ "എന്ന് കേൾക്കുന്നത് അറപ്പ് ആകുന്നു റോണിയുടെ shop manager കഥാപാത്രം രസകരം.

    നോബിളിന്റെ azhar എന്ന് കഥാപാത്രവും നന്നായിട്ടുണ്ട്. ഇവരെ കൂടാതെ പേര് അറിയാത്ത ഒരുപാട് പേര് മികച്ച അഭിനയം കൊണ്ട് നന്നായിട്ടുണ്ട്. അതിൽ mall watchman, police constable റോൾ ചെയ്ത് രണ്ടു പേരും വളരെ മികച്ചു നില്കുന്നു. ( രണ്ടു പേരെയും കൊറേ ചിത്രങ്ങളിൽ കണ്ടിട്ടു ഉണ്ടെങ്കിലും പേര് അറിയില്ല ).
    ഇങ്ങനെ കഥാപാത്രങ്ങളുടെ മികച്ച പെർഫോമൻസ് കൂടി ആയപ്പോൾ മികച്ച മേക്കിങ്നു വളരെ മികച്ച ഒരു സിനിമ നൽകാനായി.
    ഷാൻ റഹ്മാൻ bgm ഉൾപ്പെടെ പാട്ടുകൾ, ആനന്ദ് ക്യാമറ ഒക്കെ ചിത്രത്തിന്റെ മേന്മ കൂട്ടാൻ ഉള്ള ഘടകങ്ങൾ ആയിട്ടുണ്ട്.

    മാത്തുക്കുട്ടിയുടെ കൂടെ ചിത്രത്തിന്റെ സ്ക്രിപ്റ്റ്നു കൈ കോർത്ത നോബിളിനും ആൽഫ്രഡ്‌നുമൊക്ക ചിത്രത്തിന്റ മൊത്തത്തിൽ ഉള്ള എഴുത്തിന്റെ മികവിന് വരും നാളുകളിൽ കയ്യടി കിട്ടുമെന്ന് ഉറപ്പ്.

    ഹെലൻ ഒരെ സമയം survivar thriller cinema അനുഭവം തരുകെയും കാണുന്ന പ്രേക്ഷകനെ ഒരുപാട് വൈകാരികമായ മുഹൂർത്തം സമ്മാനിക്കുന്ന നിമിഷങ്ങൾ തരുകെയും ചെയ്യുമെന്നുള്ളതിനു ഒരു സംശയവും വേണ്ട. അത് തീയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാൻ ഉള്ള മനസ് നമുക്ക് ഉണ്ടായാൽ മാത്രം മതി.
    എന്റെ റേറ്റിംഗ് 4.5/5


    N. B. " സാറേ ഈ ലോകത്തെ മനുഷ്യർക് ഇപ്പൊ താഴെ നോക്കി നടക്കാൻ അല്ലെ സമയം ഉള്ളു മുഖത്ത് നോക്കി ചിരിക്കാൻ സമയം ഇല്ലല്ലോ " ഈ സംഭാഷണം നമ്മുടെ മനസ്സിൽ കൊള്ളുന്ന സന്ദർഭമാണ് ഈ സിനിമയുടെ വിജയം. ഇതിനെ തുടർന്ന് ഉള്ള മനസ്സ് നിറഞ്ഞ കൈയടി അത് ഈ ചിത്രത്തിന് നമ്മൾ കൊടുക്കുന്ന പ്രതിഫലവും ആകുന്നു. ഓരോ ആളും ഈ ചിത്രം കണ്ടാൽ മനസ്സ് നിറഞ്ഞ് ആ കൈയടി കൊടുക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പ് കൂടി തരുന്നുണ്ട് ഈ ചിത്രം.

    Sree's review
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ഹെലൻ ഇന്ന് കണ്ടപ്പോൾ ഒന്നെഴുതണമെന്നു തോന്നി.. കൊട്ടാരക്കര മിനാർവ തീയറ്ററിൽ എത്തി അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച വിരലിൽ എണ്ണാൻ പറ്റുന്ന ആൾക്കാർ മാത്രം.. എന്റെ സീറ്റിനരികിലേക്ക് കേറി ചെന്നപ്പോൾ ജാടയിൽ കാലുമേൽ കാലൊക്കെ കേറ്റിവച്ച് ഒരു ഖദർ ധാരി ചേട്ടൻ.. സീറ്റെല്ലാം ഒട്ടുമിക്കത്തും ഒഴിഞ്ഞു കിടക്കുന്നു.. ഞാൻ ഈ പടം കാണാൻ എന്നെ പ്രേരിപ്പിച്ചത് ഇതിന്റെ ട്രെയിലറും ടീസറും വ്യത്യസ്തമായ റെഡ്ഢിഷ് രീതിയിൽ തയ്യാറാക്കിയ പോസ്റ്ററും കുമ്പളങ്ങിയിലെ ബേബി മോൾ ഒരു മികച്ച നടി ആണെന്ന് മനസ്സിൽ അന്ന് കുറിച്ചു വെച്ചത്കൊണ്ട് മാത്രമാണ്.. അത്‌ എന്തായാലും തെറ്റിയില്ല.. പടം പയ്യെ തുടങ്ങി.. നമ്മളെ ആ താളത്തിലേക്ക് വലിച്ചിട്ട് പയ്യെ ഓടിച്ചോണ്ട് പോകും.. പകുതിയോളം എത്തുമ്പോൾ ഗിയർ ഒന്നു മാറ്റി ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് സിനിമ മാറും..പിന്നീട് മുമ്പിലോട്ടു ഉള്ള സമയം സീറ്റിൽ നമ്മളെ വല്ലാതെ അങ്ങു പിടിച്ചിരുത്തും.. ഒരു മതിലിനു അപ്പുറവും ഇപ്പുറവും നടക്കുന്ന കാര്യങ്ങൾ പോലെ തോന്നും..എന്നുവച്ചാൽ ഒരറ്റം ഹെലിന്റെ സർവൈവൽ.. മറുപുറം അതിലെകെതാനുള്ള ഓട്ടം... ഈ അടുത്തു കണ്ടതിൽ വച്ച് ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ.. പോൾ എന്ന കഥാപാത്രം ചെയ്ത ലാൽ ഗംഭീരമാക്കി.. എടുത്തു പറയേണ്ടത് അജു വർഗീസിന്റെ ഇത്രയും നാളും കാണാത്ത വ്യത്യസ്തമായ ഒരു മുഖവും അഭിനയവും ഇതിൽ കാണാൻ പറ്റി.. ഷാൻ റെഹ്മാൻന്റെ സംഗിതം സിനിമയെ കെട്ടിപിടിച്ചു നിൽക്കുന്ന രീതിയിലാണ്.. ഒരു നവഗത സംവിധയകനായി എത്തിയ മാതുകുട്ടി സെവ്യർ നിങ്ങൾ നൂറു ശതമാനം വിജയിച്ചു.. ക്യാമറ മനോഹരമായി ചലിപ്പിച്ചു കട്ടക്ക് നിന്ന ആനന്ദ്.. സ്ക്രീനിൽ തെളിഞ്ഞ എല്ല മുഖങ്ങളും ഒന്നിനൊന്നു മികച്ച അഭിനെത്തേക്കാൾ.. ഈച്ച എന്ന സിനിമ കണ്ടപ്പോൾ തോന്നിയ കാര്യമായിരുന്നു ഒരു കുഞ്ഞു ജീവിയെ കൊണ്ട് നമ്മടെ മനസ്സിൽ ഇത്രേം സന്തോഷവും വിഷമവും ഒക്കെ കൊണ്ടേരൻ പറ്റിയല്ലോ എന്നത്.. അതു പോലെ ഇതിലും ഒരു കുഞ്ഞു ജീവി കടന്നു വരുന്നുണ്ട് ഒരു കഥാപാത്രമായി തന്നെ.. ചെറുതായെങ്കിലും അതു നമ്മുടെ ഉള്ളന്നു നോവിപ്പിക്കും.. ഉറപ്പയും..! വിനീത് ശ്രീനിവാസാൻ ഓരോ പ്രാവശ്യവും സിനിമക്ക് ഒരുപാട് പേരെ സംഭാവന ചെയ്തിട്ടുണ്ട്.. ഈവട്ടം ഒരു മികച്ച സംവിധായനെ നമുക്ക് തന്നു... പടം ഗംഭീരമാണ് എന്നുള്ളതിൽ യാതൊരു തർക്കവുമില്ല.. അതിനു കാരണം.. ഞാൻ സീറ്റിലേക്ക് കയറുമ്പോൾ ആദ്യം പറഞ്ഞ ആ വെള്ള കഥറു കാരൻ ചേട്ടൻ .. കണ്ണു തുടക്കുന്നത് കണ്ടു .. ആ ഇരുണ്ട വെളിച്ചതിൽ ഞാനൊന്നു നോക്കിയപ്പോൾ ആ കലങ്ങിയ കണ്ണുമായി എന്നയും നോക്കിയൊരു ചെറു പുഞ്ചരി.. പിന്നീടെനിക്കു തോന്നു ..പോൾ എന്ന കഥാപാത്രം പോലെ നല്ലൊരു അച്ഛനായിരിക്കും അദ്ദേഹം എന്ന് ... ഏതൊരു പ്രേക്ഷകിനിലേക്കും ഇറങ്ങി ചെല്ലുന്ന .. ഒരു മികച്ച പടം.. ! അന്ന ബെൻ എന്ന നടിയെ തേടി വെരാനിരിക്കുന്ന വേഷങ്ങൾ മികച്ചതായിരിക്കും.. അതിനു വേണ്ടതെല്ലാം അവർ ഇതിൽ നൽകിയിട്ടുണ്ട്.. പടത്തിനെപറ്റി കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.. പോയി കാണുക.. പടം കണ്ട ശേഷം ഇറങ്ങിയപ്പോൾ പുറകിൽ വന്ന രണ്ടു പേർ പറയുന്ന കേട്ടു .. സ്റ്റാർ വാല്യൂ ഇല്ല.. പക്ഷെ പടം കിടവാന്നു.. എന്നാൽ ഞാൻ അടിവരയിട്ടു പറയാം.. കേന്ദ്ര കഥാപാത്രമായി വന്ന അന്ന ബെൻ .. നിങ്ങൾ ഒരു തിളക്കമുള്ള നക്ഷത്രമാണ്... ഇനിയും അതു പ്രകാശം കൂടികൊണ്ടേ ഇരിക്കും.. കൂടുതലൊന്നും പറയുന്നില്ല.. ഈ കുഞ്ഞു പടം എല്ലാവരും പോയി കണ്ടോളു ധൈര്യമായി.. ഇന്ന് ഒഴിഞ്ഞു കിടന്ന സീറ്റുകൾ എല്ലാം നിറഞ്ഞു കവിയട്ടെ.. നല്ല പടങ്ങൾ ഏറ്റെടുക്കുന്ന പ്രേക്ഷകർ ഇന്ന് നമ്മുടെ കൂടെയുണ്ട്... ഒപ്പം ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഓർമിപ്പിച്ചുകൊണ്ടു.. നിർത്തട്ടെ.. ആശാസകൾ ടീം
    സ്വന്തം വിപിൻ പുത്തൂർ

    Vineeth Sreenivasan Mathukutty Xavier Aju Varghese ❤️
     
  3. Udayipan

    Udayipan Debutant

    Joined:
    Nov 14, 2019
    Messages:
    10
    Likes Received:
    1
    Liked:
    3
    Trophy Points:
    0
    Location:
    Kochin
    FB THALLU ALATHE AARELUM KANDARNO
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
     
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20191116_120112.jpg
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20191116_120136.jpg
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG_20191116_120312.jpg
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
     

Share This Page