*പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ഇര്*ഷാദ് പരാരി * ലൂസിഫറില്* സഹസംവിധായകനായി പ്രവര്*ത്തിച്ചിട്ടുള്ളയാളാണ് ഇര്*ഷാദ് പരാരി. ഇര്*ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കും. സംവിധായകന്* തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസമുണ്ടാകുമെന്നാണ് സൂചന. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്*സിന്* പരാരിയുടെ സഹോദരനാണ് ഇര്*ഷാദ് പരാരി. നേരത്തെ പൃഥ്വിരാജ്, ഇര്*ഷാദ് പരാരി, മുഹ്*സിന്* പരാരി, സക്കരിയ എന്നിവര്* ഒരുമിച്ചുള്ള ഒരു സെല്*ഫി സക്കരിയ പോസ്റ്റ് ചെയ്തിരുന്നു. തുടര്*ന്ന് മുഹ്*സിന്*-സക്കരിയ ടീമിന്റെ പുതിയ ചിത്രത്തില്* പൃഥ്വിരാജ് നായകനാകുന്നുവെന്നായിരുന്നു വാര്*ത്തകള്* പ്രചരിച്ചിരുന്നത്. എന്നാല്* ഇത് ഇര്*ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണെന്നാണ് റിപ്പോര്*ട്ടുകള്*. പൃഥ്വിരാജുമായുള്ള സെല്*ഫിയെക്കുറിച്ച് ചോദിച്ചപ്പോള്* 'ഇക്കാന്റെ പടം' എന്ന് മുഹ്*സിനും ഇന്*സ്റ്റയില്* കമന്റ് ചെയ്തിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്* സഹസംവിധായകനായി പ്രവര്*ത്തിച്ചിട്ടുള്ളയാളാണ് ഇര്*ഷാദ് പരാരി.