തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലംകാറ്റ് സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ (തൂമഞ്ഞിന്‍) പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍ ആരാമപ്പന്തലില്‍ വീണുപോയെന്നോ മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു പനിനീര്‍മണം തൂവുമെന്‍ തിങ്കളേ (തൂമഞ്ഞിന്‍) കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍ തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍ എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ (തൂമഞ്ഞിന്‍) johnson mash
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം പിന്നെ ഞാന്‍ നിന്‍ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (2) പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍ നിലാവേ മാരിവില്‍ തൂവല്‍ തേന്‍ പിറാവേ പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്‍ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍ നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ (2) (പൊന്നും പൂവും)
സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നേതോ ഋതുഭാവങ്ങള്‍ നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം (സ്വര്‍ഗ്ഗങ്ങള്‍) ദൂരം ദൂതിനുപോയി കാനനമൈനേകൂട്ടിനു നീയോ [2] ഓണവില്ലിന്നു മീട്ടാന്‍ മീനത്തുമ്പീ നീ വാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വര്‍ഗ്ഗങ്ങള്‍ ) വീണാമോഹനരാഗം ജീവിതനാദം നീയെന്‍ താളം [2] കാണും കണ്ണിനൊരോളം തേനായ് തീരുമൊരീണം നിന്‍ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂന്തളിരായ് (സ്വര്‍ഗ്ഗങ്ങള്‍ ) maalootty... johnson master !