1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review NAYATTU -Short Review- @ N A N D

Discussion in 'MTownHub' started by Anand Jay Kay, Apr 13, 2021.

  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    എന്റെ ജീവിതത്തിൽ ഞാൻ കണ്ട , അനുഭവിച്ച ഏറ്റവും തീഷ്ണമായ സിനിമ അനുഭവങ്ങളിൽ ഒന്നാണ് നായാട്ട്‌. ഗംഭീരം എന്ന ഒറ്റ വാക്കിൽ പറയാം. സിനിമ എന്ന ക്രഫ്റ്റിൽ ഒട്ടും പോലും കോമ്പ്രോമിസ് ചെയ്യാതെ എടുത്തതിനു മാർട്ടിൻ കയ്യടി അർഹിക്കുന്നു. കുഞ്ചാക്കോ ബോബന്റെ ക്യാരീരിലെ ഏറ്റവും മികച്ച ചിത്രം, ഏറ്റവും മികച്ച പ്രകടനം ആണ് നായാട്ടിലേത്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തോട് റെസ്‌പെക്ട് തോന്നിയത് നായാട്ടു കണ്ടപ്പോൾ ആണ്. അതിനു മുൻപ് ഒരു ഓക്കെ ആക്ടർ, ചോക്ലേറ്റ് ബോയ് ഇമേജിനപ്പുറം പോകുന്നിലർന്നു. നായാട്ടിൽ നടൻ എന്ന നിലയിൽ ചാക്കോച്ചന്റെ എഫൊർട് പ്രകടം ആണ്. അത് ശരീരഭാഷയിൽ ആണേൽ പോലും. ജോജു, യശ്ശശരീരനായ അനിൽ നെടുമങ്ങാട് എന്നിവരുടെ പ്രകടനവും മികച്ചു നിന്നു.

    മികച്ച കാമറ, ബാക്ക്ഗ്രൂന്ദ് സ്കോർ എന്നിവ അഭിനന്ദനം അർഹിക്കുന്നു. സിനിമ കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു മാനസികാവസ്ഥ ആയി പോയി. ക്ലൈമാക്സ് തന്നെയാണ് നായാട്ടിന്റെ ഏറ്റവും വല്യ പോസിറ്റീവ്. എങ്ങനെ ഒരു സിസ്റ്റം വർക്ക് ചെയ്യുന്നു എന്നതിന്റെ നേർ ചിത്രം. കക്ഷി രാക്ഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം എന്നതും കൃത്യമായി കൺവേയ് ചെയ്യുന്നുണ്ട് സംവിധയകാൻ.

    അത്തരക്കാരെ അരാഷ്ട്രീയവാദി, എതിർ രാഷ്ട്രീയത്തിന്റെ മേലങ്കി അണിഞ്ഞവൻ എന്ന ചാപ്പകുത്തലിനുഉള്ള മറുപടി ആണ് നായാട്ടു. ദളിത് പരിസരത്തിൽ നിന്നാണ് നായാട്ടു കഥ പറയുന്നത്. ദളിതർ ദളിതരെ എങ്ങനെ രാഷ്രീയക്കാരുടെ സഹായത്തോടെ ചൂഷണം ചെയ്യുന്നു എന്നും പറയുന്നുണ്ട് നായാട്ടു. ഈ തരത്തിൽ കൃത്യമായ രാഷ്ട്രീയം സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ജാതിയുടെയുമ് മതത്തിൻറേം പേരിലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ പ്രഹരം.

    മനോഹരം, ഈ നായാട്ട് !
     

Share This Page