1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

NFFK - 9th National Film Festival of Kerala - March 18 to 21 | Kodungallur

Discussion in 'MTownHub' started by Mark Twain, Mar 16, 2017.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ഹോളിവുഡിന്റെ സാങ്കേതിക മികവും ഇറാനി സിനിമകളുടെ അവതരണവും ആശയങ്ങളുമെല്ലാം നമുക്ക് സ്വപ്നം കാണുന്നതിനും മുകളിലാണ്. മലയാള സിനിമ മത്സരിക്കുന്നത് ബോളിവുഡിനോടോ, പരീക്ഷണങ്ങളുടെ ഈറ്റില്ലമായ തമിഴ് സിനിമകളോടോ അല്ല, എന്തിനു വളർന്നു വരുന്ന ' മറാത്തി ' സിനിമകളോട് പോലുമല്ലെന്ന് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞതിന്റെ പൊരുൾ ഇന്നാണ് പിടി കിട്ടിയത്.ജീവിതത്തിൽ ആദ്യമായി ഒരു മറാത്തി സിനിമ കണ്ടു. "സൈറാത്ത്"
    മനുഷ്യന്റെ ഇടുങ്ങിയ ചിന്താഗതികളിൽ നിന്നുയർന്നു വരുന്ന ജാതി-മത വേർതിരിവിന്റെയും, ദുരഭിമാനക്കൊലയുടെയും തീവ്രത വരച്ചു കാട്ടിയ ചിത്രം മനോഹരമായ പ്രണയാവിഷ്കാരം കൂടിയാണ് !!! ചുവന്ന കാല്പാടുകളിലാവസാനിക്കുന്ന ക്ലൈമാക്സ് കണ്ടപ്പോൾ ഹൃദയത്തിൽ ഒരു കൊളുത്തിട്ട് വലിക്കുന്ന പോലെ...

    തീയേറ്ററിൽ തന്നെ ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം !!

    Thanks to #NFFK #kodungallur #carnivalcinemas
    Sairat+%28%E0%A4%B8%E0%A5%88%E0%A4%B0%E0%A4%BE%E0%A4%9F%29+Akash+Thosar+Film+Poster.jpg
     
    nryn and Mayavi 369 like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    അരുവി

    പടത്തിന്റെ വൺലൈൻ കേട്ടപ്പോൾ വലിയ പ്രതീക്ഷ ഇല്ലായിരുന്നു.. ഒരു ഡോക്യുമെന്ററി തലത്തിലാകുമോ എന്ന സംശയവും ഉണ്ടായിരുന്നു!!

    അരുവി എന്ന കുട്ടിയിലൂടെ സിനിമ തുടങ്ങുന്നു.. നിഷ്കളങ്കമായ ബാല്യ കാലവും, കുസൃതി നിറഞ്ഞ കൗമാരകാലവും രസകരമായി കടന്നു പോയി. പിന്നീട് ജീവിതത്തിൽ അപ്രത്ീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളും അതിനെ നേരിടുന്ന വഴിയുമാണ് ചിത്രം.

    അരുൺ പ്രഭുവിന്റെ ആദ്യ സിനിമയാണ് അരുവി. അപ്രതീക്ഷിത സംഭവവികാസങ്ങൾക്കൊടുവിൽ കഥാഗതി ആകെ മാറി മറിയുന്നു. പിന്നെ കാണുന്നത് പ്രാന്ത് പിടിച്ച എഴുത്തുകാരനെയാണ്. നമ്മുടെ സമൂഹം വേദനയോടെയും നിസ്സഹായതയോടെയും പലപ്പോഴും പേടിയോടെയും നോക്കികാണുന്ന ഒരു കാര്യം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അല്പം ഫാന്റസി കലർത്തി അസാധ്യമായ രീതിയിൽ കഥ പറയ്യുന്നുണ്ട് സംവിധായകനിവിടെ.

    പല കാര്യങ്ങളിലും അരുവി വിത്യസ്തമാകുന്നുണ്ട്. പശ്ചാത്തല സംഗീതം ഉപയോഗിച്ചിരിക്കുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് ഇത്തരം കനമുള്ളൊരു വിഷയത്തെ അരുവി നേരിടുന്ന വഴികളാണ്.. എങ്കിൽ പോലും അതിന്റെ തീവ്രത പൂർണമായി പ്രേക്ഷകമനസുകളിലേക്കെത്തിക്കാൻ അരുൺ പ്രഭുവിനായിട്ടുണ്ട്.
    nffk യിൽ ഏറ്റവും വലിയ കയ്യടി നേടിയ ചിത്രം. തീയേറ്റർ റിലീസ് ആയിട്ടില്ലെന്ന് തോന്നുന്നു അതിന്റെ കാരണം അറിയില്ല. തീർച്ചയായും ആസ്വദിക്കേണ്ട അനുഭവം

    @Brother
    @nryn
     

Share This Page