1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Ore Mukham My Review !!!

Discussion in 'MTownHub' started by Adhipan, Dec 3, 2016.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    ഒരേ മുഖം
    1st show
    From kondotty kalpaka
    Status 60%

    ആദ്യം തന്നെ പറയട്ടെ... ഒരു വലിച്ചു കീറൽ ഉദ്ദേശിക്കുന്നില്ല...ഒരു സാധാ പ്രേക്ഷകനായി മാത്രം സിനിമയെ വിലയിരുത്തുന്നു....ദീപു, സന്ദീപ് രണ്ടു നവാഗത എഴുത്തുകാർക്കൊപ്പം സജിത്ത് ജഗന്നാഥൻ എന്ന പുതുമുഖ സംവിധായകൻ ...ധ്യാൻ ശ്രീനിവാസൻ അജു വര്ഗീസ് അർജുൻ നന്ദകുമാർ ദീപക് രഞ്ജി പണിക്കർ മണിയൻപിള്ള രാജു സ്നേഹ പ്രയാഗാ മാർട്ടിൻ ഗായത്രി സുരേഷ് എന്നിവരെയൊക്കെ വെച്ച അണിയിച്ചൊരുക്കിയ സിനിമയാണ് ഒരേ മുഖം....
    ലൈസൻസ് പ്രശ്നം കാരണം ഇന്ന് ഷോ ഉണ്ടാകും, ഉണ്ടാകില്ല എന്നുള്ള അഭ്യൂഹങ്ങളെയൊക്കെ തകർത്തു കൊണ്ട് 6.30 ക്ക് തന്നെ സിനിമ തുടങ്ങി...ശരിക്കും മനസ്സിൽ ഉദ്ദേശിച്ചതിനെയൊക്കെ മാറ്റി നിർത്താൻ തോന്നിച്ചൊരു തുടക്കം....ഒരു കൊലപാതകത്തിലൂടെ ആണ് സിനിമയുടെ തുടക്കം അത് ചെന്നെത്തുന്നത് സക്കറിയ പോത്തനിലേക്കും...ആ കൊലപാതകത്തിന് വർഷങ്ങൾക്ക് മുൻപ് നടന്ന രണ്ടു കൊലപാതകങ്ങളുമായി ഒരു ബന്ധം ഉണ്ടെന്നും...അവിടെ നിന്ന് തന്നെ തുടങ്ങിയാലെ ഇതിനെല്ലാം ഉത്തരം ലഭിക്കൂ എന്നും പറഞ്ഞുള്ള jewel mary അവതരിപ്പിക്കുന്ന ജേർണാലിസ്റ്റിന്റെ കഥാപാത്രം നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്...ധ്യാൻ ശ്രീനിവാസൻ ആണ് സക്കറിയ പോത്തൻ എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്...തന്നാലാവും വിധം ധ്യാൻ സക്കറിയയെ മനോഹരമാക്കിയിട്ടുണ്ട്....പിന്നെ എടുത്ത് പറയേണ്ടത് പ്രധാനമായും അജു വര്ഗീസിന്റെ ദാസിനെയാണ്....ഗംഭീരം എന്ന ഒറ്റ വാക്കിൽ പറയാതെ വയ്യ അതിനെ.....പ്രേക്ഷകനെ ചിരിപ്പിക്കുന്നതിൽ അജു വലിയൊരളവളിൽ വിജയം കണ്ടിരിക്കുന്നു ഈ ചിത്രത്തിൽ.....അജുവിനൊപ്പം തന്നെ നോബിയും തകർത്തിട്ടുണ്ട് ചിത്രത്തിൽ...
    കന്നി സംവിധായകൻ എന്ന നിലയിൽ സാമാന്യം നല്ല രീതിയിൽ തന്നെ സജിത്ത് ഈ ചിത്രം ചെയ്തിട്ടുണ്ട്.....സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവും ഗംഭീരം...പശ്ചാത്തലത്തിനോടിണങ്ങുന്ന ഈണങ്ങൾ ഒരുക്കുന്നതിൽ ബിജിബാൽ വീണ്ടും വിജയിച്ചിരിക്കുന്നു....
    Overall എല്ലാം നന്നായെങ്കിലും ഒരു പ്രേക്ഷകന് എന്ന രീതിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞോട്ടെ....സിനിമ എന്നത് പ്രേക്ഷകന്റെ സഹന ശക്തി അളക്കാനുള്ള അളവ് കോൽ ആയി കണക്കാക്കരുത്....എത്ര മനോഹരമായ scene ആയാലും സിറ്റുവേഷൻ ആയാലും അത് അവതരിപ്പിക്കുന്ന ആൾ പ്രേക്ഷകന് irritation ഉണ്ടാക്കുന്ന രീതിയിൽ ആണ് അത് present ചെയ്യുന്നത് എങ്കിൽ അത് കാഴ്ചക്കാരന് ആരോജകമാവുകയെ ഉള്ളൂ.....ഗായത്രി സുരേഷ് ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു എന്ന് തുറന്നു പറയാതെ വയ്യ....അത് ഒരു പ്രാധാന്യം നിറഞ്ഞ കഥാ പാത്രം കൂടി ആകുമ്പോൾ ആ അവസ്ഥയെ പറ്റി ഊഹിക്കാവുന്നതെ ഉള്ളൂ....
    past nd presnt.. കഥാപാത്രങ്ങളെ കാലത്തിനനുസരിച് മാറ്റി ചെയ്ത പരീക്ഷണം പ്രേക്ഷകർക്ക് എത്ര മാത്രം രസിക്കുമെന്നു കണ്ടറിയണം...ഒരു ത്രില്ലർ മൂവി കൂടി ആകുമ്പോൾ അത് പ്രേക്ഷകരെ കൂടുതൽ കോൺഫ്യൂസ്ഡ് ആക്കിയ പോലെ ആണ് തോന്നിയത്......മാറിയ കാലത്ത് ആരാ എന്താ എന്ന് മനസ്സിലാകാത്ത അവസ്ഥ...
    വളരെ രസകരമായി കൊണ്ട് വന്ന സസ്പെന്സും കാര്യങ്ങളും ആ പ്രതീക്ഷക്കനുസരിച്ചു അവസാനിപ്പിക്കാൻ കഴിയാതെ പോയി...അത് കൂടി നന്നായിരുന്നെങ്കിൽ അഭിമാനിക്കാവുന്ന ഒരു വിജയം സ്വന്തമാക്കാൻ സാധിച്ചേനെ സജിത്ത് ജഗന്നാഥൻ നിങ്ങൾക്ക്.......എന്തായാലും കാത്തിരിക്കാം ....വിധി എന്തായാലും പ്രേക്ഷകരുടേതല്ലേ....ഒരു പക്ഷെ തുടങ്ങാനായില്ലെങ്കിലും ഈ വെള്ളിയാഴ്ച അവസാനിച്ചത് നിങ്ങളുടെ സിനിമയോടെ അല്ലെ....അതൊരു പുതിയ തുടക്കമാകുമോ എന്ന് നോക്കാം....
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Bhai!
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha
     
  4. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    thanks macha :)
    oru half baked avastha alle
     
  5. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks macha
     
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks Adhipan :Thnku:
     
  8. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks Adhipan
     

Share This Page