1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Oremugham - one time watch thriller

Discussion in 'MTownHub' started by sheru, Dec 2, 2016.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Oremugham - one time watch thriller

    ശരാശരിയില്‍ ഒതുങ്ങിയ ടീസറിന് ശേഷം വന്ന അടിപ്പന്‍ ട്രെയിലര്‍ , അതായിരുന്നു നവാഗതനായ സജിത്ത് സംവിധാനം ചെയ്യുന്ന ഒരേമുഖം എല്ലാവരിലും ഉണ്ടാക്കിയ പ്രതീക്ഷകള്‍ .. വലിയ സൂപ്പര്‍ താരമൂല്യങ്ങള്‍ ഒന്നുമില്ലാതെ ഇരുന്നിട്ടും മിക്ക തിയേറ്ററിലും രാവിലെ മുതലേ ഉള്ള തിരക്കിനും ,അത് തന്നെ ആകും കാരണം

    വളരെ ത്രില്ലിംഗ് ആയി പടം തുടങ്ങി , തമാശകളും ഹീറോയിസം ഒക്കെ ആയി പഴയ കലാലയ ജീവിതവും ഇപ്പോഴത്തെ കേസ് അനേഷണവും ഇടകലര്‍ത്തി ആകാംഷ നിലനിറുത്തിയ ആദ്യ പകുതി .. ചുരുളുകള്‍ അഴിച്ചു രണ്ടാം പകുതി.. ചെറിയ ട്വിസ്റ്റില്‍ ക്ലൈമാക്സ്‌

    സിനിമയുടെ ഏറ്റവും വലിയ പ്ലസ്‌ .. കഥ പറഞ്ഞ രീതി ആണ്.. പഴയകാലത്തിലേക്ക് പോകുന്ന ഓരോ സീനിലും അതാതു സീനില്‍ വന്നവര്‍ വഴി അവരുടെ ഭാഗങ്ങള്‍ പറഞ്ഞാണ് പോയിരിക്കുന്നത് .. അത് കൊണ്ട് തന്നെ പഴയ കാലം to present വളരെ ആകാംഷയില്‍ തന്നെ നീങ്ങും ..നന്നായി ആ ഭാഗങ്ങള്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ട് ..

    സാബു മോഹന്‍റെ കലാസംവിധാനം എടുത്തു പറയേണ്ടവയില്‍ ഒന്നാണ്...പഴയകാലം ഒക്കെ ഭംഗി ആക്കാന്‍ കഴിഞ്ഞു ...ദ്രിശ്യങ്ങളളും , പശ്ചാത്തലവും നന്നായി ,ഇടക്ക് ശകലം കല്ലുകടികള്‍ ഉണ്ടെങ്കിലും മൊത്തത്തില്‍ ഒരു ത്രില്ലെര്‍ സ്വഭാവം നിലനിറുത്താന്‍ സംവിധായകന് കഴിഞ്ഞു

    പ്രകടനങ്ങള്‍ :
    ധ്യാന്‍ - സക്രിയ പോത്തന്‍ ആണ് സിനിമയുടെ ക്യാമറക്ക് മുന്നിലെ നട്ടെല്ല് , അദ്ദേഹത്തിന്റെ സ്ക്രീന്‍ പ്രസന്‍സ് ഒക്കെ വളരെ നന്നായി എന്നാല്‍ ഡയലോഗ് ഡെലിവറിയില്‍ ഗാമ്ഭീര്യം കുറവായിരുന്നു
    ചെമ്പന്‍ -വലിയ റോള്‍ അല്ലെങ്കില്‍ കൂടി ഒരേമുഖത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച പ്രകടനം ചെമ്പന്‍ ചെയ്ത അനേഷണ ഉദ്യോഗസ്ഥന്‍ ആണ്
    അജു - തമാശകള്‍ കൊണ്ട് വരാന്‍ ഉള്ള കഥാപാത്രം
    പ്രയാഗ , ഗായത്രി - ആ പഴയകാലത്തെ സുന്ദരിമാര്‍
    ദീപക് , അര്‍ജുന്‍ , ജുവല്‍ , രഞ്ചി , മണിയന്‍ പിള്ള , ദേവി അജിത്‌ , നോബി , പ്രദീപ്‌ കോട്ടയം , ശ്രീജിത്ത്‌ തുടങ്ങി എല്ലാവരും അവരുടെ ഭാഗം നന്നാക്കി

    പോരായ്മ ആയി തോന്നിയത് , ത്രില്ലര്‍ സ്വഭാവം ഉള്ള സിനിമയില്‍ സീനില്‍ കലാലയ കാലഘട്ടത്തില്‍ , വന്നു പോകുന്ന തമാശകള്‍ അല്ലാതെ പലപ്പോഴും കോമഡി ഇടാന്‍ വേണ്ടി ഇട്ട സന്ദര്‍ഭങ്ങള്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു , മാത്രമല്ല ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉള്ള വളരെ ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍.. അതും കുറയ്ക്കാമായിരുന്നു

    നികൂടത അഴിക്കുന്ന..പടത്തിന്റെ മൊത്തം സോള്‍ ഇരിക്കുന്ന ആ ക്ലൈമാക്സ്‌ കുറേ കൂടി സ്ട്രോങ്ങ്‌ ആയിരുന്നെങ്കില്‍ മികച്ച ഒരു ത്രില്ലര്‍ ആക്കാമായിരുന്നു .. ഇതില്‍ ക്ലൈമാക്സില്‍ ഒരു സ്ഥിരം cliche ട്വിസ്റ്റും ഉണ്ട്..എന്നാല്‍ വേറിട്ട ഒരു suspense factor ഉം ഉണ്ട് .. അതെങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിലായിരിക്കും പടത്തിന്റെ ഭാവിയും .. ക്ലൈമാക്സ്‌ കഴിഞ്ഞു തിരിച്ചു ആലോചിക്കുമ്പോള്‍ കുറെ സംശയങ്ങള്‍ ബാക്കി ഉണ്ട് ...അത് വരെ നമ്മളെ കാണിച്ചത്‌ പലതും കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നോ എന്നാ പ്രതീതി ആണ് പടം കഴിഞ്ഞു ഒന്ന് ആലോചിക്കുമ്പോള്‍

    verdict : 3/5
    Go without much expectations , movie may not let u down

    nb : ഒരു suspense സിനിമയെ കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ , വായിക്കുന്ന ആള്‍ പിന്നെ പടം കണ്ടാല്‍ ആസ്വാദനം നഷ്ട്ടപ്പെടാതെ ഇരിക്കാന്‍ എനിക്ക് തോന്നിയ പോരായ്മകള്‍ ഉള്ള്പ്പെടെ പല കാര്യങ്ങളും ഉള്ള്പ്പെടുത്താന്‍ കഴിയില്ല , അത് കൊണ്ട് തന്നെ ഒരു പൂര്‍ണമില്ലായ്മ ഉറപ്പായും ഉണ്ടാകും .. ക്ഷമിക്കുക
     
    Last edited: Dec 3, 2016
    TWIST, Don Mathew, Spunky and 10 others like this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Thanks sheru :)

    Sent from my ONEPLUS A3003 using Tapatalk
     
    sheru likes this.
  3. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks sheru Bhai.. First on net review thanne aanallo .. Vere engum kandilla


    Sent from my iPhone using Forum Reelz mobile app
     
    sheru likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx sheru macha..
     
    sheru likes this.
  5. ADITHYAN

    ADITHYAN Fresh Face

    Joined:
    Dec 23, 2015
    Messages:
    172
    Likes Received:
    63
    Liked:
    110
    Trophy Points:
    3
    Location:
    kilimanoor/banglore
    താങ്ക്സ് ഭായ്

    Sent from my A11w using Tapatalk
     
    sheru likes this.
  6. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    sheru likes this.
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thanks machaa
     
    sheru likes this.
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Sheru!
     
    sheru likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Macha
     
    sheru likes this.
  10. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    njanum mottham onnu nokki evidem onnum kandillayiorunnu :)
    enikku padam athra pidichilla.. aadya dhivsa review aayathu kondu oru vidham oppichu ezhuthy enne ullu
     

Share This Page