1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Paavada -FDFS ✦✦ National Star ✦✦

Discussion in 'MTownHub' started by National Star, Jan 15, 2016.

  1. National Star

    National Star Debutant

    Joined:
    Dec 5, 2015
    Messages:
    37
    Likes Received:
    256
    Liked:
    0
    Trophy Points:
    3
    ണിയന്‍പിള്ള രാജു നിര്‍മ്മിച്ച് പൃഥ്വിരാജ് നായകനായി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത സിനിമയാണു പാവാട. 1983, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരകഥയൊരുക്കിയ ബിപിന്‍ ചന്ദ്രന്‍ ആണു പാവാടയുടെ രചയിതാവ്. അനൂപ് മേനോന്‍, മിയ , മണിയന്‍ പിള്ള രാജു എന്നിവരാണു സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

    കഥ

    പാമ്പ് ജോയ്.. ! റബര്‍ വെട്ട്, പ്ലബിംഗ്, ഡ്രൈവിംഗ് , എന്നു വേണ്ട എല്ലാ വിധ പണികളും ചെയ്യും പക്ഷെ ഫുള്‍ ടൈം വെള്ളമടിയായത് കൊണ്ട് ഒന്നിലുമങ്ങ് ക്ലച്ച് പിടിക്കുന്നില്ല. വെള്ളമടിക്ക് കൂട്ടിനായ് ആത്മാര്‍ഥ സുഹൃത്ത് വിളക്കൂതി രാജനുമുണ്ട്. അങ്ങനെ ഇരിക്കെ ജോയിക്ക് നഴ്സായ സെലിന്‍ മോളോട് പ്രേമം തോന്നുന്നു. അവരങ്ങനെ പ്രേമിച്ച് അവസാനം കല്യാണം കഴിക്കുന്നു. കല്യാണ ദിവസമാണു ജോയ് അസ്സലു പാമ്പാണെന്ന കാര്യം സെലിന്‍ അറിയുന്നത്. ജോയിയെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ സെലിന്‍ ജോയിയോടൊപ്പം കഴിയുന്നു.



    പക്ഷെ കര്‍ത്താവിനോട് സെലിന്‍ പരിഭവം പറയുന്നത് പുറത്ത് നിന്ന് കേട്ട ജോയി അതൊരു ജാരനാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ സത്യം തിരിച്ചറിയുമ്പോള്‍ ചമ്മലോടെ ജോയ് അത് സമ്മതിക്കുന്നു. തന്നെ സംശയിച്ച ദേഷ്യത്തില്‍ സെലിന്‍ മീന്‍ കറി വെച്ച ചട്ടി കൊണ്ട് ജോയുടെ തലയ്ക്ക് അടിച്ച് വീട് വിട്ട് പോകുന്നു. തന്റെ കുടിയാണു എല്ലാത്തിനും പ്രശ്നം എന്ന് മനസിലാക്കിയ ജോയ് കുടി നിര്‍ത്താന്‍ തിരുമാനമെടുക്കുന്നു. അതിനായി ഒരു ഡീ അഡിക്ഷന്‍ സെന്ററില്‍ പോകുന്നു. അതേ സമയം മുഴു കുടിനായ ഒരാള്‍ കൂടി അവിടെ എത്തുന്നു. ജോയ് അയാളെ പരിചയപ്പെടുന്നതോടെ ജോയുടെ ജീവിതം മാറി മറിയുകയാണ്. അയാള്‍ പ്രൊഫസര്‍ ബാബു ജോസഫ് അഥവാ പാവാട ബാബു..!!!!!!!

    വിശകലനം.

    ഇന്ന് മലയാളത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന നടനാണു പൃഥ്വിരാജ്. വിജയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കി കൊണ്ടിരിക്കുന്നതിനിടയിലാണു പാവാട എന്ന സിനിമ അനൗണ്‍സ് ചെയ്തത്. ഇത് പക്ഷെ ഒരുപാട് പേരുടെ നെറ്റി ചുളിപ്പിച്ചു. കാര്യം മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന പടമാണെങ്കിലും സംവിധാനം ചെയ്തിരിക്കുന്നത് മാര്‍ത്താണ്ഡനാണ്. അഛാ ദിന്‍ കണ്ടതിന്റെ ഞെട്ടല്‍ മമ്മൂട്ടി ആരാധകര്‍ക്ക് ഇനിയും
    വിട്ടുമാറിയിട്ടില്ല. പക്ഷെ അറിഞ്ഞു കൊണ്ട് പൃഥ്വിരാജ് അത്തരമൊരു റിസ്ക് എടുക്കില്ല എന്ന വിശ്വാസത്തില്‍ പടം കാണാന്‍ കയറി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പാവാട ഒരു നല്ല സിനിമയാണ്. കോമഡിയും സെന്റിമെന്റ്സും, മെലോഡ്രാമയും എല്ലാം ചേര്‍ന്ന ഒരു സിനിമ. അഛാ ദിന്‍ ചെയ്ത മാര്‍ത്തണ്ഡന്‍ എന്ന ദുഷ്പേര്‍ ഇതോടെ മാറി കിട്ടും. ആദ്യ പകുതി മികച്ച കോമഡികളുമായി മുന്നേറി രണ്ടാം പകുതിയില്‍ സിനിമ സീരിയസ് തലത്തിലേക്ക് മാറിയപ്പോഴും കഥയുടെ

    രസചരട് പൊട്ടാതെ സൂക്ഷിച്ച ബിപിന്‍ ചന്ദ്രന്‍ അഭിനന്ദനമര്‍ഹിക്കുന്നു. പാവാട എന്ന ടൈറ്റിലില്‍ ഒളിഞ്ഞിരിക്കുന്ന സസ്പെന്‍സ് പുറത്ത് വിടാതെ സൂക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത് സിനിമയെ കുറിച്ച് മുന്‍ ധാരണകള്‍ ഇല്ലാതെ കാണാന്‍ പ്രേക്ഷകരെ സഹായിക്കും. നായകനായ പാമ്പ് ജോയ് ആയി പൃഥ്വിരാജ് തിളങ്ങി. ഇനി ആരും പൃഥ്വിരാജിനു കോമഡി ചെയ്യാന്‍ അറിയില്ല സെന്റിമെന്റ്സ് ചെയ്യാന്‍ അറിയില്ല എന്നൊന്നും പഴി പറയില്ല. അത്രമാത്രം കഥാപാത്രത്തോട് ഇഴകി ചേര്‍ന്ന അഭിനയം പൃഥ്വി പാവാടയില്‍ കാഴ്ച്ച വെച്ചു. നായികയായെത്തിയ മിയക്ക് കാര്യമായ റോളിലെങ്കിലും ഉള്ളത് ഓണം പോലെയാക്കിയിട്ടുണ്ട്. അനൂപ് മേനോന്‍, മണിയന്‍ പിള്ള രാജു, ഷാജോണ്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. പ്രേമത്തിലെ ഗിരിരാജന്‍ കോഴി തന്റെ സാന്നിധ്യം നല്ല രീതിയില്‍ അറിയിച്ചിട്ടുണ്ട്. ഗാനങ്ങള്‍ എല്ലാം ബോറടിപ്പിക്കാത്തവ ആയിരുന്നു. അങ്ങനെ ചുരുക്കി പറഞ്ഞാല്‍ 2016 ലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സിനിമ ജനിച്ചു. കാര്യം ഇങ്ങനെയൊക്കെ ആണേലും സിനിമയെ കുറിച്ച് റിലീസിനു മുന്‍പേ മണിയന്‍ പിള്ള രാജു പറഞ്ഞ അത്രയ്ക്കൊന്നുമില്ല സിനിമ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നാണല്ലോ..!!


    പ്രേക്ഷക പ്രതികരണം.

    സംവിധായകന്‍ മാര്‍ത്തണ്ഡന്‍ ആയത് കൊണ്ട് അഛാ ദിനിനേക്കാള്‍ മുകളില്‍ നില്ക്കുന്ന സിനിമയെങ്കിലും കിട്ടിയാല്‍ മതി എന്ന ആഗ്രഹമേ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നുള്ളു. പക്ഷെ പാവാട പ്രേക്ഷകരെ പ്രതീക്ഷിച്ചതിലും നന്നായി രസിപ്പിച്ചു.

    ബോക്സോഫീസ് സാധ്യത

    സൂപ്പര്‍ ഹിറ്റ്. പിന്നെ പൃഥ്വിയുടെ ഇപ്പോഴത്തെ ടൈം വെച്ച് ചിലപ്പോ അതുക്കും മേലെ.

    റേറ്റിംഗ് : 3/5

    അടിക്കുറിപ്പ്: മാര്‍ത്താണ്ഡനെ ഡമ്മി ഡയറക്ടറാക്കി പൃഥ്വിരാജ് ആയിരിക്കും പാവാട സംവിധാനം ചെയ്യുക എന്ന് പറഞ്ഞിരുന്നവര്‍ മലയാള സിനിമയിലെ ഏറ്റവും എക്സ്പിരിയന്‍സ്ഡ് ആയ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആയ മാര്‍ത്താണ്ഡനെ ശരിക്ക് അറിയാത്തവര്‍ ആയിരിക്കും. മാര്‍ത്താണ്ഡന്‍റെ അഛാ ദിന്‍ തുടങ്ങുന്നതേ ഉള്ളു..!!
     
    Spunky, Amar, Mayavi 369 and 6 others like this.
  2. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    kidu review as always...thanks macha..
     
  3. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :1st::Drum:
     
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Thanks Machaa...
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx NS.!Polichu..!:Giveup:
     
  6. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    Trophy Points:
    298
    മാര്‍ത്താണ്ഡനെ ഡമ്മി ഡയറക്ടറാക്കി പൃഥ്വിരാജ് ആയിരിക്കും പാവാട സംവിധാനം ചെയ്യുക എന്ന് പറഞ്ഞിരുന്നവര്‍ മലയാള സിനിമയിലെ ഏറ്റവും എക്സ്പിരിയന്‍സ്ഡ് ആയ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആയ മാര്‍ത്താണ്ഡനെ ശരിക്ക് അറിയാത്തവര്‍ ആയിരിക്കും. മാര്‍ത്താണ്ഡന്‍റെ അഛാ ദിന്‍ തുടങ്ങുന്നതേ ഉള്ളു..!! :Drum: :Drum:
    ith polichu
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks ns :Drum:
     
  8. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    thanks NS
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Macha
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thanks NS :Drum:
     

Share This Page