പതിനെട്ടാം പടി.... നഗരത്തിലെ രണ്ട് സ്‌കൂളുകൾ .അവിടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾ . അവർ ഉണ്ടാക്കുന്ന പ്രശ്ങ്ങളും അവരുടെ ഇടയിലുള്ള സൗഹൃദവും രാഷ്ട്രീയവുമൊക്കെയാണ് പതിനെട്ടാം പടിയിൽ പറഞ്ഞ് പോകുന്നത് . ആദ്യ പകുതിയിൽ എന്റർടൈൻമെന്റും രണ്ടാം പകുതിയിൽ ഒരൽപം മോട്ടിവേഷനും ആണ് സിനിമ നല്കുന്നത് . ബാല്യകാലത്തിലെ അനുഭവങ്ങളാണ് വ്യക്തികളെ നിർമ്മിക്കുന്നത് എന്നാണ് സിനിമ പറയാൻ ശ്രമിക്കുന്നത് . ഒരു ഘട്ടത്തിൽ ഈ വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാകുന്ന ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത് . മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് മാത്രമായിരുന്നു ഈ കഥാപാത്രത്തിന് പ്രധാനമായും ചൂഷണം ചെയ്യാൻ ഉണ്ടായിരുന്നത് . ക്യാമറയും പശ്ചാത്തല സംഗീതവും സംഘട്ടന രംഗങ്ങളും ശങ്കർ രാമകൃഷ്ണന്റെ സംവിധാനവും മികച്ചു നിന്നു . രണ്ടാം പകുതിയിലുള്ള ഇഴച്ചിലും സിനിമയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതും വലിയ ഇമ്പമില്ലാത്ത ഗാനങ്ങളും സിനിമയുടെ പോരായ്മകളായി കണക്കാക്കാം . ഈ സിനിമ ഒരു കൂട്ടം കൗമാരക്കാരുടെ കഥ പറയുന്ന സിനിമയാണ് . തരക്കേടില്ലാതെ കണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമ ....