1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Pathinettam Padi - My Review !!!

Discussion in 'MTownHub' started by Adhipan, Jul 7, 2019.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Watched Pathinettam Padi

    ആഘോഷത്തിന്റെ.... ആവേശത്തിന്റെ.... കൊടുമുടിയിൽ നിന്ന് പ്രചോദനത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് പോയൊരു മനോഹര ദൃശ്യാനുഭവം

    അഭിനയിക്കാൻ അറിയാത്ത ജീവിച്ചു കാണിക്കുന്ന കുറച്ചു യുവത്വങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് പതിനെട്ടാം പടിയെന്ന ചിത്രം. അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങൾ ഞെട്ടിച്ച മറ്റൊരു ദൃശ്യാനുഭവം.

    Shanker Ramakrishnanന്റെ രണ്ട് വർഷത്തിന് മുകളിലുള്ള കഷ്ടപ്പാട് വെറുതെയായില്ല.... ഒരുപാട് സമയമെടുത്ത് രചിച്ച മികച്ചത് എന്ന് പറയാൻ പറ്റില്ലെങ്കിലും മോശമല്ലാത്ത രചന തന്നെയാണ് പതിനെട്ടാം പടിയുടേത്.... ആ രചനയെ സമയമെടുത്ത് അതി ഗംഭീരമായി തന്നെ അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നു.... ഒന്നൂടെ വ്യക്തമാക്കിയാൽ രചനയുടെ പതിന്മടങ്ങ് മികച്ചു നിന്ന സംവിധാനം. Sudeep Elamon തന്റെ ക്യാമറ കൊണ്ട് കാണിച്ച മാജിക്ക് ചിത്രത്തിന് നൽകിയ ഭംഗി ചെറുതൊന്നുമല്ല.... അത്രയേറെ മികവ് ഉണ്ടായിരുന്നു ഛായാഗ്രഹണത്തിന്. തിരുവനന്തപുരത്തിന്റെ മനോഹാരിതയും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളെ അതിലേറെ മികവോടെ ഒപ്പിയെടുത്തും Sudeep തന്റെ ക്യാമറ കൊണ്ട് വിസ്മയം തീർത്തു. കൂടെ A.H. Kaashifന്റെ ഗംഭീര പശ്ചാത്തല സംഗീതവും മനോഹരമായ ഒന്ന് രണ്ട് ഗാനങ്ങളും Bhuvan Srinivasanന്റെ മികവേറിയ ചിത്രസംയോജനവും കൂടെ ചേർന്നപ്പോൾ പതിനെട്ടാം പടി ഏറെ തിളക്കമുള്ള ദൃശ്യാനുഭവമായി മാറി.

    ഇനി ചിത്രത്തിലെ സൂപ്പർ സ്റ്റാറുകളിലേക്ക്.... ചിത്രത്തിന്റെ നട്ടെല്ലുകളിലേക്ക്..... വരാം....

    ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം Ambi Neenasam അവതരിപ്പിച്ച ആറ്റുകാൽ സുരനെന്ന കഥാപാത്രത്തിന്റേതാണ്.... ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഈ ചെറുപ്പക്കാരൻ. സ്റ്റേജ് പെർഫോമൻസിന്റെ ഇടയ്ക്ക് ഉള്ള ചില ഭാവങ്ങൾ എല്ലാം അത്ഭുതപ്പെടുത്തി കളഞ്ഞു.... മലയാള സിനിമയ്ക്ക് ലഭിച്ച ഭാവി വാഗ്ദാനം.

    Akshay Radhakrishnanന്റെ അയ്യപ്പനാണ് പ്രിയപ്പെട്ട മറ്റൊരു കഥാപാത്രം.... സൂപ്പർ താരങ്ങളുടെ പല സിനിമകളും കാണുമ്പോൾ തോന്നിയിട്ടുള്ള ഒരു തരം ഫീൽ ആയിരുന്നു ഈ ചെറുപ്പക്കാരന്റെ ആക്ഷൻ സീനുകളും സംഭാഷണങ്ങളുമെല്ലാം കണ്ടപ്പോൾ തോന്നിയത്.... ശരിക്കും രോമാഞ്ചം. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു അക്ഷയ് എന്ന അഭിനേതാവിൽ നിന്ന്.

    Ashwin Menonന്റെ അശ്വിൻ വാസുദേവ് എന്ന കഥാപാത്രവും മികച്ചു നിന്നു.

    ജോയ് അബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി എത്തിയ Chandhunadh G ശരിക്കും ഒരു പുതുമുഖമാണോ എന്ന കാര്യത്തിൽ സംശയമുണ്ട് കാരണം അത്രയേറെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

    Jitin Puthancheryയുടെ ഗിരിയും Fahim Safarന്റെ കുഞ്ഞിക്കയുമാണ് പ്രിയപ്പെട്ട മറ്റു രണ്ട് കഥാപാത്രങ്ങൾ.... രണ്ടാളും ഏറെ ഭംഗിയോടെ തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. Fahimന്റെ ചില കൗണ്ടറുകൾ എല്ലാം ഒരുപാട് ആസ്വദിച്ചു ചിരിച്ചു എന്ന് വേണം പറയാൻ.... ജൂൺ എന്ന ചിത്രത്തിൽ അവസാനം കരയിപ്പിച്ചു കളഞ്ഞവൻ പതിനെട്ടാം പടിയിൽ ഒരുപാട് ചിരിപ്പിച്ചു. ശരിക്കും അനുഗ്രഹീതനായ ഒരു കലാകാരൻ. Jitin, Fahim രണ്ട് പേരും നല്ല കഴിവുള്ള കലാകാരന്മാരാണ് മലയാള സിനിമ അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കട്ടെ.

    Aswath Lalന്റെ അഭയനും Sumesh Moorന്റെ അമ്പോറ്റിയും Parvathy Prann ന്റെ കഥാപാത്രവും Arsha Baijuവിന്റെ ദേവിയും Wafa Khatheeja Rahmanന്റെ എയ്ഞ്ചലും പ്രകടനം കൊണ്ട് തിളങ്ങി നിന്നു.

    Ashish Shashidhar, Harini, Rohit Kumar Regmi, Sreechand Suresh, Nakul Thampi, Venkiteswara Iyer, Athira,Vijish Vishnu, Sandeep Sangeeth Sandeep Pradeep, Vishnu Vijayakumar, (പലരുടേയും പേരുകൾ അറിയില്ല )Etc തുടങ്ങിയവരും പുതുമുഖങ്ങളുടെ യാതൊരു പതർച്ചയുമില്ലാതെയാണ് തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയത്.

    ആനി എന്ന കഥാപാത്രമായി Ahaana Krishnaയുടെ മികച്ച പ്രകടനം തന്നെയായിരുന്നുചിത്രത്തിൽ.....

    സൂസൻ എന്ന കഥാപാത്രത്തെ തന്റെ സ്വസിദ്ധമായ സ്വഭാവികാഭിനയത്തിലൂടെ Maala Parvathi മികവുറ്റതാക്കി മാറ്റി. നീളം കുറവാണേലും തന്റെ വ്യക്തി മുദ്ര സൂസൻ എന്ന കഥാപാത്രത്തിൽ പാർവ്വതി ചേച്ചി വ്യക്തമായി പതിപ്പിച്ചിട്ടുണ്ട്.

    Biju Sopanam, Manoj K Jayan, Lalu Alex, Muthumani Somasundaran, Nandhu, Suraj Venjaramoodu, Raju Maniyanpillaraju, Priya Mani,Unni Mukundan, Arya - Actor,Rajeev Pillai, Etc തുടങ്ങിയ അഭിനേതാക്കളും ഓരോ സീനുകളിൽ ആണേൽപ്പോലും തങ്ങളുടെ വേഷങ്ങളിൽ മികച്ചു നിന്നു

    Prithviraj Sukumaran അശ്വിൻ വാസുദേവ് എന്ന കഥാപാത്രത്തെ അതി മനോഹരമാക്കി.... അദ്ദേഹത്തിന്റെ നരേഷൻ ചിത്രത്തിന് നൽകിയ ഊർജ്ജം വളരെ വലുതാണ്....

    ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി എത്തിയ മഹാനടൻ Mammootty തന്റെ വേഷം ഭംഗിയാക്കി.... അദ്ദേഹത്തിന്റെ പ്രെസൻസ് ചിത്രത്തെ മികച്ചൊരു അനുഭവമാക്കി മാറ്റിയതിൽ വലിയ പങ്ക് വഹിക്കുന്നു. ക്ലൈമാക്സ്‌ രംഗത്തിലെ ആ സ്റ്റൈലൻ നടത്തം ഒക്കെ ശരിക്കും എൻജോയ് ചെയ്തു.

    പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവർക്ക് വലുതായി പെർഫോം ചെയ്യാൻ ഒന്നും തന്നെ ഇല്ലെങ്കിലും അവരുടെ പ്രെസൻസ് ചിത്രത്തെ താങ്ങി നിർത്താൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. ആ വേഷങ്ങൾ അവര് സ്വീകരിക്കാൻ തയ്യാറായത് ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്.

    ഒരു കൂട്ടം അഭിനയിക്കാൻ അറിയാത്ത ജീവിച്ചു കാണിച്ച പുതുമുഖങ്ങളുടെ വെടിച്ചില്ല് കണക്കുള്ള പ്രകടങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആക്ഷൻ സീനുകൾ എല്ലാം ശരിക്കും രോമാഞ്ചത്തോടെയും പേടിയോടെയുമാണ് കണ്ടിരുന്നത്. ഒരുപാട് സമയമെടുത്ത് ഈ കുട്ടികളെയൊക്കെ ട്രെയിൻ ചെയ്യിച്ചതിന്റെ ക്വാളിറ്റി ചിത്രത്തിനുണ്ട്.

    നെഗറ്റീവ് ആയി തോന്നിയ ചില കാര്യങ്ങൾ സ്‌ക്രിപ്പിറ്റിലെ കുറച്ച് പോരായ്മകളാണ് ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകന്റെ മനസ്സിലേക്ക് വ്യക്തമായി പ്ലേസ് ചെയ്തിട്ട് സെക്കന്റ്‌ ഹാൽഫിൽ പ്രത്യേകിച്ച് അവസാന ഭാഗങ്ങളിൽ പലരും എവിടെ പോയെന്ന് പോലും ഒരു എത്തും പിടിയുമില്ലായിരുന്നു അത്തരം ചില പോരായ്മകൾ സ്‌ക്രിപ്പിറ്റിൽ ഉണ്ടായിരുന്നു.... പിന്നെ അനവസരത്തിൽ വന്ന ചില ഗാനങ്ങൾ ആയിരുന്നു പ്രത്യേകിച്ച് ഐറ്റം ഡാൻസ്. പല സ്ഥലങ്ങളിലും ചിത്രത്തിന്റെ ഫ്ലോ കളഞ്ഞു ചില ഗാനങ്ങൾ. അഹാനയുടെ കഥാപാത്രം aged ആയപ്പോൾ ഉള്ള മേക്കപ്പും മോശമായി തോന്നി. വേറെയൊരു സങ്കടം ക്ലൈമാക്സ്‌ രംഗത്തിൽ മമ്മൂക്കയെ അത്ര സ്റ്റൈലിഷ് ആയി കൊണ്ട് വന്നിട്ട് ആക്ഷൻ സീൻസ് മോശമാക്കി എന്നുള്ളതാണ്.

    ഡബിൾ ടക്കർ ഫൈറ്റും, പൂജപ്പുര ഗ്രൗണ്ട് ഫൈറ്റും ഒപ്പം കിടിലൻ പശ്ചാത്തല സംഗീതവും കൂടെയായപ്പോൾ സീറ്റിൽ ഇരിപ്പുറച്ചിരുന്നില്ല അത്രയ്ക്ക് ഗംഭീരമായിരുന്നു അവ.

    മനുഷ്യൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി ആ ശക്തിക്ക് ഒരേപോലെ ദേവാസുരന്മാർ ആകാനുള്ള കെൽപ്പുണ്ട്.... അതിൽ മനുഷ്യൻ ഏത് പാത തിരഞ്ഞെടുക്കും എന്നുള്ളതിൽ വിദ്യാഭ്യാസ കാലഘട്ടവും ആ സമയത്ത് കൂടെ നിൽക്കുന്നവരും ഏറെ സ്വാധീനം ചെലുത്തുന്നു.

    സ്കൂൾ ലൈഫ് ജീവിതത്തിലെ ഏറ്റവും വലിയൊരു പാഠം തന്നെയാണ് എന്ന വലിയൊരു സന്ദേശം ചിത്രം പറയുന്നുണ്ട്... അപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ആണ് ജീവിതത്തിൽ മുതൽക്കൂട്ട് ആവുന്നത് ആ പാഠങ്ങളെ ഓരോ പടികളാക്കി ചവിട്ടി കയറിപ്പിച്ചാണ് ഓരോ പാഠങ്ങളേയും അവസാനിപ്പിക്കുന്നത്. സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് മികച്ചൊരു അനുഭവം തന്നെയായിരിക്കും ചിത്രം.

    യുവത്വത്തിനുള്ള ഒരു ആഘോഷവും ഒപ്പം പ്രചോദനവുമാണ് പതിനെട്ടാം പടി. വെറുമൊരു മസാല ചിത്രമല്ലെന്ന് സാരം.

    ഏറെ സന്തോഷം അല്ലേൽ ശങ്കർ രാമകൃഷ്ണനോടുള്ള ഏറ്റവും വലിയ നന്ദി എന്തെന്നാൽ മികച്ചൊരു സിനിമ സമ്മാനിച്ചതിനല്ല മറിച്ച് നമ്മെ അത്ഭുതപ്പെടുത്താൻ കഴിവുള്ള ഒരു കൂട്ടം യുവത്വങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതിലാണ്. അനുഗ്രഹീതരായ ഒരു കൂട്ടം മികച്ച കലാകാരന്മാരെയാണ് ശങ്കർ രാമകൃഷ്ണൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. അതിന് അദ്ദേഹത്തോടുള്ള നന്ദി വാക്കുകളിൽ പറഞ്ഞൊതുക്കാൻ സാധിക്കില്ല.

    ആഘോഷത്തിന്റെ.... ആവേശത്തിന്റെ.... കൊടുമുടിയിൽ നിന്ന് പ്രചോദനത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് പോയൊരു മനോഹര ദൃശ്യാനുഭവം

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    nidzrulez likes this.

Share This Page