1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഗ്യാലപ് പോള്‍ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നമ്മുടെ നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നതെന്നും അതിനാൽ സെബാസ്റ്യന്‍ പോള്‍ പറഞ്ഞ വാക്കുകളെ അതുകൊണ്ട് തന്നെ ഭയപ്പെടുന്നില്ലെന്നും എഴുത്തുകാരി ശാരദക്കുട്ടി. ദിലീപാണ് കുറ്റക്കാരന്‍ എന്ന്‍ എത്ര കേമന്മാര്‍ പ്രചരിപ്പിച്ചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല. എന്നാൽ നിയമം അറിയാവുന്ന പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന പ്രസ്താവനകള്‍ മൂലം കേസിന്‍റെ ദിശ തെറ്റുവാന്‍ ഇടയുണ്ടോ എന്ന് ന്യായമായും സംശയമുണ്ട്. ഒരായിരം സെബാസ്റ്യന്‍ പോളുമാര്‍ വിചാരിച്ചാലും തടയാവുന്നതല്ല, ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള ഈ യാത്രയെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ശാരദക്കുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

    ദിലീപാണ് കുറ്റക്കാരന്‍ എന്ന്‍ എത്ര കേമന്മാര്‍ പ്രചരിപ്പിചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടില്‍ സമാന പ്രചാരണങ്ങള്‍ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാന്‍ പോകുന്നില്ല. കാരണം ഗ്യാലപ് പോള്‍ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നമ്മുടെ നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്. സെബാസ്റ്യന്‍ പോള്‍ പറഞ്ഞ വാക്കുകളെ അതുകൊണ്ട് തന്നെ ഞാന്‍ ഭയപ്പെടുന്നില്ല കാര്യമാക്കുന്നത് പോലുമില്ല. അദ്ദേഹം കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ല. തെളിവുകള്‍ മാത്രമാണ് അവിടെ പ്രധാനം. പക്ഷെ, നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ കേസിന്‍റെ ദിശ തെറ്റുവാന്‍ ഇടയുണ്ടോ എന്ന് ന്യായമായും ഭയമുണ്ട്. ജാഗ്രതയോടെനോക്കി കാണേണ്ടത് പോലീസ് സ്വാധീനിക്കപ്പെടുന്നുണ്ടോ , അതിനുള്ള ബാഹ്യപ്രേരണകള്‍ ഉണ്ടോ എന്നത് മാത്രമാണ്. പോലീസന്വേഷണത്തിന്റെ പിന്നാലെ നിതാന്തജാഗ്രതയോടെ നാം ഒറ്റക്കെട്ടായി ഉണ്ടാകണം എന്ന് ഈ പ്രസ്താവന, ഓര്‍മ്മപ്പെടുത്തുന്നു.
    നമ്മുടെ ഒരലംഭാവം ചിലപ്പോള്‍ ഈ കേസിനെ മറ്റൊരു വഴിയിലേക്ക് തള്ളി വിട്ടേക്കാം അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. പ്രബലരാണ് കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ജാഗ്രതയോടെ കാവലിരിക്കുമ്പോഴേ ജനാധിപത്യം സക്രിയമാകൂ.. ജാഗ്രത ഉള്ളപ്പോഴേ നിയമവും കൂട്ടിനണ്ടാകൂ. പ്രതിയെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയോടെ രംഗത്തുണ്ട് എന്ന് തോന്നുമ്പോള്‍ നാം കൂടുതല്‍ കരുതിയിരിക്കണം. ഒരു നിമിഷം പോലും ശ്രദ്ധ ഇടറാതെ. പോലീസ്ന്വേഷണത്തെ സഫലമാക്കി നീതിന്യായകൊടതിയില്‍ എത്തിക്കേണ്ട ബാധ്യത പൌരസമൂഹത്തിനുണ്ട്. ഒരായിരം സെബാസ്റ്യന്‍ പോളുമാര്‍ വിചാരിച്ചാലും തടയാവുന്നതല്ല, ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള ഈ യാത്രയെന്ന് നാം മറന്നു കൂട.
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പ്രോസിക്യൂഷനെ അറിയിച്ചു. നാദിര്‍ഷയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ക്കും. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറി.

    പല തവണ ചോദ്യംചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുന്നു എന്നാണ് നാദിര്‍ഷ ജാമ്യഹരജിയില്‍ പറയുന്നത്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ തന്‍റെ മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ഹരജിയില്‍ പറയുന്നു.

    ഈ മാസം ഏഴിന് നൽകിയ നാദിർഷയുടെ മുൻകൂർ ജാമ്യഹരജി പിറ്റേ ദിവസം അവധിക്കാല ബെഞ്ചിന്‍റെ പരിഗണനക്കെത്തിയെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. ജാമ്യഹരജികൾ പരിഗണിക്കുന്ന സ്ഥിരം ബെഞ്ച് മുമ്പാകെ 112ആം ഇനമായാണ് ഇന്ന് മുൻകൂർ ജാമ്യ ഹരജി പരിഗണനക്കെത്തുക. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. നാദിര്‍ഷ 25000 രൂപ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പള്‍സര്‍ സുനിക്ക് നല്‍കിയെന്ന സുനിയുടെ മൊഴിയാണ് പ്രോസിക്യൂഷന്‍ പ്രധാനമായും കോടതിയില്‍ ഉന്നയിക്കുക. ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ നേരത്തെ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പോലീസ് വാദം.

    അതേസമയം ദിലീപിന്‍റെ ജാമ്യഹരജി ഈയാഴ്ച തന്നെ നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. ജുഡീഷ്യൽ കസ്റ്റഡിയിൽ 63 ദിവസം പൂർത്തിയാക്കിയെങ്കിലും നാദിർഷയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ജാമ്യ ഹരജി നൽകേണ്ടതില്ലെന്ന് ദിലീപിന്‍റെ അഭിഭാഷകർ തീരുമാനിച്ചതെന്നാണ് അറിയുന്നത്.
     
  3. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Ee saradakutyy okke etha
    Aaru enthu paranjalum athine thangi ivarude oru dlgs kanumallo
    Sahithyam ezhuthi famous aakan pattilla ennu avarkku manasilayi kanum...appol pinne ithalle ettavum nalla margam

    Sent from my Redmi Note 4 using Forum Reelz mobile app
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    just opinion...nammalu angane kanda mathi...
    ulliliruppu varku mathram ariyaam
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അനുകൂല തരംഗം സൃഷ്ടിച്ചെടുക്കാനുളള താരങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ക്കിടെ ദിലീപ് ജാമ്യഹര്‍ജിയുമായി ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളള വഴിയാണ് ദിലീപ് ജാമ്യത്തിനായി മൂന്നാംതവണയും ഹൈക്കോടതിയില്‍ എത്തുന്നത്. ഇന്ന് ജാമ്യഹര്‍ജി നല്‍കിയാലും പരിഗണിക്കുന്നത് അടുത്തദിവസമായിരിക്കും. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും കോടതി ആവശ്യപ്പെടും.

    ഇതിനുശേഷമാകും ജാമ്യത്തില്‍ വിധിയുണ്ടാകുന്നത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലഴിക്കുളളിലായിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായി.

    ഇതിനിടെ അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപിന് ജയിലിന് പുറത്തിറങ്ങാന്‍ അനുമതി കൊടുത്തതിന് പിന്നാലെ മുന്‍നിര താരങ്ങളും സംവിധായകരും ജയിലിലെത്തിയിരുന്നു. കൂടാതെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുളള നീക്കങ്ങളും സജീവമാണ്. ഇതിന് പുറമെ ദിലീപ് നായകനായ രാമലീല തിയറ്ററുകളില്‍ എത്തിക്കാനുളള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.

    ഇത്തരത്തില്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് അറിയുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസില്‍ പൊലീസ് നിരീക്ഷണത്തിലുളള നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റി.

    എണ്ണമറ്റ ആളുകളാണ് സന്ദര്‍ശകരായി ജയിലില്‍ എത്തുന്നത്. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയും സന്ദര്‍ശകരെത്തിയെന്നും അനി സ്വീറ്റി പറഞ്ഞു.
    താടിയും മുടിയും കറുപ്പിക്കാന്‍ ജയിലില്‍ അദ്ദേഹത്തിന് 'ഡൈ' അനുവദിക്കുന്നത് ആരാണെന്ന് വ്യക്തമാക്കണം. സ്ത്രീവിരുദ്ധ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്ക് പ്രത്യേക പരിഗണന ജയിലില്‍ കിട്ടുന്നില്ലായെന്നത് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും ആനി സ്വീറ്റി ആവശ്യപ്പെട്ടു.

    ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുളള വലിയ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെയാണ് ജയിലിന് ഒന്നരകിലോമീറ്റര്‍ മാത്രമുളള വീട്ടിലേക്ക് ദിലീപ് എത്തിയത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ ദിലീപിനെ പങ്കെടുപ്പിച്ചില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിക്കാതെ തന്നെ ദിലീപ് പുറത്തിറങ്ങിയത്.ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്താന്‍ സാധ്യതയുളളതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അര്‍പ്പിച്ച് 'ഐസിയു'വും. ഫേസ്ബുക്ക് പേജിന്റെ അവള്‍ക്കൊപ്പം എന്ന പേരിലുള്ള കവര്‍ ഫോട്ടോ ഇട്ടാണ് ഐസിയു നിലപാട് പ്രഖ്യാപിച്ചത്. നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ പിന്തുണയര്‍പ്പിച്ചിരുന്നു. പുരസ്‌കാര ദാന ചടങ്ങിനു മുന്‍പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് 'അവള്‍ക്കൊപ്പം' എന്ന പേരില്‍ ഒപ്പു ശേഖരണം നടത്തിയിരുന്നു.

    സംവിധായകന്‍ ആഷിഖ് അബുവും അവള്‍ക്കൊപ്പം എന്നെഴുതി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും.

    നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയായാണ് റിമ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മുന്നോടിയായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.
    നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്ന താരങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടിമാരുടെ കൂട്ടായ്മ ശക്തമായ നിലപാടെടുത്ത് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു ഇന്നലെ കണ്ണൂരില്‍ അരങ്ങേറിയത്.
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    pc george parayunnath manjuvum oru pramukha nadanum adgp sandhya um oru talassery bandavum koode aanu dileepine kudukiyathu ennanu...innalem ee pallavi avarthichu
     
  10. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Avar oru vattu case aanu eppo nokkiyalum sthree virudhatha purushadhipathyam sthreekale adichamarthunnu sthreekale adimakalakkunnu inganeyokke paranjond irikkunna kaanam
     

Share This Page