1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കി.
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പള്‍സ് സെഷന്‍സ് കോടതി. ദൃശ്യങ്ങള്‍ നല്‍കാമോ എന്നത് ഹൈക്കോടതി തീരുമാനിക്കും. നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും നല്‍കണമെന്ന് വിചാരണക്കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 28 ലേക്ക് മാറ്റി.
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    നിറയെ ‘സ‌സ്പെന്‍സുകളും ട്വിസ്റ്റുകളു’മായി ഒരു യാത്ര. ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ തുടങ്ങി ഹൈക്കോടതിമുറ്റം വരെ. രസങ്ങള്‍ നിറഞ്ഞ ആ അനുഭവം മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ശ്യാംകുമാര്‍ എഴുതുന്നു
    നടിയെ ആക്രമിച്ച േകസില്‍ വിചാരണ തുടങ്ങാനായി പ്രതികളെല്ലാം ഹാജരാകാൻ സമൻസയച്ചെന്ന് കേട്ടപ്പോൾ മനസിലുയർന്ന ആദ്യ കൗതുകം ഇതായിരുന്നു: ദിലീപും കേസിലെ മുഖ്യപ്രതി പൾസർ സുനിയും കോടതിയിൽ തമ്മിൽ കാണുമോ..? കണ്ടാല്‍ എന്താകും ഇരുവരുടെയും ഭാവങ്ങള്‍..?
    വെറുതെ രസത്തിന് മനസ്സിലുയര്‍ന്നൊരു ആകാംക്ഷ. കേസിന്‍റെ നടപടികൾ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു ഘട്ടത്തിൽ പോലും ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടിരുന്നില്ല. അറസ്റ്റിലായ ഘട്ടത്തിൽ, പൾസർ സുനിയെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം കണക്കിലെടുത്താണ് ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റിയത്. ഇടയ്ക്ക് ആലുവ ജയിലിലേക്ക് മാറാൻ സുനി നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ജാമ്യത്തിൽ ഇറങ്ങിയ ശേഷം അങ്കമാലി കോടതിയിലും മുഴുവൻ പ്രതികളും ഹാജരാകാൻ നിർദ്ദേശം നൽകിയ ഘട്ടത്തിലൊന്നും ദിലീപ് എത്താതിരുന്നതുകൊണ്ടു തന്നെ ഇരുവരും ഒരേ ദിവസം കോടതിയിൽ എത്തുന്ന സ്ഥിതി ഒഴിവായി.

    ഈ കൗതുകത്തിനൊപ്പം വിചാരണ നടപടികളുടെ ഭാഗമായി മലയാള സിനിമയിലെ ഏറ്റവും പ്രമുഖ നടൻമാരിലൊരാൾ കോടതിയിലെ പ്രതിക്കൂട്ടിൽ കയറുന്നതിന്‍റെ പ്രാധാന്യവും മുന്‍നിര്‍ത്തിയാണ് ദിലീപിന്‍റെ ഇന്നത്തെ നീക്കങ്ങൾ പകർത്താൻ അദ്ദേഹത്തിന്‍റെ ആലുവയിലെ വീട്ടിലെത്തിയത്. ഞാനും കാമറാമാൻ ജയ്്ജി മാത്യുവും ഡ്രൈവർ ഷാജനും ഉൾപ്പെടുന്ന സംഘം ദിലീപിന്‍റെ വീടിനു മുന്നിലെത്തുമ്പോൾ കണ്ടത് വീടിനു മുന്നിൽ നിർത്തിയിട്ട വെളുത്ത ഇന്നോവ കാറാണ്. KL 41 A 5 നമ്പരിലുളള കാർ.

    ഞങ്ങളെത്തിയതിനു തൊട്ടുപിന്നാലെ തന്നെ ഇന്നോവയ്ക്കായി വീടിന്‍റെ വാതിൽ തുറന്നു. ദിലീപ് കോടതിയിലേക്ക് പോവുക ഈ കാറിലാകും എന്ന് ഞങ്ങളൂഹിച്ചു. അതിനു കാരണവുമുണ്ട്. പോർഷെയും ബെൻസുമടക്കം ആഡംബര കാറുകൾ ഏറെയുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട യാത്രകളിലെല്ലാം ആഡംബര കാറുകൾ ഒഴിവാക്കിയായിരുന്നു ദിലീപിന്‍റെ യാത്ര.

    ഒരു വോക്്സ് വാഗണ്‍ പോളോ കാറായിരുന്നു േകസുമായി ബന്ധപ്പെട്ട യാത്രകളിൽ മിക്കപ്പോഴും ദിലീപിന്‍റെ ആശ്രയം. കേസിൽ ആലുവ പൊലീസ് ക്ലബിലേക്ക് ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോഴും നിർണായകമായ അമ്മ ജനറൽ ബോഡി യോഗത്തിലും എല്ലാം ദിലീപെത്തിയത് ഈ കാറിലായിരുന്നു. എന്തായാലും ഞങ്ങളുടെ ഊഹം തെറ്റിയില്ല. ഏറെ വൈകാതെ വെളുത്ത ഇന്നോവ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി. വാഹനത്തിന്‍റെ പിൻസീറ്റിൽ ഇടതുവശത്തായി ദിലീപ് ഇരുന്നു. ഡ്രൈവർക്ക് പുറമേ ദിലീപിന്‍റെ സഹോദരൻ അനൂപടക്കം മറ്റ് മൂന്നു പേർ കൂടി വാഹനത്തിലുണ്ടായിരുന്നു.

    മുന്നിലായി, പിന്നിലായി ഒരു യാത്ര
    വാഹനത്തെ പിന്തുടരാൻ ഞങ്ങൾ മെനക്കെട്ടില്ല. ദിലീപ് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന കാര്യം മാത്രം കോടതിയിൽ കാത്തു നിന്ന സഹപ്രവർത്തകരെ വിളിച്ചറിയിച്ച് ആലുവയിൽ നിന്ന് ഞങ്ങൾ യാത്ര തുടർന്നു. ആലുവയിലെ ട്രാഫിക് ബ്ലോക്കും കടന്ന് ഞങ്ങൾ കളമശേരിയിലെത്തിയപ്പോൾ പക്ഷേ, തികച്ചും അപ്രതീക്ഷിതമായി ദിലീപിന്‍റെ വാഹനം ഞങ്ങളുെട വാഹനത്തിനു മുന്നിലെത്തി. എന്നാൽ അപ്പോഴും ദീലിപിനെ പിന്തുടരണമെന്ന് തോന്നിയതേയില്ല. ഞങ്ങളുടെ വാഹനം ആ വാഹനത്തെ മറികടന്ന് മുന്നോട്ടു കയറുകയും ചെയ്തു. പക്ഷേ അറിഞ്ഞോ അറിയാതെയോ ദിലീപിന്‍റെ വാഹനം വീണ്ടും ഞങ്ങളുടെ വാഹനത്തെ മറികടന്ന് മുന്നിലെത്തി. കണ്ടയ്്നർ റോഡിൽ വച്ചായിരുന്നു. ഇത്. അവിടെ വച്ച് വാഹനത്തിന്‍റെ രണ്ടു ദൃശ്യങ്ങൾ ഞങ്ങൾ പകർത്തുകയും ചെയ്തു. വാഹനം ഞങ്ങളുടെ കൺമുമ്പിൽ എത്തിയതു മുതലങ്ങോട്ട് തുടർച്ചയായി ദിലീപ് ഫോൺ ചെയ്യുന്നതും കാണാമായിരുന്നു.

    മുന്നിലും പിന്നിലുമായി ഞങ്ങളങ്ങനെ കണ്ടയ്്നർ റോഡ് പിന്നിട്ട് ഹൈക്കോടതി ജങ്ഷനിലെത്തി. അവിടെവച്ച് പ്രതീക്ഷ തെറ്റിച്ച് ദിലീപിന്‍റെ വാഹനം ഇടത്തേക്ക് തിരിഞ്ഞു. ലക്ഷ്യം അഡ്വ.ബി.രാമൻപിളളയുടെ വീടായിരിക്കുമെന്ന് ഊഹിച്ചു. അങ്ങനെയെങ്കിൽ ഇരുവരും തമ്മിലുളള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പകർത്താമെന്ന് തോന്നി ഞങ്ങൾ അവിടെ മുതൽ വാഹനത്തെ പിന്തുടർന്നു. പക്ഷേ വീടിന് അടുത്തെത്താറായപ്പോഴേക്കും വാഹനത്തിനുളളിലുണ്ടായിരുന്നവർ പിന്നിലേക്ക് നോക്കി. ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. തൊട്ടടുത്ത നിമിഷം ദിലീപിന്‍റെ വാഹനത്തിന്‍റെ വലത്തേ ഇൻഡിക്കേറ്റർ തെളിഞ്ഞു.

    രാമൻപിളളയുടെ വീടൊഴിവാക്കി മറ്റെവിടേക്കെങ്കിലും പോവുകയാകുമെന്ന ചിന്തയിൽ ഞങ്ങളും വലത്തേക്ക് തിരിയാനൊരുങ്ങിയപ്പോഴേക്കും വാഹനം ഇൻഡിക്കറ്റേർ ഓഫാക്കി മുന്നോട്ടു തന്നെ കുതിച്ചു. ഞങ്ങളെ കബളിപ്പിക്കാനായിരുന്നു ഈ നീക്കമെന്ന് പിന്നീട് മനസിലായി. ദിലീപിന്‍റെ വാഹനം രാമൻപിളളയുടെ വീടിനു മുന്നിലെത്തിയപ്പോഴേക്കും പിന്നിലെ കാറിൽ നിന്ന് ഞങ്ങളിറങ്ങി. പക്ഷേ ഞങ്ങളിറങ്ങിയതു കണ്ടതോടെ ദിലീപിന്‍റെ വാഹനം നിർത്താതെ മുന്നോട്ടോടിച്ചു പോയി. ദൃശ്യങ്ങൾ പകർത്താമെന്ന പ്രതീക്ഷയവസാനിപ്പിച്ച് കോടതിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടി തിരിച്ചു.

    ഓഫിസിനു മുന്നിൽ തയാറാക്കി നിർത്തിയിരുന്ന ബെൻസ് കാറിലേക്ക് അപ്പോഴേക്കും അഡ്വ.രാമൻപിളളയെത്തി. അദ്ദേഹത്തിന്‍റെ വാഹനം കോടതി ലക്ഷ്യമാക്കി നീങ്ങി. നഗരത്തിരക്കിൽ ഞങ്ങളും കോടതിയിലേക്ക്.

    സസ്പെൻസ് അവിടം കൊണ്ട് അവസാനിച്ചില്ല. വാഹനം ഹൈക്കോടതി ജങ്ഷൻ പിന്നിട്ട് ഐജി ഓഫിസിനു മുന്നിലെത്തിയപ്പോൾ മുന്‍പ് അപ്രത്യക്ഷമായ ദിലീപിന്‍റെ അതേ ഇന്നോവ കാർ വീണ്ടും ഞങ്ങളുടെ മുന്നിലെത്തി. തൊട്ടടുത്തായി അഡ്വ.രാമൻപിളളയുടെ വാഹനവും നിർത്തിയിട്ടത് കണ്ടു. ഞങ്ങൾ വാഹനം നിർത്തിയിറങ്ങി. ഞങ്ങൾ ഇറങ്ങിയെന്ന് കണ്ടതോടെ ദിലീപിന്‍റെ വാഹനം പിന്നെയും മുന്നോട്ട് നീങ്ങി.
    കോടതിയിലേക്കാകുമെന്ന് തോന്നിച്ചു. പക്ഷേ, പെട്ടെന്ന് വണ്ടി നിർത്തി. ഞങ്ങളുടെ ക്യാമറയിൽ പതിയാതിരിക്കാനുളള വ്യഗ്രതയിൽ ദിലീപ് ചാടിയിറങ്ങിയതും രാമൻപിളളയുടെ കാറിലേക്ക് കയറിയതും പൊടുന്നനെയായിരുന്നു. പക്ഷേ ഓണാക്കി വച്ചിരുന്ന ജയ്്ജി മാത്യുവിന്‍റെ ക്യാമറയിൽ ആ നിമിഷം നന്നായി പതിഞ്ഞു. അപ്രതീക്ഷിതമായി നിരത്തിൽ താരത്തെ കണ്ട നാട്ടുകാരായ സ്ത്രീകളിലൊരാൾ ആ കാഴ്ചയുടെ ആവേശത്തിൽ കൂട്ടുകാരിയോട് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടു: ദേ... ദിലീപ്...!!
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
     
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    [​IMG]

    യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ ആന്റണി. ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാർട്ടിൻ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോടായി മാർട്ടിന്റെ പ്രതികരണം.

    ‘സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ എന്നെ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റും ‘ഒടിയനിൽ’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങൾ പറയാനുണ്ട്. കോടതിയിൽ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’– മാർട്ടിൻ പറഞ്ഞു.

    അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്ത സംഭവത്തിൽ 2017 ഫെബ്രുവരി 17നായിരുന്നു കൊരട്ടി പൂവത്തുശേരി മാർട്ടിൻ(24) അറസ്റ്റ് ചെയ്യപ്പെട്ടത്. കേസിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നതും മാർട്ടിനാണ്.

    സംഭവ ദിവസം തൃശൂരിൽനിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു മാർട്ടിനാണ്. നടിയുടെ സഞ്ചാര വിവരങ്ങൾ കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു ചോർത്തിക്കൊടുത്തതു മാർട്ടിനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, കേസിൽ മാർട്ടിൻ കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്ന തെളിവൊന്നും പൊലീസിന്റെ പക്കലില്ലെന്നാണു പ്രതിയുടെ അഭിഭാഷകന്റെ നിലപാട്. സംഭവത്തിൽ മാർട്ടിൻ നടിയോടൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നും പ്രതിഭാഗം വാദിച്ചു.

    ഈ അവസരത്തിൽ, കുറ്റകൃത്യത്തിൽ മാർട്ടിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ കോടതി അടുത്തിടെ പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയും ചെയ്തു. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ഹർജി പരിഗണിക്കുകയായിരുന്നു അന്ന് കോടതി.

    അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ഏതൊക്കെ രേഖകൾ പ്രതികൾക്കു നൽകാനാകുമെന്ന് അറിയിക്കണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു. രേഖകൾ‍ നൽകാനാകില്ലെങ്കിൽ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്കു മാറ്റി.

    കഴിഞ്ഞ ദിവസം കേസു പരിണിക്കവേ ദൃശ്യങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നതെന്നു ദിലീപിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. വിഡിയോയിലെ സ്ത്രീശബ്ദത്തിൽ വ്യത്യാസമുണ്ടെന്നും ആധികാരികത പരിശോധിക്കണമെന്നും ഇതിനു മറുപടിയായി ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പെട്ട മെമ്മറി കാർഡും ശബ്ദരേഖയും കിട്ടിയില്ലെങ്കിൽ വിചാരണ ഏകപക്ഷീയമാകുമെന്ന് ആരോപിച്ചാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
     

Share This Page