1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review RAJINI MURUGAN - BLOCKBUSTER ON THE WAY..!! -SHA KOLLAM

Discussion in 'MTownHub' started by SHA KOLLAM, Jan 15, 2016.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    [​IMG]




    RAJINI MURUGAN - MY OPINION
    രജിനി മുരുഗന്‍ - എന്റെ അഭിപ്രായം

    സംവിധായകന്‍ പൊന്റാമിന്റെ രണ്ടാമത്തെ ചിത്രമാണ് ശിവ കാര്‍ത്തികേയന്‍ - പൊറോട്ട സൂരി ടീമിന്റെ രജിനി മുരുഗന്‍. ഇതേ കൂട്ടുകെട്ട് ഒന്നിച്ച , പൊന്റാമിന്റെ ആദ്യ ചിത്രം "വരുത്തപെടാത്ത വാലിബാര്‍ സംഗം" (VVS) കഴിഞ്ഞ വര്‍ഷത്തെ വന്‍വിജയങ്ങളില്‍ ഒന്നായിരുന്നു. അത്കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കാണാന്‍ കൊല്ലം പ്രിന്‍സ് തീയേറ്ററില്‍ കയറിയത്.

    ശിവ കാര്‍ത്തികേയന്‍റെ വളര്‍ച്ച എന്നെ ഒരുപാട് അത്ഭുതപെടുത്തിയ ഒന്നാണ് . വെറും ടെലിവിഷന്‍ അവതാരകനില്‍ നിന്ന് സിനിമയിലെത്തി .. ചെറിയ വേഷങ്ങള്‍ ചെയ്തു ..ശ്രദ്ധിക്കപെട്ടു .. പിന്നീട് നായകനായി.. ആകെ അഭിനയിച്ചത് 9 സിനിമകള്‍... അതില്‍ 7 പടത്തില്‍ നായകന്‍ .. എല്ലാ പടങ്ങളും ഹിറ്റ് ... 2 ഹിറ്റ്‌ , 4 സൂപ്പര്‍ ഹിറ്റ്‌ , 3 ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റ് .. ഇതൊക്കെ തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവനെ തമിഴകത്തിന്റെ പ്രിയതാരമാക്കിയതും ...
    തമിഴകം മാത്രമല്ല , പതിയെ ഇവന്‍ മലയാളമനസ്സും കീഴടക്കും ... തീര്‍ച്ച ..

    ഇനി കഥയിലേക്ക്‌ :
    അടിസ്ഥാനപരമായി ആദ്യ സിനിമയിലെ അതെ കഥ തന്നെയാണ് പൊന്റാം ഈ ചിത്രത്തിനും എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും വ്യതസ്തമാണെന്ന് മാത്രം. കടുത്ത രജിനി ആരാധകരായ, ജോലിയും കൂലിയും ഇല്ലാത്ത 2 ചെറുപ്പക്കാരുടെ നര്‍മത്തില്‍ പൊതിഞ്ഞ കഥയാണ്‌ രജിനിമുരുഗന്‍.

    ശിവ കാര്‍ത്തികേയന്‍-പൊറോട്ട സൂരി കൂട്ടുകെട്ട് :
    സമീപകാല ചിത്രങ്ങളിലെ ഏറ്റവും മികച്ച ഹീറോ-കൊമേഡിയന്‍ കൂട്ടുകെട്ട്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നല്ല അസ്സല്‍ വെടിക്കെട്ട്‌ കോമ്പിനേഷന്‍ ..!! ചിത്രത്തിന്റെ പ്രഥാന ഹൈലൈറ്റ് ..!!

    #രാജ് കിരണ്‍ : ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'പൊളിച്ചടുക്കി'. ശിവ കാര്‍ത്തികേയന്‍റെ മുത്തച്ഛനായി മികച്ച പ്രകടനം. കുറെ കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം ചെയ്ത ശക്തമായ റോള്‍ .
    #കീര്‍ത്തി സുരേഷ് : തമിഴ്‌നാടിന്റെ മനം കവരാന്‍ പോകുന്ന അടുത്ത മലയാളി സുന്ദരി .. നാടന്‍ പെണ്‍കുട്ടിയെ തന്മയത്വത്തോടെ അവതരിപ്പിച്ചു. മികച്ച ഭാവിക്ക് എല്ലാ വിധ ആശംസകളും നേരുന്നു .
    #സമുദ്രകനി : നാണവും മാനവും ഇല്ലാത്ത ക്രൂരനായ തനി നാടന്‍ ഗുണ്ട. സൂപ്പര്‍ പ്രകടനം. (ഇങ്ങേര്‍ക്ക് ഇനി ചറപറാ വില്ലന്‍ വേഷം കിട്ടാന്‍ സാധ്യത ഉണ്ട് )

    #പാട്ടുകള്‍ :
    Yennama Ipadi Panreengalaema ഇപ്പോള്‍ തന്നെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. അത് കൂടാതെ Un Mele Oru Kannu എന്ന ഗാനവും Aavi Parakkum Teakadai എന്ന ഗാനവും മികച്ചതാണ്.

    #മൊത്തത്തില്‍ :
    കോമഡിയും റൊമാന്‍സും വാരി നിറച്ച ഒന്നാം പകുതി . കുടുംബ ബന്ധങ്ങളുടെ പവിത്രതയും , വില്ലന്റെ ശത്രുതയും നായകന്‍റെ മാസ്സും നിറഞ്ഞ രണ്ടാം പകുതി. അവിടെയും പ്രാധാന്യം കോമഡിക്ക് തന്നെ . അവസാനം ശുഭാപര്യാവസാനമുള്ള ഒരു ക്ലൈമാക്സ്‌. ശേഷം വീണ്ടുമൊരു ട്വിസ്റ്റ്‌. വെറുമൊരു ശരാശരി കഥയാണെങ്കിലും പൊന്റാമിന്റെ മികച്ച സംവിധാനവും ശിവ-സൂരി കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ കോമഡിയും ചിത്രത്തെ ഒരു നിമിഷം പോലും പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല.
    ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇല്ല... മടുപ്പിക്കുന്ന കൊലപാതക സീനുകള്‍ ഇല്ല... ഐറ്റം ഡാന്‍സ് തീരെ ഇല്ല ...
    ഈ പൊങ്കലിന് കുടുംബത്തോടൊപ്പം കാണാന്‍ പറ്റിയ നല്ല അസ്സല്‍ കളര്‍ പടം ...!!
    ഇത് ശിവ കാര്‍ത്തികേയന്റെ അടുത്ത ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റ്‌ ...!!

    MY RATING : 3.5/5 PAKKA COMMERCIAL PONGAL TREAT
    BOX OFFICE : ANOTHER BLOCKBUSTER FOR SIVA KARTHIKEYAN

    (ഞാന്‍ നടത്തുന്ന തമിഴ് പടങ്ങളുടെ ബോക്സ്‌ ഓഫീസ് പ്രവചനം തമിഴ് നാട്ടിലെ മാത്രമാണ്. കേരളത്തിലെ അല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു)

    NB: വര്‍ധിച്ചു വരുന്ന ശിവ കാര്‍ത്തികേയന്‍ ഫാന്‍സിനു ഊര്‍ജം പകര്‍ന്നു കൊണ്ട്, ഈ പടത്തിന്റെ വിജയം ശിവ കാര്‍ത്തികേയന് ഇനിയും ഒരുപാട് ആരാധകരെ സൃഷ്ടിക്കും... തീര്‍ച്ച ..!!

    #SivaKarthikeyan #KeerthiSuresh #PonRam#Ponmgal #RajKiran #Samudirakani #SK

     
    Remanan, ADITHYAN, Irshu and 7 others like this.
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Thanks.....
     
    SHA KOLLAM likes this.
  3. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,307
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Thanks Machaa...
     
    SHA KOLLAM likes this.
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks macha..
     
    SHA KOLLAM likes this.
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    thanks sha :Thnku:
     
    SHA KOLLAM likes this.
  6. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks Sha anna
     
    SHA KOLLAM likes this.
  7. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    Trophy Points:
    248
    Location:
    KEERIKKAD
    thanks sha.............
     
    SHA KOLLAM likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx Macha
     
    SHA KOLLAM likes this.
  9. ADITHYAN

    ADITHYAN Fresh Face

    Joined:
    Dec 23, 2015
    Messages:
    172
    Likes Received:
    63
    Liked:
    110
    Trophy Points:
    3
    Location:
    kilimanoor/banglore
    Thanks
    Ann
    A
     
    SHA KOLLAM likes this.

Share This Page