Vaayich kondirunna I am Pilgrim pathivazhiyil upekshichu.Idak vach vaayikkate vittu.Pinne eduthapol flow angu poyi.Now trying to read The Big Sleep by Raymond Chandler
Blossom books at press club EKM ...valare low price annu books ella.... Have asked them to block God of small things , Smaaraka shilakal , Sugandhi enna andaal devanaayaki
കല്ല് -------- കുന്നിനു മുകളില്‍ ഒരു കല്ലുണ്ടായിരുന്നു വേനലവധിയില്‍ കുട്ടികളതിനെ ആനയാക്കി. പയ്യിനെ മേയ്ക്കാന്‍ പോയവര്‍ ഇരിപ്പിടമാക്കി. പെണ്ണുങ്ങള്‍ നനഞ്ഞതുണങ്ങാനിട്ടു. ഒരിക്കല്‍ ഒരു പുരോഹിതന്‍ കുന്നുകയറി അന്നു മുതല്‍ കുട്ടികളവിടെ കളിക്കാന്‍ പോകാതെയായി. **** നിതിന്‍ ശ്രീനിവാസ് ------------------------- വര്‍ത്തമാനത്തിന്‍റെ നേരറിവ്,തൃശ്ശൂര്‍.
വെളുത്ത പര്‍ദ ------------------ പാഠപുസ്തകം അടച്ചു വച്ചിട്ട് പത്തിരിക്കയില് പിടിക്കാന്‍ പറഞ്ഞു, ഉമ്മ. അനുസരിച്ചു ഞാന്‍. ഉമ്മാനെ പേടിയുള്ളോളെന്നു കണ്ടു നിന്നോര്‍. "മോറു കൊണ്ട് ഭൂമീനെ മാത്രേ നോക്കാവൂ" പുത്തന്‍ പര്‍ദ്ദ തന്നിട്ട് ഉപ്പ. "എല്ലാ പര്‍ദയും കറുത്തിരിക്കുന്നത് എന്താണുപ്പാ, എനിക്കൊരു വെളുത്ത പര്‍ദ്ദ മതി" ഞാന്‍. "പെണ്ണിന്റെയൊരു ചോദ്യം...പെഴക്കണേന്‍റെമുന്നെ പിടിച്ച് കെട്ടിക്കാന്‍ നോക്കീ"ന്ന്, കേട്ടു നിന്നോര്‍. അപ്പറഞ്ഞത് കേട്ടിട്ട് തന്നെ നീണ്ടൊരു കുരുക്കുമായ് എവിടന്നോ വന്നു ഒരു കപ്പടാമീശക്കാരന്‍. "നല്ല ചേര്‍ച്ച" എല്ലാവരും. കറുത്ത പര്‍ദയ്ക്ക് ചേര്‍ന്നയാള്‍. "നല്ല ചേര്‍ച്ച"- ഞാനും. പെണ്ണ് കാണാന്‍ വരുമ്പം തുണിക്കടയിലെ പ്രതിമപോലെ നിക്കണംന്ന് അനുഭവത്തിന്‍റെ കയ്യും പിടിച്ച് ഇത്താത്ത. നീണ്ട കുരുക്കിന്റെ ഒരറ്റത്ത് കത്തുന്ന കണ്ണുകളുമായി വന്നയാള്‍ കണ്ടത് കറുത്തൊരു പുത്തന്‍ പര്‍ദ്ദ മാത്രം. ജീവനില്ലാത്തൊരു മീസാന്‍കല്ലു പോലെ. ആളെവിടെപ്പോയീന്ന് അയാള്‍. ബലിപെരുനാളിന് അറക്കാന്‍ വച്ച മാടിനെ കാണാതെ പോയപോലെ തിരച്ചില്‍ നാലുചുറ്റിനും. ഞാനന്നേരം ആ കറുത്ത പര്‍ദേന്‍റെ മൂലയ്ക്കിരുന്ന്‍ വേറൊരു പര്‍ദ്ദ തുന്നുകയായിരുന്നു. എന്നുമെന്റെ സ്വപ്നങ്ങളിലെന്നപോല്‍ വെളുപ്പായിരുന്നു നിറം. എന്നെ കാണാന്‍ പറ്റുന്നത് എന്റെ മനസ്സ് കാണാന്‍ പറ്റുന്നത്. **** അശ്വനി ആര്‍.ജീവന്‍. ---------------------------- മാതൃഭൂമി ആഴ്ചപ്പതിപ്പ്
താക്കീത് ----------- ഞാന്‍ ഒരു പുരുഷന്റെയും വാരിയെല്ലായിരുന്നില്ല. എല്ലാ ഗ്രീഷ്മത്തിലും എല്ലാ വസന്തത്തിലും എല്ലാ ഹേമന്തത്തിലും എല്ലാ ശൈത്യത്തിലും എല്ലാ ശരത്തിലും എല്ലാ വര്‍ഷത്തിലും വാരിയെല്ലുകള്‍ തകരും വിധം ഇറുകെ പുണര്‍ന്ന്‍ ഇണ ചേരണം നമുക്ക്. കൈകള്‍ കൈകളോടു പിണച്ച് തുടകള്‍ തുടകളോടൊട്ടി കാലുകള്‍ നാഗങ്ങളായിഴഞ്ഞ് പരസ്പരമറിയണം നമുക്ക്... കണ്ണ്‍ കണ്ണോട് ചുണ്ട് ചുണ്ടോട് ശ്വാസം ശ്വാസത്തോട് മാറിടം മാറോട് സ്നേഹം സ്നേഹത്തോട് വിയര്‍ത്തൊട്ടിയ നിമിഷം.... ആ നിമിഷം എന്‍റെ അടിവയറിനു കീഴെ നീ തിളച്ചു മറിഞ്ഞ നിമിഷം... ആ നിമിഷം ആ അനശ്വരനിമിഷം മുളങ്കാട് പൂക്കും പോലെ നീ എന്നില്‍ പൂത്തുലഞ്ഞ നിമിഷം... ആ നിമിഷം കിതപ്പില്‍ നിശ്വാസങ്ങള്‍ കെട്ടു പിണഞ്ഞ നിമിഷം.... ആ നിമിഷം ആ നിമിഷങ്ങളിലൊഴികെ നമ്മളൊരിക്കലും ഒന്നായിരുന്നിട്ടില്ല. നിത്യമായ ശൂന്യതയില്‍ നീ നീയും ഞാന്‍ ഞാനുമായി നിലനിന്നു. നിന്‍റെ തൃപ്തിയുടെ രുചിഭേദങ്ങളില്‍ ഒതുക്കിക്കിടത്താവുന്ന വെറും വസ്തുവല്ല എന്‍റെ ഉടല്‍. വിരക്തിയുടെ സ്വരം കൊണ്ട് നിന്നെയെനിക്ക് കീഴ്പ്പെടുത്താനാകും . നിനക്കൊരാകാശം ഉള്ളതു പോലെ നിനക്കൊരു ഭൂമിയുള്ളതു പോലെ എനിക്കുണ്ടൊരാകാശം എനിക്കുണ്ടൊരു ഭൂമി. നീ എനിക്കു മേലെയോ ഞാന്‍ നിനക്കു കീഴെയോ അല്ല. നമ്മള്‍ സമാന്തരങ്ങളാണ്. പുരുഷാ, ഇനി പറയരുത് "മണ്ണ് നനച്ചു കുഴച്ച് ആദാമിന്‍റെ വാരിയെല്ലുകളില്‍ നിന്നാണ് ദൈവം..." **** സോബിന്‍ മഴവീട് ----------------------- ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല. പച്ചില ബുക്സ്,തൃശ്ശൂര്‍.
ക്തി ------- പുത്തൻ ബൈക്ക് പൂജിച്ചു മടങ്ങുമ്പോഴാണു തമിഴന്റെ ലോറി തട്ടിയത്. രണ്ടുകണ്ണുകൾ മാത്രമൊഴിവാക്കി ഉടലാകെ പ്ലാസ്റ്ററിട്ട് ഐ സി യു വിൽ കിടക്കുമ്പോൾ ഭക്തജനം പറഞ്ഞു ഭഗവതി കാത്തു ജീവൻ കിട്ടീലോ ! സർവ്വൈശ്വര്യ പൂജ കഴിഞ്ഞു വീട്ടിലെത്തും മുമ്പാണു അഛൻ കുഴഞ്ഞു വീണു മരിച്ചത്. അപ്പോഴും ഭക്തജനം മൊഴിഞ്ഞു, ഭഗവതി കാത്തു ആരെയും ബുദ്ധിമുട്ടിക്കാതെ പോയല്ലോ. ഹൊ! ഈ ഭക്തിയുട ഒരു കാര്യം! എങ്ങി നെ വീണാലും നാലുകാലിൽ തന്നെ. **** ജയൻ അവണൂർ ---------------------- യുക്തിരേഖ.