1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Saaho - My Review !!!

Discussion in 'MTownHub' started by Rohith LLB, Aug 31, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    ഈ ചലച്ചിത്ര കാവ്യത്തെ എങ്ങനെ വർണ്ണിക്കണം എന്നുള്ള ആശയക്കുഴപ്പത്തിലാണ് ഞാൻ . വർണ്ണനകൾക്കതീതമാണ് ഈ സിനിമ . എന്നാലും നിങ്ങൾക്ക് വേണ്ടി വളരെ ചുരുങ്ങിയ വാക്കുകളിൽ ഞാൻ സിനിമയെക്കുറിച്ച് പറയാം ...

    ഒരു അധോലോകം .അതിനുള്ളിലെ ചേരി പോര് . അതിന് പിന്നാലെ പോലീസ് . interval നും ക്ലൈമാക്സ് നും ഓരോ ട്വിസ്റ്റ് വീതം . (യാതൊരു കുഴപ്പവും ഇല്ല ..)
    പക്ഷെ ഇതിനിടയിൽ നായകൻ വരുന്നു ... അടി .... ഇടയ്ക്ക് തോക്കെടുത്ത് വെടി .
    നായിക വരുന്നു ... അടി .. തോക്കെടുത്ത് വെടി . പിന്നെ ഡാൻസ് കൂട്ടത്തിൽ റൊമാൻസ് .. (വെരി ഗുഡ് .)
    വില്ലൻ വരുന്നു ..... അടിയില്ല വെടി ..പിന്നെ ചിരിക്കുന്നവരെയെല്ലാം കണ്ണുരുട്ടി പേടിപ്പിക്കും .ഓരോ പഴയ കഥകൾ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കും ...

    ഇതിന്റെയൊക്കെ ഇടയിലൂടെ ആരൊക്കെയോ ബോംബെടുത്ത് അച്ചാരം മുച്ചാരം എറിയുന്നു . ശബ്ദം പടരുന്നു . കാറുകൾ കത്തുന്നു . ബൈക്കുകൾ ചീറി പായുന്നു ... പ്രൊജക്ടർ റൂമിലേക്ക് ആരെങ്കിലും ബോബെറിയാൻ കാണികൾ ആഗ്രഹിക്കുന്നു ...

    കാണികൾക്ക് ഉറക്കം വരാതിരിക്കാൻ ഓരോ പത്ത് മിനുട്ട് കൂടുമ്പോഴും കൊടൂരമായ ശബ്ദത്തിൽ ഒരു ബോംബ് ബ്ലാസ്റ്റും വെടിവെപ്പും സവിധായകൻ പ്രേക്ഷകന് സമ്മാനിക്കുന്നു .ഇതൊക്കെയാണ് ഡയറക്ടർ ബ്രില്ലിയൻസ് എന്ന് പറയുന്നത് .
    റോഡ് സൈഡിലൊന്നും ഒരു കാർ മര്യാദയ്ക്ക് പാർക്ക് ചെയ്തിരിക്കുന്നത് സംവിധായകന് ഇഷ്ടമല്ല . അതൊക്കെ ഇടയ്ക്കിടയ്ക്ക് പൊട്ടിത്തെറിപ്പിക്കണം .
    സ്‌ക്രീനിൽ തെളിയുന്ന നല്ല ഫ്രെയിമുകളും പ്രഭാസിന്റെയും ശ്രദ്ധ കപൂറിന്റെയും സൗന്ദര്യം ഒരു ആശ്വാസമായിരുന്നു സിനിമയിൽ .

    ക്ലൈമാക്സ് രംഗങ്ങൾ കണ്ടപ്പോൾ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ ലാലേട്ടൻ ശ്രീനിവാസനോട് പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ്മ വന്നത് .
    '' ആരാണ് അങ്ങോട്ടും ഇങ്ങോട്ടും വെടി വെച്ചത് ... എന്താണ് ഇവിടെ സംഭവിച്ചത് ... ഒന്നും മനസ്സിലാകുന്നില്ല ''

    (എനിക്കിപ്പോഴും മനസ്സിലാകാത്തത് 350 കോടി രൂപ എങ്ങനെയാണ് ഈ സിനിമയ്ക്ക് ചിലവായത് എന്നാണ് .പ്രൊഡ്യൂസറെ ആരോ കബളിപ്പിച്ചിരിക്കുന്നു . ഇനി ഒറിജിനാലിറ്റിക്ക് വേണ്ടി റോഡിൽ പാർക്ക് ചെയ്ത ബെൻസ് കാറുകളൊക്കെ സംവിധായകൻ ശെരിക്കും കത്തിച്ചോ ... )
     

Share This Page