1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread SEETHAKATHI - VIJAY SETHUPATHI - BALAJI THARANEETHARAN

Discussion in 'OtherWoods' started by THAMPURAN, Nov 13, 2018.

  1. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    സീതക്കാതി

    വിജയ് സേതുപതിയുടെ വയസ്സൻ കഥാപാത്രത്തിന്റെ സ്റ്റിൽസ്, ട്രയ്ലർ ഒപ്പം വിജയ് സേതുപതിയുടെ 25ആമത്തെ ചിത്രം, അതും *നടുവിലെ കൊഞ്ചം പക്കത്തെ കാണോം* എന്ന കിടിലൻ കോമഡി ചിത്രമൊരുക്കിയ സംവിധായകൻ

    ചിത്രത്തിന്റെ പ്രസ്സ് ഷോയ്ക്ക് ശേഷം വന്ന റിവ്യൂസും പ്രതീക്ഷ കൂട്ടി

    *പക്ഷെ പ്രതീക്ഷകൾ അസ്ഥാനത്തായി*

    ചിത്രത്തിന്റെ ആദ്യ 30ഓളം മിനിറ്റ് മാത്രം വരുന്ന വിജയ് സേതുപതിയുടെ അയ്യാ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 2 മണിക്കൂർ 52 മിനിറ്റ് 47 സെക്കൻഡ് ചിത്രം.

    ആദ്യ 30 മിനിറ്റിൽ 15~20 മിനിറ്റ് സാധാരണ പ്രേക്ഷകൻ ചിലപ്പോൾ തിയറ്ററിൽ നിന്നിറങ്ങി പോകാൻ സാധ്യത ഉണ്ട്. മുഴുവൻ നാടകം മാത്രം. ഒരു 40 മിനിറ്റ് ഒക്കെ ആകുമ്പോൾ ആണ് ചിത്രത്തിന് ജീവൻ വയ്ക്കുന്നത്. ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ പ്രശംസനീയമാണ് എങ്കിലും ആദ്യ ഭാഗങ്ങളിൽ ഒച്ച് ഇഴയുന്ന വേഗത്തിൽ പഴയ അവാർഡ് പടങ്ങളെ ഓർമ്മപെടുത്തുന്ന ആഖ്യാന ശൈലി മുഷിപ്പുളവാക്കുന്നു. ക്ലൈമാക്സ് വരെ തെറ്റില്ലാതെ അത്യാവശ്യം ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട് എങ്കിലും സാദാ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ഇത്.

    അഭിനേതാക്കളിൽ വിജയ് സേതുപതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുള്ളതായി തോന്നിയില്ല, 8 മിനിറ്റ് ഒറ്റ ഷോട്ടിൽ എടുത്ത ഔറംഗസേബ് നാടകം ഒന്നും ഒരു ഇമ്പാക്റ്റ് ഉണ്ടാക്കാതെ പോയി.

    സഹനടന്മാരിൽ ബക്സ്, ബാലാജി, നടൻ വൈഭവിന്റെ സഹോദരൻ സുനിൽ ഒരുപാട് ചിരിപ്പിച്ചു.

    ഒരു നല്ല ആശയം, കൈവിട്ട പരീക്ഷണത്തിൽ പൊതിഞ്ഞ് പ്രേക്ഷകന് നൽകി, ഭൂരിഭാഗം പ്രേക്ഷകരും കൈവിടും

    ഫ്ലോപ്പ്, ചിലപ്പോൾ ഡിസാസ്റ്റർ ഉറപ്പ് ബോക്സ് ഓഫീസിൽ

    [​IMG]
     
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    thanks
     

Share This Page