1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20160927-WA0008.jpg
     
    nryn, Mannadiyar and Johnson Master like this.
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    IMG-20160927-WA0007.jpg
     
    nryn likes this.
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Censoring ennane
     
  4. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Pulimurugane varavelkkan ulla avasanaghatta orukkathil Balussery Sandhya Cine House Screen 1 (4K +ATMOS 64 Channel)
    [​IMG]
     
    Nikenids and nryn like this.
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Oct first week ayirikum...
     
    nryn likes this.
  6. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    Trophy Points:
    8
    Location:
    Cochin
    nryn likes this.
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Mvkayl 750 tickts epozhe poyi puli fdfs ente ammo itryum prethiksche ila..
    Inim Time und
     
    Mannadiyar likes this.
  9. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
    വൈശാഖ് അഭിമുഖം: പുലിമുരുഗന്‍ റിലീസ് ദിവസം കാണുമെന്ന് ലാല്‍ സാര്‍ പറഞ്ഞിട്ടുണ്ട്, ഫൈറ്റ് സീനുകളില്‍ ലാലിന്റെ സേഫ്റ്റി നോക്കണമെന്ന് മമ്മൂക്ക നിര്‍ദേശിച്ചു

    മലയാളത്തില്‍ മാസ് എന്റര്‍ടെയിനറുകള്‍ ഒരുക്കുന്നവരില്‍ മുന്‍നിരയിലുള്ള സംവിധായകനാണ് വൈശാഖ്. രണ്ട് വര്‍ഷമെടുത്ത് വൈശാഖ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ചിത്രം പുലിമുരുഗന്‍ തിയറ്ററുകളിലെത്തുകയാണ്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുളള ചിത്രം. കടുവയും മനുഷ്യനും തമ്മിലുള്ള പോരാട്ടകഥ എന്നീ നിലകളില്‍ സിനിമ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പുലിമുരുഗനെക്കുറിച്ച് സംവിധായകന് പറയാനുള്ളത്.

    മലയാളത്തില്‍ ഇതുവരെ വന്നതില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടൊപ്പമാണ് പുലിമുരുഗന്‍ തിയറ്ററുകളില്‍ വരുന്നത്, എന്താണ് സിനിമയുടെ സ്വഭാവം?

    വമ്പന്‍ ബജറ്റിലുള്ള സിനിമ എന്നതല്ല, സാധാരണ സിനിമകളെക്കാള്‍ കൂടിയ പ്രയത്‌നത്തില്‍ സാധ്യമാക്കിയ സിനിമ എന്ന നിലയിലാണ് ഞാന്‍ പുലിമുരുഗനെ കാണുന്നത്. കാട്ടിനകത്താണ് ഭൂരിഭാഗവും നമ്മള്‍ ചിത്രീകരിച്ചത്. സാധാരണ ഔട്ട്‌ഡോര്‍ ചിത്രീകരണത്തെക്കാള്‍ പ്രയാസകരമാണ് കാട്ടിനുള്ളിലുള്ള ചിത്രീകരണം. ഒരു മണിക്കൂറിലേറെ ജീപ്പില്‍ യാത്ര ചെയ്ത ശേഷം അരമണിക്കൂര്‍ നടന്നാണ് ലൊക്കേഷനിലേക്ക് എത്തേണ്ടത്. യൂണിറ്റിന്റെ ഉപകരണങ്ങളും ക്യാമറയും മറ്റ് സാധനസാമഗ്രികള്‍ തലച്ചുമടായി കൊണ്ടുവന്നാണ് യൂണിറ്റ് ലൊക്കേഷന്‍ സജ്ജീകരിച്ചത്. ലാല്‍ സാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാറപ്പുറത്തും മരത്തണലിലുമാണ് വിശ്രമിച്ചിരുന്നത്. എത്ര രാവിലെ പുറപ്പെട്ടാലും 10 മണിയോടടുത്തേ ചിത്രീകരണം തുടങ്ങാനാകൂ. അത് പോലെ വൈകിട്ട് നാല് മണിയോടെ ചിത്രീകരണം നിര്‍ത്തേണ്ടിവരും. കാട്ടിനകത്തുള്ള ചിത്രീകരണം എന്നത് പോലെ തന്നെ പ്രധാന ഭാഗങ്ങള്‍ ഒരു മൃഗത്തെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരിക്കേണ്ടത് എന്നതും വലിയ വെല്ലുവിളിയായിരുന്നു. എല്ലാ സൗകര്യങ്ങളും ലഭിക്കുകയും, ധാരാളിത്തത്തോടെ പണം ചെലവഴിക്കാന്‍ സാധിച്ച സിനിമകളിലൊന്നായിട്ടാണ് ചിലരെങ്കിലും പുലിമുരുഗനെ കാണുന്നത്. വല്ലാത്തൊരു വിഷമം എനിക്ക് തോന്നുന്നത് ബിഗ് ബജറ്റ് സിനിമ എന്ന വിശേഷണത്തിലൂടെ ഇങ്ങനെ കോര്‍ണര്‍ ചെയ്യുമ്പോഴാണ്. ഒരു പാട് മുടക്കുമുതല്‍ ഉണ്ടല്ലോ,എന്ത് വേണമെങ്കിലും ചെയ്യാമല്ലോ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ സംഗതി നേരെ തിരിച്ചാണ്. ബിഗ് ബജറ്റ് ചിത്രമെന്നാണ് വലിയ ബാധ്യതയും പ്രയത്‌നവുമാണ്. തിയറ്ററുകളില്‍ നിന്ന് തിരികെ ലഭിക്കാവുന്നതിന് അപ്പുറത്തേക്ക് ബജറ്റ് പോകാതെ നോക്കണം. ഇടവേളയും വിശ്രമവും ഇല്ലാതെ സിനിമ പൂര്‍ത്തിയാക്കണം. രണ്ട് വര്‍ഷമായി മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് ഈ സിനിമ പൂര്‍ത്തിയാക്കുക എന്ന ഒറ്റച്ചിന്തയിലാണ് ഞാന്‍ ഉള്‍പ്പെടെ കഴിഞ്ഞത്.

    വൈശാഖ് സിനിമയെന്ന് പറയുമ്പോള്‍ തെലുങ്ക്-തമിഴ് ശൈലിയില്‍ നായകന്റെ മാസ് ഇന്‍ട്രോ, കളര്‍ഫുള്ളായി വമ്പന്‍ സെറ്റ് ഒരുക്കിയുള്ള ഗാനരംഗം ഇതൊക്കെയാണ് നേരത്തെ കണ്ടിരുന്നത്. പുലിമുരുഗന്‍ ട്രെയിലറും പാട്ടുമൊക്കെ വന്നപ്പോള്‍ മറ്റൊരു സ്വഭാവമാണല്ലോ അനുഭവപ്പെടുന്നത്?

    ഞാന്‍ മുമ്പ് ചെയ്ത സിനിമകളുടെ ശൈലിയോ സ്വഭാവമോ ഉള്ള ഒന്നല്ല പുലിമുരുഗന്‍. ഇതൊരു ടിപ്പിക്കല്‍ മാസ് മസാല സിനിമയല്ല. അമാനുഷികതയും യുക്തിയില്ലായ്മയും നിറച്ച് കഥ പറയുന്ന ഒന്നുമല്ല. അതേ സമയം മോഹന്‍ലാല്‍ എന്ന താരത്തെയും, തിയറ്ററുകളില്‍ കയ്യടിച്ചാരവമുയര്‍ത്താന്‍ ആഗ്രഹിക്കുന്ന ആരാധകരെയും പരിഗണിക്കുന്ന എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതും അതിസങ്കീര്‍ണവുമായ ഒരു ദൗത്യമായിരുന്നു ഈ ചിത്രം. അത് എല്ലാ ആസ്വാദകരെയും തൃപ്തിപ്പെടുത്തും വിധം ചെയ്യാനായി എന്ന സംതൃപ്തിയാണ് ഈ ഘട്ടത്തില്‍ ഉള്ളത്. മുടക്കുമുതല്‍ തിരിച്ചുപിടിക്കാനും, ബോക്‌സ് ഓഫീസില്‍ നല്ല രീതിയില്‍ നേട്ടമുണ്ടാക്കാനും ശേഷിയുള്ള ചിത്രമായി തന്നെയാണ് പുലിമുരുഗന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗാനരംഗങ്ങളിലും ആക്ഷന്‍ സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലുമെല്ലാം വിശ്വസനീയത കൊണ്ടുവരാനാണ് നോക്കിയിട്ടുള്ളത്. പിന്നെ, കാട്ടിനകത്ത് നമ്മുക്ക് വലിയ സെറ്റിടാനൊന്നും പറ്റില്ല, അവിടെ കളര്‍ഫുള്‍ പാട്ടുണ്ടാക്കാന്‍ പറ്റില്ല. കാടിന്റെ യഥാര്‍ത്ഥ പശ്ചാത്തലത്തെയും സ്വാഭാവികതയെയും ഭംഗിയായി ഉപയോഗിക്കുക എന്ന സൗകര്യമാണ് ഉള്ളത്. അത് നന്നായി ചെയ്തിട്ടുണ്ട്. കാടിനെ കാടായി തന്നെ കൃത്രിമത്വമില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. ആക്ഷന്‍ സീക്വന്‍സുകള്‍ക്കും പുലിയുമായുള്ള സംഘട്ടനങ്ങള്‍ക്കുമാണ് സിജിയും വിഎഫ്എക്‌സും ഉപയോഗിച്ചിരിക്കുന്നത്.


    ട്രെയിലറും പാട്ടുകളും കണ്ടാല്‍ നരസിംഹമോ പോക്കിരിരാജയോ പോലെ ഒരു ചിത്രമല്ല നരന്‍ എന്ന സിനിമയോടാണ് പുലിമുരുഗന് അടുപ്പമെന്ന് തോന്നും?

    സത്യമാണ്, പുലിമുരുഗന്‍ നരസിംഹത്തിന്റെ ജോണറിലുള്ള സിനിമയല്ല, നരന്റെ ജോണറിലുള്ള ചിത്രമായിരിക്കും. പത്ത് മിനുട്ട് കൂടുമ്പോള്‍ പഞ്ച് ഡയലോഗുമായി വരുന്ന അമാനുഷിക നായകനെ ഈ സിനിമയില്‍ കാണാനാകില്ല. കുടുംബ പശ്ചാത്തലമുള്ള ആക്ഷന്‍-അഡൈ്വഞ്ചര്‍ ചിത്രമാണ് പുലിമുരുഗന്‍. അതില്‍ ഉപരി മലയാള സിനിമയില്‍ കാണാത്ത ചില സവിശേഷതകള്‍ ഈ ചിത്രത്തിലുണ്ടാകും. ചിത്രീകരണത്തിന് രണ്ട് വര്‍ഷം സമയമെടുത്തത് അതുകൊണ്ടാണ്. മുരുഗന്‍ ഒരു വൈല്‍ഡ് ഹണ്ടര്‍ ആണ്, അനിമല്‍ ഹണ്ടര്‍ ആണ് എന്നാല്‍ ജീവിതത്തില്‍ അയാളൊരു പാവം മനുഷ്യനാണ്. മണ്ണില്‍ നില്‍ക്കുന്ന കാരക്ടറാണ്. കുടുംബബന്ധങ്ങളും തീവ്രമായ ആത്മബന്ധങ്ങളും പരാമര്‍ശിക്കുന്ന സിനിമള്‍ക്ക് സ്വീകാര്യത നഷ്ടപ്പെടാത്തിടത്തോളം പുലിമുരുഗനും സ്വീകാര്യതയുണ്ടാകും എന്നാണ് കരുതുന്നത്.


    വൈശാഖ്
    വൈശാഖ് എന്ന സംവിധായകന്റെ സ്വപ്‌നചിത്രമാണോ പുലിമുരുഗന്‍, വളരെ നേരത്തെ തന്നെ ഈ പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്?

    ഒരു പാട് വര്‍ഷമായി മനസ്സിലുള്ള സ്വപ്‌നമെന്ന നിലയില്‍ അല്ല പുലിമുരുഗനെ ഞാന്‍ കാണുന്നത്. ഞാന്‍ കൂടുതലായി സ്‌നേഹിച്ച ചിത്രമാണ് പുലിമുരുഗന്‍. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടമാണ് ഇതിന്റെ ഉള്ളടക്കം. ഇത്തരമൊരു ആശയം ഇന്ത്യന്‍ സിനിമയില്‍ പ്രാവര്‍ത്തികമാക്കി എടുക്കുക എളുപ്പമല്ല. ഹോളിവുഡിലാണെങ്കില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം കൊണ്ടാവും ഈ സിനിമ പൂര്‍ത്തിയാവുക. അത്രയേറെ ഉയര്‍ന്ന ബജറ്റും തയ്യാറെടുപ്പും വിഎഫ്എക്‌സ് സൗകര്യങ്ങളൊക്കെയാകുമ്പോള്‍ വന്‍പ്രൊജക്ടായി മാറുകയും ചെയ്യും. വളരെ ഹെവിയായിട്ടുളള അഞ്ച് ഫൈറ്റ് സീക്വന്‍സുകള്‍ പുലിമുരുഗനിലുണ്ട്. ഏറെ പണിപ്പെട്ടാണ് ഈ അഞ്ചെണ്ണം ചിത്രീകരിച്ചത്. തിരക്കഥ പ്രകാരം ഈ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് എത്രമാത്രം റിസ്‌കിയാണ് ഈ ഫൈറ്റുകളുടെ ഷൂട്ട് എന്ന് ഞങ്ങളും മനസ്സിലാക്കിയത്. ലഭ്യമായ പല വിദേശ സിനിമകള്‍ റഫര്‍ ചെയ്തിട്ടും ഞങ്ങള്‍ക്ക് ആവശ്യമായ ഒരു ഷോട്ട് പോലും റഫറന്‍സായി കിട്ടിയില്ല. ലോകത്ത് ഒരിടത്തും മനുഷ്യനും ടൈഗറും തമ്മിലുള്ള ആക്ഷന്‍ ക്രിയേറ്റ് ചെയ്തിട്ടില്ല. ലൈഫ് ഓഫ് പൈ, ടൈഗര്‍ മൗണ്ടയിന്‍, ടു ബ്രദേഴ്‌സ് എന്നീ സിനിമകളിലൊക്കെ കടുവയുടെ സാന്നിധ്യമുണ്ട്. പക്ഷേ നമ്മള്‍ ഒരു മാന്‍ ടു ടൈഗര്‍ ഫൈറ്റിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് അറിയാന്‍ ശ്രമിച്ചാല്‍ ഈ സിനിമകളിലൂടെ പറ്റില്ല. മുരുഗന്‍ പരിശീലനം സിദ്ധിച്ച മൃഗവേട്ടക്കാരന്‍ ഒന്നുമല്ല അയാള്‍ സാധാരണ മനുഷ്യനാണ്. അയാള്‍ കടുവയെ നേരിടാനും കീഴടക്കാനും ശ്രമിക്കുന്നത് ലോജിക്കലായി അവതരിപ്പിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ മുന്‍മാതൃകള്‍ ഒന്നും തന്നെയില്ലാതെയാണ് ഈ സിനിമയിലെ ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ആനിമല്‍ എക്‌സ്‌പേര്‍ട്ടുകളും, വൈല്‍ഡ് ലൈഫ് മേഖലയില്‍ റിസര്‍ച്ച ചെയ്യുന്നവരുമായ കുറേ പേരെ ഞങ്ങള്‍ സമീപിച്ചിരുന്നു. അതെല്ലാം ഗുണം ചെയ്തു. 100 ശതമാനം അച്ചീവ് ചെയ്യാനായി എന്ന് ഞാന്‍ പറയില്ല, പക്ഷേ 95 ശതമാനം സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിനിമയെടുത്ത് നോക്കിയാല്‍ മുന്‍പെങ്ങും ഇത്തരത്തില്‍ മനുഷ്യനും കടുവയും തമ്മിലുള്ള ബന്ധവും പോരാട്ടവും ചിത്രീകരിച്ചിട്ടില്ല. കമല്‍ സാധനായുടെ റോര്‍ എന്ന ചിത്രമാണ് കുറച്ചെങ്കിലും man to tiger fight യാഥാര്‍ത്ഥ്യമായി അവതരിപ്പിച്ചത്. ആ സിനിമയെക്കാള്‍ എത്രയോ മുകളില്‍ പൂര്‍ണത സൃഷ്ടിക്കാന്‍ പുലിമുരുഗന് കഴിഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ മാത്രമല്ല ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരും അവരുടെ സേഫ് സോണും, സുഖസൗകര്യങ്ങളും ഒഴിവാക്കി യാഥാര്‍ത്ഥ്യമാക്കിയ സിനിമയാണ് പുലിമുരുഗന്‍. ചിത്രീകരണത്തിന് വേണ്ട ദൈര്‍ഘ്യം. ഞാനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഛായാഗ്രാഹകന്‍ ഷാജിയും ഉള്‍പ്പെടെ രണ്ട് വര്‍ഷമായി മറ്റൊരു സിനിമ ചെയ്യാതെ ഈ പ്രൊജക്ടിലാണ്. ഒരു സിനിമയുടെ ശമ്പളം മാത്രമല്ലേ ടെക്‌നീഷ്യന്‍സിന് നല്‍കാനാകൂ

    നാല് വര്‍ഷം മുമ്പെങ്കിലും ഈ ചിത്രത്തെക്കുറിച്ച് കേട്ടിരുന്നു?

    എന്റെ ആദ്യസിനിമയായ പോക്കിരിരാജ റിലീസ് ചെയ്ത ആഴ്ചയിലാണ് ലാല്‍ സാറിനൊപ്പം ഒരു സിനിമ ചെയ്യാമെന്ന് കമ്മിറ്റ് ചെയ്യുന്നത്. അന്ന് ആലോചിച്ചിരുന്ന പ്രാഥമിക രൂപത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായി. സിനിമയില്‍ സംഭവിച്ച മാറ്റവും, പ്രേക്ഷകരില്‍ വന്ന അഭിരുചിമാറ്റത്തെയും പരിഗണിച്ചാണ് പുലിമുരുഗന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് കൂടാതെ ഞാന്‍ ചെയ്ത സിനിമകളുടെ പരാജയത്തില്‍ നിന്നും, വിജയത്തില്‍ നിന്നും നേടിയ തിരിച്ചറിവുകള്‍ കൂടി സിനിമ എങ്ങനെയായിരിക്കണം എന്നതിനെ സഹായിച്ചിട്ടുണ്ട്. പക്ഷേ ആലോചനാ വേളയിലൊന്നും ഇത്രമാത്രം ശ്രമകരമായിരിക്കും ഈ സിനിമ എന്നൊന്നും അറിയില്ലായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് ഇതുപോലൊരു പ്രൊജക്ടിന് പിന്നില്‍ എത്രമാത്രം പ്രയത്‌നം വേണമെന്ന് മനസിലാക്കിയത്.

    മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവും കുടുതല്‍ ദിവസം ഷൂട്ട് ചെയ്ത ചിത്രമായിരുന്നല്ലോ പുലിമുരുഗന്‍, ആദ്യം പ്ലാന്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ ദിവസത്തിലേക്ക് പോയത് എന്തുകൊണ്ടാണ്?

    നമ്മുടെ ചലച്ചിത്രമേഖലയില്‍ ഒരു നിര്‍മ്മാതാവ് ഒരു സിനിമയ്ക്ക് വേണ്ടി പണം മുടക്കണമെങ്കില്‍ ഒരു താരത്തിന്റെ ഡേറ്റ് കിട്ടണം. പ്രീ പ്രൊഡക്ഷന് ലഭിക്കുന്നത് രണ്ടോ മൂന്നോ മാസമായിരിക്കും. ആറ് മാസം കൊണ്ട് സിനിമ തിയറ്ററുകളിലെത്തും. നമ്മുടെ ഇന്‍ഡസ്ട്രിയുടെ പരിമിതി പരിഗണിച്ചാണ് ഇങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ സംഭവിക്കുന്നത്. മുടക്കിയ പണം ആറ് മാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്നവാണ് കൂടുതല്‍ നിര്‍മ്മാതാക്കളും. അവരെ കുറ്റപ്പെടുത്താനാകില്ല. പണം റോള്‍ ചെയ്‌തോ, പലിശക്കെടുത്തോ ആയിരിക്കും ചിലരെങ്കിലും മുടക്കുന്നത്. മൂന്ന് മാസത്തില്‍ കൂടുതല്‍ ഹോള്‍ഡ് ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ഞാന്‍ ചെയ്ത ചില സിനിമകള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പതിനഞ്ചാം ദിവസം റിലീസ് ചെയ്തിട്ടുണ്ട്. പുലിമുരുഗന്റെ കാര്യത്തില്‍ ഇങ്ങനെയൊരു കൗണ്ട് ഡൗണ്‍ ഫോര്‍മാറ്റ് പോസിബിള്‍ ആയിരുന്നില്ല. ആറ് മാസത്തിന് ശേഷമുള്ള റിലീസ് തീയതി നിശ്ചയിച്ച് തിടുക്കപ്പെട്ട് ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കി തിയറ്ററുകളിലെത്തിക്കാവുന്ന സിനിമയായിരുന്നില്ല പുലിമുരുഗന്‍. ചിത്രം പൂര്‍ത്തിയായ ശേഷം റിലീസ് തീയതി തീരുമാനിക്കാം എന്ന ഉപാധിയിലാണ് പുലിമുരുഗന്‍ ഏറ്റെടുത്തത്. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും അതിനൊപ്പം നിന്നു. മറിച്ച്, നേരത്തെ റിലീസ് തീയതി തീരുമാനിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ ആ തീരുമാനം ആത്മഹത്യാപരമായിരുന്നേനെ. ചിത്രീകരണം ചാര്‍ട്ട് ചെയ്തപ്പോള്‍ ലാല്‍ സാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും സാന്നിധ്യത്തില്‍ സംസാരിച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഇത് നമുക്കെല്ലാം ലഭിച്ച അപൂര്‍വ്വമായ അവസരമാണ്, ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എല്ലാവരും ത്യാഗസന്നദ്ധതയോടെ നില്‍ക്കേണ്ടി വരും. രണ്ട് എത്ര നാള്‍ ഷൂട്ട് ചെയ്യണമെന്നും എപ്പോള്‍ റിലീസ് ചെയ്യാനാകുമെന്നും മുന്‍കൂട്ടി പറയാനാകില്ല. നമ്മള്‍ ഒരു മൃഗത്തെ ഉള്‍പ്പെടുത്തിയാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. 21 ദിവസം കടുവയ്‌ക്കൊപ്പമുള്ള രംഗം ചിത്രീകരിച്ചിട്ട് ഒറ്റ ഷോട്ടാണ് ഭംഗിയായി ലഭിച്ചത്. നമ്മുടെ തിരക്കോ പ്രശ്‌നങ്ങളോ ഒന്നും അതിന് പ്രശ്‌നമല്ല. കടുവയ്ക്ക് മൂഡ് ഉണ്ടെങ്കില്‍ മാത്രമേ ഷൂട്ടിനോട് സഹകരിക്കൂ. ആറ് മാസമാണ് ലാല്‍ സര്‍ ഞങ്ങള്‍ക്ക് വേണ്ടി നീക്കി വച്ചത്. 180 ദിവസം ലാല്‍ സാര്‍ ഇനി സിനിമയ്‌ക്കൊപ്പം നിന്നു, ഇത്രയും ദിവസം ഷൂട്ട് ചെയ്തതല്ല ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനിലും വിഎഫ്ക്‌സ് വര്‍ക്കുകളിലും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. കരിയറില്‍ ഏറ്റവും കൂടുതല്‍ സമയം ഷൂട്ടിംഗിനായി ചെലവഴിച്ചത് പുലിമുരുഗന് വേണ്ടിയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പ്രീ പ്രൊഡക്ഷനിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലാല്‍ സാറിനും ഈ ചിത്രം പൂര്‍ത്തീകരിക്കുക എന്നത് വലിയ പാഷനായിരുന്നു. ടൈഗര്‍ എങ്ങനെ ബിഹേവ് ചെയ്യും എങ്ങനെയാണ് അതിനോട് പെരുമാറേണ്ടത് എന്നൊക്കെ അറിയാനായിരുന്നു ലാല്‍ സാറിനെയും കൂട്ടി തായ്‌ലന്‍ഡിലേക്ക് പോയത്. വളരെ സീരിയസായിട്ടാണ് ലാല്‍ സാര്‍ പുലിമുരുഗനെ സമീപിച്ചത്.

    മോഹന്‍ലാലിനും ഛായാഗ്രാഹകന്‍ ഷാജിക്കുമൊപ്പം വൈശാഖ്
    പക്ഷേ എന്തുകൊണ്ടാണ് ഈ സിനിമ ഇനിയും വൈകുന്നത് എന്നാണ് പ്രേക്ഷകര്‍ ആലോചിച്ചത്?

    സത്യത്തില്‍ പുലിമുരുഗന്‍ വളരെ നേരത്തെയാണ് എത്തുന്നത്. ഞാന്‍ വെല്ലുവിളിക്കുകയാണ്. ഇന്ത്യയില്‍ ഒരാളും ഇത്രയും വേഗത്തില്‍ ഇത് പോലൊരു സിനിമ ചെയ്ത് തിയറ്ററുകളില്‍ എത്തിക്കില്ല. സിനിമ കാണുമ്പോള്‍ ഓരോ രംഗത്തിനും വേണ്ടി ഞങ്ങളെടുത്ത പ്രയത്‌നം തിരിച്ചറിയണമെന്നില്ല. പക്ഷേ അതെങ്ങനെയാണ് ചിത്രീകരിച്ചിട്ടുണ്ടാവുക എന്ന് ആലോചിച്ചാല്‍ എഫര്‍ട്ട് മനസിലാക്കിയെടുക്കാനാകും. സിനിമ കാണുമ്പോള്‍ അതിന് പിന്നിലുള്ള പ്രയത്‌നങ്ങളെല്ലാം പൂര്‍ണമായും ബോധ്യമാകണമം എന്നില്ല. എന്നാല്‍ പുലിമുരുഗന്‍ പോലൊരു സിനിമ ചെയ്യാനിറങ്ങിയാല്‍ എത്രമാത്രം ശ്രമകരമാണ് അതെന്ന് മനസ്സിലാകും. ചെയ്തു നോക്കിയാല്‍ മാത്രമേ അതറിയൂ.

    പുലിമുരുഗന്‍ എന്നാണ് പേരെങ്കിലും ചിത്രത്തില്‍ ഷൂട്ട് ചെയ്തിരിക്കുന്നത് കടുവയെ വച്ചാണല്ലോ, ഈ മാറ്റം എന്തുകൊണ്ടാണ്?

    പുലിയെ വച്ച് ചെയ്യാന്‍ തന്നെയാണ് ആദ്യം ആലോചിച്ചിരുന്നത്. പക്ഷേ റിസര്‍ച്ചൊക്കെ നടത്തിയപ്പോള്‍ ഈ ഗണത്തിലുള്ള ഒരു മൃഗവും മനുഷ്യനുമായി നന്നായി ഇണങ്ങുന്നവ അല്ല. ചീറ്റയോ കടുവയോ പുലിയോ സിംഹമോ ഒന്നും ഒരു പാട് അടുക്കില്ല. അങ്ങനെ നോക്കുമ്പോള്‍ കുട്ടത്തില്‍ കൂടുതല്‍ ഇണങ്ങുന്നതും, അനുസരിപ്പിക്കാന്‍ പറ്റുന്നതും ടൈഗറിനെയാണ്. അങ്ങനെയാണ് ഞാനും ഉദയകൃഷ്ണയും ഛായാഗ്രാഹകന്‍ ഷാജിയും പീറ്റര്‍ ഹെയിനും ഗൈടറിനെ അടുത്തറിയാന്‍ വേണ്ടി യാത്ര തുടങ്ങിയത്. ഒറിജിനല്‍ കടുവ വേണമെന്ന നിര്‍ബന്ധം ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. കടുവയെ കൊല്ലുന്നതോ വെടി വയ്ക്കുന്നതോ ഒന്നും ഇവിടെ നമ്മുക്ക് യഥാര്‍ത്ഥമായി ചിത്രീകരിക്കാനാകില്ല, പക്ഷേ ഫാന്റസി സ്വഭാവമില്ലാതെ വിശ്വസനീയമായ ഒരു കഥ പറയുന്നുവെന്നത് പ്രേക്ഷകര്‍ക്കും തോന്നണമെങ്കില്‍ യഥാര്‍ത്ഥ കടുവ വേണം. കടുവയെ തോക്ക് ഉപയോഗിച്ച് വെടിവച്ചിടുന്ന ആളല്ല മുരുഗന്‍. അതിനെ നേരിടാനും കീഴ്‌പ്പെടുത്താനും അയാള്‍ സ്വയം പരിശീലിച്ച ചില തന്ത്രങ്ങളും രീതികളുമുണ്ട്. അങ്ങനെ ഗ്രാഫിക്‌സില്‍ നിന്ന് മാറിയുള്ള അനുഭവം ലഭ്യമാകണം എന്ന ആഗ്രഹത്തിലാണ് യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ച് ചിത്രീകരിച്ചത്.

    വൈശാഖ് പുലിമുരുഗന്‍ ചിത്രീകരണത്തില്‍
    പുലിമുരുഗന്‍ എന്ന കഥാപാത്രത്തിന് ആധാരം എന്താണ്? ഇത്തരത്തിലൊരു റിയല്‍ ലൈഫ് കാരക്ടറോ മറ്റോ ഉണ്ടോ?

    ഉണ്ട്. ഞങ്ങള്‍ ഈ സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്ന കാലത്ത് റിസര്‍ച്ചുകളുടെ ഭാഗമായി അട്ടപ്പാടിയിലെത്തി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചര്‍ ആണ് ഇങ്ങനെ ഒരാളെക്കുറിച്ച് പറഞ്ഞത്. പന്ത്രണ്ട് അടി വരെ മുന്നിലെത്തി കടുവയെ നേരിടുന്ന ഒരു മനുഷ്യനെക്കുറിച്ചായിരുന്നു അന്ന് റെയ്ഞ്ചര്‍ പറഞ്ഞത്. അവിടെ നിന്നാണ് കണ്‍സെപ്റ്റ് രൂപപ്പെടുന്നത്. കളരിയില്‍ പുലിയടവ് എന്നൊരു മുറയുണ്ട്. അതിനെക്കുറിച്ചും ഡീറ്റെയില്‍ ആയി പഠിച്ചു. ഒരു മനുഷ്യന്‍ സ്വയം പരിശീലിച്ചെടുത്ത കഴിവുകളാല്‍ പുലിയെ നേരിടുന്നതാണ് ഈ സിനിമ. പക്ഷേ അത് പറയുമ്പോള്‍ വിഡ്ഡിത്തമായോ, അവിശ്വസനീയമായോ തോന്നരുത്. അതിന് വേണ്ടിയായിരുന്നു വലിയ രീതിയില്‍ മുന്നൊരുക്കം നടത്തിയത്. അതെല്ലാം നന്നായി ഉപകാരപ്പെട്ടിട്ടുണ്ട്‌. ഷൂട്ടിന് മുമ്പ് വിയറ്റ്‌നാമില്‍ തായ്‌ലന്‍ഡില്‍ 140ലേറെ കടുവകളെ പരിശീലിപ്പിക്കുന്ന സ്ഥലം ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ കുറേ ദിവസം താമസിച്ചു. ഒരു പാട് പേരെ ഈ സിനിമയ്ക്ക് വേണ്ടി കണ്ടിരുന്നു. കടുവയുമായി അടുക്കാന്‍ ശ്രമിച്ച വൈല്‍ഡ് ലൈഫ് ഗവേഷകര്‍, വിദേശികളായ കടുവാ പരിശീലകര്‍, അങ്ങനെ പലരെയും ഈ സിനിമയുടെ ഹോം വര്‍ക്കിന് വേണ്ടി കാണുകയുണ്ടായി.

    മോഹന്‍ലാല്‍ പുലിമുരുഗന്‍ ചെയ്തപ്പോള്‍ മലയാളത്തില്‍ അദ്ദേഹത്തിന്റെ റിലീസുകളുടെ കാര്യത്തിലും നല്ല ഗ്യാപ്പ് വന്നു, രണ്ട് സിനിമകളെങ്കിലും പൂര്‍ത്തിയാക്കാവുന്ന സമയം ഈ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചു, ഇത്ര വലിയ പ്രൊജക്ടിലേക്ക് മോഹന്‍ലാല്‍ എങ്ങനെയാണ് കണ്‍വിന്‍സ്ഡ് ആയത്?

    മോഹന്‍ലാല്‍ എന്ന വലിയ നടന്റെ സമര്‍പ്പണഭാവത്തിന്റെയും സിനിമയോടുള്ള അഭിനിവേശത്തിന്റെയും ഉദാഹരണമായിരിക്കും പുലിമുരുഗന്‍ എന്നാണ് തോന്നിയിട്ടുള്ളത്. പുലിയെ ശത്രുവായി ലഭിച്ച മനുഷ്യനാണ് മുരുഗന്‍. പുലിക്ക് മുന്നില്‍ നിര്‍ഭയനായി നില്‍ക്കാനും പുലിയെ എതിരിടാനും അയാളെ പ്രാപ്തനാക്കുന്ന ചില വൈകാരിക കാരണങ്ങളുണ്ട്. വികാരങ്ങളെക്കാള്‍ വലുതായി മനുഷ്യന് മറ്റൊന്നുമില്ലല്ലോ. ഒരു മൃഗവും ഒരു മനുഷ്യനും തമ്മിലുള്ള വൈരം എന്ന ഘടകമാകും ലാല്‍ സാറിനെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. മുരുഗന്‍ ചോദിക്കുന്ന ഒരു സംഭാഷണമുണ്ട്. മനുഷ്യന്റെ ജീവന് ഇവിടെ ഒരു വിലയുമില്ലേ, മൃഗങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇവിടെ പല നിയമങ്ങളുമുണ്ട്. മുരുഗന്‍ മനുഷ്യബന്ധങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. അയാളുടെ ദൗത്യത്തിന് അയാള്‍ക്ക് ചില ന്യായങ്ങളുണ്ട്. ആറ് മാസത്തെ ഡേറ്റ് ആണ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി തന്നത്. മൂന്ന് സിനിമകള്‍ ചെയ്യാമായിരുന്ന സമയം നീക്കിവച്ച ഈ പ്രൊജ്കടിന് ഒരു സിനിമയ്ക്ക് വാങ്ങുന്നതിന്റെ പാതി ശമ്പളമാണ് അദ്ദേഹം വാങ്ങിയത്. ഈ പ്രതിഫലം റിലീസ് കഴിഞ്ഞിട്ട് മതിയെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. ഇത് മോഹന്‍ലാല്‍ എന്ന വലിയ നടന്റെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ഉദാഹരണമാണ്. അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ആറ്റിറ്റിയൂഡ് ഉണ്ടാകൂ. ഈ സിനിമ തുടങ്ങിയ ശേഷം ഇതേ വരെ നോ എന്ന വാക്ക് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ആറ് മാസത്തെ ഷൂട്ടിനിടയില്‍ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാത്ത വാക്ക് നോ എന്നതായിരുന്നു. ഏത്‌ നിര്‍ദ്ദേശവും ആവശ്യവും സ്വീകരിക്കാനും അംഗീകരിക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിലും പോസ്റ്റ് പ്രൊഡക്ഷനിലും ഉള്‍പ്പെടെ ഏത് ഘട്ടത്തിലും മോഹന്‍ലാല്‍ എന്ന നടന്‍ കൂടെയുണ്ടായിരുന്നു. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അയാളെ സമാശ്വസിപ്പിക്കുന്നതും, കൂടെ നിര്‍ത്തുന്നതും ലാല്‍ സാര്‍ നേരിട്ട് ഇടപെടുമായിരുന്നു. ഓരോ സ്‌റ്റേജിലും സാര്‍ വന്ന് സിനിമയുടെ പ്രോഗ്രസ് കാണുന്നുണ്ടായിരുന്നു. എഡിറ്റിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും ഉള്‍പ്പെടെ പുരോഗതി ഏത് ഘട്ടത്തിലെത്തിയെന്ന് വിലയിരുത്തുന്നുണ്ടായിരുന്നു. ഏത് ആവശ്യത്തിനും ഞങ്ങളുടെ വിളിപ്പുറത്ത് അദ്ദേഹമുണ്ടായിരുന്നു. ഇത് പോലെ ലാല്‍ സാര്‍ ഏതെങ്കിലും സിനിമയില്‍ കൂടെ നിന്നിട്ടുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു പാട് കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് അറിയാം. അപ്പോള്‍ പിന്നെ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കൂടി നിങ്ങളുടെ മേല്‍ ഞാന്‍ ഏല്‍പ്പിക്കില്ല. എന്റെ അസൗകര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ട, നിങ്ങള്‍ വിളിക്കുമ്പോള്‍ ഷൂട്ടിംഗിനാണെങ്കിലും ഈ സിനിമയുടെ മറ്റെന്ത് ആവശ്യത്തിനായാലും ഞാന്‍ വരും എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അതോടൊപ്പം അദ്ദേഹത്തിന്റെ ഒരു വലിയ ആഗ്രഹവും എന്നോട് പറഞ്ഞു. ‘എന്റെ ഒരു സിനിമയും ഞാന്‍ തിയറ്ററിലെത്തി ആദ്യദിവസം കണ്ടിട്ടില്ല, പക്ഷേ പുലിമുരുഗന്‍ തിയറ്ററിലിരുന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു. എവിടെ കാണുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിലെ സംവിധായകനെയും വ്യക്തിയെയും ഓരോ നിമിഷവും പ്രചോദിപ്പിച്ചുകൊണ്ടിരുന്ന ആളായിരുന്നു ലാല്‍ സാര്‍.

    മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും പരിഗണിച്ചാണോ പുലിമുരുഗന്‍?

    തുടക്കം മുതല്‍ ഒടുക്കം വരെ തിയറ്ററുകളില്‍ എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യുന്ന സിനിമയാണ്. മാസ് മസാല സിനിമയല്ല എന്നാണ് മാസ് ഹീറോയാണ് പുലിമുരുഗന്‍. പഞ്ച് ഡയലോഗ് പറയില്ല, മാസ് ഡയലോഗുമില്ല പക്ഷേ മുരുഗന്‍ ചെയ്യുന്നതെല്ലാം കാണുന്നവര്‍ക്ക് മാസ്സ് ആയിരിക്കും. ഇതിലുള്ള വില്ലന്‍ കടുവയാണ്. ഒരു കാര്യം എനിക്ക് ഉറപ്പു പറയാം ലാല്‍ സാറിന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകളിലൊന്നായിരിക്കും പുലിമുരുഗന്‍. അക്കാര്യത്തില്‍ എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അതേ പോലെ അദ്ദേഹത്തിലെ നടന്റെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളും ഈ സിനിമയില്‍ കാണാനാകും. നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശൈലികളും മാനറിസവും ഞാനും കുട്ടിക്കാലം മുതല്‍ കാണുന്നതാണ്. പക്ഷേ എനിക്ക് മുന്നില്‍ ഈ ഭാവങ്ങളെല്ലാം വിരിയുമ്പോള്‍ കൗതുകത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കാണുന്നത് മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യനൊപ്പം ആറ് മാസത്തോളം ജീവിക്കാനായി എന്നതാണ്. ഷൂട്ട് ചെയ്യാന്‍ സാധിച്ചു എന്നത് മാത്രമല്ല,’ജീവിക്കാന്‍ കഴിഞ്ഞു’ എന്നത് തന്നെയാണ് മഹാഭാഗ്യം. ഒരു സര്‍വ്വകലാശാലയില്‍ പോയി ആറ് മാസം പഠിച്ച പോലെയാണ് ഈ അനുഭവം. കലാകാരന്‍ എന്ന നിലയിലും, മനുഷ്യന്‍ എന്ന നിലയിലും, സാമൂഹ്യജീവി എന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം ചെലവഴിക്കുമ്പോള്‍ നമ്മളിലുണ്ടാക്കുന്ന സ്വാധീനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഞങ്ങള്‍ വിയറ്റ്‌നാമില്‍ ഷൂട്ടിന് മുമ്പ് പോയപ്പോള്‍ ഞാന്‍ കുറച്ചുദിവസം സുഖമില്ലാതെ വിശ്രമിക്കുകയായിരുന്നു. എട്ട് പേരാണ് കൂടെയുണ്ടായിരുന്നത്. ബാക്കിയുള്ള പലര്‍ക്കും അത്യാവശ്യമുള്ളതിനാല്‍ പുറത്ത് പോകേണ്ടി വന്നു. ലാല്‍ സാര്‍ എന്റെ കാര്യങ്ങള്‍ നോക്കിയും, എന്നെ കെയര്‍ ചെയ്തും കൂടെ നിന്നു. സിനിമ ചിത്രീകരിച്ച് തുടങ്ങുന്നതിന് മുമ്പാണ് ഈ സംഭവം. ഒരു ദിവസം മുഴുവന്‍ വീട്ടിലുള്ള ഒരാളെ അസുഖ കാലത്ത് ശുശ്രൂഷിക്കുന്നത് പോലെ അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു.

    ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന സമയത്ത് അദ്ദേഹത്തിന് കടുത്ത പനിയായിരുന്നു. പനി കാരണം നേരെ നില്‍ക്കാന്‍ വയ്യ. അന്നത്തെ ഷൂട്ടിംഗ് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. വളരെ കോംപ്ലിക്കേറ്റഡ് ആയ ഷോട്ട് ആയിരുന്നു എടുക്കേണ്ടത്. അന്ന് റോപ്പ് വലിക്കേണ്ട ആളുകള്‍ പല തവണ ടേക്ക് എടുത്തിട്ടും ഓക്കെ ആകുന്നില്ല. എട്ട് ഒമ്പത് ടേക്ക് വരെ അത് കാരണം പോകേണ്ടി വന്നു. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ഒരാള്‍ വയ്യാതിരുന്നിട്ടും ആത്മാര്‍ത്ഥതയോടെ സഹകരിക്കുമ്പോള്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് കണ്ട് എനിക്ക് സഹിക്കാനായില്ല. ഇത് കണ്ട് ലാല്‍ സാര്‍ എന്റെ അടുത്ത് വന്നിരുന്നു. എന്നോട് അദ്ദേഹം പറഞ്ഞു. ഇതൊന്നും വിഷമമായി എടുക്കേണ്ട, നമ്മള്‍ ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നതില്‍ അത്ഭുതം പ്രതീക്ഷിച്ച് ഒരുപാട് പേര്‍ പുറത്ത് കാത്തിരിപ്പുണ്ട്. ഏറ്റവും മികച്ചത് വരുന്നത് വരെ നമ്മള്‍ ചെയ്തുകൊണ്ടിരിക്കണം. നമ്മളെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമാണ്. ഏറ്റവും മികച്ചത് അത് അവസാന ശ്രമത്തിലാണ് ലഭിക്കുന്നതെങ്കില്‍ അത് വരെ ചെയ്യുക. മോഹന്‍ലാല്‍ എന്ന നടന്‍ 30 വര്‍ഷത്തിലേറെയായി ഇവിടെ നിലയുറപ്പിച്ചത് അദ്ദേഹത്തിന്റെ സിനിമയോടുള്ള സമീപനത്തിലുളള വ്യത്യസ്തത കൊണ്ടാണ്. നല്ല നടനാകണമെന്നോ നല്ല ചലച്ചിത്രകാരന്‍ ആകണമെന്നോ ആഗ്രഹമുള്ളവര്‍ ലാല്‍ സാറിനൊപ്പം കുറച്ചുനാള്‍ ചെലവിടണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും വൈശാഖും
    രണ്ടും കല്‍പ്പിച്ചുള്ള പരീക്ഷണമായിരുന്നില്ലേ പുലിമുരുഗന്‍, ഫസ്റ്റിവലില്‍ സീസണുകളില്‍ വര്‍ഷത്തില്‍ ഒരു സിനിമ വച്ച് റിലീസ് ചെയ്തിരുന്നതല്ലേ, കംഫര്‍ട്ട് സോണ്‍ ഉപേക്ഷിച്ചുള്ള ചിത്രമാണോ പുലിമുരുഗന്‍?

    പുലിമുരുഗന് മുമ്പും പുലിമുരുഗന് ശേഷവും എന്ന നിലയില്‍ എന്റെ ചലച്ചിത്രജീവിതം മാറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല രീതിയില്‍ റിസ്‌കായിരുന്നു ഈ സിനിമ. നൂറ് ശതമാനവും പരീക്ഷണമായിരുന്നു പുലിമുരുഗന്‍. ഈ സിനിമ കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും കംഫര്‍ട്ട് സോണിലാകും സിനിമ ചെയ്യാനിറങ്ങുന്നത്. പുലിമുരുഗന്‍ ജീവിതത്തില്‍ അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. ഞാന്‍ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ഉള്ളപ്പോള്‍ ജനതാ ഗാരേജ് ലൊക്കേഷനില്‍ ലാല്‍ സാറിനെ കാണാന്‍ ചെന്നിരുന്നു. ‘എന്തുണ്ട് മോനേ, വീട്ടുകാരൊക്കെ എന്ത് പറയുന്നു’ എന്നാണ് ലാല്‍ സാര്‍ കണ്ടപാടേ ചോദിച്ചത്. വീട്ടുകാരെ കണ്ടിട്ട് ഒരു പാട് നാളായി എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു ‘സാരമില്ലെടാ നിന്റെ ജീവിതത്തില്‍ ഇത് ഒരിക്കല്‍ ലഭിച്ചൊരു സുവര്‍ണാവസരമാണ്, നമ്മള്‍ എല്ലായ്‌പ്പോഴും കംഫര്‍ട്ടബിള്‍ സോണിലാണ് സിനിമ ചെയ്യാന്‍ പോകുന്നത്. അതില്‍ നിന്ന് മാറി വലിയൊരു എഫര്‍ട്ടിന് മുതിര്‍ന്നാല്‍ അത് അടയാളപ്പെടുത്തപ്പെടും’. അത് എന്റെ മനസ്സ് നിറച്ച അഭിനന്ദനമായിരുന്നു. കരിയറില്‍ ഇത്രയും എഫര്‍ട്ടും സ്ഥിരോത്സാഹവും കാണുന്നത് ആദ്യമായിട്ടാണെന്ന് ലാല്‍ സാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ആലോചിക്കുമ്പോള്‍ ഈ സിനിമ ചെയ്ത് തീര്‍ത്തപ്പോള്‍ എനിക്ക് പത്ത് വയസ്സ് കൂടി എന്നാണ് തോന്നിയിട്ടുള്ളത്. താടിയും മുടിയുമൊക്കെ നരച്ചു(ചിരി). നിരവധി വേളകളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോയി.

    മോഹന്‍ലാല്‍ അപകടമേറിയ സംഘട്ടനരംഗങ്ങളെല്ലാം ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന നടനായാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. പുലിമുരുഗനില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലേ?

    കഥയുടെ ഡിസ്‌കഷന്‍ നടക്കുന്നതിനിടെ ഞാന്‍ ലാല്‍ സാറിനോട് ആക്ഷന്‍ സിനിമകളാണ് എനിക്ക് കമ്പമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ലാല്‍ സാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത് അദ്ദേഹവും ആക്ഷന്‍ സിനിമകളുടെ ഫാന്‍ ആണെന്നാണ്. ഞങ്ങള്‍ക്കിടയിലെ ആ ക്രേസ് പുലിമുരുഗനും ഗുണം ചെയ്തിട്ടുണ്ട്. പുലിമുരുഗന്‍ ഫസ്റ്റ് ഷെഡ്യൂളില്‍ കുറച്ച് റിസ്‌ക് ഉള്ള ഫൈറ്റ് സീക്വന്‍സുകള്‍ ചെയ്യാന്‍ ലാല്‍ സാറിന് ഡ്യൂപ്പിനെ കൊണ്ടുവരാമെന്ന് പീറ്റര്‍ ഹെയിന്‍ പറഞ്ഞു. ഒരാള്‍ വരികയും ചെയ്തു. പക്ഷേ വന്നതിന്റെ പിറ്റേ ദിവസം അയാളെ പീറ്റര്‍ തിരിച്ചുവിട്ടു. അതിനേക്കാള്‍ പാഷനോടെയും കൃത്യതയോടെയും ലാല്‍ സാര്‍ ആക്ഷന്‍ ചെയ്യും, പിന്നെന്തിനാണ് ഒരു പകരക്കാരന്‍ എന്നാണ് പീറ്റര്‍ ഹെയിന്‍ ചോദിച്ചത്. സിനിമ കണ്ടാല്‍ അത് മനസ്സിലാകും. കുട്ടികളുടേത് പോലുള്ള ക്രേയ്‌സ് ആണ് ലാല്‍ സാര്‍ സംഘട്ടനരംഗങ്ങളോട് കാട്ടുന്നത്. ഈ സീന്‍ നമ്മള്‍ തകര്‍ക്കും എന്ന ലൈനിലാണ് ഓരോ സീനിനെയും സമീപിക്കുന്നത്. ലാല്‍ സാറിന് എങ്ങനെ ഒരു ചാലഞ്ച് കൊടുക്കാം എന്ന നിലയ്ക്കാണ് പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ സീനുകള്‍ ഉണ്ടാക്കിയത്.

    മോഹന്‍ലാലും വൈശാഖും
    രാജ്യാന്തര പ്രശസ്തിയുള്ള ആക്ഷന്‍ ഡയറക്ടര്‍ വന്നാല്‍ ചിത്രത്തിന് ലഭിക്കാവുന്ന പബ്ലിസിറ്റി ചെറുതല്ല. പീറ്റര്‍ ഹെയിന്‍ ഈ സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫറായതിന് ഇതാണോ കാരണം?

    ബാഹുബലിയിലും യെന്തിരനിലും ശിവജിയിലും കണ്ടത് പോലുള്ള ആക്ഷന്‍ സീനുകള്‍ ചെയ്യാനല്ല പീറ്റര്‍ ഹെയിനെ കൊണ്ടുവന്നത്. അപകടമേറിയതും സാഹസികത നിറഞ്ഞതും കുറേക്കൂടി ക്രിയേറ്റീവ് ആയി കണ്‍സീവ് ചെയ്യേണ്ടതുമായ ആക്ഷന്‍ സീനുകള്‍ പുലിമുരുഗനില്‍ ഉണ്ട്. അപ്പോള്‍ നമുക്ക് പരിചയസമ്പന്നനും പ്രതിഭാശാലിയുമായ ഒരു ആക്ഷന്‍ ഡയറക്ടര്‍ വേണം. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് ഒരു യൂണിവേഴ്‌സല്‍ അപ്പീലും ഉണ്ടാകണം.. അതിന് വേണ്ടിയാണ് പീറ്റര്‍ ഹെയിനെ സമീപിച്ചത്. ലാല്‍ സാര്‍ ഉള്‍പ്പെടെ പലരും റിസ്‌ക് ഉള്ള ആക്ഷന്‍ സീക്വന്‍സുകളാണ് ചെയ്യേണ്ടത്. ആക്ഷന്‍ ഡയറക്ടര്‍ പാളിയാല്‍ താരങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകും. കഥ കേട്ടയുടന്‍ എങ്ങനെ ധൈര്യം വന്നു ഇങ്ങനെയൊരു പ്രൊജക്ട് ആലോചിക്കാന്‍ എന്നാണ് പീറ്റര്‍ ചോദിച്ചത്. ബാഹുബലി രണ്ടാം ഭാഗം ഉപേക്ഷിച്ചാണ് പീറ്റര്‍ ഹെയിന്‍ ഈ സിനിമയുടെ ഭാഗമായത്. അദ്ദേഹം മുമ്പ് സിനിമകളില്‍ ചെയ്ത ശൈലിയിലുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ അല്ല പുലിമുരുഗനില്‍ ചെയ്തത്.

    ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനും വൈശാഖും
    അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് പ്ലാന്‍ ആയിരുന്നു കബാലിയുടേത്. രജനീകാന്ത് തമിഴില്‍ എന്നത് പോലെ മലയാളം ഇന്‍ഡസ്ട്രിയിലെ ക്രൗഡ് പുള്ളര്‍ സൂപ്പര്‍താരമാണ് മോഹന്‍ലാല്‍, പുലിമുരുഗന് വേണ്ടി അത്ര വലിയ പ്രീ റിലീസ് മാര്‍ക്കറ്റിംഗ് ഒന്നും കണ്ടില്ല, പ്രീ പബ്ലിസിറ്റി കുറച്ചത് ഓവര്‍ ഹൈപ്പ് വേണ്ട എന്ന നിലയിലാണോ?

    കബാലി പോലൊരു മാര്‍ക്കറ്റിംഗ് പ്ലാന്‍ പുലിമുരുഗന് ആവശ്യമില്ല. ഈ സിനിമയെക്കുറിച്ചും റിലീസ് തീയതിയും പ്രേക്ഷകര്‍ക്ക് അറിയാം. 200-300 തിയറ്ററുകളിലെത്തി പത്ത് ദിവസം കൊണ്ട് മുടക്കുമുതല്‍ തിരിച്ച് പിടിക്കുകയും മാക്‌സിമം കളക്ട് ചെയ്ത് തിയറ്റര്‍ വിടുകയും ചെയ്യുന്ന തരത്തിലൊരു സിനിമ അല്ല പുലിമുരുഗന്‍. കുടുംബ പ്രേക്ഷകര്‍ റിലീസ് ദിനങ്ങളിലെ തിരക്കൊക്കെ മാറിയാണ് തിയറ്ററുകളില്‍ എത്താറുള്ളത്. അത്തരത്തില്‍ സാവകാശമെടുത്ത് തിയറ്ററുകളിലെത്തുന്ന പ്രേക്ഷകര്‍ക്കും കാണാന്‍ അവസരമുള്ള രീതിയിലൊരു ചിത്രമാണ് പുലിമുരുഗന്‍. തിയറ്ററുകളില്‍ നൂറ് ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലുള്ള ചിത്രമാണ് പുലിമുരുഗന്‍. 200-250 തിയറ്ററുകളില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസം കൊണ്ട് പണം തിരിച്ചുപിടിക്കാന്‍ അല്ല ആലോചിക്കുന്നത്.

    അന്യഭാഷാ പതിപ്പിനെക്കുറിച്ചും റിലീസിനെക്കുറിച്ചും കേട്ടിരുന്നു? ഇതെല്ലാം ഉപേക്ഷിച്ചോ

    നമ്മുടെ ഇന്‍ഡസ്ട്രി ചെറുതായത് കൊണ്ട് നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ചെറുതാകണമെന്ന് ചിന്തിക്കേണ്ടതില്ലല്ലോ. നമ്മള്‍ ചെയ്യുന്ന ഒരു സിനിമ ഭാഷയ്ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ അതിന് ക്വാളിറ്റി ഉണ്ടോ എന്ന് നോക്കിയാല്‍ മതി. അങ്ങനെയൊരു ചിന്തയിലാണ് പുലിമുരുഗന്‍ മലയാളത്തില്‍ മാത്രം ഒതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. പുലിമുരുഗന്‍ തിയറ്ററുകളില്‍ എത്തിയതിന് ശേഷം തമിഴ് തെലുങ്ക് വേര്‍ഷനുകളിലേക്ക് കടക്കും. ഇത് കൂടാതെയാണ് ഇന്റര്‍നാഷനല്‍ വേര്‍ഷന്‍ ചെയ്യുന്നത്. മലയാളം വേര്‍ഷനില്‍ ഇല്ലാത്ത ചില രംഗങ്ങള്‍ ആ പതിപ്പില്‍ ഉണ്ടാകും. അതേ സമയം തന്നെ മലയാളി പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയ രംഗങ്ങള്‍ ഉണ്ടാവില്ല. ഒന്നരമണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിലുള്ള വേര്‍ഷന്‍ ആയിരിക്കും ഇത്.

    പുലിമുരുഗന്‍ ടീസര്‍ വന്നപ്പോഴും റിലീസ് വൈകിയപ്പോഴും നിരവധി ട്രോളുകള്‍ വന്നിരുന്നു, പിന്നീട് മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരുടെ തമ്മിലടിയും സോഷ്യല്‍ മീഡിയയില്‍ കണ്ടു, അത് ശ്രദ്ധിച്ചിരുന്നോ?

    ട്രോളുകള്‍ വേദനിപ്പിച്ചിരുന്നു. മുന്‍ മാതൃകകള്‍ ഒന്നുമില്ലാതെ ചെയ്ത ഒരു സിനിമയാണ് പുലിമുരുഗന്‍. അപ്പോള്‍ വളരെ സില്ലിയായ ഫാന്‍ ഫൈറ്റിന്റെ പേരില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ശരിക്കും വേദനിച്ചു. മമ്മൂക്കയും ലാല്‍ സാറും ആരാണെന്ന് അറിയാതെയാണ് ഫാന്‍ ഫൈറ്റിന്റെ പേരില്‍ വിലകുറഞ്ഞ പോരുകള്‍ നടക്കുന്നത്. അതിന് ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമാണ്. രണ്ട് കാര്യങ്ങളുണ്ട്. ഈ രണ്ട് താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള മത്സരം ആരോഗ്യകരമാകുമ്പോള്‍ അത് സിനിമയ്ക്ക് ഗുണം ചെയ്യാറുണ്ട്. വാണിജ്യപരമായി അത് എല്ലായിടത്തും നടക്കുന്നതുമാണ്. പക്ഷേ, അതെല്ലാം പരിധിവിട്ട് പോകുന്നതായി അടുത്ത കാലത്ത് തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, എന്നേക്കാള്‍ എന്റെ ചേട്ടന് ഒരു വയസ്സ് മാത്രമാണ് കൂടുതലുള്ളത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് നില്‍ക്കാറുണ്ട്. രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഞങ്ങള്‍ കയ്യടിക്കാറുമുണ്ട്. പക്ഷേ വൈകിട്ട് സ്‌കൂള്‍ വിട്ടാല്‍ എന്റെ കൈപിടിച്ചാണ് ചേട്ടന്‍ വീട്ടിലെത്തുന്നത്. ഇത് പോലെ തന്നെയായിരിക്കണം ആരാധകര്‍ക്കിടയിലുള്ള ബന്ധം. നേരത്തെ അങ്ങനെയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇതിഹാസതാരങ്ങളാണ്. അവരോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന രീതിയിലാകരുത് ആരാധകരുടെ പ്രതികരണം. ബഹുമാനത്തോടെ പെരുമാറുക എന്നത് ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ രണ്ട് താരങ്ങള്‍ക്കിടയില്‍ വലിയ ആത്മബന്ധമുണ്ട്. എന്ത് പ്രതിസന്ധിയിലും ഒരുമയോടെ കൂടെ നില്‍ക്കുന്നവരാണ് മമ്മൂക്കയും ലാല്‍ സാറും. മമ്മൂട്ടി ഫാന്‍സിന്റെ പ്രധാന ആളുകളെയൊക്കെ എനിക്ക് നേരത്തെയറിയാം. പലരോടും അടുപ്പവും ഉണ്ട്. അവരൊക്കെ എന്നെ വിളിച്ച് സിനിമ കാണാനുള്ള അവരുടെ താല്‍പ്പര്യവും പിന്തുണയും അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നവര്‍ ആരാണെന്ന് എനിക്കറിയില്ല.

    മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വൈശാഖ്
    സിനിമയിലേക്കുള്ള വഴിയൊരുക്കിയത് മമ്മൂട്ടിയാണ്, ആദ്യചിത്രവും മമ്മൂട്ടിയെ വച്ചായിരുന്നു. പുലിമുരുഗനെക്കുറിച്ച് മമ്മൂട്ടിയുമായി സംസാരിച്ചിട്ടുണ്ടോ?

    പുലിമുരുഗന്‍ എന്ന സിനിമയുടെ കഥ ആദ്യം കേട്ടയാള്‍ മമ്മൂക്കയാണ്. ഈ സിനിമ തുടങ്ങിയ ശേഷം എപ്പോ കണ്ടാലും അപ്‌ഡേഷന്‍ ചോദിക്കാറുണ്ട്. രാജാധിരാജ ഷൂട്ടിംഗ് സമയത്ത് ഉദയേട്ടനുമായി കഥ ഡിസ്‌കസ് ചെയ്യാനിരിക്കുമ്പോള്‍ മമ്മൂക്ക അടുത്തുവന്ന് ‘പറ പറ എന്താ ഈ കഥ’ എന്ന് തിരക്കി. അന്ന് മമ്മൂക്കയോട് കഥ പറഞ്ഞു. മൃഗയ എടുത്ത സമയത്തെ അനുഭവങ്ങള്‍ മമ്മൂക്ക അന്ന് പറഞ്ഞു തന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പുതുതായി വന്ന ചില സങ്കേതങ്ങളെക്കുറിച്ച് പിന്നീട് എന്നെ കണ്ടപ്പോള്‍ സൂചിപ്പിച്ചു.ഇത് ഇങ്ങനെ ചെയ്യാം എന്ന രീതിയില്‍ ചില അഭിപ്രായങ്ങളും നിര്‍ദേശവും നല്‍കി. ആക്ഷന്‍ സീന്‍ ഒക്കെ ചെയ്യുമ്പോള്‍ അവന്റെ സേഫ്റ്റി നോക്കണം കേട്ടോ എന്ന് പല തവണ ലാല്‍ സാറിനെക്കുറിച്ച് മമ്മൂക്ക എന്നെ ഓര്‍മ്മിപ്പിച്ചിരുന്നു. ‘’ഫൈറ്റ് എന്ന് പറഞ്ഞാല്‍ അവന് ഭയങ്കര ആവേശമാണ്, നീ ശ്രദ്ധിച്ച് ചെയ്യിക്കണം’’ എന്നാണ് പറഞ്ഞത്. ലാല്‍ സാറിന്റെ കാര്യത്തില്‍ മമ്മൂക്കയ്ക്ക് എത്ര മാത്രം കരുതല്‍ ഉണ്ടെന്ന് വ്യക്തമാകാന്‍ ഈ വാക്കുകള്‍ മതി. ലാല്‍ സാറിനോട് ഇത് പോലെ പറഞ്ഞിട്ടുണ്ട്. ‘’നീ ശ്രദ്ധയോടെ ചെയ്യണമെന്ന്’’. ഈ ഒരു കരുതല്‍ മമ്മൂക്കയ്ക്ക് എന്നോടും ഉണ്ട്. ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ പലരോടും മമ്മൂക്ക പോസിറ്റീവായി പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുള്ള നല്ല വാക്കുകള്‍ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ വലിയ പ്രചോദനമാണ്.

    പുലിമുരുഗന്‍ ലൊക്കേഷന്‍ സന്ദര്‍ശിച്ച ഐവി ശശിക്കൊപ്പം വൈശാഖ്
    മൃഗയ എന്ന പുലിവേട്ട പ്രമേയമാക്കിയ ചിത്രം മികച്ച അനുഭവമായി പ്രേക്ഷകരിലുണ്ട്. പുലിമുരുഗന്‍ വരുമ്പോള്‍ ആ സിനിമയുമായി താരതമ്യം ഉണ്ടാകുമോ?

    മൃഗയ ഞാന്‍ കണ്ടത് ഞാന്‍ ചെറിയ കുട്ടിയായിരിക്കേ ആണ്. പിന്നീട് കണ്ടിട്ടില്ല. ഈ സിനിമയിലേക്ക് കടന്ന ശേഷം മൃഗയ മനപ്പൂര്‍വ്വം കണ്ടില്ല. ആ സിനിമയുടെ സ്വാധീനം ഒരു തരത്തിലും പുലിമുരുഗനില്‍ ഉണ്ടാകരുത് എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. മൃഗയ ആ കാലഘട്ടത്തെ പരിഗണിച്ചാല്‍ മികച്ചൊരു വര്‍ക്ക് ആണ്. ഐവി ശശി സാര്‍ പുലിമുരുഗന്‍ ലൊക്കേഷനില്‍ വന്നിരുന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന സംവിധായകനാണ് ഐവി ശശി. കാട്ടില്‍ ഇതുപോലൊരു സിനിമ ചിത്രീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു എല്ലാ സൗകര്യങ്ങളും ഉള്ള കാലത്ത് ഞാന്‍ പാടുപെടുന്നു, സാര്‍ എങ്ങനെയാണ് അന്നത്തെ കാലത്ത മൃഗയ ഒരുക്കിയത് എന്ന് ചോദിച്ചു. അപ്പോള്‍ ശശി സാര്‍ മൃഗയ ചെയ്ത കാലത്തെ അനുഭവങ്ങള്‍ പറഞ്ഞു. അത്ഭുതപ്പെടുത്തുന്നതായിരുന്ന അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും. കുടുംബ പ്രേക്ഷകരെ ഉള്‍പ്പെടെ ഒരു നിമിഷം ബോറടിപ്പിക്കാത്ത രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഉദയേട്ടന്റെ മുന്‍കാല സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ സിനിമയാണ് പുലിമുരുഗന്‍. എന്നാല്‍ അദ്ദേഹം ചെയ്ത വമ്പന്‍ ഹിറ്റുകളിലെ വിജയ ഫോര്‍മുല ഈ സിനിമയില്‍ കാണാം.

    ഇടവേള എടുത്തായിരിക്കുമോ അടുത്ത ചിത്രം?

    വലിയ ഇടവേളയമൊന്നും എടുക്കില്ല. പുലിമുരുഗന്റെ റിലീസിന് ശേഷം തീരുമാനിക്കും അടുത്ത ചിത്രം. കുറച്ചുനാള്‍ ഏതായാലും അവധി എടുക്കണം. കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ട് കുറച്ചായി.
     
  10. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
    Padam koode kidukkiyaal....
     

Share This Page