1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :Yeye: :Rockon:
     
  2. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thrissur Jose | First & Sec Show Online Booking Sold Out
     
    Nikenids likes this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Annan Live .. Annan Van Happy Thanne Puli Sound Okke Undakkunnund :Lol:

     
    Premg likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thoppil joppAn removed from iritty new india paradise. playing Pulimurugan @New india paradise.
     
    Nikenids likes this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Pranavam Cinemas Kollam | First & Sec Show Balcony Sold Out
    Kollam Carnival | Today Night Shows Sold Out
     
    Nikenids likes this.
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    UFO issue

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
    ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ ആക്ഷന്‍ ഡയറക്ടര്‍മാരില്‍ മുന്നിലുണ്ട് പീറ്റര്‍ ഹെയിന്‍. അന്ന്യനിലും മഗധീരയിലും എന്തിരനിലും ഗജിനിയിലും ഏഴാം അറിവിലും ബാഹുബലിയിലും പീറ്റര്‍ ഹെയിന്‍ എന്ന പ്രതിഭയുടെ ആക്ഷന്‍ ചിത്രീകരണത്തിലെ മികവ് പ്രേക്ഷകര്‍ കണ്ടതാണ്. ഹോളിവുഡിനോട് കിടപിടിക്കുന്ന ആക്ഷന്‍ കൊറിയോഗ്രഫിയുമായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കുന്ന പീറ്റര്‍ ഹെയിന്‍ പതിനെട്ടിലേറെ ഇടങ്ങളിലെ പരുക്കുകളുമായി വീല്‍ച്ചെയറില്‍ ആണ് യെന്തിരനിലെ സംഘട്ടന സംവിധാനത്തിന് എത്തിയത്. പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുമ്പോള്‍ പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ ഡയറക്ടര്‍ കൂടിയാണ് കയ്യടി നേടുന്നത്. പീറ്റര്‍ ഹെയിനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

    50 കോടിയും 100 കോടിയും മുതല്‍മുടക്കുളള സിനിമകളിലാണ് പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ ഡയറക്ടറുടെ പേര് കണ്ടിട്ടുള്ളത്. പുലിമുരുകനിലൂടെ മലയാള ചലച്ചിത്രലോകത്തിനും പ്രിയപ്പെട്ട ആളായി മാറിയിരിക്കുന്നു താങ്കള്‍,പുലിമുരുകന്‍ റെക്കോര്‍ഡ് വിജയമായി മാറുമ്പോള്‍ എന്താണ് പീറ്റര്‍ ഹെയിനിന് പറയാനുള്ളത്?

    ഏത് ഭാഷയില്‍ സിനിമ ചെയ്യുന്നു എന്നതിനേക്കാള്‍ ആക്ഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഏന്റെ ഭാഗം എത്രമായും ഭംഗിയായും, പൂര്‍ണതയോടെയും ചെയ്യാമെന്നാണ് ഞാന്‍ നോക്കാറുള്ളത്. തെലുങ്കിലും മലയാളത്തിലുമൊക്കെ സിനിമ ചെയ്യുന്നത് ഭാഷാപരമായി വിഷമകരമായി തോന്നിയിട്ടില്ല. പുലിമുരുകന്‍ എനിക്ക് ഊഷ്മളമായ അനുഭവം സമ്മാനിച്ച സിനിമയാണ്. സൗഹൃദവും പാരസ്പര്യവുമുള്ള കൂട്ടായ്മയാണ് ഈ സിനിമയ്ക്ക് പിന്നില്‍ കാണാന്‍ സാധിച്ചത്. മലയാളം മുമ്പ് കണ്ടിട്ടില്ലാത്ത വിധം, അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ച ദൃശ്യാനുഭവമാകുന്ന വിധം സിനിമ ചെയ്യണമെന്ന തീരുമാനത്തോടെ ഈ പ്രൊജക്ട് തയ്യാറാക്കിയവരായിരുന്നു സംവിധായകനും നിര്‍മ്മാതാവും നായകനും . തെലുങ്കിനെയും തമിഴിനെയും ഹിന്ദിയെയും അപേക്ഷിച്ച് ബഡ്ജറ്റ് പരിമിതികളുള്ള ഇന്‍ഡസ്ട്രിയായിരുന്നിട്ടും പുലിമുരുകനില്‍ മികവിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസും വേണ്ട എന്ന നിര്‍ബന്ധം സംവിധായകനും നിര്‍മ്മാതാവിനും ഉണ്ടായിരുന്നു. നൂറിലേറെ ദിവസങ്ങള്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. സഹോദരങ്ങളെ പോലെയാണ് എല്ലാവരും പെരുമാറിയത്. ശിവജിയിലും യെന്തിരനിലും രജനി സാറിനൊപ്പവും, ഗജിനിയില്‍ ആമിര്‍ ഖാനൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രധാന താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്ത ആളാണ് ഞാന്‍. മോഹന്‍ലാല്‍ എന്ന വലിയ നടനൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു സൂപ്പര്‍താരത്തിനൊപ്പമുള്ള ചിത്രമെന്ന് മാത്രമാണ് കരുതിയത്. എന്നാല്‍ ഷൂട്ടിംഗ് ദിനങ്ങള്‍ എന്നെ അമ്പരപ്പിച്ചു. രജനി സാറില്‍ കണ്ട എളിമയും ലാളിത്യവുമാണ് ലാല്‍ സാറില്‍ കണ്ടത്. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥത നിര്‍ബന്ധമുള്ള നടനാണ് അദ്ദേഹം. തികഞ്ഞ പ്രൊഫഷണലാല്‍ അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള ദിവസങ്ങള്‍ ജീവിതത്തില്‍ മറക്കാനാകില്ല.


    [​IMG]
    പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ ചിത്രീകരണത്തിനിടെ
    എങ്ങനെയാണ് പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ കൊറിയോഗ്രഫി രീതി?

    ജോലിയുടെ കാര്യത്തില്‍ ഞാന്‍ നല്ല കര്‍ക്കശക്കാരനാണ്. കാര്യങ്ങള്‍ നേരേ ചൊവ്വേ പറയുന്ന ആളുമാണ്. സെറ്റിലെത്തിയാല്‍ കുറേക്കൂടി റിസര്‍വ്ഡ് ആയിരിക്കും. യൂണിറ്റിലുള്ള കൂടുതല്‍ പേരും ടെന്‍ഷനിലും പ്രഷറിലും നില്‍ക്കുമ്പോഴാണ് നമ്മുക്ക് ആക്ഷന്‍ സീക്വന്‍സുകള്‍ എടുക്കേണ്ടത്. ഒരു നിമിഷം ശ്രദ്ധ പാളിയാല്‍,ചെറിയൊരു പിഴവുണ്ടായാല്‍ വലിയ അപകടം ഉണ്ടായേക്കാം. ഒരു സിനിമയില്‍ എന്നെ ആക്ഷന്‍ ഡയറക്ടറായി ഒരു സിനിമയിലേക്ക് ക്ഷണിക്കുമ്പോള്‍ ആ ടീം എന്നില്‍ നിന്ന് ഏറ്റവും മികച്ചതാണ് പ്രതീക്ഷിക്കുന്നത്. അത്രയേറെ റിസ്‌കുള്ളതുമാണ് ആക്ഷന്‍ രംഗങ്ങള്‍. ജീവന്‍ തന്നെ അപകടപ്പെടുത്തി താരങ്ങളും സ്റ്റണ്ട് ആക്ടേഴ്‌സും വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുക്ക് കൂടുതല്‍ അയഞ്ഞ മനസ്സോടെ പ്രവര്‍ത്തിക്കാനാകില്ല. കൃത്യമായ പ്ലാനും, റൂളുകളും ഫോളോ ചെയ്താണ് ഞാന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കാറുള്ളത്. ഹോളിവുഡ് സ്‌റ്റൈല്‍ ആണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. കൃത്യമായ അച്ചടക്കവും കാര്‍ക്കശ്യവും ഉള്ളതും പ്രൊഫഷണലുമാണ് ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രഫി. അതിനാലാണ് അവരെ ഫോളോ ചെയ്യുന്നത്.

    സന്തോഷത്താലും ഏറ്റവും മികച്ചതിന് വേണ്ടിയുള്ള പ്രയത്‌നത്താലും പീറ്റര്‍ ഹെയിനിന്റെ കണ്ണീര് വീണ സിനിമയാണ് പുലിമുരുകന്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്, എന്തായിരുന്നു പുലിമുരുകന്‍ എന്ന പ്രൊജക്ടിലേക്ക് ആകര്‍ഷിച്ചത്?

    വൈശാഖ് എന്റെയടുത്ത് വന്ന് പുലിമുരുകന്റെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ബാഹുബലിയുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. പുലിയും മനുഷ്യനും തമ്മിലുള്ള പോരാട്ടം എന്നത് വേറിട്ടൊരു സാധ്യതയാണെന്ന് എനിക്ക് തോന്നി. അതിനാലാണ് അടുത്ത ചിത്രമായി പുലിമുരുകന്‍ തെരഞ്ഞെടുത്തത്. ബാഹുബലി 2 ചെയ്യാതെ പുലിമുരുകന്‍ ഏറ്റെടുത്തപ്പോള്‍ ഞങ്ങളെ വിശ്വസിച്ചതിന് നന്ദിയുണ്ട് സാര്‍ എന്നാണ് വൈശാഖ് പറഞ്ഞത്. ആ വിശ്വാസം തിരികെ അവരുടെ ടീമിനുണ്ടായിരുന്നു. എല്ലാവരും എന്നില്‍ പൂര്‍ണമായും വിശ്വസിപ്പിച്ചു. ആ വിശ്വാസം പ്രേക്ഷകരുടെ കയ്യടിയായി മാറുമ്പോള്‍ സന്തോഷമുണ്ട്.

    കടുവയും മനുഷ്യനുമായുള്ള സംഘട്ടനരംഗം താങ്കള്‍ ആദ്യമായാണ് ചെയ്യുന്നത് എന്ന് പറഞ്ഞു, മുന്‍പ് ചെയ്തിട്ടില്ലാത്ത തരം ഫൈറ്റ് സീക്വന്‍സുകള്‍ ചിട്ടപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ എന്താണ്? എത്രമാത്രം ശ്രമകരമായിരുന്നു ഇത്?

    അതേ, ടൈഗറുമായുള്ള ഫൈറ്റ് ഞാന്‍ ആദ്യമായാണ് ചെയ്യുന്നത്. നമ്മള്‍ രണ്ട് ആളുകള്‍ തമ്മിലോ യുദ്ധരംഗമോ ചെയ്യുന്നത് പോലെ ഒന്നും ഈ സംഘട്ടന രംഗങ്ങള്‍ കൊറിയോഗ്രഫി ചെയ്യാനാകില്ല. പുലിയെ നേരിടുന്ന രീതി, ശരീര ഭാഷ, ആക്ഷന്‍ സ്റ്റൈല്‍ എല്ലാം പുതിയതും വേറിട്ടതുമായിരിക്കണം. അതിന് വേണ്ടിയുള്ള യാത്രകളും, തയ്യാറെടുപ്പുമാണ് ആദ്യം നടത്തിയത്. ലാല്‍ സാറിനെ വിയറ്റ്‌നാമില്‍ കൊണ്ടുപോയതും കുറച്ചുദിവസം പരിശീലിപ്പിച്ചതുമൊക്കെ അതിന് വേണ്ടിയാണ്. പീറ്റര്‍ ഹെയിന്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നേരത്തെ കണ്ടിട്ടുള്ള സംഘട്ടന രീതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥവും പുതുമയുള്ളതുമായ ആക്ഷന്‍ രംഗങ്ങള്‍ വേണമെന്ന് എനിക്കും നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍മ്മാതാവും സംവിധായകനും എന്നില്‍ നിന്ന് പ്രതീക്ഷിച്ചതും അതാവുമല്ലോ?. വൈശാഖ് എന്നെ എല്‍പ്പിച്ച തിരക്കഥ പ്രകാരം ആക്ഷന്‍ സീനുകള്‍ക്ക് വേണ്ടി എന്റെ സക്രിപ്ട് ഞാന്‍ തയ്യാറാക്കി. അത് പ്രകാരമാണ് ആക്ഷന്‍ ചെയ്തത്. പക്ഷേ മോഹന്‍ലാല്‍ സാര്‍ എന്നെ ശരിക്കും അതിശയിപ്പിച്ചുകളഞ്ഞു. നമ്മളൊരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുതെ പൊക്കിപ്പറയുകയല്ല. പുലിമുരുകന്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതിലെ വസ്തുത മനസ്സിലാകും. വിയറ്റ്‌നാമില്‍ ഉള്ളപ്പോള്‍ അദ്ദേഹം രാവിലെ എഴുന്നേറ്റ് ചെറിയ കുട്ടികളെ പോലെ അച്ചടക്കത്തോടെ പ്രാക്ടീസ് ഒക്കെ ചെയ്തു. പിന്നീട് വൈകുന്നേരവും സമയം മാറ്റിവച്ച് പ്രാക്ടീസ് ചെയ്യും. ശരിക്കും ഒരു സ്റ്റുഡന്റിനെ പോലെ. വലിയൊരു താരമാണെന്ന ഭാവമില്ലാതെ എന്താണ് ആവശ്യപ്പെടുന്നത് അതിന് വേണ്ടി ഏതറ്റം വരെ പോകാനും ലാല്‍ സാര്‍ തയ്യാറായിരുന്നു. മലയാളം താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയാണെന്നും സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ നിലവാരം വേണമെന്നും അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. ഇന്ത്യയിലെ മികച്ച ആക്ഷന്‍ ഡയറക്ടറെ ഞങ്ങള്‍ എത്തിച്ചത് അതിനാണെന്നും ലാല്‍ സാര്‍ പറഞ്ഞു. സാര്‍, ഞാന്‍ വെറുമൊരു ടെക്‌നീഷ്യന്‍ മാത്രമാണ്. ചെയ്യുന്ന സിനിമകള്‍ ആത്മാര്‍ത്ഥമായി ചെയ്യുന്നതിനാല്‍ ആക്ഷന്‍ സീനുകള്‍ നന്നാവുന്നു, അതല്ലാതെ ഒന്നുമില്ലെന്ന് ഞാന്‍ മറുപടി നല്‍കി. കാരണം ഒന്നുമില്ലാതെ സിനിമയില്‍ വന്ന ഒരാളാണ് ഞാന്‍.

    [​IMG]
    പുലിമുരുകന്‍ ലൊക്കേഷനില്‍
    ഒറിജിനല്‍ കടുവയെ ഉപയോഗിക്കണമെന്ന തീരുമാനത്തിലും റിസ്‌ക് ഉണ്ടായിരുന്നില്ലേ?

    ഞാന്‍ ചെയ്ത സിനിമകളില്‍ കൂടുതല്‍ മൃഗങ്ങളെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജായാണ് ചെയ്തിരിക്കുന്നത്. പക്ഷേ ഈ ചിത്രത്തില്‍ കടുവയെ ഒറിജിനലായി അവതരിപ്പിച്ചത്. അതും പുതിയൊരു വെല്ലുവിളിയായി ഏറ്റെടുത്തു. സിജിയില്‍ നമ്മള്‍ എത്ര നന്നായി ചെയ്താലും ഒറിജിനലിന് പകരമാകില്ല.അക്കാര്യം ഞാന്‍ സംവിധായകനോടും പറഞ്ഞു. വിയറ്റ്‌നാമില്‍ കടുവയ്ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയതാണ് അതിന് ശേഷമാണ്. ആദ്യം കിട്ടിയത് മെരുങ്ങാത്തതും ആക്രമകാരിയുമായ ഒന്നിനെയാണ്. അതിനെ എന്നെക്കൊണ്ട് നിയന്ത്രിക്കാനാകില്ലെന്ന് മനസ്സിലായപ്പോള്‍ ഒഴിവാക്കി. പിന്നീട് സൗത്ത് ആഫ്രിക്കയിലേക്ക് പോയി. സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പാണ് ഇതെന്ന് ഓര്‍ക്കണം. തിരക്കിട്ട ഷെഡ്യൂളൊക്കെ മാറ്റിവച്ച് കടുവയെ കണ്ടെത്താനും അതിനൊപ്പം ചെലവഴിക്കാനും ഞാനും ലാല്‍ സാറും സംവിധായകനും നിര്‍മ്മാതാവും പോയി. കടുവകളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലെത്തി അതിന്റെ ആക്ടിവിറ്റീസും ചലനങ്ങളും ശരീരഭാഷയുമെല്ലാം മനസ്സിലാക്കി.

    ഇതുവരെ ഇന്ത്യയില്‍ ഒറിജിനല്‍ ടൈഗറുമായി ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടില്ല. സാങ്കേതികമായി കാര്യങ്ങള്‍ ചെയ്യാതെ റിയലിസ്റ്റിക്കായി ചെയ്യണമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. കഴുത്തില്‍ ചങ്ങലയിട്ടാണ് കടുവയെ ആദ്യം കൊണ്ടുവന്നത്. ചെയിന്‍ ഒക്കെ മാറ്റി ചെയ്തു ചെയ്യാനാണ് വൈശാഖും ലാല്‍ സാറും പറഞ്ഞത്. അത് റിസ്‌കാവുമെന്ന് ആദ്യം ഞാന്‍ പറഞ്ഞു. കടുവയുമായി കൂടുതല്‍ ഇടപഴകിയതിന് ശേഷമാണ് ചങ്ങലയില്ലാതെ ഉപയോഗിക്കാനുള്ള ധൈര്യം വന്നത്. കടുവയുടെ മൂഡ് നോക്കിയാണ് എല്ലാ രംഗങ്ങളും ചിത്രീകരിച്ചത്. ക്യാമറയും ക്രൂവും ലാല്‍ സാറും ഫൈറ്റ് ടീമും റെഡിയാണെങ്കിലും കടുവയ്ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ തോന്നണമെന്നില്ല. നല്ല രീതിയില്‍ ക്ഷമയോടു കൂടി ചെയ്തതാണ് എല്ലാ രംഗങ്ങളും. 80-85 ശതമാനവും ഒറിജിനല്‍ ടൈഗര്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് ഉള്ളത്. ഒരാളെ കടുവ കടിച്ച് കീറി കൊല്ലുന്നതൊന്നും ലൈവ് ടൈഗറിനെ ഉപയോഗിച്ച് ചെയ്യാന്‍ പറ്റില്ലല്ലോ?

    പൊതുവേ സൂപ്പര്‍താരങ്ങളും നായകതാരങ്ങളും റിസ്‌കി ആക്ഷന്‍ സീനുകളില്‍ ഡ്യൂപ്പിനെ ആണ് ഉപയോഗിക്കാറുളളത്, ഡ്യൂപ്പ് വേണ്ടെന്ന് ആദ്യദിവസം തന്നെ താങ്കള്‍ തീരുമാനമെടുത്തു എന്നാണ് വൈശാഖ് പറഞ്ഞത്?

    മോഹന്‍ലാല്‍ എന്ന നടന്റെ പാഷനെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാകില്ല. പാഷന്‍ മാത്രം പോരല്ലോ ഒറിജിനല്‍ ടൈഗറിനൊപ്പമുള്ള രംഗങ്ങളൊക്കെ ചെയ്യാന്‍ നല്ല ധൈര്യവും വേണ്ടേ. അക്കാര്യത്തില്‍ അദ്ദേഹം എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചു. ഞാന്‍ ആദ്യം ചെയ്ത് കാണിക്കുമ്പോള്‍ എന്റെ കോണ്‍ഫിഡന്‍സും ധൈര്യവും കണ്ടാണ് ക്യാമറയ്ക്ക് മുന്നില്‍ ആര്‍ട്ടിസ്റ്റ് ഇത് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ അദ്ദേഹം ഒരു ഘട്ടത്തിലും എന്നെ അവിശ്വസിച്ചില്ല. എത്ര വലിയ സൂപ്പര്‍താരമായാലും ജീവന് ഭീഷണിയാകുന്ന രംഗങ്ങള്‍ വരുമ്പോള്‍ ഭൂരിഭാഗം പേരും ഡ്യൂപ്പിനെ ഉപയോഗിക്കാറാണ് പതിവ്. ഇവിടെ നേരേ തിരിച്ചാണ് സംഭവിച്ചത്. ഡ്യൂപ്പിന്റെ ജോലിയത്രയും ചെയ്ത സൂപ്പര്‍താരം കൂടിയാണ് മോഹന്‍ലാല്‍. ഞാന്‍ ചെയ്യുന്ന എല്ലാ രംഗവും ആദ്യം ഞാന്‍ ചെയ്ത് കാണിക്കും. അതിന്റെ റിസ്‌ക് എലമെന്റും ചെയ്യേണ്ട വിധവും പൂര്‍ണമായും ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ആര്‍ട്ടിസ്റ്റിനെ കൊണ്ടു ചെയ്യിക്കൂ. കാരണം ഇത് ചെയ്യുന്ന താരത്തിന് ആദ്യം വേണ്ടത് എന്നിലുള്ള പൂര്‍ണവിശ്വാസമാണ്. ശരീരം കൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടുകൂടിയാണ് ആക്ഷന്‍ ചെയ്യേണ്ടത്. ഈ സിനിമയിലാണെങ്കില്‍ സംവിധായകനും ലാല്‍ സാറിന്റെ അതേ ആവേശത്തോടെ ഫൈറ്റ് സീനുകള്‍ ചെയ്ത് നോക്കാന്‍ തയ്യാറായിരുന്നു. യൂണിറ്റില്‍ ചുറ്റുമുള്ള എല്ലാവരും ടെന്‍ഷനോടെയും പ്രാര്‍ത്ഥനയോടെയും നില്‍ക്കുമ്പോഴായിരിക്കും പല രംഗങ്ങളും ചെയ്യേണ്ടിവരുക. എന്നെ നമ്പുങ്കേ, നാന്‍ സെയ്‌വേന്‍ എന്ന് പറഞ്ഞാണ് ഓരോ രംഗങ്ങളും ഞാന്‍ ആര്‍ട്ടിസ്റ്റിന് കാണിച്ചുകൊടുക്കാറുണ്ട്. അവരുടെ സുരക്ഷിതത്വം കൂടി നമ്മുടെ കയ്യിലാണ്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നൂറ് ഇരട്ടി മികവ് സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. പത്ത് പേരാല്‍ വെറുക്കപ്പെട്ടാലും ഏറ്റവും മികച്ച ഒരു ഷോട്ട് ലഭിക്കും വരെ ഞാന്‍ കാത്തിരിക്കാറുണ്ട്. അക്കാര്യത്തില്‍ എന്നെ അമ്പരപ്പിക്കുന്ന വിധം കൂടെ നിന്നയാളാണ് ലാല്‍ സാര്‍. നൂറ് ശതമാനം സംതൃപ്തിയാണ് എനിക്ക് പുലിമുരുകനില്‍ ലഭിച്ചത്. എത്ര തവണ ഞാന്‍ ചെയ്യുന്നു എന്ന് നോക്കേണ്ട നിങ്ങള്‍ക്ക് തൃപ്തിയുണ്ടാകും വരെ നമ്മുക്ക് ഷൂട്ട് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ആ അളവിലാണ് അദ്ദേഹത്തിന്റെ പാഷന്‍. ആക്ഷന്‍ രംഗങ്ങളില്‍ ഇത്രയും പാഷനുള്ള താരത്തെ ഞാന്‍ വേറെ കണ്ടിട്ടില്ല.

    [​IMG]
    മോഹന്‍ലാലും പീറ്റര്‍ ഹെയിനും
    പരിശീലനം സിദ്ധിച്ച സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെയാണ് ഹീറോയ്ക്ക് പകരക്കാരായി താങ്കള്‍ ആക്ഷന് ഉപയോഗിക്കാറുള്ളത്. മോഹന്‍ലാല്‍ നേരിട്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തപ്പോള്‍ വലിയ റിസ്‌ക് താങ്കളും ഏറ്റെടുക്കേണ്ടിവന്നില്ലേ, ചിത്രീകരിക്കുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ ജീവനും സുരക്ഷയുമാണ് താങ്കളുടെ ബാധ്യതയായി മാറിയിരിക്കുന്നത്?

    ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുമ്പോള്‍ ഹെവി ഫൈറ്റ് സീക്വന്‍സുകളിലെല്ലാം സ്റ്റണ്ട് ആര്‍ട്ടിസ്റ്റിനെ ഉപയോഗിക്കും. വലിയ ക്രമീകരണത്തിലുള്ള റോപ്പ് ഫൈറ്റ്, കാര്‍ ചെയ്‌സ്, ചെയ്‌സിംഗ് ആക്ഷനൊക്കെ പരിശീലനം ലഭിച്ച ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമേ ചെയ്യാനാകൂ. ജീവന്‍ പണയം വച്ചുള്ള ആക്ഷന്‍ സീനുകളാണ് അവ. ഞാന്‍ നേരത്തെ പറഞ്ഞല്ലോ വൈശാഖും ഉദയകൃഷ്ണയും നല്‍കിയ സ്‌ക്രിപ്ട് പ്രകാരം ഞാന്‍ തയ്യാറാക്കിയ ആക്ഷന്‍ സ്‌ക്രിപ്ടിലാണ് ഫൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ താരവും എന്തൊക്കെ ആക്ഷനുകള്‍ ഏതെല്ലാം രീതിയില്‍ ചെയ്യണമെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിട്ടുണ്ട്. ചില രംഗങ്ങളിലൊക്കെ ഡ്യൂപ്പിനെ തന്നെ ഉപയോഗിക്കണമെന്ന നിര്‍ബന്ധത്തിലാണ് ഞാന്‍ ഡയറക്ടറോടും ലാല്‍ സാറിനോടും ഇത് പറഞ്ഞത്. അപ്പോഴാണ് ലാല്‍ സാര്‍ ഈ പറഞ്ഞ സീനുകളെല്ലാം ഞാന്‍ ചെയ്തുനോക്കാം പറ്റില്ലെങ്കില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാം എന്ന് പറയുന്നത്. സ്‌പെഷ്യല്‍ ആക്ഷന്‍ സീക്വന്‍സുകളിലാണ് ഡ്യൂപ്പിനെ വേണ്ടത്. സ്‌ക്രിപ്ടിലുള്ള ആക്ഷന്‍ എല്ലാം ആവേശം കൈവിടാതെ ലാല്‍ സാര്‍ തന്നെ ചെയ്തു. പിന്നെ എനിക്കെന്തിനാണ് ഡ്യൂപ്പ്? ഇതിലുള്ള പുലിയുടെ സാന്നിധ്യത്തിലുള്ള ഫൈറ്റില്‍ ലാല്‍ സാര്‍ പ്രാക്ടീസ് ചെയ്തതുമാണ്. പീറ്ററിന് നിര്‍ബന്ധമാണേല്‍ സേഫ്റ്റിക്കായി ഒരു ഡ്യൂപ്പിനെ കൊണ്ടുവന്നോളൂ, എന്നാല്‍ അദ്ദേഹത്തെ ഉപയോഗിക്കേണ്ട എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. പക്ഷേ ലാല്‍ സാര്‍ നന്നായി ചെയ്തപ്പോള്‍ അയാളെ ഉപയോഗപ്പെടുത്തേണ്ടി വന്നില്ല. എന്റെ സിനിമാ ജീവിതത്തില്‍ ആദ്യ തവണയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ ആഗ്രഹിച്ച സീനുകളെല്ലാം ഒറിജിനല്‍ താരം ചെയ്യുന്നത് ആദ്യമായാണ്. റിസ്‌കി ഷോട്ട് ഒക്കെ ഡ്യൂപ്പിനെ വച്ച് എടുത്ത് ക്ലോസ് ഷോട്ടില്‍ റോപ്പില്‍ ലാന്‍ഡ് ചെയ്യുന്നത് ഹീറോയെ വച്ച് ചെയ്യുകയാണ് ആക്ഷന്‍ കൊറിയോഗ്രഫിയിലെ പതിവ്. ഈ സിനിമയിലെ രസമെന്താണെന്ന് വച്ചാല്‍ ഒരു റോപ് ഫൈറ്റില്‍ ലാല്‍ സാര്‍ ഉയര്‍ന്നുപൊങ്ങി താഴെ ലാന്‍ഡ് ചെയ്യുന്ന ഒരു റിസ്‌കി ഷോട്ട് ഉണ്ടായിരുന്നു. അതില്‍ ലാന്‍ഡ് ചെയ്യാന്‍ നേരം ലാല്‍ സാറിന്റെ ഷോള്‍ഡര്‍ തെറ്റായ രീതിയില്‍ ചെന്ന് മറ്റൊരു റോപ്പില്‍ ഇടിച്ചു. ലാന്‍ഡ് ചെയ്യുന്ന ക്ലോസ് ഷോട്ട് മാത്രമാണ് സത്യത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഹീറോയെ വച്ചെടുക്കേണ്ടത്. തെറ്റായി വന്ന് ഇടിച്ചതിന്റെ പേരില്‍ ലാല്‍ സാര്‍ വീണ്ടും ഒരു ടേക്ക് കൂടി എടുത്തു. ഹീറോ എടുക്കേണ്ട റിസ്‌ക് അത്രയും ഡ്യൂപ്പ് എടുക്കുന്നത് ഞാന്‍ എല്ലാ തവണയും കാണുന്നതാണ് എന്നാല്‍ ഒരു ഡ്യൂപ്പ് എടുക്കേണ്ട ജോലിയത്രയും ഒരു ഹീറോ എടുക്കുന്നതും, ഡ്യൂപ്പ് വെറുതെ നില്‍ക്കുന്നതും എന്റെ ജീവിതത്തില്‍ കാണുന്നത് ഇതാദ്യമായാണ്. ഇടയ്ക്ക് ഞാന്‍ ചോദിച്ചു ലാല്‍ സാര്‍ ഞാന്‍ ഒരു പാട് ടോര്‍ച്ചര്‍ ചെയ്യുന്നുണ്ടോ എന്ന്? അപ്പോള്‍ അദ്ദേഹം പറഞ്ഞു നിങ്ങളുടെ മുഖത്ത് സംതൃപ്തിയുടെ ചിരി ഉണ്ടാകുമ്പോള്‍ വരെ ഞാന്‍ ടേക്കിന് തയ്യാറാണ് എന്നാണ്. ഇനിയൊരു സിനിമയില്‍ പീറ്റര്‍ ഹെയിന്‍ ആണെങ്കില്‍ വേണ്ട എന്ന് പറയാന്‍ തോന്നുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്ന മാസ്റ്റര്‍, അപ്പടി സൊല്ലാതിങ്കേ, നീങ്ക ഗ്രേറ്റ് പേഴ്‌സണ്‍ മാസ്റ്റര്‍, ലവ്ഡ് യുവര്‍ ജോബ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കേരളത്തില്‍ നിന്ന് സിനിമ കണ്ടയുടനെ പലരും വിളിച്ചിരുന്നു. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ വിളിച്ച് ആക്ഷന്‍ കൊറിയോഗ്രഫിയെക്കുറിച്ച് ഒരു പാട് സംസാരിച്ചു.

    ശരിക്കുമൊരു പ്രതിഭാസമാണ് ലാല്‍ സാര്‍. സിനിമ എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നതിന് മുമ്പേ ഇവിടെ നിലയുറപ്പിച്ച താരമാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും താരമൂല്യവും ഒന്നും ഭാരമാകാതെ വിദ്യാര്‍ത്ഥിയെ പോലെ എന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നില്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന ആളെയാണ് ഞാന്‍ പുലിമുരുകന്‍ ലൊക്കേഷനില്‍ കണ്ടത്. ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു രംഗം പറ്റില്ല എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സമര്‍പ്പണ മനസ്സ് തന്നെയാണ് ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് കയ്യടി കിട്ടുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം. എനിക്ക് തൃപ്തി തോന്നിയ ഷോട്ടുകളില്‍ പോലും താങ്കളുടെ മുഖം കണ്ടാല്‍ പൂര്‍ണമായും സാറ്റിസ്‌ഫൈഡ് ആണെന്ന് തോന്നുന്നില്ലല്ലോ ഒന്നു കൂടി എടുക്കണോ എന്ന് ചോദിക്കുന്ന ഉല്‍സാഹിയെയാണ് ഞാന്‍ പുലിമുരുകന്‍ ലൊക്കേഷനില്‍ കണ്ടത്. ആക്ഷന്‍ ചെയ്യുമ്പോള്‍ നല്ല സങ്കീര്‍ണ മനസ്സുള്ള ആളാണ് ഞാന്‍. കാര്‍ക്കശ്യത്തോടെയാണ് കൊറിയോഗ്രഫി നിര്‍വഹിക്കാറുള്ളത്. ഒരു ഘട്ടത്തിലും ലാല്‍ സാര്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. എന്നേക്കാള്‍ ആവേശം സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് തോന്നിയത്. റോപ് ഫൈറ്റ് ആണ് കുടുതലമുമെന്നതിനാല്‍ ആര്‍ട്ടിസ്റ്റിനൊപ്പം ടെക്‌നീക്കല്‍ സൈഡിലും പൂര്‍ണ നിയന്ത്രണം വേണം. ഏതെങ്കിലും ഭാഗത്തുള്ള ചെറിയ പിഴവിനാല്‍ എടുത്തുകൊണ്ടിരിക്കുന്ന ഷോട്ട് നന്നായില്ലെങ്കില്‍ എത്ര തവണ റീടേക്കിനും അദ്ദേഹം ഒരുക്കമാണ്. ചെറുപ്പക്കാരായ താരങ്ങള്‍ പോലും പെര്‍ഫെക്ഷന് വേണ്ടി ഇത്ര ക്ഷമ കാട്ടുമോ എന്ന് സംശയമാണ്. റോപ് ഉപയോഗിച്ച് ചെയ്യുമ്പോള്‍ ശാരീരികമായും മാനസികമായും നല്ല പ്രയത്‌നം വേണ്ടിവരും. പൊങ്ങിയും താഴ്ന്നും ചെരിഞ്ഞും മലര്‍ന്നുമൊക്കെ പോകുമ്പോള്‍ ഇത്തരം രംഗങ്ങള്‍ പിന്നെയും പിന്നെയും ചെയ്താല്‍ ടെക്‌നീഷ്യന്‍സ് പോലും മടുക്കും. എന്നാല്‍ മടുപ്പോ മടിയോ കൂടാതെ ലാല്‍ സാര്‍ കൂടെ നിന്നു. വലിയ രീതിയില്‍ ശ്രമകരമായ ഫൈറ്റ് സീക്വന്‍സുകളാണ് സിനിമയില്‍ ഉള്ളത്. നിങ്ങള്‍ ഈ സിനിമയില്‍ ആക്ഷന്‍ സീനുകളുടെ പേരില്‍ എനിക്ക് കയ്യടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മോഹന്‍ലാല്‍ സാറിന്റെ ആറ്റിറ്റിയൂഡും പാഷനും ഡെഡിക്കേഷനുമാണ് ഉള്ളത്. ഫ്രഷ് സ്റ്റുഡന്റിനെ പോലെയാണ് എതിര്‍പ്പോ അഭിപ്രായ വ്യത്യാസമോ ഇല്ലാതെ അദ്ദേഹം കൂടെ നിന്നത്.

    [​IMG]
    എന്തിരന്‍ ചിത്രീകരണത്തിനിടെ രജനീകാന്തിനൊപ്പം
    മലയാളത്തില്‍ വീണ്ടും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ?

    ഏതെങ്കിലും ഒരു ഭാഷയില്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ആളല്ല ഞാന്‍. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നുന്ന സിനിമകളാണ് ഏറ്റെടുക്കാറുളളത്. ഇപ്പോള്‍ ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. വിയറ്റ്‌നാമീസ് ഭാഷയിലായിരിക്കും ചിത്രം. വിയറ്റ്‌നാമിലും ചൈനയിലുമായി ചിത്രീകരിക്കുന്ന സിനിമയാണ് ആലോചിക്കുന്നത്. ഏ ആര്‍ മുരുഗദോസ് മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ഈ പ്രൊജക്ട് കഴിഞ്ഞാല്‍ ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കും.

    [​IMG]
    പീറ്റര്‍ ഹെയിന്‍ എന്ന ആക്ഷന്‍ ഡയറക്ടര്‍ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ടല്ലോ?

    ഞാന്‍ ചെയ്ത മുന്‍സിനിമകള്‍ കണ്ടതുകൊണ്ടാകാം എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേര്‍ കേരളത്തിലുണ്ട്. പുലിമുരുകന്‍ ഏറ്റെടുത്തത് മുതല്‍ പലരും ഫേസ്ബുക്കിലൂടെ എന്നോട് ഈ ചിത്രത്തില്‍ അവര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയെക്കുറിച്ച് പറയുന്നുണ്ട്. എന്റെ ഫേസ്ബുക്ക് ഇപ്പോള്‍ നോക്കിയാല്‍ അറിയാം നിരവധി പേരാണ് കേരളത്തില്‍ നിന്ന് കമന്റ് ചെയ്യുന്നത്. എന്നോട് കടുത്ത ആരാധനയുള്ള മനോരാജ് എന്നൊരാള്‍ കേരളത്തിലുണ്ട്. എനിക്ക് വേണ്ടി എന്തും ചെയ്യാമെന്നാണ് ആ ചെറുപ്പക്കാരന്‍ പറയുന്നത്. എനിക്കറിയാം പുലിമുരുകന്‍ ചെയ്തപ്പോള്‍ എന്നോട് പലരും കാട്ടുന്ന അളവറ്റ സ്‌നേഹത്തിന് പിന്നില്‍ മോഹന്‍ലാല്‍ എന്ന താരമുണ്ട്. ആ നടനോടുള്ള ആരാധനയും ഇഷ്ടവുമാണ് അവര്‍ എനിക്കും നല്‍കുന്നത്. നോണ്‍ സ്‌റ്റോപ്പ് വിളികളും സന്ദേശങ്ങളും കേരളത്തില്‍ നിന്ന് വരുന്നുണ്ട്. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ എല്ലാവരോടും മറുപടി പറയാന്‍ കഴിയുന്നില്ല. 200 കോടി മുടക്കിയ ബാഹുബലിക്ക് ലഭിച്ച അത്രയും ഫീഡ് ബാക്ക് ആണ് 25 കോടി മുടക്കിയ പുലിമുരുകനിലും ലഭിച്ചത്. പുലിമുരുകനൊപ്പം നിന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്. ആ സിനിമയിലെ മുഴുവന്‍ ടെക്‌നീഷ്യന്‍സിനും നന്ദി പറയാനുള്ള അവസരമായി ഈ സംഭാഷണത്തെ ഉപയോഗപ്പെടുത്തുകയാണ്.
     
    Johnson Master likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Mavelikkara Prathibha First Show House Full With Returns

    [​IMG] [​IMG] [​IMG] [​IMG] [​IMG]
     
    Nikenids likes this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kothamangalam Ann Cinemas | First Show Crowd ~ Van Mazha Aanu Ennittum Kidukkan Crowd :Yahoo: :Yahoo:

    [​IMG] [​IMG] [​IMG] [​IMG]
     
    Nikenids likes this.

Share This Page