1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Varane Avashyamund - My Review !!!

Discussion in 'MTownHub' started by Rohith LLB, Feb 7, 2020.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Trophy Points:
    28
    പണ്ട് നമ്മെ ഒരുപാട് രസിപ്പിച്ചിരുന്ന ഫീൽ ഗുഡ് ടൈപ്പ് സത്യൻ അന്തിക്കാട് സിനിമകളില്ലേ ? അത് പുതിയ കാലഘട്ടത്തിന്റെ കഥ നഗര പശ്ചാത്തലത്തിൽ പറഞ്ഞാൽ എങ്ങനെയിരിക്കുമോ അതുപോലൊന്നാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമ . രണ്ട് വ്യത്യസ്ത തലമുറകളുടെ പ്രണയ കഥയാണ് സിനിമ പറയുന്നത് .

    കാസ്റ്റിംഗ് ആണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയന്റായി തോന്നിയത് .

    മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് വിശേഷിപ്പിക്കാവുന്ന ശോഭനയുടെ ഒരു മികച്ച തിരിച്ചു വരവാണ് ഈ സിനിമ . ഈ പ്രായത്തിലും എന്തൊരു ഭംഗിയാണ് ഇവർക്ക് . ശരിക്കും ഇവർ ഒരുപാട് കാലം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കരുതായിരുന്നു എന്ന് തോന്നിപോയി .

    സുരേഷ് ഗോപിയുടെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് മേജർ ഉണ്ണികൃഷ്ണൻ . ഒറ്റപ്പെട്ട് ജീവിക്കുന്ന മേജർ ആളുകളോട് ഇടപെട്ടു തുടങ്ങിയതിന് ശേഷമുള്ള രംഗങ്ങളൊക്കെ അദ്ദേഹം ഗംഭീരമായി ചെയ്തു . പോലീസ് വേഷങ്ങളിൽ തളച്ചിട്ടത് കാരണം മലയാള സിനിമ നന്നായി ഉപയോഗപ്പെടുത്താത്ത നടനായിരുന്നു സുരേഷ് ഗോപി .സുരേഷ് ഗോപി - ശോഭന ടീമിനെ തിരിച്ചു കൊണ്ടുവന്ന സംവിധായകന് അഭിനന്ദനങ്ങൾ .

    ആദ്യപകുതിയിൽ സാന്നിധ്യം കുറവായിരുന്നെങ്കിലും ക്ളൈമാക്സിനോടടുത്തുള്ള സെന്റിമെന്റൽ രംഗങ്ങളിൽ ദുൽക്കർ നന്നായി സ്കോർ ചെയ്തു . കല്യാണി പ്രിയദർശനും കഥാപാത്രത്തോട് നീതി പുലർത്തിയ നല്ല പ്രകടനമായിരുന്നു .

    ഒരു സാധാരണ കുടുംബ-പ്രണയ കഥ കുറച്ച് പതുക്കെ പറയുന്ന ഒരു നല്ല ഫീൽ ഗുഡ് മൂവി .
     

Share This Page