1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Varane Avashyamund - My Review !!!

Discussion in 'MTownHub' started by Adhipan, Feb 7, 2020.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Trophy Points:
    3
    Location:
    ലോകമേ തറവാട്
    Varane Avashyamund

    ലളിതവും മനോഹരവുമായ ഒരു ഫീൽഗുഡ് സിനിമ....

    സത്യൻ അന്തിക്കാട് ജോണറിനെ മനോഹരമായി ഇന്നിന്റെ ജീവിതരീതികളുമായി ചേർത്ത് നഗരവത്കരിച്ച ഒരു ലളിതമായ സിനിമാനുഭവം കുറേയേറെ ചിരിച്ച്‌ സന്തോഷത്തോടെ തിയ്യേറ്റർ വിട്ട് ഇറങ്ങാവുന്നൊരു ചിത്രം.

    Anoop Sathyan തന്റെ സിനിമാ ലോകത്തേക്കുള്ള കടന്നു വരവ് അച്ഛന്റെ പാത പിന്തുടർന്ന് അതേ രീതിയിൽ മനോഹരമാക്കിയിട്ടുണ്ട്.... ലളിതമായ രചനയെ അതുപോലെ തന്നെ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ഒരു പുതുമുഖ സംവിധായകന്റെ പതർച്ചയൊന്നും എവിടേയും കാണാനായില്ല. നമ്മുടെ ജീവിതത്തിലേക്ക്പ്രതീക്ഷിക്കാതെ കടന്നു വരുന്ന അതിഥികളും അവര് ജീവിതത്തിൽ വരുത്തുന്ന മാറ്റവുമെല്ലാമാണ് അനൂപ് വരനെ ആവശ്യമുണ്ടിലൂടെ പറയുന്നത് ബന്ധത്തിന്റെ വിലയും രണ്ട് പേര് തമ്മിലുള്ള ബന്ധത്തെ പുറത്ത് നിന്നുള്ളവർ നോക്കി കാണുന്ന രീതിയും അതിന് കൊടുക്കേണ്ടുന്ന മറുപടിയും എല്ലാം അനൂപ് ചിത്രത്തിലൂടെ പങ്കുവെക്കുന്നുണ്ട്. ജീവിതത്തിൽ ചേർത്ത് പിടിക്കാൻ ധൈര്യം പകരാൻ സ്നേഹിക്കാൻ പരസ്പരം മനസ്സിലാക്കിയ ഒരാള് കൂടെയുണ്ടേൽ ഏത് കടമ്പയും അനായാസം കടക്കാനാവും എന്നും പറയുന്നു ചിത്രം. പ്രായത്തിന്റെ പക്വതയില്ലായ്മയിൽ സംഭവിക്കുന്ന അട്രാക്ഷനെ ജീവിതത്തിലേക്ക് പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും യഥാർത്ഥ സ്നേഹവും പരസ്പരമുള്ള മനസ്സിലാക്കലും ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ പ്രശ്നങ്ങളും ചിത്രം പറഞ്ഞു പോകുന്നു. ഒരു പ്രത്യേക തുടക്കമോ അവസാനമോ ഇല്ലാത്തത് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ് രസം പിടിച്ചിരിക്കുമ്പോൾ മുഖത്ത് അടിച്ചത് പോലെ പെട്ടന്നാണ് ചിത്രം അവസാനിപ്പിച്ചത്. ക്ലൈമാക്സ്‌ എന്ന് പറഞ്ഞ് ഒന്നും ഇല്ല തുടർജീവിതം പോലെ പോകുന്നതാണ് പ്രത്യേകത.

    Mukesh Muraleedharanന്റെ ഛായാഗ്രഹണവും Alphons Josephന്റെ സംഗീതവും Toby Johnന്റെ എഡിറ്റിങ്ങും എല്ലാം മികച്ചു നിന്നിട്ടുണ്ട്.

    Suresh Gopi ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് ഇദ്ദേഹത്തിന്റെ പ്രകടനമാണ്.... മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി അങ്ങ് ജീവിച്ചു തകർക്കുകയാണ് പുള്ളി. ശരിക്കും അണ്ടർ റേറ്റഡ് ആയിപ്പോയ ഒരു ആക്ടർ ആണ് അദ്ദേഹം.... പോലീസ് വേഷങ്ങളിലും മാസ്സ് വേഷങ്ങളിലും തളച്ചിട്ടപ്പോൾ മലയാളിക്ക് നഷ്ടമായത് ഇതുപോലെ നൂറുകണക്കിന് ഉണ്ണികൃഷ്ണന്മാരെയാണ്. അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം..... അരക്കിറുക്കൻ മുരടൻ മേജർ ആയും ലോല ഹൃദയനായ ഉണ്ണികൃഷ്ണനായും അദ്ദേഹം ചിരിപ്പിച്ചതിന് കണക്കില്ല ഒപ്പം ഒരു പ്രസംഗം കൊണ്ട് കണ്ണ് നനയിപ്പിക്കുകയും ചെയ്തു. സെൽഫ് ട്രോളുകളിലൂടേയും ട്രേഡ് മാർക്ക് ആയ മലയാളികളുടെ രോമാഞ്ചമായ ചില ഡയലോഗുകൾ റീ ക്രിയേറ്റ് ചെയ്തുമെല്ലാം അദ്ദേഹം ആയിരം വാട്സ് എനർജിയോടെ ജ്വലിച്ചു നിന്നപ്പോൾ ഒരുപാട് ഒരുപാട് ആസ്വദിച്ചു ആ പ്രകടനം. അതിമനോഹരം അതിഗംഭീരം.

    നീന എന്ന കഥാപാത്രത്തെ Shobhana മാഡം അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.... സ്നേഹനിധിയായ അമ്മയായും കാമുകിയായും കൂട്ടുകാരിയായുമെല്ലാം അവര് തന്റെ സ്വസിദ്ധമായ ശൈലിയിൽ മികച്ചു നിന്നു. നൃത്തം കൊണ്ടും മനോഹരമായ ഭാവങ്ങൾ കൊണ്ടുമെല്ലാം ആദ്യാവസാനം ശോഭന മാഡം നിറഞ്ഞു നിന്നു.

    Kalyani Priyadarshan നിഖിതയെന്ന കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ചിട്ടുണ്ട് തന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം അവര് മോശമാക്കിയിട്ടില്ല ഇതുവരെയുള്ള അവരുടെ കരിയറിലെ മികച്ച പ്രകടനം എന്ന് തന്നെ പറയാം.... നിക്കി എന്ന കഥാപാത്രത്തിന് ഒരുപാട് പെർഫോം ചെയ്യാനുള്ള ഒന്നും ഇല്ലേൽപ്പോലും ഉള്ളത് അവര് മനോഹരമാക്കിയിട്ടുണ്ട്. മികച്ച തുടക്കം.

    Dulquer Salmaan ഫ്രോഡ് എന്ന ചെല്ലപ്പേരുള്ള കഥാപാത്രമായാണ് എത്തിയത് താരതമ്യേന ഏറ്റവും കുറവ് സ്ക്രീൻ സ്‌പേസ് അദ്ദേഹത്തിന്റെ കഥാപാത്രത്തിനാണ് എന്നാൽപ്പോലും അദ്ദേഹമുള്ള ഭാഗം നന്നായി തന്നെ ചെയ്തിട്ടുണ്ട്.

    ഞെട്ടിച്ച മറ്റൊരാൾ Johny Antonyയാണ് ഡോക്ടർ ബോസ്സ് എന്ന കഥാപാത്രമായി വന്ന അദ്ദേഹം തിയ്യേറ്ററിൽ പരത്തിയ ചിരിക്ക് കൈയ്യും കണക്കുമില്ല അദ്ദേഹത്തിന്റെ അഭിനയത്തോട് ഇതുവരെ ഒട്ടും താല്പര്യമില്ലായിരുന്നു പക്ഷേ ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ പ്രകടനം മാറ്റി നിർത്തിയാൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് ബോസ്സ് ഡോക്ടറുടെ കൗണ്ടറുകളാണ്.

    Urvashi ചേച്ചിയും K.P.A.C Lalitha ചേച്ചിയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട് രണ്ടേ രണ്ട് സീനിലലേ ഉള്ളുവെങ്കിലും ഏറ്റവും കൂടുതൽ കൈയ്യടി നേടിയത് Siju Willson ആണ്....

    Lalu Alex, Major Ravi, Meera Krishnan, Wafa Khatheeja Rahman, Etc തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതിപുലർത്തിയിട്ടുണ്ട്.

    അഭിനേതാക്കൾ തമ്മിലുള്ള മനോഹരമായ കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സുരേഷ് ഗോപിയും ശോഭനയും ശോഭനയും കല്ല്യാണിയും കല്ല്യാണിയും ദുൽക്കറും ദുൽക്കറും കെ.പി.എ.സി.ലളിതയും സുരേഷ് ഗോപിയും ജോണി ആന്റണിയും തുടങ്ങി എല്ലാവരും തമ്മിൽ ഭയങ്കര കെമിസ്ട്രിയായിരുന്നു. ഒപ്പം എല്ലാവരേയും കാണാൻ ഭയങ്കര ഭംഗിയായിരുന്നു ശോഭന മാഡത്തേയും കല്ല്യാണിയേയും എല്ലാം.... കല്ല്യാണിയുടെ ചിരിയാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത.

    ബന്ധങ്ങളുടെ വിലയും തമ്മിലുള്ള വിശ്വാസവും സ്‌നേഹവും എല്ലാം നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് മനോഹരമായി പറഞ്ഞു പോകുന്ന കുടുംബസമേതം സന്തോഷത്തോടെ കണ്ടിരിക്കാൻ പറ്റുന്നൊരു കൊച്ചു ഫീൽഗുഡ് ചിത്രമാണ് വരനെ ആവശ്യമുണ്ട്. ലളിതവും മനോഹരവുമായ ഒരു ഫീൽഗുഡ് സിനിമ.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
    David John likes this.

Share This Page